പശു പുല്ലു തിന്നുന്നു, പാൽ തരുന്നു. അവിടംകെ‍ാണ്ട് അവസാനിക്കുന്നില്ല പശുവുമായുള്ള നമ്മുടെ വിശുദ്ധബന്ധം. അയവിറക്കും മൃഗങ്ങൾ (പശു, പോത്ത്, ആട് തുടങ്ങിയവ) തിന്നുന്നതു സസ്യകോശത്തിലെ സെല്ലുലോസാണ്. ദഹനപ്രക്രിയ അതിനെ കാർബോഹൈഡ്രേറ്റുകളാക്കി മാറ്റുന്നു. ഈ മൃഗങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ആദ്യഭാഗമായ റെറ്റിക്കുലോറൂമനിൽ വച്ചു ബാക്ടീരിയയും പ്രോട്ടോസോവയും ഫംഗസും കൂട്ടായി പ്രവർത്തിച്ച് ഒരു വാതകമുണ്ടാക്കുന്നു; മീഥൈൻ. പശു മീഥൈൻ പുറന്തള്ളുന്നതു വായയിലൂടെയാണോ മലദ്വാരം വഴിയാണോ? ഇത് ഒരു ചർച്ചാവിഷയമായിരുന്നു. പശുവിന്റെ ഏമ്പക്കം നിശ്ശബ്ദമാണെന്നും കൂടുതൽ മീഥൈൻ പുറന്തള്ളുന്നതു വായ വഴിയാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പശു പുല്ലു തിന്നുന്നു, പാൽ തരുന്നു. അവിടംകെ‍ാണ്ട് അവസാനിക്കുന്നില്ല പശുവുമായുള്ള നമ്മുടെ വിശുദ്ധബന്ധം. അയവിറക്കും മൃഗങ്ങൾ (പശു, പോത്ത്, ആട് തുടങ്ങിയവ) തിന്നുന്നതു സസ്യകോശത്തിലെ സെല്ലുലോസാണ്. ദഹനപ്രക്രിയ അതിനെ കാർബോഹൈഡ്രേറ്റുകളാക്കി മാറ്റുന്നു. ഈ മൃഗങ്ങളുടെ ദഹനേന്ദ്രിയത്തിന്റെ ആദ്യഭാഗമായ റെറ്റിക്കുലോറൂമനിൽ വച്ചു ബാക്ടീരിയയും പ്രോട്ടോസോവയും ഫംഗസും കൂട്ടായി പ്രവർത്തിച്ച് ഒരു വാതകമുണ്ടാക്കുന്നു; മീഥൈൻ. പശു മീഥൈൻ പുറന്തള്ളുന്നതു വായയിലൂടെയാണോ മലദ്വാരം വഴിയാണോ? ഇത് ഒരു ചർച്ചാവിഷയമായിരുന്നു.

പശുവിന്റെ ഏമ്പക്കം നിശ്ശബ്ദമാണെന്നും കൂടുതൽ മീഥൈൻ പുറന്തള്ളുന്നതു വായ വഴിയാണെന്നും കാനഡയിലെ ഗ്വൽഫ് സർവകലാശാലയിലെ ഡോ. ക്രിസ്റ്റീൻ ബയസ് രേഖപ്പെടുത്തി. പശു തിന്ന പുല്ല് അതിന്റെ വയറ്റിൽ പുളിച്ച് പതഞ്ഞുപെ‍ാങ്ങുന്നത് ഓക്സിജൻ ഇല്ലാത്ത അവസ്ഥയിലാണ്. ഉപോൽപന്നമായ മീഥൈൻ ഏറ്റവും ലളിതമായ ഹൈഡ്രോകാർബൺ തന്മാത്രയാണ്. ഒരു കാർബൺ അണുവിന്റെയും 4 ഹൈഡ്രജൻ അണുക്കളുടെയും സംയോജനം. കന്നുതീറ്റയിലെ ഊർജത്തിന്റെ 75% മീഥൈനായി മാറുന്നു. ലോകത്തിലെ മെ‍ാത്തം മീഥൈന്റെ 46% ഈ മൃഗങ്ങളുടെ ഏമ്പക്കത്തിൽ നിന്നുള്ള സംഭാവനയാണ്.

Image credit: Alexander Farnsworth/iStockPhoto
ADVERTISEMENT

മീഥൈൻ അടക്കമുള്ള അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളാണ് ഭൂമിയുടെ താപനില ഉയർത്തുന്നത്. ഭൂമിയിൽ പതിച്ചു തിരിച്ചുപോകുന്ന പ്രകാശതരംഗങ്ങളെ പിടിച്ചെടുക്കുകയാണ് ഈ വാതകങ്ങളുടെ സ്വഭാവം. ഇവ ഇല്ലായിരുന്നെങ്കിൽ നമ്മുടെ അന്തരീക്ഷ താപനില തണുത്തുറഞ്ഞ് –18 ഡിഗ്രിയാകുമായിരുന്നു. അവിടെ നിന്ന് +15 ഡിഗ്രി സെൽഷ്യസിൽ എത്തിച്ചതു വാതകങ്ങളാണ്. അതേസമയം, കാർബൺ ഡയോക്സൈഡ് (CO2), മീഥൈൻ (CH4) ഉൾപ്പെടെ 7 ഹരിതഗൃഹ വാതകങ്ങളെയാണു കാലാസ്ഥമാറ്റത്തെക്കുറിച്ചുള്ള രാജ്യാന്തര ധാരണയായ ക്യോട്ടോ പ്രോട്ടോക്കോൾ അംഗീകരിച്ചിട്ടുള്ളത്. ഇവയെല്ലാം ആഗോളതാപനത്തിനു കാരണമാകുമെങ്കിലും പ്രമുഖ വില്ലൻ കാർബൺ ഡയോക്സൈഡാണ്.

ഹവായിയിലെ മൗനലോവ നിരീക്ഷണാലയത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് ദിവസവും രേഖപ്പെടുത്തുന്നുണ്ട്. ഇതെഴുതുമ്പോൾ അതിന്റെ അളവ് 425.39 PPM ആണ് (PPM-Parts Per Million-ദശലക്ഷത്തിൽ എത്ര ഭാഗം). കഴിഞ്ഞ കെ‍ാല്ലം ഇതേ സമയത്ത് 2.87 PPM കുറവായിരുന്നു. നാം ഓരോരുത്തരും ഉച്ഛ്വസിക്കുമ്പോൾ ദിവസേന ഒരു കിലോ കാർബൺ ഡയോക്സൈഡ് വായുവിലേക്കു തള്ളുന്നു. ഇതും മീഥൈനും ഹരിതഗൃഹ വാതകങ്ങളാണെങ്കിലും മീഥൈൻ കൂടുതൽ ശല്യമുണ്ടാക്കും. ഒരു കിലോ മീഥൈൻ 28 കിലോ കാർബൺ ഡയോക്സൈഡിന്റെ ദുഷ്ഫലം ചെയ്യും.

മീഥൈൻ ഉൽപാദനം കുറയ്ക്കാൻ പശുക്കളിൽ ജനിതകമാറ്റത്തിനു സാധ്യതയുണ്ടെന്നാണു ഏറ്റവും പുതിയ വിവരം. പരിസ്ഥിതിസൗഹൃദ പശുവിനു ജന്മം നൽകാനാവും. ആയുഷ്കാലം, പ്രസവനിരക്ക്, പാൽ ഉൽപാദനം, പുത്തൻ തീറ്റകൾ എന്നിവയൊക്കെ പ്രയോജനപ്രദമായ രീതിയിൽ മാറ്റാം.

ADVERTISEMENT

ലോക ഭക്ഷ്യ കാർഷികസംഘടനയുടെ കണക്കിൽ മനുഷ്യനിർമിത ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ 15% കന്നുകാലികളുടെ സംഭാവനയാണ്.  ലോകമാസകലം കന്നുകാലികളുടെ എണ്ണം 15 കോടിയാണ്. ഒരു കന്നുകാലി വർഷത്തിൽ 70–120 കിലോഗ്രാം മീഥൈൻ പുറത്തു വിടുന്നു. ശരാശരി 100 കിലോ കണക്കാക്കിയാൽ, എല്ലാ കാലികളും കൂടി വർഷം ഒന്നരക്കോടി ടൺ മീഥൈൻ പുറത്തുവിടുന്നു. ആഗോളതാപന കണക്കിനായി ഇതിനെ കാർബൺ ഡയോക്സൈഡിന്റെ തുല്യ മൂല്യത്തിലേക്കു മാറ്റിയാൽ 42 കോടി ടണ്ണായി (ഒരു കിലോ മീഥൈൻ = 28 കിലോ കാർബൺ ഡയോക്സൈഡ് എന്ന കണക്കിൽ).

മീഥൈൻ ഉൽപാദനം കുറയ്ക്കാൻ പശുക്കളിൽ ജനിതകമാറ്റത്തിനു സാധ്യതയുണ്ടെന്നാണു ഏറ്റവും പുതിയ വിവരം. (ചിത്രം∙മനോരമ)

ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ എത്ര കിലോ കാർബൺ ഡയോക്സൈഡ് പുറത്തുവിടേണ്ടി വരും? ഡെന്മാർക്കിലെ പശു 900 ഗ്രാമും അമേരിക്കൻ പശു 960 ഗ്രാമും കാർബൺ ഡയോക്സൈഡ് പുറന്തള്ളുമ്പോൾ ചൈനീസ് പശു 1160 ഗ്രാമും ഇന്ത്യൻ പശു 1730 ഗ്രാമും പുറന്തള്ളുന്നു. ഒരു പശുവിൽനിന്നു ദിവസേന അഞ്ചു ലീറ്റർ പാൽ എന്ന കണക്കിൽ ലോകത്തിലെ മെ‍ാത്തം പാൽ ഉൽപാദനം 75 കോടി ലീറ്ററാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ 92% കൈകാര്യം ചെയ്യുന്ന 151 രാജ്യങ്ങൾ നെറ്റ് സീറോ പ്രതിജ്ഞയെടുത്തിട്ടുണ്ട്. 2050ൽ കാർബൺ ഡയോക്സൈഡിന്റെയും 2070ൽ ഹരിതഗൃഹ വാതകങ്ങളുടെയും അളവു പൂജ്യത്തിൽ തളയ്ക്കാമെന്നാണു പ്രതീക്ഷ. നെറ്റ് സീറോ ലക്ഷ്യം നേടുന്നതിൽ പ്രധാനം കാർബൺ ഡയോക്സൈഡ് നിയന്ത്രണമാണ്. ഉദാഹരണത്തിന്, കാടു വച്ചുപിടിപ്പിക്കലും വ്യാവസായികമായി കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യലും സാധ്യമാണ്. കാർഷികമേഖലയിൽ കാർബൺ ഡയോക്സൈഡിന്റെ അളവുയരാൻ മൂന്നു കാരണങ്ങളുണ്ട്. കാടു വെട്ടിത്തെളിക്കലും കാർഷികയന്ത്രങ്ങളുടെ ഉപയോഗവും അമോണിയ പോലെ രാസവളങ്ങളുടെ ഉൽപാദനവുമാണത്.

പശുവിലേക്കു തിരിച്ചു വരാം. എങ്ങനെ മീഥൈൻ ഉൽപാദനം കുറയ്ക്കും? തീറ്റയിൽ മാറ്റം വരുത്തിയാൽ കുറയും. പുല്ലും വൈക്കോലും കൂടുതൽ മീഥൈൻ വാതകമുണ്ടാക്കും. തീറ്റയിൽ ചോളം ചേർത്താൽ കുറയും. കടൽക്കള(സീ വീഡ്) തീറ്റയിൽ ചേർത്താൽ മീഥൈൻ അളവു പകുതിയാകും. പക്ഷേ, പശുവിനു കടൽക്കളയിലെ ഉപ്പുരസം ഇഷ്ടമല്ല. ഡാഫഡിൽ പൂക്കളുടെ രസം തീറ്റയിൽ ചേർത്താൽ മീഥൈനിന്റെ അളവ് 96% ചുരുങ്ങും. 

ADVERTISEMENT

ഹേമന്തമൈൻ എന്ന രാസവസ്തുവാണ് ഇതിനു കാരണം. കന്നുകാലികളുടെ ആമാശയത്തിലെ സൂക്ഷ്മാണുക്കളുടെ ഘടന മാറ്റി മീഥൈൻ കുറയ്ക്കാമെന്ന് 1000 പശുക്കളിൽ പരീക്ഷണം നടത്തി ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് സർവകലാശാലയിലെ ഡോ. ജോൺ വില്യംസ് തെളിയിച്ചിട്ടുണ്ട്.മീഥൈൻ ഉൽപാദനം കുറയ്ക്കാൻ പശുക്കളിൽ ജനിതകമാറ്റത്തിനു സാധ്യതയുണ്ടെന്നാണു ഏറ്റവും പുതിയ വിവരം. പരിസ്ഥിതിസൗഹൃദ പശുവിനു ജന്മം നൽകാനാവും. ആയുഷ്കാലം, പ്രസവനിരക്ക്, പാൽ ഉൽപാദനം, പുത്തൻ തീറ്റകൾ എന്നിവയൊക്കെ പ്രയോജനപ്രദമായ രീതിയിൽ മാറ്റാം.

വാൽക്കഷണം: പശുക്കളെ പേരിട്ടുവിളിച്ചാൽ അവ കൂടുതൽ പാൽ ചുരത്തുമെന്നാണു ന്യൂകാസിൽ സർവകലാശാലയിലെ ഡോ. കാതറിൻ ഡഗ്ലസ് കണ്ടെത്തിയത്. അഞ്ഞൂറിലേറെ ഡയറി ഫാമുകളിലെ പഠനത്തിനിടെ, 10 മാസംകൊണ്ട് 7500 ലീറ്റർ പാൽ ചുരത്തിയിരുന്ന പശുക്കൾ അവർക്കിട്ട പേരു വിളിച്ചു കറന്നപ്പോൾ 260 ലീറ്റർ പാൽ വീതം കൂടുതലായി നൽകിയെന്നാണു കണ്ടെത്തൽ. 

ചില മീഥൈൻ കൗതുകങ്ങൾ

∙ പഴക്കമുള്ളതും രോഗബാധിതവുമായ മരങ്ങൾ മീഥൈൻ ഉൽപാദിപ്പിക്കുന്നു. ഓക്ക് മരത്തിൽനിന്നു വരുന്ന വാതകം തീപിടിക്കാറുണ്ട്. അമേരിക്കയിലെ യേൽ മയേഴ്സ് കാട്ടിലെ 60 മരങ്ങളിൽ പഠനം നടത്തിയപ്പോൾ ശരാശരിയെക്കാൾ 80,000 മടങ്ങ് മീഥൈനുള്ളതായി കണ്ടെത്തി. 

∙ ചിതലും ചില്ലറയല്ല. ഓരോ ചിതലും ദിവസേന അര മൈക്രോഗ്രാം എന്ന കണക്കിൽ ലോകത്താകെയുള്ള ചിതലുകൾ പ്രതിവർഷം 20 ദശലക്ഷം ടൺ മീഥൈൻ  ഉൽപാദിപ്പിക്കുന്നു. 

∙ 150 ദശലക്ഷം കെ‍ാല്ലം മുൻപുണ്ടായിരുന്ന സോറോപോഡ് ദിനോസറുകൾ കെ‍ാല്ലത്തിൽ 520 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളിയിരുന്നുവെന്നാണു കണക്ക്. ഓരോ ദിനോസറിന്റെയും തൂക്കം 80,000 കിലോഗ്രാമായിരുന്നു. 

∙ 4 മാസം മുൻപു സ്പേസ് എക്സ് വിക്ഷേപിച്ച മീഥൈൻസാറ്റ് എന്ന ഉപഗ്രഹം ഭൂമിക്കു ചുറ്റും ദിവസേന 15 പ്രാവശ്യം കറങ്ങി വാതകത്തിന്റെ അളവെടുക്കുന്നുണ്ട്.

English Summary:

How Cows Contribute to Global Warming: The Surprising Impact of Methane Emissions