കേന്ദ്ര ബജറ്റില്‍ പരിഗണിക്കുന്നതിന് കേരളം ഏറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ‘പരിഗണനകൾ’ എല്ലാം ഇത്തവണ പോയത് ആന്ധ്ര പ്രദേശിലേക്കും ബിഹാറിലേക്കും ഒഡീഷയിലേക്കുമെല്ലാം ആയിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിലെത്തി പ്രതിഷേധിച്ച ചരിത്രവുമുണ്ട് കേരളത്തിന്. എന്നിട്ടും അവഗണന മാത്രം ബാക്കി. ഈ സാഹചര്യത്തിൽ കേരളത്തിന് എന്തുചെയ്യാനാകും? കേന്ദ്രത്തിന്റെ സഹായമില്ലാതെ എങ്ങനെ അധിക വരുമാനം കണ്ടെത്താനാകും? സ്വകാര്യനിക്ഷേപം, പ്രത്യേക സാമ്പത്തികമേഖല, അധികവരുമാന സ്രോതസ്സുകൾ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബജറ്റില്‍ പരിഗണിക്കുന്നതിന് കേരളം ഏറെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ‘പരിഗണനകൾ’ എല്ലാം ഇത്തവണ പോയത് ആന്ധ്ര പ്രദേശിലേക്കും ബിഹാറിലേക്കും ഒഡീഷയിലേക്കുമെല്ലാം ആയിരുന്നു. കേന്ദ്ര അവഗണനയ്ക്കെതിരെ ഡൽഹിയിലെത്തി പ്രതിഷേധിച്ച ചരിത്രവുമുണ്ട് കേരളത്തിന്. എന്നിട്ടും അവഗണന മാത്രം ബാക്കി. ഈ സാഹചര്യത്തിൽ കേരളത്തിന് എന്തുചെയ്യാനാകും? കേന്ദ്രത്തിന്റെ സഹായമില്ലാതെ എങ്ങനെ അധിക വരുമാനം കണ്ടെത്താനാകും?

സ്വകാര്യനിക്ഷേപം, പ്രത്യേക സാമ്പത്തികമേഖല, അധികവരുമാന സ്രോതസ്സുകൾ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ തീരുമാനം. ഇതുപക്ഷേ, കേന്ദ്ര അവഗണനയ്ക്കു പരിഹാരമായല്ല, സർക്കാരിന്റെ ഉത്തരവാദിത്തമെന്ന നിലയ്ക്കാണ്. ‘‘അർഹമായതു നൽകാതിരിക്കുമ്പോൾ അതേപ്പറ്റി മിണ്ടാതെ മറ്റു സംവിധാനമുണ്ടാക്കൽ അല്ലല്ലോ വഴി. ഡൽഹിയിൽ സമരം ചെയ്തതും സുപ്രീംകോടതിയെ സമീപിച്ചതും പ്ലാൻ ബിയുടെ ഭാഗമാണ്. സമരം, നിയമയുദ്ധം, മറ്റു സംസ്ഥാനങ്ങളുമായി യോജിച്ചുള്ള ഇടപെടൽ എന്നിവയെല്ലാം പ്ലാൻ ബിയിൽ ഉള്ളതാണ്’’ – മന്ത്രി പറയുന്നു.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ (Photo courtesy: Facebook/KNBalagopalCPIM)
ADVERTISEMENT

∙ ഇനി എന്താണു ചെയ്യുക?

എംപിമാരെല്ലാം ഡൽഹിയിൽ കേരളത്തിനുവേണ്ടി ഒരുമിച്ചു ശബ്ദമുയർത്തണം. അതിനുള്ള വിവരങ്ങളും കുറിപ്പുകളും അവർക്കു കൈമാറിയിട്ടുണ്ട്. കേന്ദ്ര സർക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും. ആദ്യഘട്ടമായി ധനകാര്യ സെക്രട്ടറി ഡൽഹിയിലുണ്ട്. കിട്ടാനുള്ളതിനായി പരമാവധി ശ്രമിക്കും. പിന്നാലെ കൂടും.

ADVERTISEMENT

∙ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ കേരളത്തിനു പ്രയോജനപ്പെടുത്താൻ എന്താണുള്ളത്?

മൂലധനച്ചെലവിന്റെ തുക വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബ്രാൻഡിങ് പ്രശ്നം മൂലം കേരളത്തിനു തന്നില്ല. ഇക്കുറി കേന്ദ്രത്തിന്റെ സ്കീം അനുസരിച്ചു മുൻകൂട്ടി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. എത്ര കാലത്തിനുള്ളിൽ നൽകുമെന്നതിൽ അവ്യക്തതയുണ്ടെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തിനു വലിയ തുക വച്ചിട്ടുണ്ട്. തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളും പ്രയോജനപ്പെടുത്താം. റെയിൽവേ മേഖലയിൽ തുക വെട്ടിക്കുറച്ചതു കേരളത്തിനു തിരിച്ചടിയാകും.

വലിയ പദ്ധതികൾ നടപ്പാക്കണം, ദൈനംദിന ചെലവുകളും നടത്തണം. എങ്ങനെ?

നല്ല ബുദ്ധിമുട്ടുണ്ടാകും. ജിഎസ്ടി അക്കൗണ്ടിങ്ങിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. കേരളത്തിൽനിന്നു ലഭിക്കുന്ന നികുതിക്ക് 12% വളർച്ചയുള്ളപ്പോൾ, ഐജിഎസ്ടി വഴി ലഭിക്കുന്നതിനു 2 ശതമാനത്തിന്റെ വളർച്ച മാത്രം. ചോർച്ച കണ്ടുപിടിക്കാൻ കേന്ദ്രത്തിനു കഴിയുന്നില്ല. കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. സാമൂഹികക്ഷേമ മേഖലകളിലെ ആനൂകൂല്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്.

(Photo by REUTERS/Adnan Abidi)
ADVERTISEMENT

∙ വരുമാനം വർധിപ്പിക്കാൻ കേരളത്തിനു സ്വന്തമായി ആലോചനയോ പദ്ധതിയോ ഉണ്ടോ?

നിലവിലെ ടാക്സേഷൻ രീതിയിൽ സ്വന്തമായി വരുമാനം വർധിപ്പിക്കാൻ സാധ്യത കുറവാണ്. ലോട്ടറി ഒഴിച്ചുനിർത്തിയാൽ നികുതിയിതര വരുമാനം 1000 കോടിയിൽ താഴെയേ ഉള്ളൂ. നികുതി പിരിക്കുന്നതിൽ വലിയ പുരോഗതിയുണ്ടായതോടെ ഇനി ആ വഴിക്കു വരുമാനം വർധിപ്പിക്കാൻ സാധ്യത കുറവാണ്. എങ്കിലും നികുതിപിരിവു മെച്ചപ്പെടുത്തും. വർഷങ്ങളായി വർധിപ്പിക്കാത്ത ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുന്നതിനപ്പുറമുള്ള വർധന ആലോചനയിലില്ല.

English Summary:

Finance Minister KN Balagopal Speaks About Kerala’s Economy Amid Central Neglect

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT