സ്വർണമോ ഓഹരിയോ, നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതം എവിടെ? പെട്ടെന്ന് പണം നേടാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ബജറ്റിലെ നികുതി നിർദേശങ്ങളെ തുടർന്നു സ്വർണ വിലയിൽ ഗണ്യമായ വിലയിടിവാണുണ്ടായത്. ഓഹരികൾക്കും വലിയ തോതിലാണു വിലയിടിവ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു മുന്നിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്; നിക്ഷേപത്തിന് ഏറ്റവും പറ്റിയ മാർഗമേത്? സ്വർണമോ ഓഹരിയോ? ഉത്തരം അറിയാൻ അനുബന്ധമായി ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. സ്വർണത്തിനു വില ഇടിയാൻ കാരണമായത് ഇറക്കുമതിച്ചുങ്കം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. 15 ശതമാനമായിരുന്ന തീരുവ ആറു ശതമാനമായാണു കുറച്ചിരിക്കുന്നത്. അതായത് 40% ഇളവ്. വനിതയായ ധനമന്ത്രി വനിതകൾക്ക് അണിയാൻ കുറഞ്ഞ വിലയ്ക്കു സ്വർണം ലഭ്യമായിക്കൊള്ളട്ടെ എന്നു കരുതിയൊന്നുമല്ല ഇത്ര വലിയ തോതിൽ തീരുവ കുറച്ചത്.

ബജറ്റിലെ നികുതി നിർദേശങ്ങളെ തുടർന്നു സ്വർണ വിലയിൽ ഗണ്യമായ വിലയിടിവാണുണ്ടായത്. ഓഹരികൾക്കും വലിയ തോതിലാണു വിലയിടിവ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു മുന്നിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്; നിക്ഷേപത്തിന് ഏറ്റവും പറ്റിയ മാർഗമേത്? സ്വർണമോ ഓഹരിയോ? ഉത്തരം അറിയാൻ അനുബന്ധമായി ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്.
സ്വർണത്തിനു വില ഇടിയാൻ കാരണമായത് ഇറക്കുമതിച്ചുങ്കം കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. 15 ശതമാനമായിരുന്ന തീരുവ ആറു ശതമാനമായാണു കുറച്ചിരിക്കുന്നത്. അതായത് 40% ഇളവ്. വനിതയായ ധനമന്ത്രി വനിതകൾക്ക് അണിയാൻ കുറഞ്ഞ വിലയ്ക്കു സ്വർണം ലഭ്യമായിക്കൊള്ളട്ടെ എന്നു കരുതിയൊന്നുമല്ല ഇത്ര വലിയ തോതിൽ തീരുവ കുറച്ചത്. സർക്കാരിന്റെ വരുമാനത്തെ ബാധിക്കുന്ന കള്ളക്കടത്തിനു കടിഞ്ഞാണിടുകയാണു ലക്ഷ്യം. ലക്ഷ്യം എന്തായിരുന്നാലും പ്രഖ്യാപനം കേൾക്കേണ്ട താമസം സ്വർണ വില കുത്തനെ താഴുകയായിരുന്നല്ലോ. ധനമന്ത്രിയുടെ ബജറ്റ് വായനയ്ക്കു തൊട്ടുമുൻപ് പവന് (എട്ടു ഗ്രാം) 53,960 രൂപയായിരുന്ന വില 51,960 രൂപയായാണു കുറഞ്ഞത്. 2000 രൂപയുടെ ഇടിവ്. ഇതുവരെയുള്ള (ജൂലൈ 28) ഇടിവ് 3560 രൂപയിലെത്തിയിരിക്കുന്നു.
ഓഹരികളുടെ വിലയിടിവിനു കാരണമായതു മൂലധന വർധനയ്ക്കും ‘ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്’ ഇടപാടുകൾക്കുമുള്ള നികുതി വർധിപ്പിച്ചതാണ്. ബജറ്റ് അനുകൂലമാകുമെന്നും അത് ആഘോഷമാക്കി മാറ്റണമെന്നും ഉറപ്പിച്ചു കാത്തിരുന്ന വിപണിക്കു നികുതി വർധന വെള്ളിടിയായാണ് അനുഭവപ്പെട്ടത്. മിക്ക ഓഹരികളുടെയും വിലയിൽ കനത്ത ഇടിവുണ്ടായി. ഇതിനോടകം ഇടിവു നികത്താൻ ചില ഓഹരികൾക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ സാഹചര്യത്തിൽ സമീപ ഭാവിയിൽ ഏറ്റവും ആദായകരമാകാൻ സാധ്യത സ്വർണത്തിലുള്ള നിക്ഷേപമോ ഓഹരി നിക്ഷേപമോ എന്നു നോക്കാം.
∙ സ്വർണത്തിന്റെ തിളക്കം
സ്വർണത്തോളം സുരക്ഷിതമായ ആസ്തി വേറെയുണ്ടെന്നു പറയാനാവില്ല. മാത്രവുമല്ല സ്വർണത്തിനുള്ള ഡിമാൻഡ് പല കാരണങ്ങളാലും അനുദിനം വർധിക്കുകയേയുള്ളൂ. അത് ആഭരണങ്ങൾക്കുള്ള ഡിമാൻഡ് വർധനകൊണ്ടു മാത്രമല്ല. ‘ടെക് ഇൻഡസ്ട്രി’ എന്ന് അറിയപ്പെടുന്ന മേഖലയ്ക്ക് അത്യാവശ്യമുള്ള അസംസ്കൃത വസ്തുക്കളിലൊന്നാണു സ്വർണം. സ്മാർട്ട് ഫോണുകൾക്കു പുറമെ എൽഇഡികളുടെയും ത്രീഡി സെൻസറുകളുടെയും മറ്റും ഉൽപാദനത്തിനും സ്വർണം ആവശ്യമാണ്. വാച്ച്, കാൽക്കുലേറ്റർ, കംപ്യൂട്ടർ ചിപ്പുകൾ, ട്രാൻസിസ്റ്ററുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, ഹൈബ്രിഡ് സർക്യൂട്ടുകൾ എന്നിവയുടെ ഉൽപാദനത്തിലും സ്വർണത്തിനു പങ്കുണ്ട്. ടെലിസ്കോപ് മുതൽ കൃത്രിമോപഗ്രഹങ്ങളിൽ വരെ സാന്നിധ്യമുള്ള ലോഹമാണു സ്വർണം.
വൈദ്യശാസ്ത്രരംഗത്തും ജലശുദ്ധീകരണ സംവിധാനങ്ങളിലും സ്വർണത്തിന്റെ നാനോ കണങ്ങൾ ഉപയോഗിക്കുന്നു. ഏതാനും ആയുർവേദ ഔഷധങ്ങൾക്കു മാത്രമല്ല കാൻസർ ചികിത്സയ്ക്കുള്ള ഐസോടോപ്പുകൾക്കു വരെ സ്വർണം ആവശ്യമുണ്ട്. ജപ്പാനിലെ ഇലക്‌ട്രോണിക്‌സ് വ്യവസായം മാത്രം പ്രതിവർഷം ശരാശരി 150 ടൺ സ്വർണം ഉപയോഗിക്കുന്നതായാണു കണക്ക്. ദക്ഷിണ കൊറിയയും ചൈനയും വ്യവസായ ആവശ്യത്തിനു സ്വർണം വൻതോതിൽ ഉപയോഗിക്കുന്നു. സ്വർണത്തിന്റെ ആഗോള ഉപഭോഗത്തിൽ 10 ശതമാനത്തോളം ടെക് മേഖലയിൽനിന്നാണെന്നു നിരീക്ഷകർ ഓർമിപ്പിക്കുന്നു.
സ്വർണം അധിഷ്ഠിതമായ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ (ഇടിഎഫ്) എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയും മഞ്ഞ ലോഹത്തിന്റെ മാറ്റുകൂട്ടുന്നതാണല്ലോ. യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. പലിശയുടെ പടിയിറക്കം സ്വർണത്തെ കൂടുതൽ ആകർഷകമാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ കേന്ദ്ര ബാങ്കുകൾ സ്വർണം വാരിക്കൂട്ടുന്നതും സ്വർണത്തിന്റെ ഭാവിസാധ്യതകൾക്കു തിളക്കമേകുന്നു. സ്വർണ നിക്ഷേപത്തിന് അനുകൂലമായി നിരത്താൻ ഇങ്ങനെ കാരണങ്ങൾ പലതുണ്ട്. അതേസമയം, ഓഹരി നിക്ഷേപത്തിന് ആനുകൂലമായും കാരണങ്ങൾ പലതുണ്ടെന്ന് ഓർക്കണം.
∙ ഓഹരി നിക്ഷേപത്തിന്റെ ആകർഷകത്വം
ഏറ്റവും വേഗത്തിൽ വികസിച്ചുവരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയിലേതാണെന്ന് ലോകമെങ്ങുമുള്ള സാമ്പത്തിക നിരീക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. ലോക ബാങ്ക്, രാജ്യാന്തര നാണ്യ നിധി തുടങ്ങിയവയ്ക്കും പ്രാമാണികത്വമുള്ള റേറ്റിങ് ഏജൻസികൾക്കും ഇന്ത്യയുടെ വളർച്ചയിൽ വലിയ മതിപ്പാണുള്ളത്. ഇന്ത്യയിലെ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ഈ നിരീക്ഷണങ്ങൾ വിദേശ ധനസ്ഥാപനങ്ങൾക്കു പ്രേരണയാകുന്നു. ഇത് ഓഹരികൾക്കുള്ള ഡിമാൻഡ് വർധിപ്പിക്കുമെന്നുറപ്പ്.
യുഎസിലേതുൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുമ്പോൾ സ്വർണത്തേക്കാൾ നേട്ടമുണ്ടാക്കാൻ കഴിയുന്നത് ഓഹരികൾക്കാണ്. ഓഹരി വിപണിയിലേക്കുള്ള പണപ്രവാഹം മികച്ച തോതിൽ വർധിക്കും. ഓഹരികൾ കുറവും പണം കൂടുതലുമെന്ന അവസ്ഥ ഓഹരികളുടെ ക്രമാതീതമായ വില വർധനയ്ക്കുതന്നെ സഹായകമായേക്കാം.
ഓഹരി നിക്ഷേപരംഗത്തേക്കു യുവതലമുറയിൽപ്പെട്ടവർ വൻതോതിലാണു കടന്നുവരുന്നത്. ജനുവരി – മാർച്ച് കാലയളവിൽ ദിവസം ശരാശരി 1.25 ലക്ഷം പേരാണു ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ചത്. രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 16 കോടി പിന്നിട്ടിരിക്കുന്നു. വിപണിയിൽ നിക്ഷേപകരുടെ പങ്കാളിത്തം കൂടുമ്പോൾ ഓഹരികൾക്കു ഡിമാൻഡ് വർധിക്കുകയും വില ഉയരുകയും ചെയ്യുമെന്നതു സ്വാഭാവികം.ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്കാണ് ഇപ്പോൾ ഒഴുകുന്നത്. ബാങ്കുകളിലെ കറന്റ് അക്കൗണ്ട് – സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപത്തിന്റെ അളവിൽ അനുഭവപ്പെടുന്ന കുറവ് ഇതിനു തെളിവാണ്.
സാമ്പത്തിക സാക്ഷരതയുടെ വ്യാപനവും ഓഹരി നിക്ഷേപമെന്നത് ഊഹക്കച്ചവടമാണെന്ന ധാരണയിലുണ്ടായ തിരുത്തലും അനേകരെ വിപണിയിലേക്ക് ആകർഷിക്കുന്നുണ്ട്. നിക്ഷേപകരുടെ നഷ്ട സഹന ശേഷിയാണു സഹായകമായ മറ്റൊരു ഘടകം. ഏതാനും മിനിറ്റുകൾക്കകം അക്കൗണ്ട് ആരംഭിച്ച് ഓഹരി വ്യാപാരം നടത്താൻ സഹായിക്കുന്ന അനേകം ട്രേഡിങ് ആപ്പുകളും നിക്ഷേപകർക്കു വിപണിയിലേക്കുള്ള വഴി തുറക്കുന്നു. മ്യൂച്വൽ ഫണ്ട് പദ്ധതികളോടുള്ള നിക്ഷേപകരുടെ വർധിച്ചുവരുന്ന ആഭിമുഖ്യവും ഫലത്തിൽ ഓഹരികൾക്കുള്ള ഡിമാൻഡ് വർധനയാണല്ലോ സാധ്യമാക്കുക. സിപ് (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) പോലുള്ള പദ്ധതികളിലേക്കു സമാഹരിക്കുന്ന ശതകോടികൾ എത്തുന്നത് ഓഹരി വിപണിയിലാണെന്ന് ഓർക്കുക.
∙ വേണം സ്വർണം, കൂടുതൽ വേണ്ടത് ഓഹരികൾ
ഇനി സ്വർണനിക്ഷേപത്തിനോ ഓഹരി നിക്ഷേപത്തിനോ ഭാവി എന്നു സ്വയം തീരുമാനിക്കുക. സുരക്ഷിതത്വം ഒഴിച്ചാൽ മറ്റെല്ലാ ഘടകങ്ങളും ഓഹരി നിക്ഷേപത്തിന് അനുകൂലമാണെന്നു കാണാം. നിക്ഷേപം പെട്ടെന്നു പണമായി തിരികെ വേണ്ടിവന്നാൽ അക്കാര്യത്തിലും ഓഹരികൾതന്നെയാണു കൂടുതൽ സൗകര്യപ്രദം. സ്വർണത്തിൽ നിക്ഷേപം വേണ്ടെന്ന് ഇപ്പറഞ്ഞതിനൊന്നും അർഥമില്ല. സ്വർണത്തിൽ നിക്ഷേപമാകാം. പക്ഷേ പരിമിതമായ അളവിലാണ് അഭിലഷണീയം. ‘ഹെഡ്ജിങ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന സൗകര്യത്തിനു സ്വർണ നിക്ഷേപത്തെ ആശ്രയിക്കാം.