‘ഷെയ്ഖ് ഹസീനയുടേത് ധിക്കാരം; സമരം നേരിടുന്ന രീതി മണ്ടത്തരം’; എന്തുകൊണ്ട് ഇന്ത്യ ആശങ്കപ്പെടണം?
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധമാണ്. ഇന്ത്യയുടെ ദൗർഭാഗ്യം എന്നുതന്നെ പറയാം, 1947ല്‍ നമ്മുടെ ജന്മം മുതല്‍ തന്നെ അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടങ്ങി. ആദ്യം പാക്കിസ്ഥാനും പിന്നെ ചൈനയും നമ്മുടെ ശത്രുപക്ഷത്തായി. ഭൂട്ടാന്‍ ഒഴിച്ചുള്ള ബാക്കി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴാറുണ്ട്. എന്നാല്‍ ഇതിനൊരു അപവാദമാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നല്ല ബന്ധം. ഡല്‍ഹിയും ധാക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ രീതിയിലുള്ള വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതെ നല്ല രീതിയില്‍ മുന്‍പോട്ട് നീങ്ങുന്നതിന് പ്രധാന കാരണം 2009 മുതല്‍ ബംഗ്ലദേശില്‍ അധികാരത്തിലിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളും നടപടികളും തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അവാമി ലീഗ് എന്ന പാര്‍ട്ടി നയിക്കുന്ന ഈ സര്‍ക്കാരിനെതിരെ വമ്പിച്ച ജനരോഷം ധാക്കയില്‍ ഉയരുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചു ഡല്‍ഹിയിലും കുറച്ചു തലവേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധമാണ്. ഇന്ത്യയുടെ ദൗർഭാഗ്യം എന്നുതന്നെ പറയാം, 1947ല്‍ നമ്മുടെ ജന്മം മുതല്‍ തന്നെ അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടങ്ങി. ആദ്യം പാക്കിസ്ഥാനും പിന്നെ ചൈനയും നമ്മുടെ ശത്രുപക്ഷത്തായി. ഭൂട്ടാന്‍ ഒഴിച്ചുള്ള ബാക്കി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴാറുണ്ട്. എന്നാല്‍ ഇതിനൊരു അപവാദമാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നല്ല ബന്ധം. ഡല്‍ഹിയും ധാക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ രീതിയിലുള്ള വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതെ നല്ല രീതിയില്‍ മുന്‍പോട്ട് നീങ്ങുന്നതിന് പ്രധാന കാരണം 2009 മുതല്‍ ബംഗ്ലദേശില്‍ അധികാരത്തിലിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളും നടപടികളും തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അവാമി ലീഗ് എന്ന പാര്‍ട്ടി നയിക്കുന്ന ഈ സര്‍ക്കാരിനെതിരെ വമ്പിച്ച ജനരോഷം ധാക്കയില്‍ ഉയരുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചു ഡല്‍ഹിയിലും കുറച്ചു തലവേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധമാണ്. ഇന്ത്യയുടെ ദൗർഭാഗ്യം എന്നുതന്നെ പറയാം, 1947ല്‍ നമ്മുടെ ജന്മം മുതല്‍ തന്നെ അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടങ്ങി. ആദ്യം പാക്കിസ്ഥാനും പിന്നെ ചൈനയും നമ്മുടെ ശത്രുപക്ഷത്തായി. ഭൂട്ടാന്‍ ഒഴിച്ചുള്ള ബാക്കി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴാറുണ്ട്. എന്നാല്‍ ഇതിനൊരു അപവാദമാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നല്ല ബന്ധം. ഡല്‍ഹിയും ധാക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ രീതിയിലുള്ള വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതെ നല്ല രീതിയില്‍ മുന്‍പോട്ട് നീങ്ങുന്നതിന് പ്രധാന കാരണം 2009 മുതല്‍ ബംഗ്ലദേശില്‍ അധികാരത്തിലിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളും നടപടികളും തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അവാമി ലീഗ് എന്ന പാര്‍ട്ടി നയിക്കുന്ന ഈ സര്‍ക്കാരിനെതിരെ വമ്പിച്ച ജനരോഷം ധാക്കയില്‍ ഉയരുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചു ഡല്‍ഹിയിലും കുറച്ചു തലവേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധമാണ്. ഇന്ത്യയുടെ ദൗർഭാഗ്യം എന്നുതന്നെ പറയാം, 1947ല്‍ നമ്മുടെ ജന്മം മുതല്‍ തന്നെ അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷം തുടങ്ങി. ആദ്യം പാക്കിസ്ഥാനും പിന്നെ ചൈനയും നമ്മുടെ ശത്രുപക്ഷത്തായി. ഭൂട്ടാന്‍ ഒഴിച്ചുള്ള ബാക്കി അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പലപ്പോഴും സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴാറുണ്ട്. എന്നാല്‍ ഇതിനൊരു അപവാദമാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നല്ല ബന്ധം.
ഡല്‍ഹിയും ധാക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വലിയ രീതിയിലുള്ള വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതെ നല്ല രീതിയില്‍ മുന്‍പോട്ട് നീങ്ങുന്നതിന് പ്രധാന കാരണം 2009 മുതല്‍ ബംഗ്ലദേശില്‍ അധികാരത്തിലിരിക്കുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങളും നടപടികളും തന്നെയാണെന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും. അതുകൊണ്ടുതന്നെ അവാമി ലീഗ് എന്ന പാര്‍ട്ടി നയിക്കുന്ന ഈ സര്‍ക്കാരിനെതിരെ വമ്പിച്ച ജനരോഷം ധാക്കയില്‍ ഉയരുമ്പോള്‍ ഇതിനെക്കുറിച്ച് ആലോചിച്ചു ഡല്‍ഹിയിലും കുറച്ചു തലവേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
∙ രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, ബദ്ധവൈരികൾ
1971 വരെ കിഴക്കന്‍ പാക്കിസ്ഥാന്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം ആ വര്‍ഷം നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷമാണ് ബംഗ്ലദേശ് എന്ന പേരില്‍ ഒരു സ്വതന്ത്ര ദേശമായി ഉടലെടുത്തത്. ഈ രാഷ്ട്രത്തിന്റെ ജന്മത്തിന് ഇവിടുത്തെ ജനത ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഇന്ത്യയോടാണ്; കാരണം, യുദ്ധത്തില്‍ ജയിച്ചതിനു പുറമെ അതിനു മുൻപുള്ള മാസങ്ങളില്‍ പാക്കിസ്ഥാന്‍ പട്ടാളം അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത ജനങ്ങള്‍ക്ക് അഭയം നല്‍കിയത് ഇന്ത്യയാണ്. ബംഗ്ലദേശിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ 1975ല്‍ ഏതാനും പട്ടാളക്കാര്‍ ഇദ്ദേഹത്തെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തു. അത് കഴിഞ്ഞ് 1991 വരെ പട്ടാളഭരണമോ പട്ടാള മേധാവികളുടെ ഭരണമോ ആയിരുന്നു.
ജനറല്‍ സിയാവുര്‍ റഹ്മാനും ജനറല്‍ ഏര്‍ഷാദും പട്ടാള മേധാവികള്‍ ആയിട്ടാണ് അധികാരത്തില്‍ എത്തിയതെങ്കിലും അവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപികരിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയം നേടി. 1981ല്‍ ജനറല്‍ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിനു ശേഷം ഇദ്ദേഹം സ്ഥാപിച്ച ബംഗ്ലാ നാഷനല്‍ പാര്‍ട്ടിയുടെ (Bangla National Party അഥവാ BNP) നേതൃത്വം അദ്ദേഹത്തിന്റെ വിധവ ഖാലിദ സിയ ഏറ്റെടുത്തു. ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ നേതൃനിരയിലേക്ക് അദ്ദേഹത്തിന്റെ പുത്രി ഷെയ്ഖ് ഹസീനയും കടന്നു വന്നു. അങ്ങിനെ 1991നു ശേഷം ഈ രണ്ടു വനിതകള്‍ നയിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ ആയിരുന്നു പ്രധാന പോരാട്ടം. 1991ലും 2001ലും ബിഎൻപി ജയിച്ചപ്പോള്‍ 1996, 2009, 2014, 2019, 2024 എന്നീ വര്‍ഷങ്ങളില്‍ അവാമി ലീഗാണ് വിജയിച്ചത്. പക്ഷേ 2014ലും 2024ലും ബിഎൻപി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് അവാമി ലീഗിന്റെ വിജയത്തിന്റെ മാറ്റ് കുറച്ചു.
ഷെയ്ഖ് ഹസീനയും ഖാലിദ സിയയും കേവലം രണ്ടു പ്രധാന പാര്‍ട്ടികളുടെ നേതാക്കള്‍ മാത്രമല്ല, ബദ്ധ വൈരികള്‍ കൂടിയാണ് എന്നത് ഈ പാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടുന്നു. തുടക്കം മുതല്‍ തന്നെ ബിഎൻപിയുടെ നയപരിപാടികള്‍ക്ക് ഒരു ഇന്ത്യാ വിരുദ്ധ സ്വഭാവം ഉണ്ടായിരുന്നു. അവര്‍ കൂടുതല്‍ അടുപ്പം പാക്കിസ്ഥാനോടാണ് എല്ലാക്കാലവും കാണിച്ചിരുന്നത്. ഷെയ്ഖ് ഹസീനയാണെങ്കില്‍ നേരെ മറിച്ചുമാണ്. തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇവര്‍ ഇന്ത്യയോട് കൂടുതല്‍ പ്രതിപത്തി കാണിക്കുന്നു. അധികാരം നഷ്ടപ്പെട്ടതിനു ശേഷം ജമാ അത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ബിഎൻപി ചങ്ങാത്തം സ്ഥാപിച്ചതും ഇന്ത്യയും ഖാലിദ സിയയും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുവാന്‍ ഇടയാക്കി.
∙ ഇന്ത്യയെയും പിന്നിലാക്കിയ സാമ്പത്തിക മുന്നേറ്റം
2009നു ശേഷം ബംഗ്ലദേശ് അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. തുണിത്തരങ്ങളുടെയും കുപ്പായങ്ങളുടെയും ഉൽപാദനത്തിന്റെ കാര്യത്തില്‍ ഈ രാജ്യം വളരെ കുറച്ചു സമയം കൊണ്ട് വലിയ നേട്ടങ്ങള്‍ കൊയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള സര്‍ക്കാര്‍ പരിപാടികള്‍ ലക്ഷ്യം കാണുവാന്‍ തുടങ്ങി. ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ബംഗ്ലദേശ് ഇന്ത്യയെ വരെ പിന്നിലാക്കി മുന്നോട്ടു കുതിച്ചു. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനൊപ്പംതന്നെ ഷെയ്ഖ് ഹസീന ചൈനയുമായും അടുത്തു. അവരുടെ പക്കല്‍നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുവാനുള്ള പല പദ്ധതികളും നടപ്പിലാക്കുവാനും തുടങ്ങി. ഒരുകാലത്തു പ്രകൃതി ദുരന്തങ്ങള്‍ക്കും മഴക്കെടുതികള്‍ക്കും മാത്രം പേരെടുത്ത ഈ രാജ്യം സാമ്പത്തിക നേട്ടങ്ങള്‍ക്കും ഉല്‍പാദനക്ഷമതയ്ക്കും കൂടി പ്രസിദ്ധി നേടി.
എന്നാല്‍ 2017 മുതല്‍ മ്യാൻമറിൽ നിന്നാരംഭിച്ച റോഹിങ്ക്യ അഭയാര്‍ഥികളുടെ പ്രവാഹവും അതിനു ശേഷം ഉടലെടുത്ത കോവിഡ് മഹാമാരിയും ലോക്ഡൗണും ഈ സാമ്പത്തിക വളര്‍ച്ചയ്ക്ക് കടിഞ്ഞാണിട്ടു. ഇപ്പോള്‍ നടക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധവും ഗാസയിലെ സംഘര്‍ഷവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആക്കം കൂട്ടി. ഇതോടൊപ്പം തന്നെ ചൈനയില്‍നിന്ന് ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റിവിന്റെ (Belt Road Initiative അഥവാ BRI) ഭാഗമായി എടുത്ത കടങ്ങളുടെയും അവയുടെ പലിശയുടെയും തിരിച്ചടവും സാമ്പത്തിക ബാധ്യത കൂടുതല്‍ വഷളാക്കി. ഇതെല്ലാം കാരണം പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിച്ചത് സാധാരണ ജനങ്ങളുടെ ജീവിതം ദുഃസ്സഹമാക്കി. ഇതിനു പുറമെ ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.
∙ ബംഗ്ലദേശിനെ പിടിച്ചുലച്ച ‘സംവരണം’
ഇത്തവണ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്തവരുടെ (ഇവരെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നാണ് വിളിക്കുന്നത്) കുട്ടികൾക്കും പേരക്കുട്ടികൾക്കും ഉള്ള സംവരണത്തിന്റെ പേരിലാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വരുന്ന ഒഴിവുകളില്‍ 30 ശതമാനം സംവരണം നൽകാനുള്ള നയത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ആകെയുള്ള ഒഴിവുകളില്‍ 56 ശതമാനം സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മാറ്റിവച്ചിട്ട് ബാക്കി 44 ശതമാനം മാത്രമേ പൊതു വിഭാഗത്തില്‍ (General Category) വരൂ എന്ന് പറയുമ്പോള്‍ ഈ പ്രശ്‌നത്തിന്റെ രൂക്ഷത മനസ്സിലാക്കാമല്ലോ.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള സംവരണം തുടങ്ങിയത് 1970കളില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ ആണ്. എന്നാല്‍ ഇന്ന് ബംഗ്ലദേശിലെ ജനസംഖ്യയുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമാണ് ഈ സ്വാതന്ത്ര്യസമര സേനാനികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും എണ്ണം. അവര്‍ക്ക് വേണ്ടി 30 ശതമാനം ജോലികള്‍ സംവരണം ചെയ്യുന്നതിൽ ഒരു അനീതി ബാക്കിയുള്ളവര്‍ക്ക് തോന്നിയാല്‍ അതിശയപ്പെടുവാനില്ല. അതിനു പുറമെ ഈ സ്വാതന്ത്ര്യ സമര സേനാനി കുടുംബങ്ങള്‍ എല്ലാംതന്നെ അവാമി ലീഗുമായി അടുത്ത ബന്ധം കാത്തുസുക്ഷിക്കുന്നവരാണ്. ഈ സംവരണം വഴി അവാമി ലീഗ് തങ്ങളുടെ ആള്‍ക്കാരെ സര്‍ക്കാര്‍ ജോലിയില്‍ തള്ളിക്കയറ്റുവാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമാണ്.
ഇതാദ്യമായല്ല, സ്വാതന്ത്ര്യ സമര സേനാനികളുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും ഉള്ള സംവരണത്തിന്റെ പേരില്‍ സമരം അരങ്ങേറുന്നത്. 2018ല്‍ ഇതേ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഷെയ്ഖ് ഹസീന ഈ സംവരണം നിർത്തിവച്ചു. എന്നാല്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കള്‍ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സംവരണം നിര്‍ത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കി. കോടതിയുടെ ഈ വിധിക്കെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ പ്രശ്നം വഷളാക്കിയത് ഷെയ്ഖ് ഹസീന തന്നെയാണ്.
ഈ സമരത്തെക്കുറിച്ച് ഒരു പത്ര സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘‘യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ ബന്ധുക്കള്‍ക്കല്ലാതെ പിന്നെ റസാകര്‍മാരുടെ കുട്ടികള്‍ക്ക് സംവരണം നല്‍കണോ’’ എന്നായിരുന്നു അവരുടെ മറുചോദ്യം. ബംഗ്ലദേശില്‍ 1971ലെ യുദ്ധത്തിന്റെ സമയത്തു പാക്കിസ്ഥാന്‍ സേനയെ സഹായിച്ച വ്യക്തികളെ അപഹസിച്ചു വിളിക്കുന്ന പേരാണ് റസാകര്‍.
ഷെയ്ഖ് ഹസീനയുടെ ഈ പരാമര്‍ശം വിദ്യാർഥികളെ ചൊടിപ്പിച്ചു. അന്യായമെന്ന് തങ്ങള്‍ കരുതുന്ന ഒരു നടപടി ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ രാജ്യദ്രോഹികളായി പ്രധാനമന്ത്രി ചിത്രീകരിക്കുവാന്‍ ശ്രമിച്ചത് അവരെ പ്രകോപിപ്പിച്ചു. ഇതോടെ അവര്‍ പൂര്‍വാധികം വാശിയോടെ സമര മുഖത്തേക്ക് എടുത്ത് ചാടി. പ്രക്ഷോഭത്തെ നേരിടുവാന്‍ ആദ്യം അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗം തെരുവിലിറങ്ങി; പക്ഷേ ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. പ്രക്ഷോഭകരും അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗവുമായി തെരുവുകളില്‍ വലിയ യുദ്ധം തന്നെ നടന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുനൂറോളം പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. പ്രക്ഷോഭം കനത്തപ്പോള്‍ സ്ഥിഗതികള്‍ നിയന്ത്രണാധീനമാക്കുവാന്‍ ഷെയ്ഖ് ഹസീനയ്ക്ക് സായുധ പൊലീസിനെ രംഗത്തിറക്കേണ്ടി വന്നു. അതോടൊപ്പംതന്നെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളും നിശ്ചലമാക്കി കർഫ്യൂവും പ്രഖ്യാപിക്കേണ്ടി വന്നു.
ഇതിനിടെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി 2024 ജൂലൈയിൽ വിധി പുറപ്പെടുവിച്ചു. ഇതു പ്രകാരം ആകെയുള്ള സംവരണം 56ല്‍ നിന്നും ഏഴു ശതമാനമായി കുറയ്ക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ കുട്ടികള്‍ക്കും മറ്റുമുള്ള സംവരണം 5 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിവിധി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ രക്തച്ചൊരിച്ചിലിന് ഒരു അറുതി വരുത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ നേരം പ്രക്ഷോഭം നിർത്തിവയ്ക്കുവാന്‍ ഇവര്‍ തയാറായത് ഒരു പ്രശ്നപരിഹാരത്തിലേക്കുള്ള പാത തുറക്കുന്നതിന്റെ ലക്ഷണമായും കാണാം. ഇത് കൊണ്ട് പ്രക്ഷോഭം ശമിച്ചാലും ഇല്ലെങ്കിലും ഇതില്‍ നിന്നും ചില പ്രധാന പാഠങ്ങള്‍ ഷെയ്ഖ് ഹസീനയും അവാമി ലീഗും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
∙ വിമർശനത്തോട് മുഖം തിരിച്ച് ഹസീന
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പല സമയങ്ങളിലായി അവരുടെ ഭരണശൈലിക്കെതിരെ പ്രതിഷേധങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷ ബഹുമാനം തീരെയില്ലാത്ത ഒരു ഏകാധിപതിയെ പോലെയാണ് ഇവര്‍ പെരുമാറുന്നതെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിമത സ്വരങ്ങള്‍ അടിച്ചമര്‍ത്തുവാന്‍ കാണിക്കുന്ന ശുഷ്കാന്തിയെക്കുറിച്ച് പാശ്ചാത്യ ലോകം പല വട്ടം ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ഭരണം നടത്തുന്ന സമയത്തു നടക്കുന്ന തിരഞ്ഞെടുപ്പുകളിലാവട്ടെ കള്ള വോട്ടും ബാലറ്റ് പെട്ടി പിടിച്ചെടുക്കലും ഉള്‍പ്പെടെ പല ക്രമക്കേടുകളും നടക്കാറുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതൊക്കെയായിട്ടും ഷെയ്ഖ് ഹസീന തന്റെ രീതികള്‍ മാറ്റുവാന്‍ ഇത് വരെ തയാറായിട്ടില്ല. ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള അവരുടെ ധിക്കാരപരമായ പെരുമാറ്റമാണ് ഇപ്പോള്‍ ഉണ്ടായ പ്രശ്നങ്ങളുടെയും മൂല കാരണം.
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക്, അവര്‍ എത്ര ദുര്‍ബലരായാലും ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രതിപക്ഷ ബഹുമാനം ജനാധിപത്യ മൂല്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍നിന്നും മാറി നിന്നതു കൊണ്ട് അവരെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്നും മാറ്റി നിര്‍ത്തുവാന്‍ സാധിക്കില്ല. അതുപോലെത്തന്നെ സമൂഹവും ജനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും ദുരിതങ്ങള്‍ക്കും ഉള്ള ഒരു രക്ഷാകവാടം (Safety valve) കൂടിയാണ് സമരങ്ങളും പ്രക്ഷോഭങ്ങളും. സമരക്കാരോട് സംസാരിച്ചു സമന്വയത്തിന്റെ വഴിയിലൂടെ പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു പകരം അവരെ അടിച്ചമര്‍ത്താൻ നോക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ.
സമരം ചെയ്യുന്ന വിദ്യാർഥികളെ സ്വന്തം പാര്‍ട്ടിയിലെ യുവജനങ്ങളെ ഉപയോഗിച്ച് നേരിടുന്നത് മണ്ടത്തരമാണ്, കാരണം ഇത് സമരക്കാരുടെ വീര്യവും വാശിയും വര്‍ധിപ്പിക്കുകയും സ്ഥിതി കൂടുതല്‍ മോശമാക്കുകയും ചെയ്യും. കൂടുതല്‍ കാലം അധികാരത്തില്‍ ഇരിക്കുന്ന ഭരണാധികാരികള്‍ക്ക് സംഭവിക്കുന്ന ഒരു പാളിച്ചയാണ് സ്വന്തം കഴിവിലും ജനപ്രീതിയിലും ഉള്ള അമിതമായ ആത്മവിശ്വാസം. ഈ രോഗം ഷെയ്ഖ് ഹസീനയെയും ബാധിച്ചതായാണ് ബംഗ്ലദേശിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അധികാരി വർഗത്തിനെതിരെ വിജയകരമായി സമരം ചെയ്ത ഒരു പാരമ്പര്യമുണ്ട് ധാക്ക സർവകലാശാലയ്ക്കും അവിടുത്തെ വിദ്യാർഥികള്‍ക്കും. 1948ല്‍ സാക്ഷാല്‍ മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാന്റെ ഓദ്യോഗിക ഭാഷയായി ഉര്‍ദുവിനെ അവരോധിക്കുവാ൯ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത് ഈ സര്‍വകലാശാലയില്‍ നിന്നാണ്.
1956ല്‍ ബംഗാളി ഭാഷയും ഓദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെടുന്നത് വരെ ഈ സമരം തുടര്‍ന്നു. 1971ലും പാക്കിസ്ഥാന്റെ പട്ടാളത്തിനെതിരെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പ് ഉയര്‍ന്നത് ഇവിടെ നിന്നുമാണ്. പട്ടാളഭരണം പ്രഖ്യാപിച്ചു കഴിഞ്ഞു പട്ടാളം കൈക്കൊണ്ട ആദ്യത്തെ നടപടികളില്‍ ഒന്ന് സര്‍വകലാശാല ആക്രമിച്ച് അവിടെ കൂട്ടക്കുരുതി നടത്തുകയായിരുന്നു. എന്നിട്ടും വിദ്യാർഥികള്‍ പേടിച്ചു മാറിയില്ല; അവര്‍ ഒളിഞ്ഞും തെളിഞ്ഞും പട്ടാളത്തെ നേരിട്ട് അന്തിമ വിജയം തങ്ങളുടേതാണെന്ന് ലോകത്തെ കാണിച്ചു. ഈ ചരിത്രം അറിയാവുന്ന ഒരു ഭരണാധികാരിയും ഈ സര്‍വകലാശാലയെയും അവിടുത്തെ വിദ്യാർഥികളെയും ലാഘവത്തോടെ കാണില്ല; അവിടെ നിന്നും ഉടലെടുക്കുന്ന സമരങ്ങള്‍ അടിച്ചൊതുക്കുവാനും നോക്കില്ല.
∙ പ്രക്ഷോഭത്തിൽ കണ്ണുനട്ട് ഇന്ത്യയും
ബംഗ്ലദേശിലെ ഈ സംഭവവികാസങ്ങള്‍ അത്യന്തം ആകാംക്ഷയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗിന്റെയും ജനപിന്തുണയില്‍ ഇടിവ് സംഭവിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് ഇന്ത്യയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുന്ന ബിഎൻപിക്കും ജമാ അത്തെ ഇസ്‌ലാമിക്കും ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം ഉടലെടുക്കുവാന്‍ ഡല്‍ഹി ഒരിക്കലും ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ ഷെയ്ഖ് ഹസീനയ്ക്ക് എല്ലാ സഹായവും നല്‍കുവാന്‍ ഇന്ത്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരില്ല. വരും ദിനങ്ങള്‍ ഷെയ്ഖ് ഹസീനയുടെയും അവാമി ലീഗിന്റെയും രാഷ്ട്രീയ ഭാവിക്ക് മാത്രമല്ല ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിനും നിര്‍ണായകമായിരിക്കും.
ഏഷ്യയിലെ ഉരുക്കു വനിത എന്ന് പേരെടുത്ത ഷെയ്ഖ് ഹസീന തന്റെ ഭരണകാലത്തു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രക്ഷോഭം എന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ പ്രക്ഷോഭം കെട്ടടങ്ങിയാലും, ഇതിന് പിന്നിലുള്ള ജനരോഷം തണുപ്പിക്കുവാന്‍ ഷെയ്ഖ് ഹസീനയുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ രീതിയിലുള്ള സമരങ്ങള്‍ വര്‍ധിതവീര്യത്തോടെ ഭാവിയില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ക്രമസമാധാനപാലനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെകില്‍ അത് പട്ടാളഭരണത്തിലേക്ക് വഴിവയ്ക്കുവാനുള്ള സാധ്യതയും തള്ളിക്കളയുവാനാകില്ല. അങ്ങനെയെങ്കിൽ അതിന്റെ ദോഷഫലങ്ങള്‍ ഷെയ്ഖ് ഹസീനയും അവാമി ലീഗും മാത്രമല്ല ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും അനുഭവിക്കേണ്ടി വരും. അതുകൊണ്ടുതന്നെ കൂടുതല്‍ പക്വതയോടെ, കൂടുതല്‍ ക്ഷമയോടെ, കൂടുതല്‍ കരുതലോടെയുള്ള സമീപനം വരും ദിനങ്ങളില്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ ഈ പ്രക്ഷോഭം മൂലമുണ്ടായ മുറിവുകള്‍ ഉണക്കുവാന്‍ സാധിക്കുകയുള്ളു.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)