ആനകളെ ട്രെയിനിടിക്കില്ല, ഇത് ‘തമിഴ് എഐ’ വിജയം; കുട്ടിത്തേവാങ്കിനും കടൽപ്പശുവിനും വരെ സങ്കേതം, ഇതാണ് കരുതൽ
തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽത്തന്നെ വലിയ അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. ആനസംരക്ഷണത്തിലും മറ്റു വന്യമൃഗങ്ങളെ പരിപാലിക്കുന്നതിലും രാജ്യത്തിനു തന്നെ മാതൃകയാണ് തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്യമൃഗ പരിപാലന രംഗത്ത് വനംവകുപ്പ് കൊണ്ടു വന്ന മാറ്റങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിനോട് സംസാരിക്കുകയാണ് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ്. ആനകളെ ട്രെയിൻ ഇടിക്കാതെ രക്ഷിക്കാനുള്ള നിർമിത ബുദ്ധി സംവിധാനത്തെക്കുറിച്ച് ഉൾപ്പെടെ അദ്ദേഹം സംസാരിക്കുന്നു.

തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽത്തന്നെ വലിയ അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. ആനസംരക്ഷണത്തിലും മറ്റു വന്യമൃഗങ്ങളെ പരിപാലിക്കുന്നതിലും രാജ്യത്തിനു തന്നെ മാതൃകയാണ് തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്യമൃഗ പരിപാലന രംഗത്ത് വനംവകുപ്പ് കൊണ്ടു വന്ന മാറ്റങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിനോട് സംസാരിക്കുകയാണ് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ്.
∙ ആനകളെ കാക്കാൻ നിർമിതബുദ്ധി
കേരള – തമിഴ്നാട് അതിർത്തിയായ കോയമ്പത്തൂർ ജില്ലയിലെ എട്ടിമടയിലാണ് ആനകളെ ട്രെയിൻ ഇടിക്കാതിരിക്കാൻ നിർമിതബുദ്ധി അധിഷ്ഠിത സംവിധാനം തമിഴ്നാട് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു റെയിൽവേ ട്രാക്കിൽ ഈ സംവിധാനമെന്ന് ശ്രീനിവാസ് റെഡ്ഡി പറയുന്നു. വാളയാർ – കോയമ്പത്തൂർ റെയിൽ പാതയിൽ ആനകളെ ട്രെയിനിടിക്കുന്നത് പതിവായിരുന്നു. മദ്രാസ് ഹൈക്കോടതി വരെ ഇടപെട്ട വിഷയത്തിൽ ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് ഈ സംവിധാനത്തെ കുറിച്ച് വനം വകുപ്പ് ആലോചിച്ചത്.
എട്ടിമടയിലാണ് ഇതിന്റെ കേന്ദ്ര സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള 7 കിലോമീറ്ററിൽ ഇതിനായി എഐ ക്യാമറകൾ സ്ഥാപിച്ചു. ആനകളോ മറ്റ് മൃഗങ്ങളോ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ എഐ ക്യാമറകൾ ഇത് മനസ്സിലാക്കുകയും ഉടൻ കേന്ദ്ര സംവിധാനത്തിലേക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും റെയിൽവേയ്ക്കും ഇത് സംബന്ധിച്ച അറിയിപ്പ് പോകും.
ഇതു വഴി ട്രെയിൻ വരുന്ന സമയമാണെങ്കിൽ ലോക്കോ പൈലറ്റിനും ഈ സന്ദേശം ലഭിക്കും. ഇങ്ങനെ ട്രെയിനിന്റെ വേഗം കുറയ്ക്കാനും ആനകളെ ട്രെയിൻ ഇടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും ശ്രീനിവാസ് റെഡ്ഡി പറയുന്നു.
∙ വരയാടുകൾക്കായി പ്രത്യേക പ്രോജക്ട്
നീലഗിരി ഥാർ എന്നറിയപ്പടുന്ന വരയാടുകൾക്കായി വിവിധ പ്രോജക്ടുകളാണ് തമിഴ്നാട് വനം വകുപ്പ് ആരംഭിച്ചിരിക്കുന്നത്. വരയാടുകൾക്ക് വേണ്ടി മാത്രമായി ഒരു കൺസർവേഷൻ സെന്റർ കോയമ്പത്തൂരിൽ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വരയാടുകളെ കൂടുതൽ മേഖലകളിലേക്ക് വിന്യസിക്കുന്ന പദ്ധതി. മുൻകാലങ്ങളിൽ വരയാടുകളുടെ ആവാസവ്യവസ്ഥകൾ ഏതെല്ലാമായിരുന്നുവെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
വരയാടുകളുടെ പ്രജനനത്തിന് യോജിച്ച കൂടുതൽ മേഖലകൾ കണ്ടെത്തി അവയെ പുനർ വിന്യസിക്കാനാണ് തമിഴ്നാട് വനം വകുപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. പശ്ചിമഘട്ടത്തിലെ ആനമല, നീലഗിരി എന്നിവിടങ്ങളിൽ വരയാടുകളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ശ്രീനിവാസ റെഡ്ഡി പറഞ്ഞു.
∙ തെപ്പക്കാട് എന്ന ആനത്തൊട്ടിൽ
തെപ്പക്കാട് ആനപരിപാലന കേന്ദ്രത്തിന്റെ വിശേഷങ്ങൾ രാജ്യാന്തര മാധ്യമങ്ങളിലടക്കം വലിയ വാർത്തയായതാണ്. ആനകളെ പരിപാലിക്കുന്ന ഇവിടം ഇന്ന് ഒരു അമ്മത്തൊട്ടിലായിക്കൂടി മാറ്റിയിട്ടുണ്ട്. അമ്മയാനകൾ ഉപേക്ഷിക്കുന്ന ആനക്കുട്ടികളെയും ഇപ്പോൾ തെപ്പക്കാട്ടിൽ പരിപാലിക്കുണ്ടെന്ന് ശ്രീനിവാസ റെഡ്ഡി പറയുന്നു. തായ്‌ലൻഡിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച പാപ്പാൻമാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തെപ്പക്കാട് ആന പരിപാലന കേന്ദ്രത്തെ രാജ്യാന്തര നിലവാരത്തിലേക്ക് വനം വകുപ്പ് ഉയർത്തുന്നത്.
∙കുട്ടിത്തേവാങ്കുകളുടെ ഡിണ്ടിഗൽ മോഡൽ
2022ലാണ് രാജ്യത്ത് ആദ്യമായി കുട്ടിത്തേവാങ്കുകളുടെ സംരക്ഷണത്തിനായി ഒരു വന്യ ജീവി സങ്കേതം ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കടവൂരിലായിരുന്നു ഇത്. കുട്ടിത്തേവാങ്കുകളെ കൂടുതലായി കണ്ടുവരുന്ന മേഖലയായതിനാലാണ് ഇവയ്ക്കായി പ്രത്യേക സങ്കേതം എന്ന ആശയം വനംവകുപ്പ് മുന്നോട്ടു വച്ചത്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അങ്ങനെ കടവൂർ കുട്ടിത്തേവാങ്ക് വന്യജീവി സങ്കേതം ആരംഭിച്ചു. കുട്ടിത്തേവാങ്കുകളുടെ സംരക്ഷണത്തിനായി ഒരു കൺസർവേഷൻ സെന്റർ വനം വകുപ്പ് ഉടൻ ഇവിടെ ആരംഭിക്കും. ഇതിന്റെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
∙ഫ്ലെമിംഗോകൾക്കായി ഒരു പക്ഷിസങ്കേതം
തമിഴ്നാട് – ആന്ധ്ര അതിർത്തിയിലെ പുലിക്കാട്ട് പക്ഷി സങ്കേതം ഇന്ന് പലതരം ദേശാടനപ്പക്ഷികളുടെ സന്ദർശന കേന്ദ്രമാണ്. 759 ചതുരശ്ര കിലോമീറ്ററിൽ ഇരു സംസ്ഥാനങ്ങളിലുമായി പരന്നു കിടക്കുന്ന പ്രദേശമാണ് പുലിക്കാട്ട് തടാകം. ശ്രീഹരിക്കോട്ട ദ്വീപിനോടു ചേർന്ന് കിടക്കുന്ന പ്രകൃതി രമണീയമായ തടാകത്തിൽ വർഷം തോറും ലക്ഷക്കണക്കിന് പക്ഷികളാണ് വിരുന്നെത്താറുള്ളത്. ഇതിൽ പ്രധാനപ്പെട്ടതാണ് ഫ്ലെമിംഗോകൾ. ഇവയ്ക്ക് പുറമെ പെലിക്കണുകൾ, സ്റ്റോർക്കുകൾ എന്നിവയും ഇവിടത്തെ നിത്യസന്ദർകരാണ്.
പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ മത്സ്യബന്ധനത്തിനു കോട്ടം തട്ടാതെയും പ്രകൃതിദത്തമായ ആവാസ വ്യവസ്ഥ നിലനിർത്തിയുമാണ് പുലിക്കാട്ട് പക്ഷി സങ്കേതം വനം വകുപ്പ് സംരക്ഷിച്ചു പോരുന്നത്. ഇവയ്ക്കു പുറമെ കടൽപ്പശു സംരക്ഷണത്തിനായി 2021 സെപ്റ്റംബറിൽ രാജ്യത്തെ ആദ്യ കടൽപ്പശു ബയോ റിസർവ് തമിഴ്നാട് സർക്കാർ ആവിഷ്കരിച്ചിരുന്നു.
ഇത്തരത്തിൽ പ്രകൃതിയെയും ജന്തുജാലങ്ങളെയും അറിഞ്ഞും അവയുടെ സംരക്ഷണം ഏറ്റെടുത്തുമുള്ള വലിയ പദ്ധതികളാണ് തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ആവിഷ്കരിച്ചതെന്നും ശ്രിനിവാസ് റെഡ്ഡി വ്യക്തമാക്കുന്നു.