യുപിയിൽ, ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ അസംതൃപ്തരുടെ മുറുമുറുപ്പുകൾ പുറത്തേക്കു മുഴങ്ങിത്തുടങ്ങിയതോടെ യോഗി ആദിത്യനാഥ് സർക്കാരിനു ചുവടുതെറ്റുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ, ഉപമുഖ്യമന്ത്രിമാരായ കേശവപ്രസാദ് മൗര്യയും ബ്രജേഷ് പാഠകും മുഖ്യമന്ത്രിക്കെതിരെ തുടങ്ങിവച്ച പടയൊരുക്കം പാർട്ടി കേന്ദ്രനേതൃത്വത്തിനു തലവേദനയായിരിക്കുന്നു. നിയമസഭയിലെ 10 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യോഗിയുടെ നില കൂടുതൽ പരുങ്ങലിലായിട്ടുമുണ്ട്. ഡൽഹിയിലെ വൈഫൈ കണക്‌ഷനു യുപിയിൽനിന്നുള്ള പാസ്‌വേഡ് എന്നും മറ്റും കേശവപ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചതിനു തൊട്ടുപിന്നാലെയാണു വെള്ളിയാഴ്ച യോഗി വിളിച്ച യോഗത്തിൽനിന്നു മൗര്യ വിട്ടുനിന്നത്. കോൺഗ്രസിന്റെ ചാവേറാണ് അഖിലേഷെന്നു മൗര്യ തിരിച്ചടിച്ചെങ്കിലും ബിജെപിയുടെ യുപി നേതൃത്വത്തിലെ വിള്ളൽ മറച്ചുവയ്ക്കാൻ അതൊന്നും ഉപകരിച്ചിട്ടില്ല. ഡൽ‌ഹിയിൽ‌ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ‌മൗര്യ കൂടിക്കാഴ്ച നടത്തിയതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിയിൽ, ഭരണകക്ഷിയായ ബിജെപിക്കുള്ളിലെ അസംതൃപ്തരുടെ മുറുമുറുപ്പുകൾ പുറത്തേക്കു മുഴങ്ങിത്തുടങ്ങിയതോടെ യോഗി ആദിത്യനാഥ് സർക്കാരിനു ചുവടുതെറ്റുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ, ഉപമുഖ്യമന്ത്രിമാരായ കേശവപ്രസാദ് മൗര്യയും ബ്രജേഷ് പാഠകും മുഖ്യമന്ത്രിക്കെതിരെ തുടങ്ങിവച്ച പടയൊരുക്കം പാർട്ടി കേന്ദ്രനേതൃത്വത്തിനു തലവേദനയായിരിക്കുന്നു. നിയമസഭയിലെ 10 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ യോഗിയുടെ നില കൂടുതൽ പരുങ്ങലിലായിട്ടുമുണ്ട്. 

ഡൽഹിയിലെ വൈഫൈ കണക്‌ഷനു യുപിയിൽനിന്നുള്ള പാസ്‌വേഡ് എന്നും മറ്റും കേശവപ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചതിനു തൊട്ടുപിന്നാലെയാണു വെള്ളിയാഴ്ച യോഗി വിളിച്ച യോഗത്തിൽനിന്നു മൗര്യ വിട്ടുനിന്നത്. കോൺഗ്രസിന്റെ ചാവേറാണ് അഖിലേഷെന്നു മൗര്യ തിരിച്ചടിച്ചെങ്കിലും ബിജെപിയുടെ യുപി നേതൃത്വത്തിലെ വിള്ളൽ മറച്ചുവയ്ക്കാൻ അതൊന്നും ഉപകരിച്ചിട്ടില്ല. (ഡൽ‌ഹിയിൽ‌ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ‌മൗര്യ കൂടിക്കാഴ്ച നടത്തിയതിനെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ ‘പാസ്‌വേഡ്’ പരാമർശം).

ADVERTISEMENT

∙ശത്രുവിന്റെ ശത്രു മിത്രം

യുപിയിൽ 2019ൽ ജയിച്ച 29 ലോക്സഭാ സീറ്റുകൾ ഇക്കുറി ബിജെപിക്കു നഷ്ടമായതിനു പിന്നാലെ, തോൽവിയുടെ കാരണങ്ങൾ വിലയിരുത്താൻ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളുമായി യോഗി ആദിത്യനാഥ് കൂടിക്കാഴ്ചകളുടെ പരമ്പരതന്നെ നടത്തി. അതിൽ ചില യോഗങ്ങളിൽനിന്നു മൗര്യയും ബ്രജേഷ് പാഠകും വിട്ടുനിന്നതോടെയാണു സംസ്ഥാന നേതൃത്വത്തിലെ വിള്ളൽ പുറത്തുവന്നു തുടങ്ങിയതെന്നു പറയാം. ഏതാനും യോഗങ്ങളിൽനിന്നു ചില നേതാക്കൾ വിട്ടുനിന്നത് സത്യത്തിൽ വലിയ ആശങ്കയ്ക്കു കാരണമാകേണ്ടതില്ല. പക്ഷേ, ആ യോഗങ്ങൾ നടന്നത് എവിടെയാണ് എന്നതു പ്രധാനമാണ്. 

യോഗി ആദിത്യനാഥ് മോദിക്കൊപ്പം (Photo by Sajjad HUSSAIN / AFP)

സ്വന്തം നിയമസഭാ മണ്ഡലമായ സിറാത്ത് ഉൾപ്പെടുന്ന പ്രയാഗ് രാജ് ഡിവിഷനിലെ യോഗത്തിൽനിന്നാണു മൗര്യ വിട്ടുനിന്നത് (2019ലെ തിരഞ്ഞെടുപ്പിൽ മൗര്യ പരാജയപ്പെട്ട സീറ്റ് കൂടിയാണു സിറാത്ത്). ലക്നൗ കന്റോൺമെന്റ് മണ്ഡലത്തിൽനിന്നുള്ള സിറ്റിങ് എംഎൽഎയായ ബ്രജേഷ് പാഠക് വിട്ടുനിന്നതോ ലക്നൗ ഡിവിഷൻ യോഗത്തിൽനിന്നും. അതുകൊണ്ടുതന്നെ, പാർട്ടി നേതൃത്വത്തിനുള്ള ശക്തമായ സന്ദേശമാണ് ഇരുവരുടെയും ബഹിഷ്കരണം.മേൽപറഞ്ഞ രണ്ടു നേതാക്കളും പറഞ്ഞതും പറയാതെ വിട്ടതുമായ കാര്യങ്ങളെ ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. 

സർക്കാരും ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരെ അവഗണിച്ചതാണു ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം എന്ന മൗര്യയുടെ പ്രസ്താവനയുടെ ഉന്നവും വ്യക്തം. തങ്ങൾ പറയുന്നതിനൊന്നും ഉദ്യോഗസ്ഥർ ചെവി കൊടുക്കുന്നില്ലെന്നു യോഗി സർക്കാരിലെ മന്ത്രിമാർതന്നെ നിരന്തരം പറയുന്നതും ഇതിനോടു ചേർത്തുവായിക്കാം. അടുത്തകാലത്ത്, സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഹാജർ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അധ്യാപകർ രംഗത്തുവന്നപ്പോൾ അവരെ പിന്തുണച്ച് ഏതാനും ബിജെപി എംഎൽഎമാർ മുഖ്യമന്ത്രിക്കു തുറന്ന കത്തെഴുതിയിരുന്നു. തങ്ങളുടെ നിലപാട് മുഖ്യമന്ത്രിയെ സ്വകാര്യമായി അറിയിക്കാനല്ല അവർ തയാറായതെന്നതു ശ്രദ്ധേയം.

ബ്രജേഷ് പാഠക്, കേശവപ്രസാദ് മൗര്യ, യോഗി ആദിത്യനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ (Photo by PTI ‌/Nand Kumar)
ADVERTISEMENT

മൗര്യയുടെ രാഷ്ട്രീയ എതിരാളികളിലൊരാളും അപ്നാ ദൾ (കെ) നേതാവുമായ പല്ലവി പട്ടേലുമായി കൂടിക്കാഴ്ച നടത്തിയാണ് യോഗി ആദിത്യനാഥ് തിരിച്ചടിച്ചത്. സിറാത്തിൽ 2019ൽ മൗര്യയെ പരാജയപ്പെടുത്തിയതു പല്ലവിയായിരുന്നു. യോഗി സർക്കാരിന് ഇടയ്ക്കിടെ തലവേദനയുണ്ടാക്കുന്ന സഖ്യകക്ഷിയായ അപ്നാ ദൾ (എസ്) പ്രസിഡന്റും കേന്ദ്രമന്ത്രിയുമാണ് പല്ലവിയുടെ സഹോദരി അനുപ്രിയ പട്ടേൽ. സംസ്ഥാനത്തെ ഹൈവേകളിലെ ടോൾ പിരിവിലെ ക്രമക്കേടുകൾക്കെതിരെ ഈയിടെ അനുപ്രിയ ശബ്ദമുയർ‌ത്തിയിരുന്നു.

സം‌സ്ഥാനത്തു ബിജെപിക്കു പഴയ ശക്തിയില്ലെന്നും ആശങ്കകൾ ഉറക്കെപ്പറയാൻ സഖ്യകക്ഷികൾ ഭയപ്പെടുന്ന കാലം കഴിഞ്ഞെന്നുമുള്ള സൂചന കൂടിയായിരുന്നു ആ പ്രതിഷേധപ്രകടനം. അനുപ്രിയയ്ക്കു കൂടിയുള്ള താക്കീതായാണ് യോഗി– പല്ലവി കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 

∙ആരും നിസ്സാരക്കാരല്ല

വിമതശബ്ദങ്ങളെ അടിച്ചമർത്താൻ ബിജെപിയുടെ ഉന്നതനേതൃത്വത്തിനു കഴിയാത്തത് എന്തുകൊണ്ടാണ്? ഉത്തരം ലളിതം: രണ്ട് ഉപമുഖ്യമന്ത്രിമാരും പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തങ്ങൾ നിസ്സാരക്കാരല്ലെന്നു യോഗിയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളേ ഇരുവരും നടത്തിയിട്ടുള്ളൂ. ഠാക്കൂർ സമുദായത്തിൽ നിന്നുള്ളയാളാണ് യോഗി ആദിത്യനാഥ്. മൗര്യ ഒബിസി വിഭാഗത്തിൽ നിന്ന്. ബ്രജേഷ് പാഠക് ബ്രാഹ്മണനും. അനുപ്രിയ–പല്ലവി സഹോദരിമാരും ഒബിസി പ്രതിനിധികൾ തന്നെ. ‌

ADVERTISEMENT

ജാതി തിരിച്ചുള്ള കണക്കുനോക്കിയാൽ, ഒബിസിയാണു യുപിയിലെ പ്രബല വിഭാഗം. എണ്ണത്തിൽ അവരെക്കാൾ വളരെക്കുറവാണെങ്കിലും യുപിയിൽ രാഷ്ട്രീയ കരുനീക്കങ്ങൾക്കു ബൗദ്ധികവും സാമൂഹികവുമായ സ്വീകാര്യത ഉണ്ടാക്കിയെടുക്കാൻ കഴിവുള്ളവരാണു ബ്രാഹ്മണ സമുദായം. (മൗര്യയുടെയും അനുപ്രിയയുടെയും സഹായമില്ലാതെ പല്ലവിയെ മുൻനിർ‌ത്തി ഒബിസി വോട്ടർമാരെ സ്വാധീനിക്കാമെന്നും യോഗി കണക്കുകൂട്ടുന്നുണ്ടാവണം).

യോഗി ആദിത്യനാഥ്, കേശവപ്രസാദ് മൗര്യ, ബ്രജേഷ് പാഠക് എന്നിവർ യുപി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തെ തുടർന്നുള്ള ആഘോഷങ്ങൾക്കിടെ (Photo by PTI/Nanda Kumar)

പക്ഷേ, ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ബ്രജേഷ് പാഠകിന്റെ ശക്തി പാർട്ടിക്കു മനസ്സിലായി. തിരഞ്ഞെടുപ്പിനു മുന്നോടിയായി മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേക്കു പുതിയ ആളുകളെ കൊണ്ടുവരാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. പിളർപ്പുവീരൻ എന്നു ബ്രജേഷിനു പേരും വീണു. ലോക്സഭാ തിരഞ്ഞെടുപ്പുഫലം അനുകൂലമായാൽ അദ്ദേഹത്തെ ഡൽഹിയിലെ ഉയർ‌ന്നപദവികളിലേക്കു കൊണ്ടുപോകാൻ പാർട്ടി നേതൃത്വത്തിനു പദ്ധതിയുണ്ടെന്നും പറഞ്ഞുകേട്ടിരുന്നു. അതു നടക്കാതെ പോയ സാഹചര്യത്തിൽ, സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ ശക്തി കുറഞ്ഞിട്ടില്ലെന്നു ബോധ്യപ്പെടുത്താൻ അദ്ദേഹം ഉറപ്പിച്ച മട്ടാണ്. 

അനുപ്രിയ പട്ടേൽ (Photo Arranged)

മറ്റു പല നേതാക്കളെക്കാൾ സ്വാധീനം തനിക്കുണ്ടെന്നു തിരഞ്ഞെടുപ്പിനു മുൻപാണു ബ്രജേഷ് പാഠക് തെളിയിച്ചതെങ്കിൽ, മൗര്യ ഇപ്പോൾ അതു ചെയ്തുകൊണ്ടിരിക്കുന്നു. എംഎൽഎമാരോടും എംഎൽസിമാരോടും മന്ത്രിമാരോടും ഒപ്പമുള്ള ഫോട്ടോകൾ തുടരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് അദ്ദേഹം. നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുപിയിൽ എത്രയും വേഗം കാര്യങ്ങൾ നേരെയാക്കേണ്ടതു ബിജെപിക്ക് അത്യാവശ്യമാണ്. 

വിട്ടുവീഴ്ചയില്ലാത്ത ഹിന്ദുത്വനിലപാടുകളാണ് യോഗിയുടെ കയ്യിലുള്ള വലിയ ആയുധം. കൻവർ യാത്രയുടെ പാതയിലെ കടകളുടെ ബോർഡുകളിൽ ഉടമയുടെ പേരു പ്രദർശിപ്പിക്കണമെന്ന ഉത്തരവിലൂടെ അദ്ദേഹം അതു കൂടുതൽ ബലപ്പെടുത്തി. പക്ഷേ, കാര്യങ്ങൾ‌ കുഴഞ്ഞു മറിയുകയും പാർട്ടിക്കാർതന്നെ മുഖ്യമന്ത്രിക്ക് എതിരാണെന്ന പ്രതീതിയുണ്ടാകുകയും ചെയ്താൽ ഉപതിരഞ്ഞെടുപ്പുഫലം ബിജെപിക്കു കൂടുതൽ തിരിച്ചടിയാകും. അത്തരമൊരു സാഹചര്യമുണ്ടാകുന്നതുവരെ കേന്ദ്ര നേതൃത്വത്തിനു നോക്കിനിൽക്കാനാവില്ല. 

English Summary:

UP BJP in Crisis: Deputy Chief Ministers Challenge Yogi Adityanath's Leadership

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT