അയലത്തേക്ക് നോക്കിയിട്ടും... – വായിക്കാം ഇന്ത്യാ ഫയൽ
മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. എന്നു പറയുമ്പോൾ, ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. അതിൽ ആദ്യത്തേത് കമ്യൂണിസ്റ്റ് ചൈനയിൽനിന്ന്; മറ്റു രണ്ടെണ്ണം കൂട്ടുകക്ഷി ഭരണമുള്ള ജനാധിപത്യ ഇന്ത്യയിൽനിന്നും. ചൈനയിൽനിന്നുള്ളത് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സമ്മേളനം അംഗീകരിച്ച് കഴിഞ്ഞ 21നു പരസ്യമാക്കിയ പ്രമേയമാണ്. പിറ്റേന്നാണ്, 2023–24 വർഷത്തിലെ സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽവച്ചത്; അതിന്റെ പിറ്റേന്നു പൊതുബജറ്റ്

മൊത്തം ഏകദേശം 286 കോടി ജനത്തെ ബാധിക്കുന്ന മൂന്നു രേഖകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. എന്നു പറയുമ്പോൾ, ലോകജനത്തിൽ ഏതാണ്ടു മൂന്നിലൊന്നിനെ സംബന്ധിച്ചവ. അതിൽ ആദ്യത്തേത് കമ്യൂണിസ്റ്റ് ചൈനയിൽനിന്ന്; മറ്റു രണ്ടെണ്ണം കൂട്ടുകക്ഷി ഭരണമുള്ള ജനാധിപത്യ ഇന്ത്യയിൽനിന്നും. ചൈനയിൽനിന്നുള്ളത് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ മൂന്നാം പ്ലീനറി സമ്മേളനം അംഗീകരിച്ച് കഴിഞ്ഞ 21നു പരസ്യമാക്കിയ പ്രമേയമാണ്. പിറ്റേന്നാണ്, 2023–24 വർഷത്തിലെ സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽവച്ചത്; അതിന്റെ പിറ്റേന്നു പൊതുബജറ്റ്. ഇന്ത്യയുടെ സാമ്പത്തിക സർവേയിൽ കാര്യമായൊരു പങ്ക് ചൈനക്കാര്യവും ഇന്ത്യയുമായുള്ള താരതമ്യവുമാണ്. ചിലത് എടുത്തെഴുതാം:
∙ 2047ൽ വികസിത ഭാരതമാകാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന്റെയും 1980 – 2015 കാലത്ത് ചൈനയ്ക്കുണ്ടായ വളർച്ചയുടെയും ആഗോള സാഹചര്യ പശ്ചാത്തലം തികച്ചും വ്യത്യസ്തമാണ്.
∙ കോവിഡ്കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞു. എങ്കിലും, വേഗത്തിൽ കരകയറി. വേഗത്തിലുള്ള നയനടപടികൾ കാരണം ചൈനയിലെ വളർച്ചയുടെ വേഗം മിതതോതിലാണ് കുറഞ്ഞത്.
∙ 2013ൽ ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതിയിൽ 94% ചൈനയിൽ നിന്നായിരുന്നു; ഇപ്പോഴത് 64 ശതമാനമായിട്ടുണ്ട്. ചെരിപ്പു നിർമാണത്തിൽ ചൈന ഒന്നാമത്, ഇന്ത്യ രണ്ടാമതും.
∙ കോവിഡ്, യുഎസ്– ചൈന തർക്കങ്ങൾ, ചൈനയിൽ ബിസിനസ് നടത്താനുള്ള ചെലവ് എന്നിവ കാരണം ഹൈടെക് കമ്പനികൾ ചൈനയ്ക്കു പുറമേ മറ്റൊരു രാജ്യത്തുകൂടി പ്രവർത്തനമെന്ന (ചൈനാ പ്ലസ് 1) തന്ത്രം സ്വീകരിച്ചിട്ടുണ്ട്. എന്നുകണ്ട്, എല്ലാ കമ്പനിയും ചൈനയെ ഉപേക്ഷിക്കില്ല.
∙ ചൈനാ പ്ലസ് 1 തന്ത്രത്തിന്റെ കാലത്ത്, ചൈനയിലെ കമ്പനികളെ ഇന്ത്യയിൽ മുതൽമുടക്കാൻ ആകർഷിക്കണം. ഇന്ത്യയിലെ ഉൽപാദനം വർധിപ്പിക്കണമെങ്കിൽ, ആഗോള വിതരണ ശൃംഖലയുടെ ഭാഗമാവണം. അതിന് ആദ്യം ചൈനയുടെ വിതരണ ശൃംഖലയിൽ ഉൾപ്പെടണം (ഇറക്കുമതിയിലൂടെയോ ചൈനയുടെ മുതൽമുടക്ക് അനുവദിച്ചോ). എങ്ങനെ വേണമെന്നാണ് തീരുമാനിക്കേണ്ടത്.
∙ വലുപ്പം, സംസ്കാരപ്പഴമ, ജനസംഖ്യ എന്നിവയിൽ ഇന്ത്യയുമായി സാമ്യമുള്ള ചൈനയ്ക്ക് ആഗോള സാമ്പത്തിക, രാഷ്ട്രീയ ശക്തിയാകാൻ ഒരു തലമുറയുടെ കാലമേ വേണ്ടിവന്നുള്ളൂ. സ്വാതന്ത്ര്യത്തിന്റെ 100–ാം വർഷത്തിൽ വികസിതരാജ്യമാകാൻ ശ്രമിക്കുന്ന ഇന്ത്യ ആദ്യം കാലം മാറിയെന്ന് അംഗീകരിക്കണം. 2047ൽ വികസിതഭാരതം എന്ന പദ്ധതിക്കു തുറന്ന മനസ്സോടെയുള്ള സമീപനങ്ങൾ വേണം.
അങ്ങനെയൊരു സമീപനത്തിന്റെ രൂപരേഖകൂടിയാണ് പിറ്റേന്നത്തെ പൊതുബജറ്റിൽ ഉണ്ടാവേണ്ടിയിരുന്നത്.ബജറ്റിൽ ചരിത്രപരമായ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നു രാഷ്ട്രപതിയും വികസിത ഭാരതത്തിനുള്ള വിശദമായ മാർഗരേഖ വ്യക്തമാക്കുമെന്നു ധനമന്ത്രിയും പറഞ്ഞിരുന്നതുമാണ്. രണ്ടും സംഭവിച്ചില്ല; ‘ഗെയിം ചേഞ്ചർ’ സ്വഭാവമുള്ള പ്രഖ്യാപനങ്ങളുണ്ടായില്ല. ചർച്ചയേറെയും ബിഹാറിലും ആന്ധ്രയിലും ഒതുങ്ങിയതിൽ അദ്ഭുതപ്പെടാനില്ല. എന്നാൽ, അതിനു രണ്ടു ദിവസം മുൻപ്, രാജ്യമനോഭാവവും വിപണിയും കൂടുതൽ തുറക്കുന്നതിനുള്ള പ്രമേയത്തിൽ ചൈന മൂന്നു ലക്ഷ്യകാലങ്ങൾ പറഞ്ഞു: നിർദേശിച്ചിട്ടുള്ള പരിഷ്കാരങ്ങൾ ചൈനീസ് റിപ്പബ്ലിക്കിന്റെ 80–ാം വാർഷികമായ 2029ൽ പൂർത്തിയാക്കുക, ഉന്നത നിലവാരമുള്ള ‘സോഷ്യലിസ്റ്റ് മാർക്കറ്റ് ഇക്കോണമി’ 2035ൽ സാധ്യമാക്കുക, നൂറ്റാണ്ടിന്റെ മധ്യത്തോടെ എല്ലാ അർഥത്തിലും മഹത്തരവും ആധുനികവുമായ സോഷ്യലിസ്റ്റ് രാജ്യമാവുക.
അതായത്, 2050ൽ മധുര മനോജ്ഞ ചൈന. പരിസ്ഥിതിയുമായി ബന്ധപ്പെടുത്തിയാണെങ്കിലും, പ്രമേയത്തിൽ അതിനെ ‘ബ്യൂട്ടിഫുൾ ചൈന’ എന്നു വിളിക്കുന്നു! സ്വകാര്യ സമ്പത്ത് മുതലാക്കി വളരുകയെന്ന ‘ചൈനീസ് സ്വഭാവങ്ങളുള്ള സോഷ്യലിസ’ത്തിന്റെ വാർത്താമൂല്യം നഷ്ടപ്പെട്ടിട്ടു വർഷങ്ങളേറെയായി. ഷി ചിൻപിങ് വീരവ്യക്തി, പാർട്ടി സർവാധികാര സംവിധാനം തുടങ്ങിയ അവതരണങ്ങളിലും പുതുമയില്ല. ഷി അവതരിപ്പിച്ച പുതിയ പ്രമേയം ശ്രദ്ധേയമാവുന്നത് ലക്ഷ്യവും മാർഗങ്ങളും സംബന്ധിച്ച വ്യക്തതയാലാണ്. അതിൽ, സമ്പത്തിനൊപ്പം സംസ്കാരത്തിന്റെയും സമൂഹത്തിന്റയും വളർച്ചയ്ക്കുള്ള വഴികൾ പറയുന്നു; വയോജനങ്ങളുടെ എണ്ണത്തിലെ വർധന, പട്ടിണി തുടങ്ങിയവയ്ക്കുള്ള പരിഹാരങ്ങളും.
സത്യത്തെ മുറുകെപ്പിടിച്ച്, തെറ്റുകൾ തിരുത്തി, പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച്, നല്ല നേതാക്കളെ വളർത്തി പാർട്ടി നന്നാകേണ്ടത് എങ്ങനെയെന്നുമുണ്ട്. തങ്ങൾക്ക് ആധുനികവഴിയിൽ മുന്നോട്ടുപോകാൻ സാധിച്ചതു മാറ്റങ്ങൾക്കു തയാറായതിനാലും വിപണി തുറന്നതിനാലുമാണ്. നാട്ടിലെയും വിദേശത്തെയും സങ്കീർണ സാഹചര്യങ്ങൾ നേരിടുക, പുതിയകാലത്തെ ശാസ്ത്ര–സാങ്കേതിക വിപ്ലവത്തിന്റെയും വ്യാവസായിക മാറ്റത്തിന്റെയും ഒപ്പമായിരിക്കുക, ജനത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരുക; അതിനു കൂടുതൽ മാറ്റങ്ങൾ പരമപ്രധാനമാണെന്ന ന്യായം പറഞ്ഞുകൊണ്ടാണ് പ്രമേയം തുടങ്ങുന്നത്.
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഒരു നിയമംതന്നെ കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. പൊതുമേഖലയെ മറക്കുന്നില്ല. എന്നാൽ, അതിനെ സർവവ്യാപിയാക്കില്ല. സ്വകാര്യസംരംഭകർക്കു പണം കണ്ടെത്താനുള്ള തടസ്സങ്ങൾ നീക്കും; ഭൂമിയും ഡേറ്റയും സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ളവയുടെ മൂല്യനിർണയം വിപണിയെ ഏൽപിക്കും. പുതിയ സാങ്കേതികവിദ്യകൾ, പുതിയ ബിസിനസ് മാതൃകകൾ, ഭാവിയെക്കരുതിയുള്ള വ്യവസായങ്ങൾ... അങ്ങനെ പുതുമകൾക്കൊക്കെയും പിന്തുണ.
വിദ്യാഭ്യാസത്തിലൂടെ നൈപുണ്യങ്ങൾ മാത്രമല്ല, ചെറുപ്പക്കാരുടെ ധാർമിക അടിത്തറ, ബുദ്ധിശക്തി, സൗന്ദര്യബോധം തുടങ്ങിയവയും വികസിക്കണം; അവർക്ക് നല്ല ശരീരശേഷിയുണ്ടാകണം. ശാസ്ത്ര– സാങ്കേതിക– മാനവിക വിഷയങ്ങൾ ഏകോപിപ്പിച്ചുള്ള കോഴ്സുകൾ, ലോകോത്തര ശാസ്ത്ര–സാങ്കേതിക സർവകലാശാലകളുമായുള്ള പങ്കാളിത്തം തുടങ്ങിയവയ്ക്കൊപ്പം സൗജന്യ വിദ്യാഭ്യാസ വ്യാപനവും ചൈന ഉദ്ദേശിക്കുന്നു; മറ്റു രാജ്യങ്ങളിൽനിന്നുള്ള ‘ബ്രെയിൻ ട്രെയിൻ’ ചൈനയിലേക്കാവാൻ സഹചര്യമൊരുക്കാനും.
വയോജനപ്രശ്ന പരിഹാരത്തിനു വിരമിക്കൽ പ്രായം ഉയർത്തൽ ഒരു വഴിയാണ്. മറ്റൊന്ന് ‘സിൽവർ ഇക്കോണമി’ക്കുള്ള പിന്തുണയാണ്. അതായത്, വയോജനങ്ങൾക്കു പറ്റുന്ന തൊഴിലുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. കമ്യൂണിസ്റ്റ് പാർട്ടിയെ മെച്ചപ്പെടുത്താൻ പലവിധ മാർഗങ്ങൾ നിർദേശിക്കുന്ന പ്രമേയം അതെല്ലാം ഒരു വാചകത്തിൽ സംഗ്രഹിക്കുന്നുമുണ്ട്: ‘പുതിയ കാലത്ത് സംശുദ്ധിയുടെ സംസ്കാരം ഉറപ്പാക്കും.’ ചൈനീസ് സ്വഭാവമുള്ള സോഷ്യലിസം ഉൾപ്പെടെയുള്ള പാർട്ടിക്കാര്യങ്ങൾ മാറ്റിനിർത്തിയാൽ, ചൈനയുടെ പ്രമേയത്തിൽ ഇന്ത്യയ്ക്ക് ഉൾക്കൊള്ളാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.