പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ കൂട്ട കുറ്റവിചാരണയ്ക്കും ദിവസങ്ങൾ നീണ്ട മർദനത്തിനും ഇരയാകുമ്പോൾ ‘അരുത്’ എന്നുപറയാൻ ഒരു നാവും പൊന്തിയില്ല. മരവിച്ച മനസ്സോടെ വിദ്യാർഥികൾ ആ വേട്ടയാടൽ നോക്കിനിന്നു. രോഗാതുരമായ ആ നിസ്സംഗതയ്ക്ക് അവനു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. വീട്ടുകാർപോലും അറിയാതെ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞുകൊന്ന അവിവാഹിതയായ പെൺകുട്ടിയുടെ അടുത്തു പൊലീസെത്തിയപ്പോൾ അവൾ ചോദിച്ചത് ‘എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?’ എന്നായിരുന്നു. ചെയ്തതു കുറ്റകൃത്യമാണെന്ന തോന്നൽപോലും അവൾക്കില്ലായിരുന്നു. വേണ്ടെന്നു തോന്നിയ ഒരു വസ്തു ഉപേക്ഷിച്ചു എന്നൊരു ഭാവം. കുറ്റബോധം ഇല്ലാത്തതുകൊണ്ടു പശ്ചാത്താപവും ഇല്ല. പ്രണയം വേണ്ടെന്നുവച്ചതിനു പെൺകുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി പറഞ്ഞു: ‘പതിനാലു വർഷം കഴിഞ്ഞാൽ ഞാൻ പുല്ലുപോലെ പുറത്തിറങ്ങും’. അവളുടെ ശരീരത്തിൽ ഒന്നും രണ്ടുമല്ല, പതിനെട്ടു കുത്തുകളേറ്റിരുന്നു. മനഃശാസ്ത്രജ്ഞർക്ക് ഇഴകീറി പരിശോധിക്കാനും പഠിക്കാനും വേണ്ടതിലേറെ ഹിംസ കേരളീയ സമൂഹത്തിൽ എത്തുന്നുണ്ട്. വീട്ടിൽ, തൊഴിലിടത്തിൽ, പൊതുഇടങ്ങളിൽ, സമൂഹമാധ്യമങ്ങളിൽ, സിനിമകളിൽ... എല്ലായിടത്തും അക്രമോത്സുകത നിറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ കൂട്ട കുറ്റവിചാരണയ്ക്കും ദിവസങ്ങൾ നീണ്ട മർദനത്തിനും ഇരയാകുമ്പോൾ ‘അരുത്’ എന്നുപറയാൻ ഒരു നാവും പൊന്തിയില്ല. മരവിച്ച മനസ്സോടെ വിദ്യാർഥികൾ ആ വേട്ടയാടൽ നോക്കിനിന്നു. രോഗാതുരമായ ആ നിസ്സംഗതയ്ക്ക് അവനു കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു. വീട്ടുകാർപോലും അറിയാതെ പ്രസവിച്ച കുഞ്ഞിനെ എറിഞ്ഞുകൊന്ന അവിവാഹിതയായ പെൺകുട്ടിയുടെ അടുത്തു പൊലീസെത്തിയപ്പോൾ അവൾ ചോദിച്ചത് ‘എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?’ എന്നായിരുന്നു. ചെയ്തതു കുറ്റകൃത്യമാണെന്ന തോന്നൽപോലും അവൾക്കില്ലായിരുന്നു. വേണ്ടെന്നു തോന്നിയ ഒരു വസ്തു ഉപേക്ഷിച്ചു എന്നൊരു ഭാവം. കുറ്റബോധം ഇല്ലാത്തതുകൊണ്ടു പശ്ചാത്താപവും ഇല്ല. 

പ്രണയം വേണ്ടെന്നുവച്ചതിനു പെൺകുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി പറഞ്ഞു: ‘പതിനാലു വർഷം കഴിഞ്ഞാൽ ഞാൻ പുല്ലുപോലെ പുറത്തിറങ്ങും’. അവളുടെ ശരീരത്തിൽ ഒന്നും രണ്ടുമല്ല, പതിനെട്ടു കുത്തുകളേറ്റിരുന്നു.  മനഃശാസ്ത്രജ്ഞർക്ക് ഇഴകീറി പരിശോധിക്കാനും പഠിക്കാനും വേണ്ടതിലേറെ ഹിംസ കേരളീയ സമൂഹത്തിൽ എത്തുന്നുണ്ട്. വീട്ടിൽ, തൊഴിലിടത്തിൽ, പൊതുഇടങ്ങളിൽ, സമൂഹമാധ്യമങ്ങളിൽ, സിനിമകളിൽ... എല്ലായിടത്തും അക്രമോത്സുകത നിറയുന്നു. പ്രണയത്തിന്റെയും രാഷ്ട്രീയത്തിന്റെയുമെല്ലാം പേരിൽ പക പുകയുന്നു.

(Representative Image. Photo Credit : Tinnakorn jorruang/iShutterstock)
ADVERTISEMENT

മുൻ ഫൊറൻസിക് സർജൻ ഡോ. പി.ബി.ഗുജ്റാൾ ഒരിക്കൽ പറ‍ഞ്ഞു: ‘ഒരാളെ കുത്തിക്കൊല്ലുന്ന േകസുകളിൽ മുൻപ് ഒന്നോ രണ്ടോ കുത്തുകൾ മാത്രമാണു ശരീരത്തിൽ കണ്ടിരുന്നതെങ്കിൽ ഇന്ന് അതിന്റെ എണ്ണം പത്തോ പതിനഞ്ചോ വരെയായി. കുറ്റവാളികളുടെ മാനസികനില എത്രത്തോളം വഷളായിട്ടുണ്ടെന്നതിന്റെ തെളിവാണത്’. നമ്മുടെ ചെറുപ്പക്കാരിൽ ചെറുതല്ലാത്ത സമൂഹം ഈ വയലൻസിന്റെ ഉൽപാദകരോ ഉപയോക്താക്കളോ ആണ്. അവരുടെ ഭാഷയിൽ പറഞ്ഞാൽ, കേരളത്തിൽ സീനാകെ കട്ട ഡാർക്കാണ്! 

∙ കിൽ എന്ന ത്രിൽ

എറണാകുളത്തെ മൾട്ടിപ്ലക്സ് തിയറ്റർ. ഒന്നേമുക്കാൽ മണിക്കൂർ നീളുന്ന സിനിമ. ആദ്യ പതിനഞ്ചു മിനിറ്റു കഴിഞ്ഞതും സ്ക്രീനിൽനിന്നു ചോര തെറിക്കാൻ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്ന്. ചോരയിറ്റുന്നതും തല തല്ലിപ്പൊളിക്കുന്നതുമായ രംഗങ്ങളെക്കാൾ ഞെട്ടിച്ചതു സദസ്സാണ്. നാലും അഞ്ചും വയസ്സുള്ള കുട്ടികളെയുംകൊണ്ടു സിനിമ കാണാൻ വന്നവർ. ഒന്നനങ്ങുകപോലും ചെയ്യാതെ കുഞ്ഞുങ്ങൾ ആ അസഹനീയ ദൃശ്യങ്ങൾ കണ്ടു. വയലൻസിന്റെ ആദ്യപാഠങ്ങൾ അവരുടെ മനസ്സുകൾ എങ്ങനെ ഉൾക്കൊള്ളുമെന്നറിയില്ല. അതവരുടെ ഉറക്കം കെടുത്തിയേക്കാം. കളർ ബോക്സിലെ ചുവപ്പുനിറം പോലും അവരെ പേടിപ്പിച്ചേക്കാം. 

(Representative Image. Photo Credit :Andrey_Kuzmin/istockphoto)

പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികൾ സിനിമ കാണ‍ുന്നതിനു കൃത്യമായ മാർഗരേഖകളുണ്ട്. മാതാപിതാക്കൾ അതു കർശനമായി പാലിച്ചേ മതിയാകൂ. ഇവിടെ ടിക്കറ്റെടുക്കുമ്പോൾ അതാരും നോക്കുന്നില്ല. അക്രമരംഗങ്ങൾ കുത്തിനിറച്ച സിനിമകൾപോലും കുടുംബസദസ്സുകളിൽ നിറഞ്ഞോടുന്നു! സ്കൂൾ യൂണിഫോമിട്ടുവന്ന് കൂസലില്ലാതെ കുട്ടികൾ അത്തരം സിനിമകണ്ട് ആവേശത്തോടെ മടങ്ങുന്നു. സമൂഹമാധ്യമങ്ങളിലും ഒടിടിയിലുമാകട്ടെ, നിയന്ത്രണങ്ങളില്ലാത്ത വയലൻസ് വിഭവങ്ങൾ.

ADVERTISEMENT

∙ ‘കത്തി’ ഐഡിയ!

കോഴിക്കോട്ടെ പ്രമുഖ സ്കൂൾ. ഒന്നാംക്ലാസിൽ ഇരട്ടക്കുട്ടികൾ പഠിക്കുന്നുണ്ട്. ഒരേപോലുള്ള കൈപ്പട, ഒരേപോലുള്ള പെരുമാറ്റം. അതിലൊരാളുടെ ബുക്കുകളിലെല്ലാം അവസാന പേജിൽ ചെറിയ കത്തി വരച്ചുവച്ചിരുന്നു. അറ്റത്തു ചുവന്ന മഷികൊണ്ട് ചോരത്തുള്ളിയും. ഇതെന്താണെന്നു ചോദിച്ച കൂട്ടുകാരനോട് അവൻ പറഞ്ഞു: ‘ഇതവനെ കുത്താനുള്ളതാ. അറ്റത്തുള്ളത് അവന്റെ ചോരയാ’. ഒപ്പം പിറന്നവനെ ഇല്ലാതാക്കുന്ന കാര്യമാണ് കുട്ടി പറഞ്ഞത്. ടീച്ചർമാർ‌ ചോദിച്ചപ്പോൾ പറഞ്ഞത് അവന് ‘കിൽ ചെയ്യാനുള്ള ഐഡിയ’ കിട്ടിയത് വിഡിയോ ഗെയിമിൽനിന്നാണെന്നാണ്. അതിലെ തോക്കു മാറ്റി, അവൻ കത്തിയാക്കിയതാണത്രേ. കാരണം വീട്ടിൽ തോക്കില്ല, കത്തിയുണ്ടു താനും! ആ ആറുവയസ്സുകാരൻ ഇപ്പോൾ കൗൺസലിങ്ങിലാണ്. 

(Representative Image. Photo Credit : India Picture/iShutterstock)

∙ തോൽവി ഉറപ്പുള്ള ഗെയിം

നെടുങ്കണ്ടത്തിനടുത്ത് ഒരു വിദ്യാർഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അവരുടെ നിർദേശങ്ങൾക്കനുസരിച്ചായിരുന്നു ഏറെക്കാലമായി അവന്റെ ജീവിതം. ലാപ്ടോപ് തുറന്നാൽ അവരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങൾ. പറഞ്ഞ ടാസ്കുകളെല്ലാം തീർത്തായിരുന്നു അവന്റെ മടക്കം. ആത്മഹത്യയ്ക്കും അക്രമത്തിനും പ്രേരിപ്പിക്കുന്ന ഗെയിമുകൾ സുലഭം. 

ADVERTISEMENT

കാസർകോട്ട് ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട പതിനേഴുകാരൻ തോൽവിയുടെ നിരാശ പതിവായി തീർത്തത് അമ്മയിലും സഹോദരിയിലുമായിരുന്നു. വീട്ടിലുള്ളതെല്ലാം എറിഞ്ഞുപൊട്ടിക്കും, പൊട്ടിത്തെറിക്കും. ഇരുവരെയും ആക്രമിക്കും. മുടിക്കുത്തിനു പിടിച്ച് ഭിത്തിയിലിടിക്കും. അധ്യാപകരും ബന്ധുക്കളുമെല്ലാം ശ്രമിച്ചിട്ടും അവനെ പിന്തിരിപ്പിക്കാനായില്ല. കൗൺസലിങ്ങിനു കൊണ്ടുപോയാൽ കുറച്ചുദിവസം നല്ല കുട്ടിയാകും. വീണ്ടും പഴയരീതിയിലേക്കു തിരിച്ചുപോകും. ഓൺലൈൻ സുഹൃത്തുക്കളുടെ കൂട്ടിൽ രാസലഹരിയിലേക്കും പോയതോടെ വീട്ടുകാർ തീർത്തും നിസ്സഹായരായി.

ചിത്രീകരണം : മനോരമ

മിടുക്കനായ എൻജിനീയറിങ് വിദ്യാർഥി പഠനവും ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച്, പരീക്ഷാഫീസ് പോലും അടയ്ക്കാതെ ആ തുകകൊണ്ടും ഓൺലൈൻ ഗെയിം കളിച്ചു. നിൽക്കക്കള്ളിയില്ലാതെ നാടുവിട്ടു. രക്ഷിതാക്കളുടെ അക്കൗണ്ടിൽനിന്ന് അവരറിയാതെ തുക പിൻവലിച്ച് കളി തുടർന്നു. ഒടുവിൽ മനസ്സിന്റെ നിയന്ത്രണമെല്ലാം നഷ്ടപ്പെട്ട് ദേഹത്തു പെട്രോളൊഴിച്ചു തീകൊളുത്തി. രാത്രിയുണർന്ന് ഓൺലൈൻ ഗെയിം കളിക്കുകയും വിചിത്ര ടാസ്കുകൾ ചെയ്യുകയും പകൽ ഉറങ്ങുകയും ചെയ്യുന്ന, സ്കൂളിലും കോളജിലും പോകാത്ത വിദ്യാർഥികളുടെ എണ്ണം ഏറിവരികയാണ്. തീവ്ര വിഷാദവും അക്രമാസക്തിയുമെല്ലാം അവർക്കൊപ്പമുണ്ട്. ലൈംഗികതയും അക്രമങ്ങളും ചേരുന്ന ഗെയിമുകളാണ് പലരെയും അടിമപ്പെടുത്തുന്നത്. 

∙ ഗെയിമിലെ അറ്റാക്ക് ജീവിതത്തിലും : ഡോ.ഷാഹുൽ അമീൻ

ഒരു പഠനമനുസരിച്ച്, പത്തു വയസ്സിനു മുകളിലുള്ളവർക്കുള്ള ഗെയിമുകളിൽ തൊണ്ണൂറു ശതമാനത്തിലും വയലൻസുണ്ട്. ശത്രുപക്ഷത്തുള്ളവരെ വെടിവയ്ക്കാനും പീഡനമേൽപിക്കാനും അറുത്തുമുറിക്കാനുമൊക്കെ അവസരമുള്ള ഗെയിമ‍ുകൾ സുലഭം. കഥാപാത്രമായി സ്വയം മാറുകയും അക്രമങ്ങൾ ‘സ്വന്തം കൈകൊണ്ടു’ നടത്തുകയുമൊക്കെ സാധ്യമാണെന്നതിനാൽ ഗെയിമുകൾ വലിയ അപകടമാണ്. അറ്റാക്കുകൾ പ്ലാൻ ചെയ്യാനും പരിശീലിക്കാനും സശ്രദ്ധം നടപ്പാക്കാനുമൊക്കെ അവിടെ സൗകര്യമുണ്ടാകാം.

ഡോ.ഷാഹുൽ അമീൻ (കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്)

അതിലൊക്കെ വിജയിച്ചാൽ കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ കിട്ടുന്നതും ഗെയിമിന്റെ അടുത്ത തലത്തിലേക്കു കടക്കാമെന്നതും പ്രോത്സാഹനമാകാം. ചെയ്തികളുടെ ശരിതെറ്റുകൾ പരിഗണിക്കാൻ കളിത്തിരക്കിൽ സമയമുണ്ടാകില്ലെന്ന പ്രശ്നവുമുണ്ട്.  ഗെയിമുകളിൽ അറ്റാക്ക് നടത്തി നല്ല പരിചയമാകുമ്പോൾ ആക്രമണമനോഭാവം വ്യക്തിത്വത്തിന്റെ ഭാഗമായിത്തീരാൻ ഇടവരാം. ചില രാജ്യങ്ങളിൽ പുതുതായി സൈന്യത്തിൽ ചേർക്കുന്നവരെ, ആളെക്കൊല്ലാനുള്ള അറപ്പു മാറ്റിയെടുക്കാനായി, പ്രത്യേകം വിഡിയോ ഗെയിമുകൾ കളിപ്പിക്കുന്നുണ്ട്.

∙ വായനയിൽ കിട്ടുന്നത്, റീലിൽ കിട്ടാത്തത് : എസ്.ശ്യാംസുന്ദർ ഐപിഎസ്

കേരളം കൂടുതൽ മധ്യവർഗസമൂഹമായി മാറുകയാണ്. പല ചെറുപ്പക്കാർക്കും കുടുംബബാധ്യതകളൊന്നുമില്ല. കിട്ടുന്ന ശമ്പളം എന്തുചെയ്യണമെന്ന് അറിയില്ല. വാരാന്ത്യങ്ങൾ ക്രിയാത്മകമായി ചെലവിടുന്നതിനു പകരം ലഹരിയിലേക്കു പോകുകയാണ്. മക്കൾ മാതാപിതാക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ പതിവായി. ലഹരി ഉപയോഗമാണ് അതിനു പ്രധാന കാരണം. യുക്തിപരമായി ചിന്തിക്കാനുള്ള ശേഷിയും യാഥാർഥ്യബോധവും അതില്ലാതാക്കും മക്കളുടെ വന്യമായ പെരുമാറ്റത്തിൽ മനംനൊന്ത് രക്ഷിതാക്കൾ ജീവനൊടുക്കുന്നുമുണ്ട്. ഗുണ്ടായിസത്തെയും ലഹരിയെയും ആഘോഷിക്കുന്ന സിനിമകൾകണ്ട് യാഥാർഥ്യമാണെന്നു വിശ്വസിച്ചു കുട്ടികൾ അതിലേക്കു ചെന്നുചാടുന്നത് അപകടകരമാണ്.

എസ്.ശ്യാംസുന്ദർ ഐപിഎസ് (സിറ്റി പൊലീസ് കമ്മിഷണർ, കൊച്ചി)

ആഘോഷമേ സിനിമയിൽ കാണിക്കുന്നുണ്ടാകൂ. പത്തും പതിനഞ്ചും വർഷം ജയിലിൽ കിടക്കുന്നതു കാണിക്കുന്നുണ്ടാവില്ല. ഫോണിൽ കുത്തി ഇരിക്കാതെ ട്രക്കിങ്, ഓട്ടം, വായന ഇവയിലേക്കൊക്കെ ഊർജത്തെ തിരിച്ചുവിടണം. ചെറുപ്പക്കാരിൽ വായന കുറയുന്നതു പ്രശ്നമാണ്. വകതിരിവിന്റെ വലിയൊരു ലോകമാണ് അവർക്കു നഷ്ടമാകുന്നത്. തിരുവനന്തപുരത്തെയും കൊല്ലത്തെയും ലൈബ്രറികളിൽ ഞാൻ അംഗമാണ്. അവിടെയൊന്നും ചെറുപ്പക്കാരെ കാര്യമായി കാണുന്നില്ല. പത്രവായനയുണ്ടെങ്കിൽ ലോകത്ത് എന്താണു നടക്കുന്നതെന്നു പിടികിട്ടും. ലഹരിക്കേസിൽപെട്ടാൽ എത്ര വർഷം അകത്തുകിടക്കുമെന്നു പോലും വായിച്ചറിയാത്തവരാണ് ഇതിലൊക്കെ ചെന്നുപെടുന്നത്.

നാളെ: വേവുന്ന വീടുകൾ

English Summary:

Impact of Violence in Movies and Games on Children and Youths

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT