തയാറെടുപ്പുകളെയും മുന്നറിയിപ്പുകളെയും ചുവപ്പു ജാഗ്രതകളെയുമെല്ലാം കടപുഴക്കിയാണ് വീണ്ടും ദുരന്തത്തിന്റെ പെരുമഴ പെയ്തിറങ്ങുന്നത്. വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു മുകളിലായി പതിവിലും അസാധാരണമായ അതിതീവ്ര മഴ കഴിഞ്ഞ 48 മണിക്കൂറിൽ വ്യാപകമായി രേഖപ്പെടുത്തിയിരുന്നു. ജൂലൈ മാസത്തിൽ പതിവില്ലാത്ത ഇടിയും മിന്നലും ഇന്നലത്തെ (ജൂലൈ 29) മഴയ്ക്ക് അകമ്പടിയായത് നിരീക്ഷകരെ ജാഗരൂഗരാക്കിയെങ്കിലും ദുരന്തം തടയാനായില്ല. കൊച്ചി സർവകലാശാല ജൂലൈ 29നു വൈകുന്നേരം പുറത്തുവിട്ട റഡാർ ചിത്രങ്ങളിൽ മഞ്ഞയും ചുവപ്പും കലർന്ന മേഘഭാഗങ്ങൾ മധ്യകേരളത്തിനും ഉത്തര കേരളത്തിനും മീതേ കാണാമായിരുന്നു. മേഘച്ചുഴിക്കു പിന്നിൽ അപകടം ഒളിച്ചുവച്ചെത്തിയ മഴയായിരുന്നു ഇന്നലത്തേത്. പ്രവചന റഡാറുകൾ അവയെ മുൻകൂട്ടി കണ്ടുവെങ്കിലും എന്തുചെയ്യണമെന്നറിയാത്ത നമ്മുടെ സംവിധാനങ്ങളുടെ

തയാറെടുപ്പുകളെയും മുന്നറിയിപ്പുകളെയും ചുവപ്പു ജാഗ്രതകളെയുമെല്ലാം കടപുഴക്കിയാണ് വീണ്ടും ദുരന്തത്തിന്റെ പെരുമഴ പെയ്തിറങ്ങുന്നത്. വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു മുകളിലായി പതിവിലും അസാധാരണമായ അതിതീവ്ര മഴ കഴിഞ്ഞ 48 മണിക്കൂറിൽ വ്യാപകമായി രേഖപ്പെടുത്തിയിരുന്നു. ജൂലൈ മാസത്തിൽ പതിവില്ലാത്ത ഇടിയും മിന്നലും ഇന്നലത്തെ (ജൂലൈ 29) മഴയ്ക്ക് അകമ്പടിയായത് നിരീക്ഷകരെ ജാഗരൂഗരാക്കിയെങ്കിലും ദുരന്തം തടയാനായില്ല. കൊച്ചി സർവകലാശാല ജൂലൈ 29നു വൈകുന്നേരം പുറത്തുവിട്ട റഡാർ ചിത്രങ്ങളിൽ മഞ്ഞയും ചുവപ്പും കലർന്ന മേഘഭാഗങ്ങൾ മധ്യകേരളത്തിനും ഉത്തര കേരളത്തിനും മീതേ കാണാമായിരുന്നു. മേഘച്ചുഴിക്കു പിന്നിൽ അപകടം ഒളിച്ചുവച്ചെത്തിയ മഴയായിരുന്നു ഇന്നലത്തേത്. പ്രവചന റഡാറുകൾ അവയെ മുൻകൂട്ടി കണ്ടുവെങ്കിലും എന്തുചെയ്യണമെന്നറിയാത്ത നമ്മുടെ സംവിധാനങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തയാറെടുപ്പുകളെയും മുന്നറിയിപ്പുകളെയും ചുവപ്പു ജാഗ്രതകളെയുമെല്ലാം കടപുഴക്കിയാണ് വീണ്ടും ദുരന്തത്തിന്റെ പെരുമഴ പെയ്തിറങ്ങുന്നത്. വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു മുകളിലായി പതിവിലും അസാധാരണമായ അതിതീവ്ര മഴ കഴിഞ്ഞ 48 മണിക്കൂറിൽ വ്യാപകമായി രേഖപ്പെടുത്തിയിരുന്നു. ജൂലൈ മാസത്തിൽ പതിവില്ലാത്ത ഇടിയും മിന്നലും ഇന്നലത്തെ (ജൂലൈ 29) മഴയ്ക്ക് അകമ്പടിയായത് നിരീക്ഷകരെ ജാഗരൂഗരാക്കിയെങ്കിലും ദുരന്തം തടയാനായില്ല. കൊച്ചി സർവകലാശാല ജൂലൈ 29നു വൈകുന്നേരം പുറത്തുവിട്ട റഡാർ ചിത്രങ്ങളിൽ മഞ്ഞയും ചുവപ്പും കലർന്ന മേഘഭാഗങ്ങൾ മധ്യകേരളത്തിനും ഉത്തര കേരളത്തിനും മീതേ കാണാമായിരുന്നു. മേഘച്ചുഴിക്കു പിന്നിൽ അപകടം ഒളിച്ചുവച്ചെത്തിയ മഴയായിരുന്നു ഇന്നലത്തേത്. പ്രവചന റഡാറുകൾ അവയെ മുൻകൂട്ടി കണ്ടുവെങ്കിലും എന്തുചെയ്യണമെന്നറിയാത്ത നമ്മുടെ സംവിധാനങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തയാറെടുപ്പുകളെയും മുന്നറിയിപ്പുകളെയും ചുവപ്പു ജാഗ്രതകളെയുമെല്ലാം കടപുഴക്കിയാണ് വീണ്ടും ദുരന്തത്തിന്റെ പെരുമഴ പെയ്തിറങ്ങുന്നത്. വയനാട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിനു മുകളിലായി പതിവിലും അസാധാരണമായ അതിതീവ്ര മഴ കഴിഞ്ഞ 48 മണിക്കൂറിൽ വ്യാപകമായി രേഖപ്പെടുത്തിയിരുന്നു. ജൂലൈ മാസത്തിൽ പതിവില്ലാത്ത ഇടിയും മിന്നലും ഇന്നലത്തെ (ജൂലൈ 29) മഴയ്ക്ക് അകമ്പടിയായത് നിരീക്ഷകരെ ജാഗരൂഗരാക്കിയെങ്കിലും ദുരന്തം തടയാനായില്ല. 

കൊച്ചി സർവകലാശാല ജൂലൈ 29നു വൈകുന്നേരം പുറത്തുവിട്ട റഡാർ ചിത്രങ്ങളിൽ മഞ്ഞയും ചുവപ്പും കലർന്ന മേഘഭാഗങ്ങൾ മധ്യകേരളത്തിനും ഉത്തര കേരളത്തിനും മീതേ കാണാമായിരുന്നു. മേഘച്ചുഴിക്കു പിന്നിൽ അപകടം ഒളിച്ചുവച്ചെത്തിയ മഴയായിരുന്നു ഇന്നലത്തേത്. പ്രവചന റഡാറുകൾ അവയെ മുൻകൂട്ടി കണ്ടുവെങ്കിലും എന്തുചെയ്യണമെന്നറിയാത്ത നമ്മുടെ സംവിധാനങ്ങളുടെ നിസ്സംഗതയും വെളിവാക്കിയാണ് അർധരാത്രിയോടെ മണ്ണ് തെന്നിനീങ്ങിയത്. 

വയനാട് ചൂരമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകളിലൊന്ന്. (ചിത്രം: മനോരമ)
ADVERTISEMENT

കഴിഞ്ഞ 2 മാസമായി സുദീർഘമായ മഴ പെയ്തു നിൽക്കുന്ന സമയത്ത് എത്തുന്ന ഇത്തരം കൂമ്പാര മേഘങ്ങൾ പെയ്തിറങ്ങിയാൽ ജലപൂരിതമായ മേൽമണ്ണ് ഉറച്ചപാറയിൽ നിന്ന് തെന്നിനീങ്ങാമെന്ന തിരിച്ചറിവിനെ രക്ഷാപദ്ധതിയുമായി കൂട്ടിയിണക്കാനുള്ള അറിവോ കർമ പദ്ധതിയോ ഇനിയും കേരളം സ്വന്തമാക്കിയിട്ടില്ല. ജാഗ്രതയുടെ മിന്നൽപിണറുകളായി മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മലയോരങ്ങളിലോ വാർത്താ സംവിധാനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന പ്രദേശങ്ങളിലോ ദുരന്തനിവാരണ സംവിധാനങ്ങൾ ഇനിയും എത്രയോ മെച്ചപ്പെടാനിരിക്കുന്നു എന്ന് വിളിച്ചോതിയാണ് വീണ്ടുമൊരു മലയിടിച്ചിൽ.

ഇതിനുള്ളിൽ നിന്ന് ഉയരുന്ന നിശ്ശബ്ദ രോദനങ്ങൾ ഇനിയെങ്കിലും ഭരണ നേതൃത്വങ്ങളെയും പൊതു സമൂഹത്തെയും കാലാവസ്ഥാ മാറ്റം എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ പ്രാപ്തമാക്കുമോ? 24 മണിക്കൂറിനുള്ളിൽ 12 സെന്റി മീറ്റർ അഥവാ 120 മില്ലീമീറ്ററിൽ അധികം മഴ പെയ്യുന്നത് വൻ ദുരന്തത്തിലേക്കു വഴിതെളിച്ചേക്കാം എന്നിരിക്കെയാണ് ഇതിന്റെ ഇരട്ടിയോളം മഴ ഇതിലും കുറഞ്ഞ സമയത്ത് ഒരു മലയോരത്തിന്റെ മുഴുവൻ സ്വപ്നങ്ങൾക്കും മീതേ മൂടുപടമിട്ടു പെയ്തിറങ്ങിയത്. 

∙ ജലബോംബായി മഴ: വടക്കാഞ്ചേരിയിൽ 330 മില്ലീമീറ്റർ; വൈത്തിരിയിൽ 280

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ജൂലൈ 30നു രാവിലെ പുറത്തുവിട്ട കണക്കനുസരിച്ച് വയനാട് ജില്ലയിലെ വൈത്തിരിയിൽ രേഖപ്പെടുത്തിയത് 28 സെന്റീമീറ്റർ അതിതീവ്രമഴ. ഇതിന് 100 കിലോമീറ്റർ ചുറ്റളവിൽ 20 സെന്റീമീറ്ററിർ അധികം തീവ്രമഴ ഇരുപതിലേറെ മാപിനികളിൽ രേഖപ്പെടുത്തി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ പെയ്തിറങ്ങിയത് 33 സെന്റീമീറ്റർ അതിതീവ്രമഴ. റെയിൽ ഗതാഗതവും റോഡ് യാത്രയും ഉൾപ്പെടെ തടസ്സപ്പെടാനും അതിരപ്പള്ളിയിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരാനും ഇതു കാരണമായി. 

Graphics: Jain David M/ Manorama Online | Courtesy: Google Earth

മാനന്തവാടിയിൽ 20 സെന്റിമീറ്ററും കാരാപ്പുഴയിൽ 14.2 സെന്റി മീറ്ററും അമ്പലവയലിൽ 14 സെന്റി മീറ്ററും കുപ്പാടിയിൽ 10 സെന്റി മീറ്ററും കബനിഗിരിയിൽ 8 സെന്റി മീറ്ററും മഴ ലഭിച്ചതായാണ് സ്വയം നിയന്ത്രിത ഓട്ടമാറ്റിക് മാപിനികളിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ. 

ADVERTISEMENT

കേരള അതിർത്തിയിലെ ഗൂഡല്ലൂരിനു താഴെ മലപ്പുറം ജില്ലയിലെ മുണ്ടേരിയിൽ 20.7 സെന്റി മീറ്ററും പാലേമാട് 13 സെന്റി മീറ്ററും മഴ ലഭിച്ചു. വയനാട്ടിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾക്കു ചുറ്റും മാപിനികൾ ഇല്ലെങ്കിലും ഒറ്റ രാത്രിയിലെ ഏകദേശം 8 മണിക്കൂറിനുള്ളിൽ ശരാശരി 20 സെന്റി മീറ്ററിൽ അധികം മഴ ഇവിടെ പെയ്തിരിക്കാനാണ് സാധ്യത എന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 

സമീപ ജില്ലകളിലെ മഴയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളും ഇതോടൊപ്പം ചേർത്തു വച്ചാൽ ആകാശത്തു നിന്ന് പൊട്ടി വീണത് ജലബോംബിനു സമാനമായ മഴയെന്നു വ്യക്തമാകും. വിവിധ ജില്ലകളിലെ മഴയുടെ കണക്ക് ഇങ്ങനെയാണ്:

∙ പെരുമഴയിൽ മുങ്ങി വാൽപ്പാറ, ഗൂഡല്ലൂർ  

കേരള അതിർത്തിയിലെ വാൽപ്പാറയിൽ 31 സെന്റീമീറ്ററും ചിന്നക്കനാലിൽ 24ഉം സിങ്കോണയിൽ 23ഉം പന്തലൂരിൽ 21 സെന്റി മീറ്ററും മഴ ലഭിച്ചതായാണ് തമിഴ്നാട് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. അവലാഞ്ച്, അപ്പർ ഗൂഡല്ലൂർ തുടങ്ങിയ തോട്ടം മേഖലകളിലും 20 സെന്റി മീറ്ററിൽ ഏറെ മഴ രേഖപ്പെടുത്തി. ഇതിന്റെ ഒരു ഭാഗം കേരള അതിർത്തിയിലെ വയനാട്– മലപ്പുറം ജില്ലകളിലേക്കും എത്തിയിരിക്കാം. വെള്ളപ്പാച്ചിൽ ശക്തമാകാൻ ഇതാകാം കാരണമെന്നും അനുമാനിക്കുന്നു.

ADVERTISEMENT

∙ ഒറ്റ രാത്രിയിലെ മഴയിൽ ഒരു പ്രദേശം ഇല്ലാതായാൽ...  

ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശത്താണ് മണ്ണിടിച്ചിൽ. എൺപതുകളിൽ ഇവിടെ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന് ജല–ഭൗമശാസ്ത്ര വിദഗ്ധനായ ഡോ. സുഭാഷ് ചന്ദ്രബോസ് പറയുന്നു. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇവണത്തെ കാലവർഷ മഴയിൽ സംസ്ഥാനത്ത് 13 ശതമാനത്തിന്റെ കുറവുണ്ട്. അപ്പോഴാണ് തീവ്രമഴയും ദുരന്തങ്ങളും എത്തുന്നത് എന്ന യാഥാർഥ്യം ദുരന്ത നിവാരണ ആസൂത്രകരെയും കാലാവസ്ഥാ ഗവേഷകരെയും കുഴക്കുന്നു. 

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

ജൂൺ 1 മുതൽ ജൂലൈ 29 വരെ സംസ്ഥാനത്ത് 13% മഴയുടെ കുറവുള്ളപ്പോഴാണ് തീവ്രമഴ എത്തിയത്. ഒറ്റ രാത്രികൊണ്ട് മഴക്കുറവ് 5% ആയി. 22% മഴക്കുറവിൽ നിന്ന വയനാട്ടിൽ തീവ്രമഴയ്ക്കു ശേഷം അത് 5% ആയി താണു. 8% മഴ കുറവായിരുന്ന മലപ്പുറത്ത് 5% മഴ അധികമായി. കണ്ണൂരിൽ 21% മഴയാണ് ഒറ്റ രാത്രികൊണ്ട് പെയ്തിറങ്ങിയത്. ഇതെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ഗവേഷകർ പറയുന്നു. 

∙ ന്യൂനമർദവും ഇല്ല, ചുഴലിയും ഇല്ല; കേരളത്തിൽ ഏതു നിമിഷവും പ്രതീക്ഷിക്കാം മിന്നൽ പ്രളയം 

ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദമോ ചുഴലിക്കാറ്റോ രൂപപ്പെടുമ്പോഴായിരുന്നു ഇതിനു മുൻപ് കേരളത്തിൽ തീവ്രമഴ പെയ്തിരുന്നതെങ്കിൽ, ഇപ്പോൾ അറബിക്കടലിലെ താപനം മൂലം ഉയർന്നു വരുന്ന അതിശക്തമായ മേഘങ്ങൾ വിചാരിച്ചാൽ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും ജലബോംബ് വർഷിക്കാം എന്ന സ്ഥിതിയാണ്. 

∙ ‘കോണ്ടൂർ തത്വം ലംഘിച്ചുള്ള നിർമാണം അപകടം’

25 ഡിഗ്രി ചെരിവുള്ള പ്രദേശങ്ങളിൽ കോണ്ടൂർ വ്യവസ്ഥ ലംഘിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ അപകടകരമാണെന്ന് കേരള സർവകലാശാല ഭൗമശാസ്ത്ര വിഭാഗം മേധാവി ഡോ. ഇ. ഷാജി പറയുന്നു. മഴയുടെ അളവിലും തീവ്രതയിലും മാറ്റം വരുന്ന സാഹചര്യത്തിലാണിത്. ചെരിവു പരിഗണിക്കാതെ ഭൂമി വെട്ടി താഴ്ത്തി നടത്തുന്ന നിർമാണം അശാസ്ത്രീയമാണ്. മഴ പെയ്യുമ്പോൾ വെള്ളത്തിന്റെ സമ്മർദം മൂലം അത് തള്ളിപ്പോകും. 

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ തകർന്ന സ്കൂൾ കെട്ടിടം. (ചിത്രം: മനോരമ)

ഒരേ ലെവൽ അഥവാ നേർരേഖ പാലിക്കുന്നതാണ് കോണ്ടൂർ തത്വം. മലയോരത്തെ മഴക്കാല നീരൊഴുക്കിനെ പരിഗണിക്കാതെ നടത്തിയിട്ടുള്ള റോഡ്– കെട്ടിട നിർമാണങ്ങൾ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു നിർത്തുമ്പോൾ മഴയും ഭൂഗർഭജല സമ്മർദവും കൂടിച്ചേർന്ന് രൂപപ്പെടുന്ന ഊർജം അതിശക്തമാണ്. ഇതാണ് മണ്ണുമറിയലിനു കാരണമായിത്തീരുന്നത്. കാലാവസ്ഥാ മാറ്റം മൂലം മഴയുടെ രീതി മാറുന്നതിനാൽ കേരളം അതീവ ജാഗ്രത പാലിക്കണമെന്നും ഡോ.ഷാജി പറയുന്നു. 

∙ പരന്ന മേഘങ്ങളല്ല; ഇപ്പോഴുള്ളത് കൂമ്പാര മേഘങ്ങൾ  

വയനാടും മലപ്പുറത്തിന്റെ കിഴക്കൻ മലയോരവും തമിഴ്നാട്ടിലെ നീലഗിരിക്കുന്നുകളും ഉൾപ്പെടുന്ന മുക്കോൺ മേഖല എക്കാലവും അതിശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിലാണ്. മുൻപ് രാവും പകലും പരന്നു പെയ്യുന്ന നൂൽമഴയായിരുന്നുവെങ്കിൽ ഇപ്പോൾ പത്തും പതിനഞ്ചും കിലോമീറ്റർ ഉയരമുള്ള കൂമ്പാര മേഘങ്ങൾ വളറെ കുറഞ്ഞ സമയത്തിനുള്ളിൽ താഴേക്ക് പതിക്കുന്ന സ്ഥിതിയാണ്. ഇത് താങ്ങാനുള്ള ശേഷി ഇപ്പോഴത്തെ മൺഘടനയ്ക്കില്ല. 

തെക്കു–പടിഞ്ഞാറൻ കാറ്റിന്റെ ചിറകിലേറി അറബിക്കടലിൽനിന്നു കേരളത്തിലേക്ക് ഒഴുകിപ്പരന്ന് താളം ചവിട്ടി കടന്നു വന്നിരുന്ന പഴയ മഴ ഇന്ന് ഓർമകളിൽ മാത്രം. അന്നു തെക്കു–വടക്ക് നെടുനീളത്തിലായിരുന്നു, പുലർച്ചെ തുടങ്ങി ചിലപ്പോൾ അന്നു രാത്രിയിലേക്കും നീണ്ടിരുന്ന മഴയുടെ പെയ്ത്തുരീതി. ഇന്ന് അങ്ങനെയല്ല. ഒറ്റയടിക്ക് ഒരു വരവാണ്. 

പ്രാദേശിക ചുഴലിയാണ് ആദ്യം വരിക. കമ്പും മരവും വൈദ്യുതി പോസ്റ്റും എല്ലാം തകർത്ത് ഏതെങ്കിലും ഒരു ഗ്രാമത്തിലോ പഞ്ചായത്തിലോ വൻ നാശം വിതയ്ക്കും. തുടർന്ന് ഭീകരമഴ. കാറും വീട്ടുസാധനങ്ങളും വരെ ഒഴുക്കി കൊണ്ടുപോകുന്നത്ര ശക്തിയും അളവും. ഒരു മണിക്കൂർ കൊണ്ട് പത്തും പന്ത്രണ്ടും ചിലപ്പോൾ അതിലേറെയും മഴ പെയ്യിച്ചിറക്കി നാടിനെ തടാകമാക്കി മാറ്റുന്നു. പെരുമഴ സൃഷ്ടിക്കുന്ന പലവിധ അനുബന്ധ ദുരന്തങ്ങൾ പിന്നാലെ. 

കേരളത്തിന്റെ കിഴക്കായി കോട്ടപോലെ നിൽക്കുന്ന പശ്ചിമഘട്ടത്തിലെ ഒരു മലയോരമോ കുന്നോ കേന്ദ്രീകരിച്ച് ഘോരരൂപം പ്രാപിക്കുന്ന മേഘങ്ങൾ തലയ്ക്കു മുകളിൽ ഭീഷണി ഉയർത്തുന്ന ജലബോംബുകൾ തന്നെയാണ്. തന്നെയുമല്ല, 15 മുതൽ 20 വരെ ഡിഗ്രി ചരിവുള്ള മലയോരത്തെ പല പ്രകൃതിദത്ത നീർച്ചാലുകളും പലതരം വികസന കാര്യങ്ങൾക്കായി അടയ്ക്കുകയോ നികത്തുകയോ ചെയ്തത് വെള്ളം മണ്ണിലേക്ക് ഇറങ്ങി കെട്ടി നിൽക്കുന്നതിന് ഇടയാക്കിയിട്ടുണ്ടാകണം. ഇത് ഒരു പരിധി വിടുമ്പോൾ മണ്ണും പാറയും തമ്മിലുള്ള ബന്ധം അറ്റുപോകുകയും മണ്ണും മരങ്ങളും ചെടികളും എല്ലാംകൂടി താഴേക്ക് തെന്നിമാറുകയും ചെയ്യുന്നു. ഒരുപക്ഷേ വയനാട്ടിൽ സംഭവിച്ചതും ഇതുതന്നെയാകാം. 

∙ വെള്ളച്ചാട്ടങ്ങളുടെയും മലയോര ഭംഗികളുടെയും നാട്  

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, വെള്ളാർമല പ്രദേശത്താണ് ദുരന്തം സംഭവിച്ചത്. ചാലിയാർ, മുത്തപ്പൻപുഴ, ഇരവഞ്ഞിപ്പുഴ ഉൾപ്പെടെ പല പുഴകളുടെയും സൂചിപ്പാറ പോലെയുള്ള വെള്ളച്ചാട്ടങ്ങളുടെയും മഴപ്രദേശമാണ് ഇത്. മഴക്കാലത്ത് എണ്ണമറ്റ അരുവികൾ രൂപപ്പെടുന്ന പ്രദേശം. ഈ അരുവികളും ഫസ്റ്റ് ഓർഡർ നീർച്ചാലുകളുമാണ് മഴവെള്ളത്തെ കെട്ടിനിൽക്കാൻ അനുവദിക്കാതെ എത്രയും വേഗം താഴേക്ക് ഒഴുക്കി വിടുന്നത്. 

കോഴിക്കോട്ടുനിന്ന് ഏകദേശം 50 കിലോമീറ്റർ കിഴക്കുമാറിയാണ് സംഭവസ്ഥലം. ഊട്ടിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ ഇവിടേക്ക് ഉണ്ടാകാമെന്ന് ഉപഗ്രഹ ഭൂപടങ്ങളിൽനിന്ന് അനുമാനിക്കാം. ചെമ്പ്ര കൊടുമുടി, കാന്തൻപാറ വെള്ളച്ചാട്ടം, തുഷാരഗിരി, വാവുൽ മല ഉൾപ്പെട്ട ഈ പ്രദേശം 20 മുതൽ 25 വരെ ഡിഗ്രി ചെരിവുള്ള സ്ഥലങ്ങളാണ്. നിർമാണങ്ങളും മറ്റും നടത്തുമ്പോൾ അതിസൂക്ഷ്മമായ എൻജിനീയറിങ് പാഠങ്ങൾ പാലിക്കേണ്ട സ്ഥലം. 

ചെരിഞ്ഞ ഭൂമിയിൽ നിർമാണം നടത്തുകയും മണ്ണ് ഇളക്കി കൃഷി ചെയ്യുകയും ചെയ്താൽ മഴ പെയ്യുമ്പോൾ അപകട സാധ്യത ഏറെയാണ്. വനമേഖലയിലെ ആവാസ വ്യവസ്ഥ മാറി. ഉയരമുള്ള വേരിറക്കമുള്ള വൃക്ഷങ്ങളാണ് വനത്തിൽ ഉണ്ടാകേണ്ടത്. എന്നാൽ ഏകവിളകളിലേക്കു മാറിയതോടെ മണ്ണിന്റെ ഉറപ്പിനും ഇളക്കം തട്ടി. രക്ഷാ പ്രവർത്തനങ്ങൾ നടത്തിയ ശേഷം ഇക്കാര്യം കേരളം ഗൗരവമായി ചർച്ച ചെയ്യണം. വനത്തിനുള്ളിൽ പെയ്യുന്ന മഴയാണ് ജനവാസ മേഖലകളിലേക്ക് പെട്ടെന്ന് ഒഴുകിയെത്തുന്നത്. കുതിർന്നു നിൽക്കുന്ന മണ്ണിലേക്കാണ് ഈ അധികജലം ഒഴുകിയെത്തുന്നത്. ഇത് പെട്ടെന്ന് ഉരുൾപൊട്ടലിലേക്ക് നയിക്കും. വനത്തിനുള്ളിൽ പരമാവധി വെള്ളം താഴുന്ന പ്രകൃതിദത്ത രീതി തിരിച്ചുപിടിക്കാനാവുമോ എന്നും പരിശോധിക്കണം. 

ഡോ. സുഭാഷ് ചന്ദ്രബോസ്, ജല– ഭൗമശാസ്ത്ര വിദഗ്ധൻ

∙ ആവർത്തിക്കുന്ന ജലദുരന്തങ്ങൾ; പാഠം ഉൾക്കൊള്ളാതെ കേരളം  

വീണ്ടും മലയോരം. വീണ്ടും പ്രകൃതി ദുരന്തം. ആമയിഴഞ്ചാൽ, ഷിരൂർ, ഡൽഹി, വയനാട്... തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കത്തിന്റെ നൂറാം വാർഷികം കടന്നുപോകുന്ന കർക്കിടക മാസമാണ് ഇത്. ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങുന്ന സമയം. പക്ഷേ ജലദുരന്തങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ കേരളം ഉണരുമോ? കൂടുതൽ പ്രകൃതി സൗഹാർദ നിർമിതിയിലേക്കു മാറിയും ശാസ്ത്രീയ ഭൂവിനിയോഗ രീതികൾ വീണ്ടെടുത്തും ദുരന്തങ്ങളെ ഒഴിവാക്കാനാവുമോ ? 

കാപ്പിയിലോ ചായയിലോ മുക്കിയ ബൺ പോലെയാണ് മഴക്കാലത്ത് നമ്മുടെ മലയോരത്തെ മണ്ണ് എന്ന് ഭൗമശാസ്ത്രജ്ഞർ പറയാറുണ്ട്. കഴിഞ്ഞ 10 വർഷമായി കാലാവസ്ഥാ മാറ്റ പ്രേരിതമായ തീവ്രമഴ കേരളത്തിൽ പതിവാവുകയും പെട്ടിമുടി, പുത്തുമല തുടങ്ങിയ വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോഴാണ് ഇങ്ങനെ ഒരു നിരീക്ഷണം ഉടലെടുത്തത്. 

English Summary:

Kerala Shivering Under Devastating Rain: Unexpected Landslides Devoured the Dreams of Thousands at Wayanad Chooralmala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT