ആ മലകൾക്കു മുകളിൽ മനുഷ്യർക്കു വേണ്ടതെല്ലാം ഒരുക്കിവച്ചു. കാണുന്നിടത്തെല്ലാം മഞ്ഞും മലയും. പോകുന്നിടത്തെല്ലാം പുഴയും മഴയും. പിൻതലമുറ ആ നാടിനെ മേപ്പാടിയെന്നു വിളിച്ചു. മേപ്പാടിയെന്നാൽ വയനാട്ടിലെ പറുദീസ എന്നു മറുനാട്ടുകാർ വിളിച്ചു. കൊതിച്ചു പോകുന്ന കാലാവസ്ഥയാണ് എന്നും. കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകളാണ് എവിടെയും. മേപ്പാടിയിൽ പോയാൽ പിന്നെ എന്തിന് മൂന്നാറും ഊട്ടിയും പോകണം. എന്തും വിളയുന്ന മണ്ണ് ജനങ്ങളെ ഈ നാട്ടിലേക്ക് ആകർഷിച്ചു. കുടിയേറ്റം ആരംഭിച്ചതോടെ മേഖല കൃഷിഭൂമിയായി മാറി. എന്നാൽ എല്ലാം നൽകിയ സ്വന്തം നാടിന് പ്രകൃതി കാത്തു വച്ചത് ദുരന്തങ്ങളാണോ? കഴിഞ്ഞ 200 വർഷം മേപ്പാടിയുടെ ചരിത്രം തിരഞ്ഞാൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളുടെ വരവും പോക്കും കാണാം. മലയുടെ നിൽപ്പും പുഴയുടെ പോക്കും നിർണയിച്ചതും ഈ ദുരന്തങ്ങളായിരുന്നു. അതേ സമയം 2018ന് ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ മലകൾക്കു മുകളിൽ മനുഷ്യർക്കു വേണ്ടതെല്ലാം ഒരുക്കിവച്ചു. കാണുന്നിടത്തെല്ലാം മഞ്ഞും മലയും. പോകുന്നിടത്തെല്ലാം പുഴയും മഴയും. പിൻതലമുറ ആ നാടിനെ മേപ്പാടിയെന്നു വിളിച്ചു. മേപ്പാടിയെന്നാൽ വയനാട്ടിലെ പറുദീസ എന്നു മറുനാട്ടുകാർ വിളിച്ചു. കൊതിച്ചു പോകുന്ന കാലാവസ്ഥയാണ് എന്നും. കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകളാണ് എവിടെയും. മേപ്പാടിയിൽ പോയാൽ പിന്നെ എന്തിന് മൂന്നാറും ഊട്ടിയും പോകണം. എന്തും വിളയുന്ന മണ്ണ് ജനങ്ങളെ ഈ നാട്ടിലേക്ക് ആകർഷിച്ചു. കുടിയേറ്റം ആരംഭിച്ചതോടെ മേഖല കൃഷിഭൂമിയായി മാറി. 

എന്നാൽ എല്ലാം നൽകിയ സ്വന്തം നാടിന് പ്രകൃതി കാത്തു വച്ചത് ദുരന്തങ്ങളാണോ? കഴിഞ്ഞ 200 വർഷം മേപ്പാടിയുടെ ചരിത്രം തിരഞ്ഞാൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകളുടെ വരവും പോക്കും കാണാം. മലയുടെ നിൽപ്പും പുഴയുടെ പോക്കും നിർണയിച്ചതും ഈ ദുരന്തങ്ങളായിരുന്നു. അതേ സമയം 2018ന് ശേഷം മേപ്പാടി മേഖലയിൽ ഉരുൾപൊട്ടലുകളുടെ എണ്ണം കൂടി. കാലാവസ്ഥാ മാറ്റം മുതൽ മഴയുടെ പെരുമാറ്റം വരെ ഈ ദുരന്തങ്ങളിലേക്ക് എത്തിച്ചതിനു പിന്നിലുണ്ട്. ഇക്കാലത്ത് മേപ്പാടിയും മാറി. കൃഷിക്കൊപ്പം വിനോദ സഞ്ചാരവും മേപ്പാടിയിലേക്ക് കുടിയേറി. 

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ. (ചിത്രം: മനോരമ)
ADVERTISEMENT

കാടിന്റെ ഘടനയും നാടിന്റെ മാറ്റവും മഴയുടെ നീക്കവും നോക്കി നിന്നാൽ മേപ്പാടിയിൽ ദുരന്തം ഒഴിവാക്കാം. പക്ഷേ പലപ്പോഴും അതുണ്ടാകുന്നില്ലെന്നു മാത്രം. കിലോമീറ്ററുകൾ അകലെയാണ് 2019ൽ ഉരുൾ പൊട്ടിയ പുത്തുമല. ആ ദുരന്തവും ആരുടെയും കണ്ണുതുറപ്പിച്ചില്ല. അതേസമയം വടക്കൻ കേരളത്തിന്റെ നിലനിൽപ്പിന് ഈ വയനാടൻ മണ്ണ് എത്രമാത്രം നിർണായകമാണ്? അതാരെങ്കിലും തിരിച്ചറിയുമോ? മേപ്പാടിയുടെ രക്ഷ കേരളത്തിന്റെ സുരക്ഷയാണെന്ന് ആരു തിരിച്ചറിയും.

∙ മലബാറിന്റെ മൂന്നാർ, കാവേരിക്കും ചാലിയാറിനും അമ്മഭൂമി 

അട്ടപ്പാടിയിലെ സൈലന്റ് വാലിയിൽ നിന്നാരംഭിക്കുന്ന സഹ്യപർവതത്തിലെ മലനിരകളാണ് നിലമ്പൂർ കടന്ന് വയനാട് വരെ നീളുന്നത്. സൈലന്റ് വാലി പോലെ നിത്യഹരിത വനങ്ങളും സമൃദ്ധമായ കാടും. രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്നു മാത്രം. സൈലന്റ് വാലിയിൽ കൂപ്പിനു വേണ്ടിയുള്ള മരംവെട്ട് നടന്നിട്ടില്ല. അതിനാൽ കാടിന് കാര്യമായ ക്ഷതം കാലങ്ങളായി വന്നിട്ടില്ല. അതേ സമയം മേപ്പാടിയിലെ ഈ വയനാടൻ മലകളിൽ  ബ്രിട്ടിഷുകാരുടെ ഭരണ കാലം മുതൽ മൂന്നു വട്ടം മരംവെട്ടു നടന്നു. അതിനാൽ കാടിനും ക്ഷതമേറ്റിട്ടുണ്ട്. 1950കൾക്കു ശേഷം കൂപ്പ് മരംവെട്ട് കേരളത്തില്‍  കുറഞ്ഞു. അതിനാൽ അക്കാലത്തിനു ശേഷമുള്ള കാടാണ് ഇവിടെ ഇപ്പോഴുള്ളത്. 

സൈലന്റ് വാലിയിലേതു പോലെ ശക്തമായ മഴ ലഭിക്കുന്ന പ്രദേശമാണിത്. കാടിനുള്ളിൽ പലവട്ടം ചെറുതും വലുതുമായ ഉരുൾപൊട്ടലുകളും നടന്നിട്ടുണ്ടെന്ന് ഭൂപ്രകൃതിയിലെ മാറ്റത്തിൽനിന്നു മനസ്സിലാക്കാം. മൂന്നാറും നെല്ലിയാമ്പതിയും പോലെ തണുപ്പുള്ള പ്രദേശമാണ് ഇവിടം. മൂന്നാറിനേക്കാൾ ഉയരമുള്ള പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം കൊടൈക്കനാലിന്റെ ഉയരത്തിലാണ് മലയുടെ സ്ഥാനം.

സൈലന്റ് വാലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇവിടെ. വടക്കൻ കേരളത്തിലെ പ്രധാന നദിയായ ചാലിയാർ ഉദ്ഭവിക്കുന്നത് ഈ മലനിരകളിൽ നിന്നാണ്. കൂടാതെ ഇരവഞ്ഞിപ്പുഴ, മുത്തപ്പൻ പുഴ തുടങ്ങിയ മറ്റു നദികളും ഇവിടെനിന്ന് രൂപപ്പെടുന്നു. കാവേരി, ചാലിയാർ, കുറ്റ്യാടി എന്നീ പുഴകളും വയനാട്ടിൽ നിന്ന് ഒഴുകുന്നു. ഇടുക്കിയും മലമ്പുഴയു പോലെ വലിയ അണക്കട്ടുകൾ ഇല്ലാത്തതിനാൽ പെരിയാറും ഭാരതപ്പുഴയും പോലെയല്ല ചാലിയാർ. മലയിൽ കെട്ടുന്ന വെള്ളം വൈകാതെ ഒഴുകി താഴെയെത്തും.

ADVERTISEMENT

∙ ഈ മണ്ണ് അവരെയും ആകർഷിച്ചു, പക്ഷേ ആ മാറ്റം അവർ അറിഞ്ഞില്ല

എക്കാലവും നല്ല കാലാവസ്ഥയാണ് മേപ്പാടിയിൽ. ആദിവാസി മേഖലയ്ക്കൊപ്പം കുടിയേറ്റവും കാലാകാലങ്ങളിൽ ഇവിടെ ജനങ്ങളെ എത്തിച്ചു. മലപ്പുറം, വയനാട് ജില്ലകളുടെ അതിർത്തിപ്രദേശത്തെ മലനിരകൾക്കിടയിൽ എല്ലാത്തരം കൃഷിയുമുണ്ട്. ഭക്ഷ്യവസ്തുക്കൾക്കായുള്ള കൃഷിയും പ്ലാന്റേഷൻ തോട്ടങ്ങളുമാണ് ഈ മേഖലയിൽ കൂടുതലും. തേയിലത്തോട്ടങ്ങളും റബർ തോട്ടങ്ങളും മേപ്പാടിയെ സമ്പന്നമാക്കി. മണ്ണിനെ പൊന്നാക്കുന്ന മനുഷ്യരുടെ നാടായി മേപ്പാടി മാറി. ആരും കൊതിക്കുന്ന കാലാവസ്ഥ വിനോദ സഞ്ചാരത്തിനും വളമേകി. 

ഉരുൾപൊട്ടലിൽ തീവ്രമായ നാശനഷ്ടങ്ങളുണ്ടായ മേപ്പാടി ചൂരൽമലയുടെ ആകാശദൃശ്യം. (ചിത്രം: മനോരമ)

അടുത്ത കാലത്തായി ഈ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. കർഷകരും തൊഴിലാളികളും അടങ്ങുന്ന ജനസമൂഹമാണ് ഇവിടെ. അവർ ലയങ്ങളിലും അരുവികളുടെയും പുഴകളുടെയും തീരത്തും ഒരുമിച്ചു താമസിക്കുന്നവർ. അടിസ്ഥാന സൗകര്യങ്ങൾ ആവശ്യത്തിനുണ്ടുതാനും. അതേസമയം അധികമില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ വലിയ സൗകര്യങ്ങളില്ലെന്നു പറയാം. ഒരുപക്ഷേ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചത് ഈ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുതന്നെ. 

ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്ക് എത്താൻ ആകെയുള്ളത് ഒരു പാലം മാത്രം. മുണ്ടക്കൈ കഴിഞ്ഞാൽ പിന്നീടുള്ള മലനിരകളിൽ ജനവാസം കുറവാണ്. ഒരു പാലം തകർന്നതോടെ മുണ്ടക്കൈ ഒറ്റപ്പെട്ടു പോയതിനു കാരണം ഇതാണ്. മുണ്ടക്കൈയിലേക്ക് എത്താൻ വേറെ വഴികളില്ല. മലനിരകളിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർ എങ്ങനെ പ്രകൃതിയിലെ മാറ്റം അറിയും? കാലാവസ്ഥയുടെ ഈ മാറ്റം അവർ അറിഞ്ഞില്ല. വലിയൊരു ദുരന്തം അരികെ എത്തുന്നത് അവരെ ആരും അറിയിച്ചില്ല. 2019ൽ ഇതായിരുന്നു പുത്തുമലയുടെ ദുര്യോഗം. ഈ വർഷം ചൂരൽമലയുടെ ദുർഗതിയും.  മലയുടെ തൊട്ടടുത്താണ് കവളപ്പാറ മല. ഏറ്റവും കൂടുതൽ  മഴ ലഭിക്കുന്ന മുണ്ടേരി സമീപത്തും. പുത്തുമല ആരുടെയും കണ്ണു തുറപ്പിച്ചില്ല. മുണ്ടക്കൈ അധികൃതരുടെ കണ്ണുതുറപ്പിക്കുമോ? കാരണം ഇത്തരം ദുരന്തങ്ങൾ ഇനിയും ഈ മലകളിൽ ഒളിച്ചിരിപ്പുണ്ടാകാം.

ഉരുൾപൊട്ടലിനൊപ്പം ഒഴുകിയെത്തിയ വലിയ പാറകൾ. (ചിത്രം: മനോരമ)
ADVERTISEMENT

∙ അതൊരു ‘കല്ലുമല’ വെള്ളച്ചാട്ടമായിരുന്നു, ബോംബ് സ്ഫോടനം പോലെ!

എങ്ങനെയാണ് മേപ്പാടിയിലെ ഉരുൾപൊട്ടൽ ഇത്രയും തീവ്രമായത്? കാരണങ്ങൾ പലതാണ്. 2018ന് ശേഷം പ്രകൃതി മാറി. ഇത് ആരും ശ്രദ്ധിച്ചില്ലെന്നു പറയാം. ഗോവയ്ക്ക് വടക്ക് ഭട്‌കലിനും മാൽഡയ്ക്കും ഇടയിലായിരുന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത്. അടുത്തിടെ ഈ മേഖല ഗോവയ്ക്ക് തെക്കു ഭാഗത്തേക്ക് നീങ്ങിയതോടെ വടക്കൻ കേരളത്തിൽ തീവ്രമഴ വ്യാപകമായി. ഇത്തവണ, ഗോവയുടെ വടക്കു ഭാഗത്തുനിന്ന് വടക്കൻ കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ മുകളിലേക്ക് മഴമേഘങ്ങൾ ഒരുമിച്ചു. മഴമേഘങ്ങളുടെ ഈ രൂപീകരണം റഡാറുകളിൽ വ്യക്തമാണ്. ശരാശരി 16 കിലോമീറ്റർ വരെ നീളമുള്ള മഴമേഘങ്ങളുടെ രൂപീകരണം. ഇത്രയും ശക്തമായ മഴ പെയ്താൽ മണ്ണിടിച്ചിലിന് സാധ്യത ഏറെയാണ്. 

വയനാടിന്റെ ഭൂപ്രകൃതിക്കും പ്രത്യേകതയുണ്ട്. പീഠഭൂമിയാണ് വയനാടിന്റെ സ്വഭാവം. മല കയറിയാൽ നിരപ്പായ പ്രദേശം. മഴവെള്ളം ഇവിടെ ശേഖരിക്കപ്പെട്ട് പുഴകളിലൂടെ കടലിൽ പതിക്കുന്നു. മേപ്പാടി മേഖലയിലെ മലകളുടെ സ്വഭാവത്തിലും പ്രത്യേകതയുണ്ട്. ഇടുങ്ങിയ താഴ്വാ‌രമാണ് നേരത്തേ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയും ഇപ്പോഴുണ്ടായ മുണ്ടക്കൈയും. ഇടുങ്ങിയ ഈ മലയിടുക്കുകളിൽ വെള്ളം കെട്ടി നിൽക്കും. കുത്തനെ ഒലിച്ചു പോരും. തീർന്നില്ല. കുത്തനെയുള്ള മലകളാണ് ഇവിടം.

Graphics: Jain David M/ Manorama Online | Courtesy: Google Earth

മുണ്ടക്കൈയ്ക്ക് മുകളിൽ ചാലിയാർ തുടങ്ങുന്ന ഭാഗത്തിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്ന് 1980 മീറ്ററാണ്. മുണ്ടക്കൈയിൽ മലയുടെ ഉയരം 1000 മീറ്ററും. ചൂരൽമലയിൽ മലയുടെ ഉയരം 860 മീറ്ററും. രണ്ടര കിലോമീറ്റർ ഒഴുകിയ വെള്ളം 1000 അടി താഴ്ചയിലേക്ക് കുത്തനെ പതിച്ചുവെന്നു പറയാം. അതായത് രണ്ടര മീറ്റർ നടക്കുമ്പോൾ ഒരു മീറ്റർ ആഴത്തിലേക്ക് താഴുന്നു. വെള്ളവും മണ്ണും, കല്ലും മണ്ണും ചേർന്നാണ് വീടുകളുടെ മുകളിലേക്ക് കുത്തനെ പതിച്ചത്. മുണ്ടക്കൈയിൽ ദുരന്തം ഇത്രയും രൂക്ഷമാകാൻ കാരണം കല്ലും മണ്ണും മരങ്ങളും ചേർന്ന വെള്ളച്ചാട്ടമാണ്. 

ഈ വയനാടൻ മലകൾക്ക് ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷപെടാൻ വഴിയില്ലേ? തീർച്ചയായും ഉണ്ട്. സൂനാമിക്ക് ശേഷം തയാറാക്കിയ ദുരന്ത നിവാരണ കർമപദ്ധതി മാത്രം മതി. ചൂരൽമലയിൽ ഒരു പാലം മാത്രമേ ഉള്ളൂവെന്നത് രക്ഷാ പ്രവർത്തനത്തിനുള്ള തടസ്സമാണെന്ന് മനസ്സിലാക്കാൻ കഴിയണം. അതിനുള്ള ബദൽ വഴികളും ഒരുക്കിയാൽ മതി. മഴയുടെ മാറ്റവും അളവും നിരീക്ഷിക്കാൻ സൗകര്യം വേണം. മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഒരുക്കം വേണം. പുത്തുമലയും ചൂരൽമലയും വിരൽചൂണ്ടുന്നതും ഈ വഴിയിലേക്കാകാം.

∙ അവലംബം 

കേരളത്തിലെ മിന്നൽ പ്രളയവും ഉരുൾപൊട്ടലും സംബന്ധിച്ച് പഠിച്ച് വിദഗ്ധ സമതി 2019ൽ സമർപ്പിച്ച റിപ്പോർട്ട്

ഡോ. എസ്. അഭിലാഷ്

ഡോ. ഹരിനാരായണൻ

പി. വിനോദ് കുമാർ (മിന്നൽ പ്രളയം ഗവേഷകൻ)

English Summary:

From Heaven to Hazard: Unveiling Meppadi's Environmental Crisis in the Context of Chooralmala Landslides