‘മോദി പറഞ്ഞു, സമയം രാജ്യത്തിനുവേണ്ടി; അന്ന് ചർച്ചകൾ അർധരാത്രി വരെ; ദുരുപയോഗം ചെയ്യരുത് പാർലമെന്റിനെ’
രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് പ്രതിപക്ഷം പാർലമെന്റിൽ സംഘർഷം സൃഷ്ടിക്കുന്നതെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. നരേന്ദ്ര മോദി സർക്കാരിന്റെ വികസിതഭാരതം എന്ന കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഫെഡറൽ സമ്പ്രദായം നിലവിലുള്ള രാജ്യത്ത് ഈ ലക്ഷ്യം നേടുന്നതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും അത്യാവശ്യമാണ്. ബജറ്റിലെ പല പദ്ധതികളും നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണ്. ഓരോ സംസ്ഥാനവും വർധിത താൽപര്യത്തോടെ ഇതു നടപ്പാക്കിയാലേ രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂ. അതിനാൽ പ്രതിപക്ഷ നേതാക്കളുടെ സഹകരണമുണ്ടാകണമെന്നും ‘ദ് വീക്ക്’ മാഗസിനു നൽകിയ അഭിമുഖത്തിൽ റിജിജു പറഞ്ഞു.

? വോട്ടുചെയ്ത ജനത്തെ പ്രതിപക്ഷം അപമാനിക്കുകയാണെന്നു പറഞ്ഞ സാഹചര്യമെന്ത്
ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാക്കാൻ വേണ്ട അടിത്തറയൊരുക്കുകയാണ് സർക്കാർ. അതു വിഭാവനം ചെയ്തുള്ളതാണ് കേന്ദ്രബജറ്റ്. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ബജറ്റിനെപ്പറ്റി സംസാരിക്കാതെ രാഷ്ട്രീയം മാത്രം പറയുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ലക്ഷം കോടി മാറ്റിവച്ചതിനെപ്പറ്റിയോ വിവിധ മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനെപ്പറ്റിയോ പിന്നാക്ക– ആദിവാസി മേഖലകളുടെ വികസനത്തെപ്പറ്റിയോ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാനുള്ള അവസരമാണ് പ്രതിപക്ഷം നഷ്ടപ്പെടുത്തുന്നത്. ചെറുകിട വ്യവസായങ്ങൾക്കു നൽകുന്ന പ്രത്യേക പരിഗണന, പ്രാദേശിക വ്യവസായ സംരംഭങ്ങൾ, കയറ്റുമതി മെച്ചപ്പെടുത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഫലപ്രദമായ നിർദേശങ്ങൾ നൽകി സഹായിക്കാൻ പ്രതിപക്ഷത്തിനു കഴിയും.
? ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്കു കൂടുതൽ ബജറ്റ് വിഹിതം നൽകുകവഴി കേന്ദ്ര സർക്കാർ വിവേചനം കാണിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു
സഖ്യകക്ഷികൾക്കു പ്രത്യേക വിഹിതം ലഭിച്ചെന്ന പരാതി ശരിയല്ല. രാജ്യമെമ്പാടുമുള്ള വിവിധ പദ്ധതികൾക്കു തുക നൽകിയിട്ടുണ്ട്. എല്ലാം ബജറ്റിൽ പരാമർശിക്കാനാകില്ല. പരാമർശിച്ച ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടതാണ്. ഉദാഹരണത്തിന്, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ നിർമിക്കുന്നതും അടിസ്ഥാന സൗകര്യവികസനത്തിന് 11 ലക്ഷം കോടി രൂപ മാറ്റിവച്ചതും എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുന്നതാണ്. താരതമ്യേന പിന്നാക്കമായ കിഴക്കൻ സംസ്ഥാനങ്ങളായ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്ര എന്നിവയ്ക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രധാനമന്ത്രി പ്രത്യേക പരിഗണന നൽകി. ഇതിൽ പ്രതിപക്ഷത്തിനു പ്രതിഷേധം ഉണ്ടാകേണ്ട കാര്യമെന്താണ്? ബജറ്റിനെപ്പറ്റി ചർച്ച ചെയ്യുന്നതിനു പകരം പ്രധാനമന്ത്രിക്കെതിരെ തരംതാണ ഭാഷയിൽ രാഷ്ട്രീയക്കളി നടത്തുകയാണ് പ്രതിപക്ഷമെന്നതാണ് പ്രധാന പ്രശ്നം. രാഷ്ട്രീയ വിരോധം തീർക്കാൻ പാർലമെന്റിനെ ദുരുപയോഗം ചെയ്യരുത്.
? സംസ്ഥാനങ്ങളുടെ സഹകരണം വേണമെന്നതു കേന്ദ്രം തിരിച്ചറിഞ്ഞെന്നാണോ
ഫെഡറൽ സംവിധാനത്തിൽ സഹകരണം ഉണ്ടാകണമെന്നു കഴിഞ്ഞ 10 വർഷമായി ബിജെപി പറയുന്നെങ്കിലും പ്രതിപക്ഷത്തിന്റെ സമീപനം നിരാശാജനകമാണ്. രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷം സമയം വിനിയോഗിക്കുന്നത്. രാജ്യത്തിനുവേണ്ടി സമയം മാറ്റിവയ്ക്കൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോട് അഭ്യർഥിച്ചത്. തിരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയം പറയാൻ ആവശ്യത്തിനു സമയം കിട്ടിയല്ലോയെന്നും അതിനാൽ പാർലമെന്റിലെ സമയം രാജ്യത്തിനുവേണ്ടി ഉപയോഗിക്കൂ എന്നുമാണ് മോദി പറഞ്ഞത്.
? ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ എങ്ങനെയായിരുന്നു പാർലമെന്റ് പ്രവർത്തനം
∙ യുപിഎ ഭരണകാലത്ത് ബജറ്റ് ചർച്ചയിൽ പങ്കെടുത്തു ഞങ്ങൾ നിർദേശങ്ങൾ നൽകിയിരുന്നു. അർധരാത്രി വരെ നീണ്ട ഫലപ്രദമായ ചർച്ചകളാണ് അന്നു നടന്നത്. സമയം സൃഷ്ടിപരമായി ഉപയോഗിക്കുകയും പ്രതിപക്ഷ പ്രവർത്തനത്തിനു മാതൃക നൽകുകയുമാണ് ഞങ്ങൾ ചെയ്തത്.
? മല്ലികാർജുൻ ഖർഗെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സഭ തുടങ്ങുന്നതിനു മുന്നോടിയായി ചർച്ച നടത്തിയിരുന്നല്ലോ. എങ്ങനെയാണ് അവരുമായുള്ള ബന്ധം.
ഖർഗെ മാത്രമല്ല, പ്രതിപക്ഷത്തെ ഓരോ നേതാവുമായും എനിക്ക് ഊഷ്മള ബന്ധമാണുള്ളത്. ഈ ചർച്ചകൾ ഫലപ്രദവുമായിരുന്നു. അതിൽനിന്നു വ്യത്യസ്തമായി, സഭയിൽ വിഷയങ്ങൾ ഉന്നയിക്കുന്നതു രാഷ്ട്രീയ സമ്മർദം മൂലമാണ്. വ്യക്തിപരമായ കൂടിക്കാഴ്ചകളിൽ കാണിക്കുന്ന സൗഹാർദവും സഹകരണ മനോഭാവവും സഭയിൽകൂടി പ്രതിഫലിച്ചാൽ ചർച്ചകളുടെ നിലവാരം വർധിക്കും, അവ ഫലപ്രദമാകും.
(അഭിമുഖത്തിന്റെ പൂർണരൂപം ദ് വീക്കിന്റെ പുതിയ ലക്കത്തിൽ)