‘ഞങ്ങൾക്ക് വേണ്ടതെല്ലാം ലോഡ്കണക്കിന് ചുരംകയറി വരുന്നു; മുണ്ടക്കൈയിൽ പുറത്തു നിന്നുള്ള ചിലരെ തടയാൻ കാരണമുണ്ട്’
‘ഒരു ബാഗ് നിറയെ സ്വർണവും പണവും. മുണ്ടക്കൈയിലെ തിരച്ചിലിന് ഇടയിൽ കഴിഞ്ഞ ദിവസം കിട്ടിയതാണ്. തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകനാണ് വിലപിടിച്ച ഈ ബാഗ് ലഭിച്ചത്. ഒടുവിൽ ബാഗിലെ രേഖകൾ വഴി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ദുരന്തം മുറിവേൽപ്പിച്ച മുണ്ടക്കൈയിലെ കാഴ്ചകളിൽ ചിലതു മാത്രമാണിത്. കേരളം ഒന്നായി വയനാട്ടിലെ കൊച്ചു ഗ്രാമത്തിനായി കൈകോർക്കുന്ന കാഴ്ചയാണ് എവിടെയും. ഉറ്റവരും ഉടയവരും ഉൾപ്പെടെ, ഉള്ളതെല്ലാം നഷ്ടപ്പെട്ട ഒരു ജനത. എവിടെ നോക്കിയാലും എല്ലാം നശിപ്പിച്ച മൺകൂനയുടെ കാഴ്ച. കാറ്റിൽ പോലും ദുഃഖം തളം കെട്ടി നിൽക്കുന്ന നാട്. ഏതു വാക്കും അവസാനിക്കുന്നത് ഒരു തേങ്ങലിൽ. അതിപ്പോൾ പറയുന്നവരാണെങ്കിലും കേൾക്കുന്നവരാണെങ്കിലും കണ്ണീരിന് പക്ഷഭേദമില്ല. ദുരന്തം പിന്നിട്ട് രക്ഷാപ്രവർത്തനം മുന്നേറുമ്പോൾ മുന്നറിയിപ്പുകൾ സംബന്ധിച്ച വിവാദവും തുടരുകയാണ്. മുണ്ടക്കൈയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നോ? ദുരന്തത്തിന് തൊട്ടു മുന്നിലുള്ള മണിക്കൂറുകൾ മുണ്ടക്കൈയിൽ നടന്നതെന്താണ്? അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. ഇനിയുള്ള ദിവസങ്ങൾ ഈ നാട് എങ്ങനെ മുന്നോട്ടു പോകും? മൈലുകൾ അകലെ പേക്കിനാവായി കവളപ്പാറയും പുത്തുമലയും ദുരന്തഭൂമിയായി കിടക്കുന്നു. നാമെല്ലാവരും കേൾക്കേണ്ട ചിലതാണ് മുണ്ടക്കൈയ്ക്ക് പറയാനുള്ളത്. മുണ്ടക്കൈയുടെ തിരിച്ചുവരവിനും ഇനിയൊരു ദുരന്തം ഒഴിവാക്കാനുംഅതെല്ലാം നാം അറിഞ്ഞിരിക്കണം. രക്ഷാപ്രവർത്തനത്തിൽ പൂർണമായി മുഴുകിയ മേപ്പാടി ഗ്രാമപഞ്ചായത്തംഗം യു.അജ്മൽ സാജിദ് പറയുന്നത് വായിക്കാം. കാണാം ആ നാടിന്റെ മനസ്സ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.

‘ഒരു ബാഗ് നിറയെ സ്വർണവും പണവും. മുണ്ടക്കൈയിലെ തിരച്ചിലിന് ഇടയിൽ കഴിഞ്ഞ ദിവസം കിട്ടിയതാണ്. തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകനാണ് വിലപിടിച്ച ഈ ബാഗ് ലഭിച്ചത്. ഒടുവിൽ ബാഗിലെ രേഖകൾ വഴി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ദുരന്തം മുറിവേൽപ്പിച്ച മുണ്ടക്കൈയിലെ കാഴ്ചകളിൽ ചിലതു മാത്രമാണിത്. കേരളം ഒന്നായി വയനാട്ടിലെ കൊച്ചു ഗ്രാമത്തിനായി കൈകോർക്കുന്ന കാഴ്ചയാണ് എവിടെയും. ഉറ്റവരും ഉടയവരും ഉൾപ്പെടെ, ഉള്ളതെല്ലാം നഷ്ടപ്പെട്ട ഒരു ജനത. എവിടെ നോക്കിയാലും എല്ലാം നശിപ്പിച്ച മൺകൂനയുടെ കാഴ്ച. കാറ്റിൽ പോലും ദുഃഖം തളം കെട്ടി നിൽക്കുന്ന നാട്. ഏതു വാക്കും അവസാനിക്കുന്നത് ഒരു തേങ്ങലിൽ. അതിപ്പോൾ പറയുന്നവരാണെങ്കിലും കേൾക്കുന്നവരാണെങ്കിലും കണ്ണീരിന് പക്ഷഭേദമില്ല.
ദുരന്തം പിന്നിട്ട് രക്ഷാപ്രവർത്തനം മുന്നേറുമ്പോൾ മുന്നറിയിപ്പുകൾ സംബന്ധിച്ച വിവാദവും തുടരുകയാണ്. മുണ്ടക്കൈയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നോ? ദുരന്തത്തിന് തൊട്ടു മുന്നിലുള്ള മണിക്കൂറുകൾ മുണ്ടക്കൈയിൽ നടന്നതെന്താണ്? അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. ഇനിയുള്ള ദിവസങ്ങൾ ഈ നാട് എങ്ങനെ മുന്നോട്ടു പോകും? മൈലുകൾ അകലെ പേക്കിനാവായി കവളപ്പാറയും പുത്തുമലയും ദുരന്തഭൂമിയായി കിടക്കുന്നു. നാമെല്ലാവരും കേൾക്കേണ്ട ചിലതാണ് മുണ്ടക്കൈയ്ക്ക് പറയാനുള്ളത്. മുണ്ടക്കൈയുടെ തിരിച്ചുവരവിനും ഇനിയൊരു ദുരന്തം ഒഴിവാക്കാനുംഅതെല്ലാം നാം അറിഞ്ഞിരിക്കണം. രക്ഷാപ്രവർത്തനത്തിൽ പൂർണമായി മുഴുകിയ മേപ്പാടി ഗ്രാമപഞ്ചായത്തംഗം യു.അജ്മൽ സാജിദ് പറയുന്നത് വായിക്കാം. കാണാം ആ നാടിന്റെ മനസ്സ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.
∙ അന്ന് ഞങ്ങൾക്ക് ലഭിച്ചത് ‘സാധാരണ മഴ മുന്നറിയിപ്പ്’
കേരളത്തിൽ മഴസമയത്ത് സാധാരണ ലഭിക്കുന്ന മുന്നറിയിപ്പ് മാത്രമാണ് ഞങ്ങൾക്കും കിട്ടിയത്. മുന്നറിയിപ്പ് നൽകുന്നതിൽ വലിയ പരാജയമാണ് സംഭവിച്ചത്. 2020ൽ മുണ്ടക്കൈയിൽ പുഞ്ചിരിമറ്റത്ത് ഉരുൾപൊട്ടിയിട്ടുണ്ട്. ഇത്തവണയും മഴ കടുത്തതോടെ പഞ്ചായത്ത് അധികൃതർ മുൻകൈ എടുത്ത് ഇവിടെയുള്ള കോളനിയിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. ബാക്കിയുള്ളവരോട് ഇവിടെനിന്നും മാറിത്താമസിക്കുവാനും, ബന്ധുവീട്ടിൽ പോകാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. മുണ്ടക്കൈയിൽ നിന്നും ഉരുൾപൊട്ടിയെത്തിയ ചൂരൽമലയിലെ സ്കൂളിലാണ് കോളനിയിൽ നിന്നും പതിനഞ്ചോളം പേരെ നേരത്തേ കൊണ്ടുവന്ന് പാർപ്പിച്ചത്. ഇവരെല്ലാം സുരക്ഷിതരാണ്. എന്നാൽ അവർ താമസിച്ചിരുന്ന കോളനി ഉരുൾപൊട്ടലിൽ തുടച്ചുനീക്കപ്പെട്ടു.
പഞ്ചായത്ത് മാത്രം ഇടപെട്ട് സ്വന്തം നിലയ്ക്കാണ് ഇവരെ ഉരുൾപൊട്ടലിന് മുൻപായി മാറ്റിതാമസിപ്പിച്ചത്. ചൂരൽമലയിൽ ഉരുൾപൊട്ടിയെത്തിയപ്പോൾ സ്കൂളിൽ താമസിച്ചിരുന്നവരാണ് മറ്റുള്ളവരെ വിവരം അറിയിച്ച് രക്ഷപ്പെടാൻ സഹായിച്ചത്. ഇവിടെ നിന്നും കിലോമീറ്ററുകൾ മാറിയാണ് എന്റെ വാർഡ്. കനത്ത മഴയിൽ അവിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു. എന്റെ വീടടക്കം മുങ്ങി. അവിടെ രക്ഷാപ്രവർത്തനങ്ങളിൽ നിൽക്കുമ്പോഴാണ് ഉരുൾപൊട്ടിയെന്ന അറിയിപ്പ് ലഭിച്ചത്. രാത്രി ഒരുമണി കഴിഞ്ഞപ്പോഴാണ് ഫോണിൽ വിളിയെത്തിയത്. ആദ്യ ഉരുൾപൊട്ടിയപ്പോഴായിരുന്നു അത്. രാത്രി സമയമായതിനാലാണ് ഇത്രയും പേർ അപകടത്തിൽപ്പെടുന്നത്. ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി മാറ്റാനുള്ള സമയം ലഭിച്ചില്ല.
ഈ സമയം രാഷ്ട്രീയമായി ചേരിതിരിഞ്ഞ് കുറ്റപ്പെടുത്താനുള്ളതല്ല. എല്ലാവരും യോജിച്ച് ഒരേ മനസ്സോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെന്ന് പറയുമ്പോൾ ജില്ലാ പഞ്ചായത്തും സ്ഥലം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ഒക്കെ ചേർന്നതാണ്. അവരുടെയൊന്നും വീഴ്ചകൾ കണ്ടെത്താനിറങ്ങേണ്ട സമയമല്ല. ഇപ്പോൾ ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങൾ നൽകുക എന്നതാണ് ചെയ്യേണ്ടത്. പക്ഷേ, മുണ്ടക്കൈയുടെ തൊട്ടടുത്തുളള പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായതിന് ശേഷവും യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുകളും ലഭിക്കാറില്ലെന്നതാണ് യാഥാർഥ്യം.
∙ രക്ഷാപ്രവർത്തകർ എത്താത്ത സ്ഥലങ്ങൾ ഇനിയുമുണ്ട്
ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത സ്ഥലങ്ങൾ മുണ്ടക്കൈയിലുണ്ട്. ഇവിടെ പതിനഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്ന റിസോർട്ടിലേക്ക് ഇതുവരെ ആരും എത്തിയിട്ടില്ല. ഒരു പാലം കൂടി നിർമിച്ചാൽ മാത്രമേ അവിടെ എത്താനാവുകയുള്ളൂ. പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്നാണ് ഇപ്പോൾ ക്യാംപിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്യാംപുകളിൽ എല്ലാ സൗകര്യങ്ങളും നൽകുന്നു. വസ്ത്രം, ഭക്ഷണം ഉൾപ്പെടെ എല്ലാം പലവഴികളിൽ ഇവിടേയ്ക്ക് എത്തിച്ചിട്ടുണ്ട്. നിലവിൽ ഇത്തരം സാധനങ്ങൾക്കൊന്നും യാതൊരുവിധ കുറവുമില്ല. നമുക്ക് ആവശ്യമുള്ളതെല്ലാം ലോഡ് കണക്കിന് ചുരംകയറി വരുന്നുണ്ട്. ഈ അവസരത്തിൽ ഇപ്പോൾ മറ്റുസ്ഥലങ്ങളിൽ കലക്‌ഷൻ നിർത്തിവയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇവിടെ സാധനങ്ങൾ അധികമായി കൂട്ടിയിടേണ്ട അവസ്ഥയാവും.
അതേസമയം ക്യാംപിൽ താമസിക്കുന്നവർക്ക് കൂടുതൽ കിടക്കകളും തലയിണകളും ആവശ്യമാണ്. സ്കൂളുകളിലെ ബെഞ്ചുകളിലാണ് ഇപ്പോള്‍ ആളുകൾ കിടക്കുന്നത്. ക്യാംപ് കുറച്ചധികം ദിവസം തുടരേണ്ടി വരും എന്നത് ഉറപ്പാണ്. ഇത്രയും ദിവസം മുതിർന്നവർക്കൊക്കെ ബെഞ്ചുകളിൽ കിടക്കാൻ ബുദ്ധിമുട്ടാവും. പ്രാഥമിക ആവശ്യങ്ങൾക്കടക്കം സ്കൂളുകളിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇ– ടോയ്‌ലറ്റ് അടക്കമുള്ള സംവിധാനങ്ങളും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഓരോ ക്യാംപിന്റെയും ചുമതല പഞ്ചായത്ത് ഓരോ വാർഡംഗങ്ങൾക്കായി വീതിച്ചു നൽകി. ഉദ്യോഗസസ്ഥർക്ക് പുറമെ സന്നദ്ധസംഘടനയിലുള്ളവരും മറ്റും വൊളന്റിയറായി സേവനം നൽകുന്നു.
മേപ്പാടി സ്കൂളിലെ ക്യാംപിൽ മാത്രം അഞ്ഞൂറോളം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മേപ്പാടിയിൽ ഹോംസ്റ്റേയിലും ക്യാംപ് പ്രവർത്തിക്കുന്നു. ഉരുൾപൊട്ടലിന് പുറമെ വെള്ളപ്പൊക്കം ബാധിച്ചവർക്ക് വേണ്ടിയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളൊക്കെ കുടുംബങ്ങൾക്കൊപ്പം ക്യാംപുകളിലുണ്ട്. കൂടപ്പിറപ്പുകൾ മരണപ്പെട്ട് തീർത്തും ഒറ്റപ്പെട്ട കുട്ടികളെയൊക്കെ ക്യാംപുകളിൽ നിന്നും ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ആശ്വസിപ്പിക്കാൻ നമുക്ക് പറ്റാത്ത സാഹചര്യമാണ്. എല്ലാം നഷ്ടമായ അവരെ എന്തുപറഞ്ഞാണ് നമുക്ക് ആശ്വസിപ്പിക്കാനാവുക?
∙ ഇനി അവശേഷിക്കുന്നത് 20 വീടുകൾ മാത്രം, അതിഥി തൊഴിലാളികൾ എവിടെ?
ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലാണ് കൂടുതൽ വീടുകൾ നഷ്ടമായത്. അവിടെയായിരുന്നു ഉരുൾപൊട്ടലിന്റെ തുടക്കം. അതിനാൽ ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. യന്ത്രസഹായത്തോടെ അവിടെയെത്തി തകർന്ന വീടുകളിൽ പരിശോധന നടത്തുമ്പോൾ ഇനിയും കൂടുതൽ പേരെ കണ്ടെത്താനാവും. അതേസമയം ചൂരൽമലയിൽ ടൗണാണ് വെള്ളപ്പാച്ചിലിൽ നഷ്ടമായത്. രക്ഷപ്പെട്ടവരിലും ചൂരല്‍മലയിലാണ് കൂടുതൽപേർ. കാരണം ഇവർക്ക് കുറച്ചുകൂടി ഓടിമാറാൻ സമയം ലഭിച്ചിരുന്നു. മുണ്ടക്കൈ വാർഡിൽ 510 കെട്ടിടങ്ങളാണ് പഞ്ചായത്തിന്റെ അനുമതിയോടെയുണ്ടായിരുന്നത്. ഉരുൾപൊട്ടലിന് ശേഷം കണക്കെടുത്തപ്പോൾ ബാക്കിയുള്ളത് ഇരുപതിനുപുറത്ത് മാത്രമാണ്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അവിടെ ഒരു വാർഡ് അപ്പാടെ തുടച്ചു നീക്കപ്പെടുകയായിരുന്നു.
അതിഥി തൊഴിലാളികളും ധാരാളമായി ഇവിടെയുണ്ടായിരുന്നു. മരണപ്പെട്ടവരിൽ അൻപതോളം പേർ അതിഥി തൊഴിലാളികളാണ്. ഇവരിൽ പലരേയും തിരിച്ചറിഞ്ഞിട്ടില്ല. കുടുംബമായി ഇവിടെ എത്തി താമസിക്കുന്നവരുമുണ്ട്. നേപ്പാൾ സ്വദേശികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് അറിയുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിഥിതൊഴിലാളികളും നാട്ടുകാരെ പാർപ്പിച്ചിരിക്കുന്ന ക്യാംപുകളിലാണുള്ളത്. ബിഹാറിൽനിന്നടക്കമുള്ള പത്തോളം പേർ ഈ ക്യാംപിലുണ്ട്. വളർത്തുമൃഗങ്ങൾ കൂടുതലും അപകടത്തിൽ ചത്തുപോയിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തുന്നവയെ സംരക്ഷിക്കുന്നുണ്ട്.
∙ നാടു കാണാൻ വരുന്നവരെ തടയും
തോട് മുറിച്ചുകടക്കണമെങ്കിൽ മറ്റു മാർഗങ്ങളൊന്നുമില്ല. ചൂരൽമലയിലെ പാലം മാത്രമല്ല തകർന്നുപോയത്. മുണ്ടക്കൈയിൽ രണ്ടു പാലങ്ങളും തകർന്നിട്ടുണ്ട്. ചൂരൽമലയിലേത് ബലമുള്ള പാലമായിരുന്നു. അതേസമയം ചൂരൽമലയിലെ സ്കൂൾകെട്ടിടമാണ് കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ഗതിമാറ്റിവിട്ടത്. അല്ലെങ്കിൽ കൂടുതൽ വീടുകൾ അപകടത്തിൽപ്പെടുകയും മരണസംഖ്യ ഉയരുകയും ചെയ്യുമായിരുന്നു. ചിലയാളുകൾ രക്ഷാപ്രവർത്തനത്തിന് മാത്രമായിട്ടല്ല വരുന്നത്. ടൂറിസമായി കണ്ട് വരുന്നവരുമുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും തിരികെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ അധികമായി ഇവിടേക്ക് എത്തുന്നതും ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അതിനാൽ ആംബുലൻസുകൾ കുറച്ചധികം വേണ്ടിവന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയതിനാൽ ഇനി ആംബുലൻസുകൾ ഇങ്ങോട്ട് അയയ്ക്കരുതെന്ന് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തുള്ള മുപ്പതോളം ആംബുലൻസുകൾ മതിയാവും. ദൂരെ നിന്നും ഇനി വരേണ്ടതില്ല. ഇന്നലെ ഒരു ബാഗ് നിറയെ സ്വർണവും പണവും ലഭിച്ചിരുന്നു. ഒരു സാധാരണ രക്ഷാപ്രവർത്തകനാണ് ഇത് ലഭിച്ചത്. ബാഗിൽ നിന്നും ലഭിച്ച രേഖകൾ പരിശോധിച്ച് അതിന്റെ ഉടമയെ കണ്ടെത്തി അവ ഏൽപ്പിച്ചു.
രക്ഷാപ്രവർത്തനത്തിൽ എല്ലാവരും നല്ല മനസ്സോടെയാണുള്ളത്. മറ്റൊരു ഉദ്ദേശത്തോടെ ഇവിടെ എത്തുന്നവരുണ്ടോ എന്നറിയില്ല. എല്ലാവർക്കുമേലും മേൽനോട്ടമുണ്ട്. പുറത്തുനിന്നുള്ളവർ കൂട്ടമായി വരുന്നത് തടയുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് പാസ് ഏർപ്പെടുത്തിയത്. ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് പുത്തുമലയിൽ താമസിക്കുന്നത്. അവിടെ അപകടത്തിൽപെട്ടവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരമെല്ലാം ഇതിനോടകം നൽകിക്കഴിഞ്ഞു. വീട് നഷ്ടമായവർക്ക് പുതിയ വീട് വയ്ക്കാൻ പത്ത് ലക്ഷം വീതം ലഭിച്ചു. സ്ഥലമില്ലാത്തവർക്ക് പുതിയ സ്ഥലം കണ്ടെത്തി വീടുവച്ചുനൽകി.