ആളുകൾ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നത് മറ്റുള്ളവർ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നതു കാണുന്നതുകൊണ്ടാണ്.’’ പ്രാചീന ഭാരതീയ സംഹിതകളിലുള്ള ഈ പ്രസ്താവന പ്രശസ്ത ജീവിതശാസ്ത്ര വിദഗ്ധൻ ദീപക് ചോപ്ര അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ Ageless Body, Timeless Mind എന്ന പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. വാർധക്യത്തോടുള്ള വിവിധ സമീപനങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. മറ്റുള്ളവർക്കു വാർധക്യമുണ്ടാകുന്നതു കണ്ട് നാം വൃദ്ധരാകാൻ പഠിക്കുന്നു എന്നതു വെറും അതിശയോക്തിയല്ല എന്ന് അദ്ദേഹം പറയുന്നു. പുറമേനിന്നുള്ള ആസൂത്രിതവും അല്ലാത്തതുമായ സ്വാധീനങ്ങൾ മനുഷ്യമനസ്സിനെ അബോധമായി രൂപപ്പെടുത്തുന്നതിനെ ആധുനിക മാനസികപഠനങ്ങൾ വിളിക്കുന്നത് ‘കണ്ടീഷനിങ്’ എന്നാണ്. നാമെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ‘കണ്ടീഷൻ’ ചെയ്യപ്പെട്ടവരാണ്. വാർധക്യം നമ്മുടെ അത്തരമൊരു ശീലം അഥവാ ‘കണ്ടീഷനിങ്’ ആണോ? മറ്റുള്ളവരുടെ വാർധക്യം നമ്മെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ജീർണിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ശരീരകോശങ്ങളെ ജീർണിക്കാതിരിക്കുക എന്ന ശീലം പഠിപ്പിക്കുക സാധ്യമാണോ? മനുഷ്യരെ വൃദ്ധരാക്കുന്നതിൽ മനസ്സിനുള്ള പങ്കെന്താണ്? ശരീരമാണോ മനസ്സാണോ ആദ്യം വാർധക്യത്തിനു കീഴടങ്ങുന്നത്? മനുഷ്യജീവിതങ്ങളിൽ ശാസ്ത്രചിന്തയുടെയും വൈദ്യശാസ്ത്രത്തിന്റെയും വെളിച്ചം വീഴുന്നതിനു മുൻപുള്ള കാലങ്ങളിൽ രൂപീകരിക്കപ്പെട്ട, ഇന്നും നിലനിൽക്കുന്ന, വാർധക്യത്തോടുള്ള സമീപനങ്ങൾ കുടുംബത്തിലും സമൂഹത്തിലും വൃദ്ധർക്കുള്ള സ്ഥാനത്തെ എത്രമാത്രം ബാധിക്കുന്നു?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളുകൾ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നത് മറ്റുള്ളവർ വൃദ്ധരാകുകയും മരിക്കുകയും ചെയ്യുന്നതു കാണുന്നതുകൊണ്ടാണ്.’’ പ്രാചീന ഭാരതീയ സംഹിതകളിലുള്ള ഈ പ്രസ്താവന പ്രശസ്ത ജീവിതശാസ്ത്ര വിദഗ്ധൻ ദീപക് ചോപ്ര അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ Ageless Body, Timeless Mind എന്ന പുസ്തകത്തിൽ എടുത്തുപറയുന്നുണ്ട്. വാർധക്യത്തോടുള്ള വിവിധ സമീപനങ്ങളാണ് അദ്ദേഹം ചർച്ച ചെയ്യുന്നത്. മറ്റുള്ളവർക്കു വാർധക്യമുണ്ടാകുന്നതു കണ്ട് നാം വൃദ്ധരാകാൻ പഠിക്കുന്നു എന്നതു വെറും അതിശയോക്തിയല്ല എന്ന് അദ്ദേഹം പറയുന്നു.

പുറമേനിന്നുള്ള ആസൂത്രിതവും അല്ലാത്തതുമായ സ്വാധീനങ്ങൾ മനുഷ്യമനസ്സിനെ അബോധമായി രൂപപ്പെടുത്തുന്നതിനെ ആധുനിക മാനസികപഠനങ്ങൾ വിളിക്കുന്നത് ‘കണ്ടീഷനിങ്’ എന്നാണ്. നാമെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ‘കണ്ടീഷൻ’ ചെയ്യപ്പെട്ടവരാണ്. വാർധക്യം നമ്മുടെ അത്തരമൊരു ശീലം അഥവാ ‘കണ്ടീഷനിങ്’ ആണോ? മറ്റുള്ളവരുടെ വാർധക്യം നമ്മെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട്? ജീർണിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ശരീരകോശങ്ങളെ ജീർണിക്കാതിരിക്കുക എന്ന ശീലം പഠിപ്പിക്കുക സാധ്യമാണോ? 

ADVERTISEMENT

മനുഷ്യരെ വൃദ്ധരാക്കുന്നതിൽ മനസ്സിനുള്ള പങ്കെന്താണ്? ശരീരമാണോ മനസ്സാണോ ആദ്യം വാർധക്യത്തിനു കീഴടങ്ങുന്നത്? മനുഷ്യജീവിതങ്ങളിൽ ശാസ്ത്രചിന്തയുടെയും വൈദ്യശാസ്ത്രത്തിന്റെയും വെളിച്ചം വീഴുന്നതിനു മുൻപുള്ള കാലങ്ങളിൽ രൂപീകരിക്കപ്പെട്ട, ഇന്നും നിലനിൽക്കുന്ന, വാർധക്യത്തോടുള്ള സമീപനങ്ങൾ കുടുംബത്തിലും സമൂഹത്തിലും വൃദ്ധർക്കുള്ള സ്ഥാനത്തെ എത്രമാത്രം ബാധിക്കുന്നു?

PTI Photo

വാർധക്യത്തെപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന ആധുനിക ചർച്ചകളെല്ലാംതന്നെ യോജിക്കുന്ന ഒരു വസ്തുതയുണ്ട്: വാർധക്യം എന്ന അവസ്ഥയെ പക്വതയോടെ, ജീവിതത്തിന്റെ ഇരുൾമൂടിയ, പരിതാപകരമായ അന്ത്യരംഗം എന്ന നിലയിലല്ലാതെ നേരിടുന്നവർ വാർധക്യത്തെപ്പറ്റിയുള്ള നിർവചനങ്ങളിൽനിന്ന് അവരുടെ മനസ്സിനെയും ബുദ്ധിശക്തിയെയും സ്വതന്ത്രമാക്കിയവരാണ്. അവനവൻ അനുവദിക്കുന്നില്ലെങ്കിൽ, മനസ്സിനെയും ബുദ്ധിശക്തിയെയും വാർധക്യം ബാധിക്കില്ലെന്നു തിരിച്ചറിയുന്നവരാണ്. ചെറിയ ജീവിതശൈലീ തിരുത്തലുകളിലൂടെ ശരീരത്തിന്റെ വാർധക്യ പ്രവണതകളെ വലിയതോതിൽ തിരുത്താനാവും എന്നു മനസ്സിലാക്കുന്നവരാണ്. എല്ലാറ്റിലുമേറെ, ആയുർദൈർഘ്യമല്ല, ജീവിതത്തിന്റെ മാനസികവും വൈകാരികവും ആരോഗ്യപരവുമായ ഗുണമേന്മയാണ് പ്രധാനം എന്ന സത്യം അറിഞ്ഞവരാണ്.

ADVERTISEMENT

ആഗോള ജീവിതശാസ്ത്ര പഠനരംഗത്തുനിന്നുള്ള ഈ ചിന്തകൾ ഇവിടെ കുറിക്കാൻ കാരണമുണ്ട്. ഈയിടെ നിതി ആയോഗ് (പഴയ പ്ലാനിങ് കമ്മിഷൻ) ഇന്ത്യൻ വാർധക്യം സംബന്ധിച്ചു ചില വസ്തുതകളും ചിന്തകളും ചർച്ച ചെയ്യുകയുണ്ടായി. അവയെ ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ: ഇന്ത്യയിലെ മുതിർന്ന പൗരരുടെ എണ്ണം അഭൂതപൂർവമായി വർധിക്കുകയാണ്. രണ്ടോ മൂന്നോ ദശകങ്ങൾക്കുള്ളിൽ‍ വൃദ്ധരുടെ എണ്ണം 15 വയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തെക്കാൾ കൂടിയേക്കാം. ഇപ്പോഴുള്ള 13 കോടി വൃദ്ധർ 35 കോടി ആയേക്കാം. ഇതോടൊപ്പം, ഇന്ത്യൻ സ്ത്രീയുടെ പ്രത്യുൽപാദന നിരക്ക് 2021ൽ 1.91 ആയി കുറഞ്ഞിട്ടുണ്ട്. ജനസംഖ്യയെ ഏറ്റക്കുറച്ചിലില്ലാതെ നിർത്താൻ ആവശ്യമുള്ള നിരക്ക് 2.1 ആണ്. 

Representative Image. Photo Credit : AndreyPopov / iStockPhoto.com

ചുരുക്കിപ്പറഞ്ഞാൽ, വൃദ്ധരുടെ എണ്ണം അത്യധികം വർധിക്കുകയും പകരമെത്തേണ്ട തലമുറയുടെ സംഖ്യ താഴേക്കു പോകുകയും ചെയ്തിരിക്കുകയാണ്. ഈ പ്രതിഭാസത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഭവിഷ്യത്തുകൾ ഇവിടെ വിവരിക്കാവുന്നതിലേറെ സങ്കീർണമാണ്. നിതി ആയോഗ് പറയുന്നത് (നമുക്കതു മുഖവിലയ്ക്കെടുക്കാം) ജനസംഖ്യാ നിയന്ത്രണമല്ല, ജനസംഖ്യയുടെ മാനേജ്മെന്റ് അഥവാ മേൽനോട്ടവും നടത്തിപ്പുമാണ് ഇനി ആവശ്യം എന്നാണ്. ഒറ്റനോട്ടത്തിൽ നിതി ആയോഗിന്റെ വാക്കുകളിൽ സദുദ്ദേശ്യമേ കാണാനുള്ളൂ.

ADVERTISEMENT

കുഞ്ചൻ നമ്പ്യാരുടെ ‘കാലനില്ലാത്ത കാല’ത്തിലേതുപോലെ നിയന്ത്രണാതീതമായ ഒരു അവസ്ഥാവിശേഷമല്ല നിതി ആയോഗിന്റെ കണക്കുകൾ വരച്ചുകാട്ടുന്നത്. പക്ഷേ, അവ കൃത്യമായും വിരൽചൂണ്ടുന്നത് മുതിർന്ന പൗരരോടുള്ള നമ്മുടെ സമീപനത്തിൽനിന്നു കാപട്യവും ഇരട്ടത്താപ്പും നീക്കിക്കളയാനും അവരുടെ ജീവിതങ്ങളെ സന്തോഷകരവും സുഗമവുമാക്കാനുള്ള നടപടികൾ‍ സ്വീകരിക്കാനും സമയം അതിക്രമിച്ചു എന്നാണ്. ഇത്തരം കാര്യങ്ങളിൽ ഇന്ത്യയെ വികസിത രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുന്നതു ശരിയല്ല. കാരണം, അവർ സാമ്പത്തികശേഷിയിൽ മാത്രമല്ല, കെട്ടുകഥകളിൽനിന്നുള്ള മോചനത്തിലും നമ്മെക്കാൾ മുൻപിലാണ്. എന്നിരുന്നാലും, അവിടങ്ങളിൽ വൃദ്ധജനങ്ങൾക്കു നിയമനിർമാണത്തിലൂടെ നൽകപ്പെട്ടിരിക്കുന്ന വിപുലവും ബഹുമുഖവുമായ പരിരക്ഷണം അസൂയാവഹമാണെന്നു ചൂണ്ടിക്കാണിക്കാതെ വയ്യ. വൃദ്ധജനങ്ങൾക്കു നൽകുന്ന കരുതലും സംരക്ഷണവും ആ സംസ്കാരങ്ങളുടെ മുഖമുദ്രയാണ്.

Image Credit: triloks/ istock

കേരളം ഇന്നും വാർധക്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളിലും ഭംഗിവാക്കുകളിലും കുടുങ്ങിക്കിടക്കുകയാണ്. വൃദ്ധരോടുള്ള പരിഗണന പലപ്പോഴും പ്രായം ആഘോഷിക്കുന്നതിൽ ചുരുങ്ങുന്നു. ശരാശരി മലയാളി 50 വയസ്സിൽ എത്തിച്ചേരുക മഹാദ്ഭുതമായിരുന്ന കാലത്തു തുടങ്ങിയ ഷഷ്ടിപൂർത്തികളും ശതാഭിഷേകങ്ങളും ഇന്നും തുടരുകയാണ്. കേരളീയരുടെ ശരാശരി ആയുർദൈർഘ്യം പുരുഷൻമാർക്ക് 72.19–ൽനിന്ന് 74.49–ലേക്കും സ്ത്രീകൾക്ക് 78.15–ൽനിന്ന് 80.15–ലേക്കും ഉയരുകയാണ്. പക്ഷേ, പ്രായമേറിയവരോടു കരുതലുള്ള സാമൂഹിക ആസൂത്രണം നാമമാത്രമാണ്.

ഭൂരിപക്ഷം മുതിർന്നവർക്കും കുടുംബത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കാം. അതില്ലാത്തവർക്കുവേണ്ടി സ്വകാര്യനിക്ഷേപ മേഖലയിൽ സംവിധാനങ്ങൾ ഉണ്ടായിവരുന്നുണ്ടെങ്കിലും അവ സാധാരണക്കാരുടെ പിടിയിൽ ഒതുങ്ങുന്നവയല്ല. വിവിധ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചതിന്റെ പരിചയസമ്പത്തുള്ള ധാരാളം വ്യക്തികൾ വിരമിച്ചശേഷം പേരക്കുട്ടികളെ പരിപാലിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നു. എന്നാൽ, അവരുടെ പരിചയസമ്പത്ത് മറ്റു രംഗങ്ങളിൽ പ്രയോജനപ്പെടുത്താനുള്ള യാതൊരു പദ്ധതിയും ചർച്ച ചെയ്യപ്പെടുന്നില്ല. വാനപ്രസ്ഥം അഭികാമ്യംതന്നെ. പക്ഷേ, അതു നിർബന്ധിതമാക്കണോ?

English Summary:

NITI Aayog Report Highlights Increasing Share of Elderly Population | Pendrive Column by Writer Zacharia