ഒരു കാറ്റിന്റെ മൂളലിൽ പോലും ഭയന്നു ഞെട്ടുന്നവർ: ജലയുദ്ധം കഴിഞ്ഞ്, കണ്ണീരിന്റെ നാടായി ‘ബയൽനാട്’
കിഴക്ക് നീലഗിരി മലനിരകൾ. വടക്കുകിഴക്ക് മൈസൂർ പീഠഭൂമി. വടക്കുപടിഞ്ഞാറ് കുടക് മല. തെക്കുവടക്കൻ കേരളത്തിന്റെ സമതലഭൂമി. ഈ അതിരുകൾക്കുള്ളിൽ സംഘകൃതികളിലെ കുറുംപുറൈ; കുന്നുകളുടെ നാട്. പ്രകൃതി രമണീയമായ വനനാട്. ചരിത്രം തമസ്കരിച്ച മിത്തുകളുടെയും നാടോടിക്കഥകളുടെയും കേദാരമായ ബയൽനാട് ഇന്നു കണ്ണീരിന്റെ നാടായി. ഹൃദയഭേദകമായ കാഴ്ചകളാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടമായവർ, പ്രിയമുള്ളതെല്ലാം നഷ്ടമായവർ, വലിയ മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർ. ഒരു കാറ്റിന്റെ മൂളലിൽപോലും ഭയന്നു ഞെട്ടുന്നവർ. ജലയുദ്ധം കഴിഞ്ഞ് ചെളിയിൽ പൂണ്ട ഭൂമിയുടെ ഭയാനകദൃശ്യം നാം കാണുന്നു. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല... ഈ സ്ഥലരാശികൾ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഏതിടവുമാകാം, ഏതു ഗ്രാമവുമാകാം. ‘ഇന്നു ഞാൻ നാളെ നീ’ എന്ന് കുന്നായ കുന്നുകളെല്ലാം പരസ്പരം നോക്കി ഗദ്ഗദപ്പെടുന്നു! രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുമ്പോഴും

ക്ഷമിക്കണം, പേടിപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ല; നമ്മുടെ കാൽക്കീഴിലെ മണ്ണ് മൊത്തമായി ഒഴുകിപ്പോകാൻ നാം തന്നെ കളമൊരുക്കുന്നത് ഇനിയും തുടരണോ? കേരളത്തിന്റെ അസ്ഥിവാരത്തെക്കുറിച്ചു രണ്ടു കാര്യങ്ങൾ പ്രത്യേകശ്രദ്ധ അർഹിക്കുന്നു: ഒന്ന്, ആഴപ്പാറയുടെ സമ്മർദം മൂലം ഡെക്കാൻ പീഠഭൂമി പൊങ്ങിയപ്പോൾ കടലിലേക്ക് ഇരുവശവും ഉണ്ടായ ചെരിവിൽ പടിഞ്ഞാറുള്ളതാണ് നമ്മുടെ ഈ നാട്. ക്രമേണ പൊങ്ങിവന്ന ഭൂമിയിൽനിന്നു കടൽ പിന്മാറിയതിന്റെ തെളിവായി കായലുകളും മറ്റും ഇപ്പോഴും ബാക്കിയാണ്. വളരെ ചെറിയതോതിലാണെങ്കിലും ഈ പൊങ്ങാരംവയ്ക്കൽ ഇപ്പോഴും തുടരുന്നുമുണ്ട്.
രണ്ട്, ആഴപ്പാറയുടെ സമ്മർദം പശ്ചിമ പൂർവഘട്ടങ്ങളുടെ പിറവിക്കു കാരണമായ അഗ്നിപർവതങ്ങൾക്കു കൂടി ജന്മം നൽകി. വളരെ നീണ്ടകാലം ഇടവിട്ടായിരുന്നു അഗ്നിപർവതസ്ഫോടനങ്ങൾ. ഒരു സ്ഫോടനത്തിൽനിന്ന് ഉളവായ ലാവ ഒഴുകിപ്പരുന്നുറച്ചു രൂപപ്പെട്ട പാറ വെയിലും മഴയുമേറ്റു പൊടിഞ്ഞ് മണ്ണും ചിലപ്പോൾ സസ്യങ്ങളും ഉളവാകാനുള്ള സമയം കഴിഞ്ഞായിരുന്നു മിക്കപ്പോഴും അടുത്ത സ്ഫോടനം.
അങ്ങനെ മഹാകാലങ്ങൾ ഇടവിട്ട് അടരടരായി ഭൂമി ഉയർന്നുവന്നപ്പോൾ അതു സാൻവിച് പോലെ ഇടയിലിടയിൽ നീരൊഴുക്കിനു പോലും വഴിയൊരുക്കുന്ന ‘സ്റ്റഫിങ്’ ഉള്ളതായി. പാറയടരുകൾ പലകാരണങ്ങളാലും നുറുങ്ങിയപ്പോൾ ഇതിൽ പലയിടത്തും മഴവെള്ളം ഇറങ്ങിയെത്തുകയും ക്രമേണ അതു കടലിലേക്കുള്ള അദൃശ്യമായ അടിനീരൊഴുക്ക് ആയിത്തീരുകയും ചെയ്തു.
അതായത്, ചെരിഞ്ഞ ഭൂമി. അൻപതു കിലോമീറ്ററിനു ശരാശരി ഒരു കിലോമീറ്ററെന്ന തോതിലുള്ള ഈ ചെരിവു വളരെ പതുക്കെയാണെങ്കിലും, കൂടിയാണ് വരുന്നതെന്നും കരുതണം. മുകളിലുള്ള ഭാരമാകട്ടെ കെട്ടിടങ്ങൾ, ജലസംഭരണികൾ എന്നു തുടങ്ങിയവയിലൂടെ വർധിക്കുകയും ഭാരവിതരണത്തിൽ മുൻപൊരിക്കലും ഇല്ലാത്ത ഏറ്റക്കുറച്ചിലുകൾ പലയിടങ്ങളിലും വരുത്തുകയും ചെയ്തിരിക്കുന്നു. ഉപരിതലത്തിലെ പാറപ്പാളിയുടെ അടിയുറപ്പു കാര്യമായി അവതാളത്തിലായിരിക്കുന്നു എന്നർഥം. താഴോട്ട് ഉരസിയിറങ്ങാനുള്ള സാധ്യത കൂടുതലായി വരുന്നു. ചെറിയ മലഞ്ചെരുവുകളിലൊക്കെയേ ഇപ്പോൾ ഇതു പ്രകടമാകുന്നുള്ളൂ.
ശ്രദ്ധിക്കുക: ഈ നാടിന്റെ വലിയൊരു ഭാഗം മൊത്തമായി കുറച്ചോ ഏറെയോ ദൂരം താഴേക്ക് ഇങ്ങുപോരാൻ ഇതേ കാര്യകാരണങ്ങൾ മതിയെന്ന് ഓർത്തില്ലെങ്കിൽ.... ഗാഡ്ഗിലോ കസ്തൂരിരംഗനോ പറഞ്ഞതിൽ എത്രയെത്രയോ ഏറെയാണ് ദുരന്തസാധ്യത. ചുരുക്കത്തിൽ, നാം ഇതുവരെ കണ്ട ഉരുൾപൊട്ടലുകളൊക്കെ വെറും സൂചനകളാണ്.
അണക്കെട്ട് പൊട്ടുകയല്ല, അണയും അതിലെ ജലവും കൂടി അതിരിക്കുന്ന ഭൂമിപടലത്തെ താഴേക്കിങ്ങു നിരക്കി നീക്കുകയാണെങ്കിലോ ? എല്ലാംകൊണ്ടും അതിലോലമായ പ്രകൃതിയുള്ള ഈ നാടിനെ കഥയറിഞ്ഞു ശരിയായി പുലർത്താൻ നമുക്കാവുന്നില്ല എങ്കിൽ അതിനെന്തിനാണ് ദൈവത്തെ പഴിപറയുന്നത്? പരസ്പരം പഴിചാരുന്നതിനു പകരം ആത്മാർഥമായി ഒരുമിച്ചിരുന്ന് പരിഹാരം കാണുകയല്ലേ അടിയന്തരമായി കരണീയം?
(എഴുത്തുകാരനായ സി. രാധാകൃഷ്ണൻ വേൾഡ് വൈഡ് സൈസ്മോളജി സിസ്റ്റം സ്ഥാപിതമായപ്പോൾ ഇന്ത്യയിലെ നാലു സ്റ്റേഷനുകളിൽ പുണെയിലേതിന്റെ ആദ്യ ചുമതലക്കാരനായിരുന്നു)
കണ്ണീരിന്റെ നാടായി, ബയൽനാട്
ഷീല ടോമി
കിഴക്ക് നീലഗിരി മലനിരകൾ. വടക്കുകിഴക്ക് മൈസൂർ പീഠഭൂമി. വടക്കുപടിഞ്ഞാറ് കുടക് മല. തെക്കുവടക്കൻ കേരളത്തിന്റെ സമതലഭൂമി. ഈ അതിരുകൾക്കുള്ളിൽ സംഘകൃതികളിലെ കുറുംപുറൈ; കുന്നുകളുടെ നാട്. പ്രകൃതി രമണീയമായ വനനാട്. ചരിത്രം തമസ്കരിച്ച മിത്തുകളുടെയും നാടോടിക്കഥകളുടെയും കേദാരമായ ബയൽനാട് ഇന്നു കണ്ണീരിന്റെ നാടായി. ഹൃദയഭേദകമായ കാഴ്ചകളാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടമായവർ, പ്രിയമുള്ളതെല്ലാം നഷ്ടമായവർ, വലിയ മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർ. ഒരു കാറ്റിന്റെ മൂളലിൽപോലും ഭയന്നു ഞെട്ടുന്നവർ. ജലയുദ്ധം കഴിഞ്ഞ് ചെളിയിൽ പൂണ്ട ഭൂമിയുടെ ഭയാനകദൃശ്യം നാം കാണുന്നു.
ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല... ഈ സ്ഥലരാശികൾ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഏതിടവുമാകാം, ഏതു ഗ്രാമവുമാകാം. ‘ഇന്നു ഞാൻ നാളെ നീ’ എന്ന് കുന്നായ കുന്നുകളെല്ലാം പരസ്പരം നോക്കി ഗദ്ഗദപ്പെടുന്നു! രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുമ്പോഴും, പുനരധിവാസത്തിനുള്ള പദ്ധതികൾ ഒരുക്കുമ്പോഴും, നാളെ മറ്റൊരു ചൂരൽമല ആവർത്തിക്കപ്പെടാതിരിക്കാൻ എന്തുചെയ്യണം എന്നായിരിക്കണം നമ്മുടെ ചിന്തകൾ. പരസ്പരമുള്ള കുറ്റാരോപണങ്ങളല്ല, ശാസ്ത്രീയമായ വിശകലനവും നടപടികളുമാണു ജനം പ്രതീക്ഷിക്കുന്നത്.
വയനാട്ടിലെ ക്രിസ്ത്യൻ കുടിയേറ്റ ഗ്രാമത്തിലായിരുന്നു എന്റെ ജനനവും ബാല്യവും. കബനീതീരത്ത്, കുന്നുകൾക്കിടയിൽ നെൽവയലുകളുള്ള, ഒരു കാടോരഗ്രാമം. പുഴയോരത്തായിരുന്നു എന്റെ തറവാട്. രണ്ടു ദശാബ്ദങ്ങൾ പ്രവാസിയായിരുന്നപ്പോൾ ഞാൻ ഏറെ കൊതിച്ചത് ഈ നാട്ടിലേക്കു പറന്നെത്താനാണ്. എന്നാൽ, നാം ഇഷ്ടപ്പെടുന്ന പുഴ, കുന്ന്, പാറക്കെട്ടുകൾ സംഹാരതാണ്ഡവമാടി വരുന്ന കാഴ്ച എത്രമേൽ ഭീതിദമാണ്! കുന്നിനുള്ളിൽ, കൽപാളികൾക്കുള്ളിൽ, ഇത്രമാത്രം താഡനശക്തി ആരൊളിപ്പിച്ചു!
മാധവ് ഗാഡ്ഗിൽ പറഞ്ഞതു ശരിയെന്നും തെറ്റെന്നും പറഞ്ഞുള്ള വാക്പോരു നടക്കുമ്പോൾ, ലോകമാസകലം നടക്കുന്ന ആഗോളതാപനമാണ് ഈ ഭീകരമഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെന്നു സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, ഒരു ദേശം ഒന്നാകെ ഇല്ലാതായിരിക്കുന്നു. പണ്ടുപണ്ട് അരിഞ്ഞുവീഴ്ത്തിയ മരങ്ങൾ, പരസ്പരം പുണർന്നുനിന്ന ആയിരം വേരുകൾ... അവയെല്ലാം ക്രമേണ ദ്രവിച്ചമരുമ്പോൾ, മണ്ണ് കുത്തിയൊലിക്കുമ്പോൾ, പാറകൾ ഉൾക്കനം താങ്ങാനാവാതെ പൊട്ടിത്തെറിക്കുമ്പോൾ, പ്രകൃതിയുടെ മഹാശക്തിക്കു മുൻപിൽ തല കുനിക്കാതെ വയ്യല്ലോ.
ഒരിക്കൽ ആദിമവാസികളുടേതായിരുന്നല്ലോ ഈ മണ്ണ്. ജീവിക്കാൻവേണ്ടി മാത്രം പ്രകൃതിയെ ഉപഭോഗിച്ച അവർ ചൂഷകരായിരുന്നില്ല, പ്രകൃതിയുടെ കാവലാളുകളായിരുന്നു. പിന്നീടു ക്വാറികളും വൻകിട തോട്ടങ്ങളും തകർത്തത് കുന്നുകളുടെ ഹൃദയമാണെന്നു പറഞ്ഞാൽ എങ്ങനെ തെറ്റാവും! പട്ടിണിയും ക്ഷാമവും രൂക്ഷമായ യുദ്ധാനന്തര കാലത്ത്, അതിജീവനത്തിന് ഇടംതേടി, ‘കുപ്പിച്ചില്ലുപോലും നട്ടാൽ മുളയ്ക്കുന്ന മണ്ണ്’ തേടി, കുടിയേറ്റക്കാർ എത്തുംമുൻപേ തോട്ടം സ്ഥാപിക്കാനും സുഗന്ധവ്യഞ്ജനങ്ങൾ സ്വന്തമാക്കാനും എത്തിയ ബ്രിട്ടിഷ് അധിനിവേശക്കാർ തകർത്തുടച്ച കുന്നുകളെത്ര! ചെറുപ്പത്തിൽ പുഴ കരകവിയുന്നത്, കൊടുങ്കാറ്റടിക്കുന്നത്, ഉറങ്ങാനാവാത്ത രാത്രികൾ തന്നിട്ടുണ്ട്. അന്നു പ്രളയകാലം വറുതിയുടെ കാലമായിരുന്നു; പേടിക്കാലവും.
എന്നാൽ, ഒന്ന് ഉറങ്ങിയുണരുമ്പോൾ അപ്രത്യക്ഷമാകുന്ന കുന്നുകൾ അന്നൊന്നും കണ്ടിരുന്നില്ലല്ലോ! ശിക്ഷിക്കപ്പെടുന്നത് ഒന്നുമറിയാത്ത പാവം മനുഷ്യരാണല്ലോ! മലയിടിഞ്ഞാലും കരകവിഞ്ഞാലും പിടിച്ചുനിൽക്കുമെന്ന് ഒരു ദേശം തെളിയിക്കുന്നു. അതുമാത്രമാണ് ഏക പ്രതീക്ഷ. എങ്കിലും, നോക്കൂ, ഭൂമിയിലെ നദികളായ നദികളെല്ലാം കയ്യേറ്റങ്ങൾക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയാൽ അപാരമായ ആ ജലശക്തിക്കു മുന്നിൽ അന്നു പിടിച്ചു നിൽക്കുമോ മനുഷ്യൻ! ബലിയാടുകളായ പ്രിയപ്പെട്ട മനുഷ്യരേ... നിങ്ങൾ ഞങ്ങളുടെ മനസ്സിലുണ്ടാകും, എന്നും... പ്രണാമം.
(എഴുത്തുകാരിയാണ് ലേഖിക)