അച്ഛന്റെ തലമുടി നരയ്ക്കാൻ തുടങ്ങുന്നതു നാൽപതാം വയസ്സിലാണ്. അന്നത്തെ വൈകുന്നേരങ്ങളിൽ എന്റെയും സഹോദരി ശ്രീജയുടെയും അമ്മയുടെയും ജോലി അച്ഛന്റെ നരച്ചമുടികൾ പറിച്ചെടുക്കുന്നതായിരുന്നു. പത്തു മുടി പിഴുതാൽ പത്തുപൈസ കൂലി. പത്തു പൈസ അന്നു വലിയ തുകയാണ്. അഞ്ചു പൈസയ്ക്ക് ഒരു നാരങ്ങ മിഠായി കിട്ടും. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ തലയിലെ മുടിയുടെ എണ്ണം കുറയാൻ തുടങ്ങി, അതോടെ അച്ഛൻ ഈ പരിപാടി നിർത്തിച്ചു. തലയിൽ തേയ്ക്കുന്ന ഡൈയുടെ രസതന്ത്രം എഴുതാമെന്നു വിചാരിച്ചപ്പോൾ, പെട്ടെന്നു ബാല്യകാലവും അന്നത്തെ മുടി പറിച്ചെടുക്കലുമൊക്കെ ഓർമ വന്നു. ഇന്നു പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ ഹെയർ ഡൈയായ പി-ഫിനൈൽഈൻ ഡൈഅമിൻ അഥവാ പിപി‍ഡി കണ്ടുപിടിച്ചത് 1907ൽ ആണ്. ഇന്നത്തെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയായ ലോറിയലിന്റെ സ്ഥാപകൻ യൂജിൻ ഷൂലറാണ് ഈ കണ്ടെത്തൽ നടത്തിയത്. പെർമനന്റ് ഹെയർ ഡൈ രണ്ടു ഭാഗങ്ങളായാണു വരുന്നത്. ഒന്നിൽ ഡൈയുടെ രാസവസ്തുവും ആൽക്കലൈസിങ് ഏജന്റ് ഗണത്തിൽപെട്ട മറ്റൊരു രാസവസ്തുവുമുണ്ട്. മറ്റൊന്ന് ഒരു ഓക്സിഡൈസറാണ്; സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛന്റെ തലമുടി നരയ്ക്കാൻ തുടങ്ങുന്നതു നാൽപതാം വയസ്സിലാണ്. അന്നത്തെ വൈകുന്നേരങ്ങളിൽ എന്റെയും സഹോദരി ശ്രീജയുടെയും അമ്മയുടെയും ജോലി അച്ഛന്റെ നരച്ചമുടികൾ പറിച്ചെടുക്കുന്നതായിരുന്നു. പത്തു മുടി പിഴുതാൽ പത്തുപൈസ കൂലി. പത്തു പൈസ അന്നു വലിയ തുകയാണ്. അഞ്ചു പൈസയ്ക്ക് ഒരു നാരങ്ങ മിഠായി കിട്ടും. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ തലയിലെ മുടിയുടെ എണ്ണം കുറയാൻ തുടങ്ങി, അതോടെ അച്ഛൻ ഈ പരിപാടി നിർത്തിച്ചു. തലയിൽ തേയ്ക്കുന്ന ഡൈയുടെ രസതന്ത്രം എഴുതാമെന്നു വിചാരിച്ചപ്പോൾ, പെട്ടെന്നു ബാല്യകാലവും അന്നത്തെ മുടി പറിച്ചെടുക്കലുമൊക്കെ ഓർമ വന്നു. ഇന്നു പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ?

ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ ഹെയർ ഡൈയായ പി-ഫിനൈൽഈൻ ഡൈഅമിൻ അഥവാ പിപി‍ഡി കണ്ടുപിടിച്ചത് 1907ൽ ആണ്. ഇന്നത്തെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയായ ലോറിയലിന്റെ സ്ഥാപകൻ യൂജിൻ ഷൂലറാണ് ഈ കണ്ടെത്തൽ നടത്തിയത്. പെർമനന്റ് ഹെയർ ഡൈ രണ്ടു ഭാഗങ്ങളായാണു വരുന്നത്. ഒന്നിൽ ഡൈയുടെ രാസവസ്തുവും ആൽക്കലൈസിങ് ഏജന്റ് ഗണത്തിൽപെട്ട മറ്റൊരു രാസവസ്തുവുമുണ്ട്. മറ്റൊന്ന് ഒരു ഓക്സിഡൈസറാണ്; സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗിക്കുന്നത്. 

(Representative image by Ekaterina79/istockphoto)
ADVERTISEMENT

ഇവ രണ്ടും സംയോജിപ്പിക്കുമ്പോഴും മിശ്രിതത്തിനു നിറമുണ്ടാകില്ല. റെസോർസിനോൾ പോലെയുള്ള ഒരു രാസവസ്തു കൂടുതൽ പ്രതിപ്രവർത്തനം നടത്തുന്നതോടെയാണ് ഉപയോഗപ്രദമായ ചായം രൂപമെടുക്കുന്നത്. ഈ മിശ്രിതം 30-45 മിനിറ്റ് മുടിയിൽ തേച്ചു പിടിപ്പിക്കുന്നു. ആ സമയത്ത് ഒട്ടേറെ രാസപ്രവർത്തനങ്ങൾ നടക്കും. വർണതന്മാത്രകൾ സൃഷ്ടിക്കുന്നതിനും അവ മുടിയുടെ കോർട്ടക്സിനുള്ളിൽ എത്തിക്കുന്നതിനും ഇവ സഹായിക്കുന്നു. 

യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയൺമെന്റൽ ഹെൽത്ത് സയൻസസ് 2019 ഡിസംബറിൽ നടത്തിയ പഠനത്തിൽ സ്ഥിരമായ ഹെയർ ഡൈയുടെ ഉപയോഗവും സ്തനാർബുദ സാധ്യതയും തമ്മിൽ ബന്ധം കണ്ടെത്തിയിരുന്നു. 

പിപിഡി ഉൾപ്പെടാത്ത പുതിയതരം ഡൈകൾ ഇപ്പോൾ ലഭ്യമാണ്. ശരീരത്തിനു ഹാനികരമല്ലാത്ത ഡൈകൾക്കായി ഗവേഷണങ്ങൾ തുടരുന്നു. ധാരാളം ഗവേഷണങ്ങൾ നടക്കുന്നതും വളരെ ലാഭകരവുമായ ഒരു വ്യവസായമാണ് കളർ കെമിസ്ട്രി. ഹെയർഡൈ രംഗത്തു മാത്രമല്ല, വൈദ്യശാസ്ത്ര മേഖലയിലെ രോഗനിർണയം, ബയോ സെൻസർ ആപ്ലിക്കേഷനുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ കളർ കെമിസ്ട്രി വ്യാപകമായി ഉപയോഗിക്കുന്നു.

(Representative image byMaja Drazic/istockphoto)
ADVERTISEMENT

ഒരു പദാർഥത്തിലെ തന്മാത്രാതലത്തിൽ പ്രകാശവും ഇലക്ട്രോണുകളും തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽനിന്നാണ് നിറം ഉണ്ടാകുന്നത്. പ്രകാശം ഒരു പദാർഥത്തിൽ പതിക്കുമ്പോൾ ചില തരംഗദൈർഘ്യങ്ങൾ ഇലക്ട്രോണുകളാൽ ആഗിരണം ചെയ്യപ്പെടുന്നു. ആഗിരണം ചെയ്യപ്പെടാത്ത തരംഗദൈർഘ്യങ്ങൾ പ്രതിഫലിപ്പിക്കുമ്പോൾ അല്ലെങ്കിൽ അവയ്ക്ക് അപവർത്തനം സംഭവിക്കുമ്പോഴാണ് നിറങ്ങൾ കാണുന്നത്. വ്യത്യസ്ത മൂലകങ്ങളും സംയുക്തങ്ങളും അവയുടെ തനതായ ഇലക്ട്രോണിക് ഘടനകൾ കാരണം പ്രത്യേക തരംഗദൈർഘ്യത്തിൽ പ്രകാശം ആഗിരണം ചെയ്യുന്നു. ഇതു വൈവിധ്യമാർന്ന നിറങ്ങളിലേക്കു നയിക്കുന്നു. 

(Representative image by johan kusuma/shutterstock)

∙ മഞ്ഞൾ ചുവക്കുമ്പോൾ

ADVERTISEMENT

ഇനിയങ്ങോട്ട് വടക്കൻ കേരളത്തിൽ തെയ്യങ്ങളുടെയും തിറയാട്ടങ്ങളുടെയും കാലം. തെയ്യക്കോലങ്ങൾ കെട്ടുമ്പോൾ ചുവപ്പുനിറത്തിനായി മഞ്ഞളിൽ ചുണ്ണാമ്പു ചേർത്തു കുഴയ്ക്കുന്നതു മലബാറുകാർക്കു പരിചിതമാണ്. മഞ്ഞൾ, ചുണ്ണാമ്പുമായി അല്ലെങ്കിൽ സോപ്പുമായി ചേർന്നാൽ രക്തനിറമാകും. മഞ്ഞളിനു മഞ്ഞനിറം നൽകുന്ന രാസവസ്തുവാണ് കുർക്കുമിൻ. ഇതു കൂടാതെ മഞ്ഞളിൽ ഓർഗാനിക് ആസിഡുകളുമുണ്ട്. കുർക്കുമിൻ ചുണ്ണാമ്പിലെ അല്ലെങ്കിൽ സോപ്പിലെ ആൽക്കലിയുമായി പ്രവർത്തിച്ചാൽ അതിന്റെ നിറം ചുവപ്പാകും.

English Summary:

The Chemistry Behind Hair Dye: History, Chemistry, and Safety Concerns