ഒന്നിച്ചു കടലിൽ ജീവിക്കുന്നു എന്നതിൽ തീരുന്നില്ല കടലാമയും കടൽച്ചെമ്മീനും തമ്മിലുള്ള ബന്ധം. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്ന ജീവി കൂടിയാണു കടലാമ: പ്രത്യേകിച്ചും ഇന്ത്യൻ തീരത്തു കാണുന്ന ഒലിവ് റിഡ്‌ലീസ് (ശാസ്ത്രനാമം: ലെപിഡോകെലിസ് ഒലിവേസി). കടൽപ്പായലും ജെല്ലിഫിഷും കൂടാതെ ചെമ്മീനെയും ഞണ്ടിനെയും തിന്നാണു കടലാമകൾ ജീവിക്കുന്നത്. ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. (വെള്ളത്തിനു മീതെ വന്നു വായുവിൽ നിന്നാണു കടലാമകൾ ശ്വസിക്കുന്നത്). ആയുർദൈർഘ്യം കൂടുതലുള്ള കടലാമകളിൽ ചിലത് 150 വർഷത്തിനുമേൽ ജീവിക്കാറുണ്ട്. വളർച്ചയുടെ തോതു കുറവായതിനാൽ, ഇനവും പരിസ്ഥിതി ഘടകങ്ങളും അനുസരിച്ച് 15–50 വർഷങ്ങൾ കൊണ്ടാണു മുട്ടയിടാൻ പാകമാകുന്നത്. വർഷം തോറും നിശ്ചിത ബീച്ചുകളിൽ ലക്ഷക്കണക്കിന് ആമകൾ കൂട്ടത്തോടെ എത്തിയാണു മുട്ടയിടുന്നത്. ശത്രുക്കളെയും പ്രതികൂല പരിസ്ഥിതിയെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഈ ‘കൂട്ടനടത്തം’. പക്ഷേ ഏറ്റവും വലിയ ഇരപിടിയനായ മനുഷ്യന്റെ ഇടപെടലോടെ, ആമകളുടെ ജീവിതചക്രത്തിൽ ഏറ്റവും ഭീഷണി ഈ മുട്ടയിടൽ കാലത്തായി. ബീച്ചുകളിലെ പ്രവർത്തനങ്ങളും ആമകളെ പിടിക്കുന്നതും മുട്ടയെടുക്കുന്നതും ഇടക്കാലങ്ങളിൽ വ്യാപകമായിരുന്നു. ഇന്നു സ്ഥിതി മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നിച്ചു കടലിൽ ജീവിക്കുന്നു എന്നതിൽ തീരുന്നില്ല കടലാമയും കടൽച്ചെമ്മീനും തമ്മിലുള്ള ബന്ധം. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്ന ജീവി കൂടിയാണു കടലാമ: പ്രത്യേകിച്ചും ഇന്ത്യൻ തീരത്തു കാണുന്ന ഒലിവ് റിഡ്‌ലീസ് (ശാസ്ത്രനാമം: ലെപിഡോകെലിസ് ഒലിവേസി). കടൽപ്പായലും ജെല്ലിഫിഷും കൂടാതെ ചെമ്മീനെയും ഞണ്ടിനെയും തിന്നാണു കടലാമകൾ ജീവിക്കുന്നത്. ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. (വെള്ളത്തിനു മീതെ വന്നു വായുവിൽ നിന്നാണു കടലാമകൾ ശ്വസിക്കുന്നത്). 

ആയുർദൈർഘ്യം കൂടുതലുള്ള കടലാമകളിൽ ചിലത് 150 വർഷത്തിനുമേൽ ജീവിക്കാറുണ്ട്. വളർച്ചയുടെ തോതു കുറവായതിനാൽ, ഇനവും പരിസ്ഥിതി ഘടകങ്ങളും അനുസരിച്ച് 15–50 വർഷങ്ങൾ കൊണ്ടാണു മുട്ടയിടാൻ പാകമാകുന്നത്. വർഷം തോറും നിശ്ചിത ബീച്ചുകളിൽ ലക്ഷക്കണക്കിന് ആമകൾ  കൂട്ടത്തോടെ എത്തിയാണു മുട്ടയിടുന്നത്. ശത്രുക്കളെയും പ്രതികൂല പരിസ്ഥിതിയെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഈ ‘കൂട്ടനടത്തം’. പക്ഷേ ഏറ്റവും വലിയ ഇരപിടിയനായ മനുഷ്യന്റെ ഇടപെടലോടെ, ആമകളുടെ ജീവിതചക്രത്തിൽ ഏറ്റവും ഭീഷണി ഈ മുട്ടയിടൽ കാലത്തായി. ബീച്ചുകളിലെ പ്രവർത്തനങ്ങളും ആമകളെ പിടിക്കുന്നതും മുട്ടയെടുക്കുന്നതും ഇടക്കാലങ്ങളിൽ വ്യാപകമായിരുന്നു. ഇന്നു സ്ഥിതി മാറി.

കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് വിടുന്നു. (Photo by CHAIDEER MAHYUDDIN / AFP)
ADVERTISEMENT

അനിയന്ത്രിത ചൂഷണവും ആവാസവ്യവസ്ഥയുടെ നാശവും മൂലം ആമകളുടെ എണ്ണം കുറഞ്ഞതോടെ, ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ 7 ഇനം ആമകളെയും വംശനാശ ഭീഷണിയുള്ള ജീവികളുടെ ഗണത്തിൽപെടുത്തി. ഇത്തരം ജീവികളുടെ വ്യാപാര നിരോധന ഉടമ്പടിയിൽ ഇന്ത്യയും ഒപ്പുവച്ചു. മിക്ക രാജ്യങ്ങളും ആമകളെ സംരക്ഷിതജീവികളുടെ പട്ടികയിൽപെടുത്തുകയും മീൻപിടിത്തത്തിനിടെ വലയിൽ കുടുങ്ങുന്നതു തടയാൻ നിയമം പാസാക്കുകയും ചെയ്തു.

മെക്സിക്കൻ കടലിടുക്കിൽ ആമകൾ ട്രോൾ വലകളിൽ കുടുങ്ങുന്നതു പതിവായപ്പോൾ, വലകളിൽനിന്നു രക്ഷപ്പെടുത്താനുള്ള ‘ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്’ (ടെഡ്) 1970കളിൽ തന്നെ യുഎസ് വികസിപ്പിച്ചിരുന്നു. പലവട്ടം അതു പരിഷ്കരിക്കുകയും ചെയ്തു. ‘‍ടെഡ്’ വഴി വലയിൽനിന്നു മീനും നഷ്ടപ്പെടുമെന്നു പറഞ്ഞ് മത്സ്യത്തൊഴിലാളികളും ടെഡിനെ അനുകൂലിച്ചു പരിസ്ഥിതി പ്രവർത്തകരും തമ്മിൽ വ്യവഹാരങ്ങൾ വരെയുണ്ടായി. 1987ൽ ട്രോൾ വലകളിൽ ടെഡ് യുഎസ് നിർബന്ധമാക്കി. ജോർജ് ബുഷ് സീനിയർ പ്രസിഡന്റായിരിക്കെ 1989ൽ, ചെമ്മീൻ ഇറക്കുമതി രാജ്യങ്ങളിൽ മത്സ്യബന്ധനത്തിനിടെ കടലാമകൾക്കു ഭീഷണിയില്ലെന്ന് ഉറപ്പാക്കാൻ യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ പ്രതിവർഷ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി നിയമം പാസാക്കുകയും ചെയ്തു.

ശീതീകരിച്ച് പാക്കറ്റിലാക്കിയ ചെമ്മീൻ. (Photo: AP)
ADVERTISEMENT

1990കളിൽ ഇന്ത്യ യുഎസിലേക്കു പ്രതിവർഷം ഏകദേശം 540 കോടി രൂപ മൂല്യമുള്ള 20,000 ടൺ ചെമ്മീൻ (കടൽച്ചെമ്മീൻ ഉൾപ്പെടെ) കയറ്റി അയച്ചിരുന്നു. കടലാമയുടെ പേരിലുള്ള നിയന്ത്രണം പ്രതിസന്ധിയായതോടെ, 1997ൽ ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ലോക വ്യാപാരസംഘടനയെ സമീപിച്ചു. പശ്ചിമാർധ ഗോളത്തിലെ രാജ്യങ്ങൾക്കു ടെഡ് സ്ഥാപിക്കാൻ സാവകാശവും സാങ്കേതിക, സാമ്പത്തിക സഹായവും അനുവദിച്ച യുഎസ്, ഈ രാജ്യങ്ങൾക്ക് അതു നിഷേധിച്ചതു വിവേചനപരമാണെന്നു ലോക വ്യാപാരസംഘടനയുടെ അപ്‌ലറ്റ് സമിതി വിലയിരുത്തി. കാലം പിന്നെയും മുന്നോട്ടുപോയി. 2019ൽ കടൽച്ചെമ്മീൻ ഇറക്കുമതി നിരോധനം യുഎസ് പൂർണമായും ബാധകമാക്കി. 

കടൽചെമ്മീൻ, കൊല്ലത്ത് നിന്നൊരു കാഴ്ച. (ഫയൽ ചിത്രം: മനോരമ)

∙ കൂനിന്മേൽ കുരുവായി യുക്രെയ്ൻ യുദ്ധം

ADVERTISEMENT

യുഎസിലേക്കുള്ള കടൽച്ചെമ്മീൻ കയറ്റുമതിക്കു വിലക്ക് വീണിട്ട് ഇപ്പോൾ 5 വർഷം. പക്ഷേ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ വിപണികളിലേക്കുള്ള കയറ്റുമതി തടസ്സമില്ലാതെ നടന്നതിനാൽ യുഎസ് ഉപരോധം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, സമീപകാലത്ത് യുക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ യൂറോപ്യൻ വിപണിയിൽ കടൽച്ചെമ്മീന്റെ വില പകുതിയായി. ജപ്പാൻ വിപണി വിലപേശാൻ തുടങ്ങി. ആഭ്യന്തര വിപണിയിലും വിലയിടിവു പ്രതിഫലിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾ കൊടിയ പ്രതിസന്ധിയിലായി. വിലയിടിച്ചതു യുഎസ് ഉപരോധമാണോ യുക്രെയ്ൻ യുദ്ധമാണോ എന്ന തർക്കം നിലനിൽക്കുന്നു.

കയറ്റുമതിക്കുള്ള ചെമ്മീനിന്റെ തൊലി കളയുന്ന തൊഴിലാളികൾ. (Photo: Mahesh Kumar A/AP)

2023–24ൽ ഇന്ത്യയിൽനിന്ന് 60,524 കോടി രൂപയുടെ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തതിൽ 66% ചെമ്മീനായിരുന്നു. ചെമ്മീനിൽ മുഖ്യം കൃഷി ചെയ്തെടുത്ത വനാമി ചെമ്മീനാണ്. കടൽച്ചെമ്മീനിന്റെ കണക്കു തരംതിരിച്ചു ലഭ്യമല്ലെങ്കിലും 2000–4000 കോടി രൂപയുടെ കയറ്റുമതി നടന്നിരുന്നു എന്നാണു കരുതുന്നത്. ഇന്ത്യയിലെ വലുപ്പം കുറഞ്ഞ കടൽച്ചെമ്മീൻ യുഎസിൽ സാലഡിലും മറ്റും ധാരാളം  ഉപയോഗിക്കുന്നതാണ്. യുഎസ് ഇതിനകം തന്നെ സാലഡ് ചെമ്മീനു ബദൽ കണ്ടെത്തിയിട്ടുണ്ടാകും എന്നതിനാൽ ഈ വിപണി തിരിച്ചുപിടിക്കുക അത്ര എളുപ്പമാകില്ല. ഇതിന് എന്തു പ്രതിവിധിയുണ്ടെന്ന് ആലോചിക്കണം.

കടലാമയെ കടലിലേക്ക് വിടുന്നു. Photo by CHAIDEER MAHYUDDIN / AFP)

കടലാമകളെ സംരക്ഷിക്കാൻ നിയമം വേണമെന്നതിൽ തർക്കമില്ല. പക്ഷേ, പ്രാദേശിക സാഹചര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തിയാകണം നടപടി. കടലാമ കൂടുതലും മുട്ടയിടുന്നത് ഒ‍ഡീഷ, ആന്ധ്ര, തമിഴ്നാട് തുടങ്ങി കിഴക്കൻ തീരങ്ങളിലാണെന്നും പടിഞ്ഞാറൻതീരങ്ങളിൽ സാന്നിധ്യം കുറവാണെന്നും 1996ൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്  (സിഎംഎഫ്ആർഐ) റിപ്പോർട്ട് ചെയ്തിരുന്നു. 2019ലെ സർവേ വിവരങ്ങളും സമാനമാണ്.  മാത്രമല്ല, കടലാമ കുടുങ്ങുന്നതിൽ 76.5 ശതമാനവും ഗിൽനെറ്റ് വലകളിലാണെന്നും 1996ലെ സർവേയിലുണ്ട്. കടലാമയെ കുടുക്കുന്നതിൽ 17.8% ഉത്തരവാദിത്തം മാത്രമാണു ട്രോൾ വലകൾക്കുള്ളത്. ഒഡീഷയെ ഒഴിവാക്കിയാൽ, തീര സംസ്ഥാനങ്ങളിലെല്ലാം കൂടി 1985–95 കാലത്ത് ആകെ പിടിയിലായത് 335 കടലാമകൾ മാത്രമാണ്. ഒഡീഷയിൽ കടലാമകളുടെ മുട്ടയിടൽ മേഖലയിൽ മീൻപിടിത്തം നിരോധിച്ചിട്ടുമുണ്ട്.

ടെഡ് നടപ്പാക്കുംമുൻപ്

രാജ്യത്ത് ടെഡ് നടപ്പാക്കാനുള്ള ചട്ടം രൂപീകരിക്കും മുൻപു ശാസ്ത്രീയ വിവരശേഖരണം ഉൾപ്പെടെ നടപടികൾ അനിവാര്യമാണ്. ചില നിർദേശങ്ങൾ:  

1. കോസ്റ്റ്– ബെനഫിറ്റ് അനാലിസിസ്: കടലാമ സാന്നിധ്യം കുറവായ പശ്ചിമതീരങ്ങളിൽ വൻതുക ചെലവാക്കി ‘ടെഡ്’ നടപ്പാക്കുന്നതു കടലാമ സംരക്ഷണ ലക്ഷ്യത്തെ സാധൂകരിക്കുമോ എന്നറിയാൻ ചെലവും നേട്ടവും തുലനം ചെയ്യാം. 

2. ഗിയർ മോഡിഫിക്കേഷൻ: ട്രോൾ ബോട്ടുകളിൽ 5–6 തരം വലകൾ ഉപയോഗിക്കാറുണ്ട്. ഇതിലെല്ലാം ‘ടെഡ്’ ഘടിപ്പിക്കുന്നതു ക്ലേശകരമാകും. കടലാമകൾക്കു കൂടുതൽ ഭീഷണിയാകുന്ന ഗിൽനെറ്റ് വലകളിൽ മുൻകരുതൽ എടുക്കുക.

3. ഹൈ–റിസ്ക് മേഖലയിൽ കരുതൽ: കടലാമകൾ കൂടുതൽ കേന്ദ്രീകരിക്കുന്ന കിഴക്കൻ തീരങ്ങളിൽ ‘ടെഡ്’ നടപ്പാക്കിയാൽ ഫലം കൂടും. കിഴക്കൻ തീര സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കാനുള്ള ഇൻസെന്റീവ് സർക്കാരുകൾ നൽകണം. 

4. സമുദ്രോൽപന്ന കയറ്റുമതി, വ്യാപാര മേഖലയിലെ പ്രതിസന്ധികൾ എന്നിവ കൈകാര്യം ചെയ്യാനും പരിഹരിക്കാനുമുള്ള സംവിധാനവും ദീർഘകാല ആസൂത്രണവും ആവശ്യം. 

5. രാജ്യത്തു പിടികൂടുന്ന മത്സ്യത്തിന്റെ വാർഷിക കണക്കും വിവരങ്ങളും സമാഹരിക്കുന്ന സിഎംഎഫ്ആർഐ, പിടിയിലാകുന്ന കടലാമകളുടെയും മറ്റു കടൽ സസ്തനികളുടെയും വിവരങ്ങൾ കൂടി ശേഖരിച്ചു പ്രസിദ്ധപ്പെടുത്തണം.

(കൊച്ചി സിഎംഎഫ്ആർഐയിലെ റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റായ ലേഖകൻ സസ്റ്റെയ്നബിൾ സീഫുഡ് നെറ്റ്‌വർക് ഓഫ് ഇന്ത്യയുടെ അധ്യക്ഷൻ കൂടിയാണ്.)

English Summary:

Kerala's Prawn Sector Faces Decline Amid US Ban on Sea Prawn Imports

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT