ബംഗ്ലദേശിൽ ഇനിയെന്ത്? അയൽപക്ക വഴക്കിൽ ഇന്ത്യയ്ക്കും കുരുക്ക്
അടുത്തകാലത്തെങ്ങും നേരിടാത്ത അയൽപക്ക പ്രതിസന്ധിയാണു ബംഗ്ലദേശിലെ ഭരണത്തകർച്ചയോടെ ഇന്ത്യ നേരിടുന്നത്. രണ്ടു കൊല്ലം മുൻപു ജനമുന്നേറ്റത്തിൽ ശ്രീലങ്കയിലെ ഗോട്ടബയ രാജപക്സെ ഭരണകൂടം തകർന്ന അവസരത്തെക്കാൾ അപകടകരമായ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തോടെ ബംഗ്ലദേശിലെ പ്രതിപക്ഷം രാഷ്ട്രീയത്തിൽ പിടിമുറുക്കുമെന്നു കരുതാം. പ്രധാന പ്രതിപക്ഷസഖ്യമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി– ജമാഅത്ത് സഖ്യം അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധരാണെന്നു മാത്രമല്ല, പാക്കിസ്ഥാൻ പക്ഷപാതികൾ കൂടിയായാണ് അറിയപ്പെടുന്നത്. തൽക്കാലം ഇവരല്ല അധികാരത്തിലെന്നതും സൈന്യമാണു ഭരണം നിയന്ത്രിക്കുന്നതെന്നതും മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം...

അടുത്തകാലത്തെങ്ങും നേരിടാത്ത അയൽപക്ക പ്രതിസന്ധിയാണു ബംഗ്ലദേശിലെ ഭരണത്തകർച്ചയോടെ ഇന്ത്യ നേരിടുന്നത്. രണ്ടു കൊല്ലം മുൻപു ജനമുന്നേറ്റത്തിൽ ശ്രീലങ്കയിലെ ഗോട്ടബയ രാജപക്സെ ഭരണകൂടം തകർന്ന അവസരത്തെക്കാൾ അപകടകരമായ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ഷെയ്ഖ് ഹസീനയുടെ പതനത്തോടെ ബംഗ്ലദേശിലെ പ്രതിപക്ഷം രാഷ്ട്രീയത്തിൽ പിടിമുറുക്കുമെന്നു കരുതാം. പ്രധാന പ്രതിപക്ഷസഖ്യമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി– ജമാഅത്ത് സഖ്യം അറിയപ്പെടുന്ന ഇന്ത്യാവിരുദ്ധരാണെന്നു മാത്രമല്ല, പാക്കിസ്ഥാൻ പക്ഷപാതികൾ കൂടിയായാണ് അറിയപ്പെടുന്നത്. തൽക്കാലം ഇവരല്ല അധികാരത്തിലെന്നതും സൈന്യമാണു ഭരണം നിയന്ത്രിക്കുന്നതെന്നതും മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം.
സൈനിക തലവൻ ജനറൽ വഖാറുസ്സമാൻ ഹസീനയുടെ വിശ്വസ്തനും ഇന്ത്യയോട് ആഭിമുഖ്യമുള്ളയാളുമാണ്. എന്നാൽ, സൈന്യം എത്രനാൾ രാഷ്ട്രീയാധികാരം കൈകാര്യം ചെയ്യുമെന്നു വ്യക്തമല്ല. മാത്രമല്ല, എത്രയും വേഗം തിരഞ്ഞെടുപ്പു നടത്തി അധികാരം ജനാധിപത്യ സർക്കാരിനു കൈമാറാൻ സൈന്യത്തിനുമേൽ ആഭ്യന്തര സമ്മർദവും വിദേശ സമ്മർദവുമുണ്ടാകും. പൊതുവേ മിതവാദിയായി അറിയപ്പെടുന്ന വഖാറുസ്സമാൻ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയ ശേഷമാണു താൽക്കാലികമായി ഭരണനിയന്ത്രണം ഏറ്റെടുത്തത്.
പട്ടാളവിപ്ലവും പ്രതിവിപ്ലവവും നടന്നിട്ടുള്ള ബംഗ്ലദേശിൽ സൈനിക മേധാവിയും സുരക്ഷിതനല്ല. സൈന്യത്തിന്റെ പിന്തുണയുള്ള ഇടക്കാല ഭരണകൂടം ഹസീനയുടെ ഇന്ത്യാപ്രതിപത്തി തുടർന്നാൽ സൈന്യത്തിലെ ഇന്ത്യാവിരുദ്ധ വിഭാഗത്തിന് ഇഷ്ടമായെന്നു വരില്ല. ബംഗ്ലദേശിൽ ഒരു ഇന്ത്യാവിരുദ്ധ ഭരണകൂടം വരുന്നതോടെ മൂന്ന് അതിർത്തിയിലും അരക്ഷിതാവസ്ഥയെന്ന നിലയിലേക്കു സ്ഥിതിഗതികൾ മാറും. പടിഞ്ഞാറ് പാക്കിസ്ഥാൻ, വടക്ക് ചൈന, കിഴക്ക് ബംഗ്ലദേശ്. ഇതിനുപുറമെ തെക്ക് മാലദ്വീപിൽ ഒരു ഇന്ത്യാവിരുദ്ധ ഭരണകൂടമാണുള്ളത്.
ബംഗ്ലദേശ് കൂടി അംഗമായ ബിംസ്ടെക് (ബംഗാൾ ഉൾക്കടൽ മേഖലാ രാജ്യങ്ങളുടെ കൂട്ടായ്മ) വാണിജ്യകാര്യ സമ്മേളനം ഇന്നു ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഉദ്ഘാടനം ചെയ്യാനിരിക്കെയാണു ഭരണമാറ്റമുണ്ടായത്.
ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ് എന്നിവയാണു ബിംസ്ടെക് അംഗങ്ങൾ. പാക്കിസ്ഥാൻ അംഗമായ സാർക്കിന്റെ (ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ) പ്രവർത്തനം ഇന്ത്യ–പാക്ക് ബന്ധം വഷളായതിനെത്തുടർന്ന് അവതാളത്തിലായതോടെയാണ് ബിംസ്ടെക്കിനു പ്രാധാന്യം നൽകി ഇന്ത്യ അയൽപക്കനയതന്ത്രം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഭരണമാറ്റം ബിംസ്ടെക്കിനെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം.
അതിർത്തിയിലെ സാചര്യമാണ് മറ്റൊരാശങ്ക. ബംഗ്ലദേശിൽ മതമൗലികവാദം ശക്തിപ്പെട്ടാൽ ചിറ്റഗോങ് കുന്നുകളിലെ ആയിരക്കണക്കിനു ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഇന്ത്യൻ അതിർത്തി കടന്നെത്താൻ ശ്രമിച്ചേക്കും. അതിർത്തിയിൽ കാവൽ ശക്തമാക്കാൻ ബിഎസ്എഫിന് ഉത്തരവു നൽകിയിട്ടുണ്ട്. ഷെയ്ഖ് ഹസീന തൽക്കാലം ഇന്ത്യയിലെത്തിയെങ്കിലും കഴിയുന്നത്ര വേഗം ലണ്ടനിലേക്കോ മറ്റേതെങ്കിലും യൂറോപ്യൻ നഗരത്തിലേക്കോ പോകുമെന്നാണു കരുതുന്നത്.
കൂടുതൽനാൾ അവർക്ക് ഇന്ത്യയിൽ അഭയം നൽകുന്നത് ബംഗ്ലദേശിലെ സൈനിക നേതൃത്വത്തെയും വിഷമത്തിലാക്കും. അവരെ തിരിച്ചെത്തിച്ച് അഴിമതിക്കേസുകളിൽ വിചാരണ ചെയ്യാൻ സംവിധാനം ഒരുക്കണമെന്നു പ്രതിപക്ഷകക്ഷികൾ സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കാനും സാധ്യതയുണ്ട്.