സംവരണം, ഉപസംവരണം; ജാതിരാഷ്ട്രീയം വീണ്ടും ചർച്ചകളിൽ! ബിജെപി തയാറാകുമോ ജാതി സെൻസസിന്?
ഇന്ത്യൻ രാഷ്ട്രീയത്തിലെ വജ്രായുധമാണ് ജാതി സംവരണം. തിരഞ്ഞെടുപ്പുകാലമാകുമ്പോൾ മിക്ക രാഷ്ട്രീയപാർട്ടികളും തരംപോലെ വിഷയം കുത്തിപ്പൊക്കും. നിയമാനുസൃതം സാധ്യമല്ലെന്ന് ഉറപ്പുള്ള ചില നടപടികൾ ഭരണത്തിലുള്ളവർ പ്രഖ്യാപിക്കും. പ്രതിപക്ഷം അതിലേറെ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിക്കും. ഇതിനിടയിൽ അംപയറുടെ എല്ലായ്പ്പോഴും സ്ഥാനത്തുണ്ടാവാറുള്ളത് കോടതികളാണ്. സാമൂഹിക നീതിയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് രാജ്യത്തെ സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ള നീതിപൂർവവും യുക്തിസഹവുമായ തീരുമാനങ്ങളാണ് പലപ്പോഴും രക്തച്ചൊരിച്ചിൽ ഒഴിവാക്കിയിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച ചരിത്രപരമായ മറ്റൊരു വിധിയിലൂടെ സുപ്രീം കോടതിയുടെ 7 അംഗ ഭരണഘടനാ ബെഞ്ച് അവരുടെ ദൗത്യം ഒരിക്കൽക്കൂടി നിറവേറ്റിയിരിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തിരിക്കാനും അവയിൽ ഓരോന്നിലും വ്യത്യസ്ത അനുപാതത്തിൽ സംവരണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്

ഇന്ത്യൻ രാഷ്ട്രീയത്തിലെ വജ്രായുധമാണ് ജാതി സംവരണം. തിരഞ്ഞെടുപ്പുകാലമാകുമ്പോൾ മിക്ക രാഷ്ട്രീയപാർട്ടികളും തരംപോലെ വിഷയം കുത്തിപ്പൊക്കും. നിയമാനുസൃതം സാധ്യമല്ലെന്ന് ഉറപ്പുള്ള ചില നടപടികൾ ഭരണത്തിലുള്ളവർ പ്രഖ്യാപിക്കും. പ്രതിപക്ഷം അതിലേറെ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിക്കും. ഇതിനിടയിൽ അംപയറുടെ എല്ലായ്പ്പോഴും സ്ഥാനത്തുണ്ടാവാറുള്ളത് കോടതികളാണ്. സാമൂഹിക നീതിയെന്ന ലക്ഷ്യം മുന്നിൽക്കണ്ട് രാജ്യത്തെ സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ള നീതിപൂർവവും യുക്തിസഹവുമായ തീരുമാനങ്ങളാണ് പലപ്പോഴും രക്തച്ചൊരിച്ചിൽ ഒഴിവാക്കിയിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച ചരിത്രപരമായ മറ്റൊരു വിധിയിലൂടെ സുപ്രീം കോടതിയുടെ 7 അംഗ ഭരണഘടനാ ബെഞ്ച് അവരുടെ ദൗത്യം ഒരിക്കൽക്കൂടി നിറവേറ്റിയിരിക്കുന്നു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഉപവിഭാഗങ്ങളായി തിരിക്കാനും അവയിൽ ഓരോന്നിലും വ്യത്യസ്ത അനുപാതത്തിൽ സംവരണം ഏർപ്പെടുത്താനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഏഴംഗ ബെഞ്ചിലെ മറ്റു ജഡ്ജിമാരായ മനോജ് മിശ്ര, ബി.ആർ.ഗവായ്, പങ്കജ് മിത്തൽ, വിക്രം സേത്ത്, എസ്.സി.ശർമ എന്നിവരും ഇക്കാര്യത്തിൽ സമാന തീരുമാനമെടുത്തപ്പോൾ, ജസ്റ്റിസ് ബേല ത്രിവേദി അവരോടു വിയോജിച്ചു.
സുതാര്യവും ശാസ്ത്രീയവുമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇതു ചെയ്യാവൂ എന്നും സംസ്ഥാനങ്ങളുടെ ഉപവർഗീകരണം ഭരണഘടനാ കോടതികളുടെ പരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയോടെ, ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ തന്നെ 5 അംഗ ഭരണഘടനാ ബെഞ്ച് 2004 നവംബർ 5ന് പുറപ്പെടുവിച്ച വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരുമായുള്ള കേസ്) അസാധുവായി. ആദ്യം പഞ്ചാബും പിൽക്കാലത്ത് ആന്ധ്രപ്രദേശും തമിഴ്നാടും പാസാക്കിയ ഉപസംവരണ നിയമം തത്വത്തിൽ പുനഃസ്ഥാപിക്കപ്പെട്ടു.
∙ എന്തിന് വീണ്ടും പല വിഭാഗമായി തരംതിരിക്കണം ?
ഇന്ത്യയിൽ 1200ന് അടുത്ത് പട്ടികജാതികളും 750ൽ ഏറെ പട്ടികവർഗ വിഭാഗങ്ങളുമാണുള്ളത്. ജാതിയുടെ പേരിലുള്ള അയിത്തവും വിവേചനവും അനുഭവിച്ചവർ എന്ന പൊതുഘടകം ഒഴിച്ചുനിർത്തിയാൽ, ഈ വിഭാഗങ്ങൾക്കിടയിൽ ഒട്ടേറെ വൈജാത്യങ്ങളും അന്തരങ്ങളുമുണ്ട്. ഇവർക്കിടയിൽത്തന്നെ പരസ്പരം അയിത്തം ആചരിക്കുന്നവരുണ്ട്. എന്നാൽ, ഇവയെ എല്ലാം ഏകതാനമായ (homogeneous) സംഘാതമായി കണക്കാക്കിയാണ് ഉദ്യോഗ, വിദ്യാഭ്യാസ സംവരണം നൽകിവന്നിരുന്നത്. ഇത് അവർക്കിടയിലെ പ്രബല വിഭാഗത്തിനു (dominant caste) മാത്രം അവസരങ്ങൾ ലഭിക്കുന്ന സ്ഥിതിയിലെത്തുകയും സാമൂഹികവും സാമ്പത്തികവും ബൗദ്ധികവുമായി പിന്നാക്കാവസ്ഥയിലുള്ള ഒട്ടേറെ സമുദായങ്ങൾ കൂടുതൽ പിന്തള്ളപ്പെടുകയും ചെയ്തു.
പ്രബലജാതികളുടെ ആധിപത്യത്തിനെതിരെ മറ്റുള്ളവർ രംഗത്തുവന്നതോടെ 2000ൽ അവിഭക്ത ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ ഇവരെ ഉപവിഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത അനുപാതത്തിൽ സംവരണം നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്തെ പട്ടികജാതികളെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ 4 ഉപവിഭാഗങ്ങളായി തിരിച്ച് ആകെയുള്ള 15 ശതമാനം സംവരണത്തിൽ യഥാക്രമം 1,6,7,1 ശതമാനം വീതം ഓരോന്നിനും അനുവദിച്ചുകൊണ്ട് നായിഡു നിയമനിർമാണം നടത്തി. ഹൈക്കോടതി ഈ തീരുമാനം അംഗീകരിച്ചെങ്കിലും സുപ്രീം കോടതി സമ്മതിച്ചില്ല.
പട്ടികവിഭാഗങ്ങൾ സമാനസ്വഭാവമുള്ള, ഏകതാനമായ ജാതിക്കൂട്ടമാണെന്നായിരുന്നു അന്ന് ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയത്. 2004ൽ ഈ വിധി (ഇ.വി.ചിന്നയ്യയും ആന്ധ്രപ്രദേശ് സർക്കാരുമായുള്ള കേസ്) വന്നതോടെ 1975 മുതൽ പഞ്ചാബിൽ നിലനിന്നിരുന്ന, പട്ടികജാതികളെ 2 ഉപവിഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത അനുപാതത്തിൽ സംവരണം നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം അസാധുവായി.
∙ ഉപസംവരണത്തിനായി വാദിച്ച് പഞ്ചാബും തമിഴ്നാടും
പട്ടികവിഭാഗക്കാർ കൂടുതലുള്ള പഞ്ചാബിൽ വാൽമീകി, മസാബി സിഖ് സമുദായങ്ങളെ പ്രത്യേക ഉപവിഭാഗമാക്കിക്കൊണ്ട് ആകെ സംവരണത്തിന്റെ പകുതി (12.5 ശതമാനം) അവർക്കു മാത്രവും ബാക്കി (12.5 ശതമാനം) രണ്ടാം ഉപവിഭാഗത്തിലെ മറ്റെല്ലാ ജാതികൾക്കുമായും നൽകുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. ചിന്നയ്യ കേസ് വിധി വന്നതോടെ ആനുകൂല്യം നഷ്ടമായവർ പ്രതിഷേധവുമായി രംഗത്തിറങ്ങി. പഴയ അനുപാതത്തിൽ സംവരണം നിലനിർത്തിക്കൊണ്ട് ഇതേ നിയമം വീണ്ടും നടപ്പാക്കാൻ അമരിന്ദർ സിങ് സർക്കാർ നിർബന്ധിതരായി. എന്നാൽ, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ, ഹൈക്കോടതി പുതിയ നിയമം റദ്ദാക്കി.
അതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് കഴിഞ്ഞദിവസം ഭരണഘടനാ ബെഞ്ച് തീർപ്പുകൽപ്പിച്ചത്. ഇതിനിടെ, കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ തമിഴ്നാട് സർക്കാരും സമാന നിയമം പാസാക്കിയിരുന്നു. ഭരണഘടനയുടെ 341(1) അനുച്ഛേദപ്രകാരം രാഷ്ട്രപതി വിജ്ഞാപനം ചെയ്ത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജാതികൾ ഒരേ തരത്തിലുള്ളതല്ലെന്നും അവയെ വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കാൻ ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ, ഏതെങ്കിലും ജാതികളെ പട്ടികയിൽ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. ആകെ സംവരണത്തിന്റെ തോത് വർധിപ്പിക്കാനും കഴിയില്ല.
∙ പഠനം വേണമെന്ന് കോടതി, ജാതിസെൻസസ് അനിവാര്യമാകുന്നു,
ശാസ്ത്രീയവും സുതാര്യവുമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഉപവിഭാഗങ്ങളായി തിരിക്കാവൂ എന്ന് കോടതി വ്യക്തമാക്കിയിരിക്കെ, ഇപ്പോഴത്തെ വിധി നടപ്പാക്കണമെങ്കിൽ രാജ്യത്ത് ജാതി സെൻസസ് നടത്തിയേ തീരൂ. കോൺഗ്രസും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലെ ഘടകകക്ഷിയായ ബിഹാറിലെ ജനതാദളും ഈ ആവശ്യം മുൻപേ തന്നെ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം അതായിരുന്നു.
ന്യൂനപക്ഷ വോട്ടുകൾ ഒരുമിപ്പിച്ചു നിർത്തിക്കൊണ്ട് ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിച്ചാൽ തിരഞ്ഞെടുപ്പു കളത്തിൽ നേട്ടം കൊയ്യാമെന്ന രാഹുൽ ഗാന്ധിയുടെ തന്ത്രത്തെ നേരിടാൻ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പും തുടർനടപടികളും എന്ന അജൻഡയിലേക്ക് ബിജെപി നീങ്ങിയേക്കും. കഴിഞ്ഞ 75 വർഷത്തിനിടെ ജനസംഖ്യയിലെ മതാനുപാതത്തിൽ കാര്യമായ മാറ്റംവന്ന കേരളം, ബംഗാൾ, അസം എന്നിവിടങ്ങളിൽ ഈ നിലപാട് സംഘർഷം സൃഷ്ടിക്കാൻ ഇടയുണ്ട്. ഇക്കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പമാകാം 2021ൽ നടക്കേണ്ടിയിരുന്ന ജനസംഖ്യ കണക്കെടുപ്പിനെക്കുറിച്ചു മൗനംപാലിക്കാൻ ഇപ്പോഴും ബിജെപിയെ നിർബന്ധിതമാക്കുന്നത്.
അതേസമയം, ജാതി സെൻസസ് കേരളത്തിലെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യമുന്നണിക്ക് വിനയായിത്തീരും. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മുന്നാക്കവിഭാഗങ്ങളിൽ വലിയൊരു പങ്ക് അതിനെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണി 20 ശതമാനത്തോളം വോട്ട് നേടിയ പശ്ചാത്തലത്തിൽ, മുന്നാക്ക വിഭാഗങ്ങളിലുണ്ടാകാവുന്ന അതൃപ്തി സംസ്ഥാനത്തെ അധികാരസമവാക്യങ്ങളെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ളതായി വളർന്നുകൂടെന്നില്ല.
∙ മേൽത്തട്ടുകാർക്ക് വീണ്ടും നൽകണോ?
പട്ടികവിഭാഗങ്ങളിലെ മേൽത്തട്ടുകാരെ (Creamy layer) സംവരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും സാമൂഹികനീതിയെന്ന സ്വപ്നം യാഥാർഥ്യമാകാൻ അതു മാത്രമാണ് മാർഗമെന്നും കഴിഞ്ഞദിവസം വിധിപറഞ്ഞ ഏഴംഗ ബെഞ്ചിലെ 4 ജഡ്ജിമാർ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ വിധിക്ക് അടിസ്ഥാനമായ ഹർജിയുടെ പരിഗണനാവിഷയം അല്ലാതിരുന്നതിനാൽ ഈ നിരീക്ഷണത്തെ വെറും അഭിപ്രായങ്ങളായി കണക്കാക്കിയാൽ മതിയാവും. അവ നടപ്പാക്കേണ്ടതില്ല. എന്നാൽ, അവർ ഉന്നയിച്ച വിഷയം വരുംനാളുകളിൽ സംവരണചർച്ചകളുടെ ഗതി നിശ്ചയിച്ചേക്കും. പട്ടികവിഭാഗത്തിൽ നിന്ന് പരമോന്നത നീതിപീഠം വരെയെത്തിയ ജസ്റ്റിസ് ബി.ആർ.ഗവായ് ആണ് ഈ അഭിപ്രായം ഏറ്റവും ശക്തമായി മുന്നോട്ടുവച്ചതെന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഈ വിഷയത്തിൽ പക്ഷം ചേരാതെ, സാമൂഹിക നീതിയും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളണമെന്ന കാഴ്ചപ്പാടും മികവിന്റെ (മെറിറ്റിന്റെ) അവിഭാജ്യ ഘടകമാണെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ടുവച്ചത്. ചീഫ് ജസ്റ്റിന്റെ അഭിപ്രായത്തോട് യോജിക്കാതെ ‘ഭരണസംവിധാനത്തിന്റെ കാര്യശേഷിയെ ഹരിജനക്ഷേമത്തിനു വേണ്ടി എക്കാലവും അടിയറവച്ചുകൂടെന്ന’ ജസ്റ്റിസ് വി.ആർ.കൃഷണയ്യരുടെ നിലപാട് ജസ്റ്റിസ് പങ്കജ് മിത്തൽ മുന്നോട്ടുവച്ചു.
∙ കേരളത്തിലും തുടർചലനങ്ങൾ ഉറപ്പ്
സുപ്രീം കോടതിവിധി കേരളത്തിലും തുടർചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ മാനദണ്ഡപ്രകാരം സംസ്ഥാനത്ത് സംവരണാനുകൂല്യമുള്ള 53 പട്ടികജാതി വിഭാഗങ്ങളും 36 പട്ടികവർഗ വിഭാഗങ്ങളുമുണ്ട്. ഇവയിൽ പുലയ, സാംബവ, മണ്ണാൻ തുടങ്ങിയ ചില വിഭാഗങ്ങൾക്ക് ഉദ്യോഗങ്ങളിൽ സാമാന്യം പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് അടുത്ത കാലത്ത് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ 5,45,423 സർക്കാർ ഉദ്യോഗങ്ങളിൽ പട്ടികജാതിവിഭാഗത്തിന് 51,783 ജോലികളും (9.49 ശതമാനം) പട്ടികവർഗത്തിന് 10,513 ജോലികളും (1.92 ശതമാനം) ലഭിച്ചു. 53 പട്ടികജാതികൾക്കായി ആകെ ലഭിച്ച 51,783 ജോലികളിൽ 19,627 എണ്ണം നേടിയത് വിവിധ പുലയ വിഭാഗങ്ങളാണ്. സാംബവർ 5247 ജോലികൾ നേടി. മണ്ണാൻ വിഭാഗത്തിന് 6802 എണ്ണം ലഭിച്ചു. ഇത്തരം 10–12 ജാതികൾക്കൊഴികെ മറ്റുള്ളവർക്ക് നാമമാത്ര പ്രാതിനിധ്യമേ കഴിഞ്ഞ 75 വർഷത്തിനിടയിൽ ലഭിച്ചിട്ടുള്ളൂ.
പട്ടികവർഗവിഭാഗങ്ങളിൽ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത മലയരയ വിഭാഗവും വയനാട്ടിലെ കുറുമ, കുറിച്യ തുടങ്ങിയ വിഭാഗങ്ങളും സാമാന്യം പ്രാതിനിധ്യം നേടി. ശേഷിക്കുന്നവരുടെ സ്ഥിതി പരിതാപകരമാണ്. തീർത്തും പിന്നാക്കം നിൽക്കുന്നവരെ ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രത്യേകവിഭാഗമാക്കി ക്വോട്ട നിശ്ചയിക്കണമെന്ന വാദം ഇവിടെ ന്യായമാണെന്നു കാണാം. സാമൂഹികവും സാമ്പത്തികവുമായി ഉയർന്ന നിലയിൽ എത്തിയവരുടെ പിന്മുറക്കാർ വീണ്ടും സംവരണാനുകൂല്യം നേടിയെടുക്കുന്നുവെന്ന പരാതി, മേൽത്തട്ടുകാരെ ഒഴിവാക്കണമെന്ന 4 ജഡ്ജിമാരുടെ നിലപാടിന് വരുംനാളുകളിൽ പിന്തുണ നേടിക്കൊടുക്കും.