സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഒട്ടേറെ മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നു. പ്രധാന ശുപാർശകൾ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നു. രണ്ടു വർഷമായി സംസ്ഥാന സർക്കാർ രഹസ്യരേഖയായി സൂക്ഷിക്കുന്ന ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തേക്ക്. 2022 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള ശ്രമം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ മടിച്ചത് അതിനാലാണ്. രാഷ്ട്രീയതലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ്, റിപ്പോർട്ടിലെ ഓരോ ശുപാർശയും പ്രത്യേകം പരിഗണിക്കുമെന്ന ഉപാധിയോടെ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്.

സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഒട്ടേറെ മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നു. പ്രധാന ശുപാർശകൾ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നു. രണ്ടു വർഷമായി സംസ്ഥാന സർക്കാർ രഹസ്യരേഖയായി സൂക്ഷിക്കുന്ന ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തേക്ക്. 2022 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള ശ്രമം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ മടിച്ചത് അതിനാലാണ്. രാഷ്ട്രീയതലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ്, റിപ്പോർട്ടിലെ ഓരോ ശുപാർശയും പ്രത്യേകം പരിഗണിക്കുമെന്ന ഉപാധിയോടെ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഒട്ടേറെ മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നു. പ്രധാന ശുപാർശകൾ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നു. രണ്ടു വർഷമായി സംസ്ഥാന സർക്കാർ രഹസ്യരേഖയായി സൂക്ഷിക്കുന്ന ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തേക്ക്. 2022 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള ശ്രമം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ മടിച്ചത് അതിനാലാണ്. രാഷ്ട്രീയതലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ്, റിപ്പോർട്ടിലെ ഓരോ ശുപാർശയും പ്രത്യേകം പരിഗണിക്കുമെന്ന ഉപാധിയോടെ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വർഷമായി സംസ്ഥാന സർക്കാർ രഹസ്യരേഖയായി സൂക്ഷിക്കുന്ന ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തേക്ക്. 2022 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള ശ്രമം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ മടിച്ചത് അതിനാലാണ്. രാഷ്ട്രീയതലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ്, റിപ്പോർട്ടിലെ ഓരോ ശുപാർശയും പ്രത്യേകം പരിഗണിക്കുമെന്ന ഉപാധിയോടെ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്.

സമുദായ സംഘടനകളടക്കം എതിർക്കുന്ന സ്കൂൾ സമയമാറ്റ നിർദേശം നടപ്പാക്കില്ലെന്നും എയ്ഡഡ് സ്കൂൾ നിയമനം പിഎസ്‌സിക്കു വിടുന്നതു പരിഗണനയിലില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിക്കഴിഞ്ഞു. പല നിർദേശങ്ങളും പ്രായോഗികമല്ലെന്നും സമൂഹത്തിന്റെയും അധ്യാപക സംഘടനകളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും നടപ്പാക്കുകയെന്നും അദ്ദേഹം പറയുന്നു. എസ്‌സിഇആർടി മുൻ ഡയറക്ടർ ഡോ.എം.എ.ഖാദർ അധ്യക്ഷനും ജി. ജ്യോതിചൂഡൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി നാലര വർഷത്തിലേറെയെടുത്താണ് രണ്ടു റിപ്പോർട്ടുകൾ തയാറാക്കിയത്.

പ്രവൃത്തിദിനങ്ങൾ, പ്രവർത്തനസമയം

∙ പ്രവൃത്തിദിനങ്ങൾ 5–ാം ക്ലാസ് വരെ 200 ദിവസങ്ങളും 6 മുതൽ 12 വരെ 220 ദിവസങ്ങളുമാക്കി ഉയർത്തണം. മഹാന്മാരുടെ ജന്മദിനങ്ങൾക്ക് അവധി നൽകുന്നതിനുപകരം അവരുമായി ബന്ധപ്പെട്ട സംഭാവന ചർച്ച ചെയ്യുന്ന പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കണം. 

∙ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാക്കാം.  സ്കൂളുകൾക്ക് ഇതിൽ പുനഃക്രമീകരണം നടത്താം. 

∙ 5 മുതൽ 12 വരെ ക്ലാസുകളിൽ ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. 

∙ ശനിയാഴ്ചകൾ സ്വതന്ത്രദിനമായി മാറണം. പരീക്ഷണ നിരീക്ഷണങ്ങൾക്കും ലൈബ്രറികളിൽ വായനയ്ക്കും സംഘപഠനത്തിനും ഈ ദിനം വിനിയോഗിക്കാം. 

പ്രഫ.എം.എൻ.കാരശ്ശേരി (എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ)
ADVERTISEMENT

സമയമാറ്റം സ്വാഗതാർഹം; ഗതാഗതത്തിരക്ക് കുറയും : പ്രഫ.എം.എൻ.കാരശ്ശേരി 

സ്കൂളുകളിൽ പരമാവധി പഠനദിവസങ്ങളാണ് ഉറപ്പാക്കേണ്ടത്; അവധി ദിവസങ്ങളല്ല. മഹാന്മാരുടെ ജന്മ–ചരമദിനങ്ങൾ  അവരുടെ ജീവിതം പഠിക്കാനും വിശകലനം ചെയ്യാനുമുള്ള പഠനദിവസമാക്കി മാറ്റണമെന്നതു മികച്ച നിർദേശമാണ്. സ്കൂൾസമയം രാവിലെ 8 മുതൽ ഒന്നു വരെയാക്കണമെന്നതും നടപ്പാക്കേണ്ടതാണ്. കുട്ടികൾക്കു പഠിക്കാനും ചിന്തിക്കാനുമെല്ലാം ഏറ്റവും ഉന്മേഷമുള്ള സമയം പ്രഭാതമാണ്. പാശ്ചാത്യ രാജ്യങ്ങളിലടക്കം സ്കൂൾസമയം ആ രീതിയിലാണ്. ഓഫിസ് സമയവും സ്കൂൾസമയവും ഒരുമിച്ചുവരുന്ന സാഹചര്യം വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഈ സമയത്തു ബസുകളിൽ  കുട്ടികൾക്കു സീറ്റ് അനുവദിക്കാത്ത സമീപനവുമുണ്ട്. സ്കൂൾസമയം നേരത്തേയാക്കുന്നതോടെ ഗതാഗതത്തിരക്കും അപകടങ്ങളും കുറയും.

കുട്ടികളുടെ എണ്ണം

∙ ക്ലാസുകളിലെന്നപോലെ സ്കൂളുകളിലും വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണം. എൽപിഎസിൽ 250 കുട്ടികളും യുപിഎസിൽ 300 കുട്ടികളും ഹൈസ്കൂളിൽ 500 കുട്ടികളും ഹയർ സെക്കൻഡറിയിൽ 450 കുട്ടികളും പരമാവധിയാകാം. 

∙ ഒരു ഡിവിഷനിൽ ഉൾപ്പെടുത്തേണ്ട കുട്ടികളുടെ എണ്ണവും പുനർനിർണയിക്കണം. ശുപാർശ ഇങ്ങനെ. പ്രീ സ്കൂൾ: പരമാവധി 25, 1,2: 25 കുട്ടികൾ (36ൽ കൂടരുത്), 3,4: 30 കുട്ടികൾ (36ൽ കൂടരുത്), 5,6,7: 35 (പരമാവധി 40ൽ കൂടരുത്, അധികം ഡിവിഷന് 20 കുട്ടികളെങ്കിലും വേണം) 8,9,10,11,12: 35 (45ൽ കൂടരുത്) 

∙ കുട്ടികളുടെ എണ്ണം അനുസരിച്ചു ഡിവിഷൻ കൂട്ടിച്ചേർക്കാനും കുറയ്ക്കാനും എഇഒ, ഡിഇഒമാർക്കുള്ള അധികാരം എടുത്തുകളയണം. 

കെ.വി.മനോജ് (പ്രിൻസിപ്പൽ, ഗവ.എച്ച്എസ്എസ്, വടവുംചാൽ, വയനാട്)

എണ്ണം നിയന്ത്രിക്കൽ അപ്രായോഗികം : കെ.വി.മനോജ് 

കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിർദേശം കേരളംപോലെ ജനസാന്ദ്രതയേറിയ നാട്ടിൽ അപ്രായോഗികം.  രണ്ടായിരവും മൂവായിരവും വിദ്യാർഥികളൊക്കെ പഠിക്കുന്ന ഒട്ടേറെ സ്കൂളുകളുണ്ട്. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ സ്കൂൾ ഉദാഹരണം. ഈ നിർദേശം നടപ്പാക്കിയാൽ ആ സ്കൂളുകളിലൊക്കെ  കെട്ടിടങ്ങളും ക്ലാസ് മുറികളും പാഴാകില്ലേ. പകരം പുതിയവ നിർമിക്കാൻ എത്ര ചെലവു വരും. എവിടെ പഠിക്കണമെന്നു തീരുമാനിക്കാൻ കുട്ടിക്ക് അവകാശം നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് അത് എതിരുമാണ്. ഓരോ ഡിവിഷനിലെയും കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശം  നല്ലതാണെങ്കിലും പ്രായോഗികമല്ല.  ഡിവിഷൻ കൂട്ടിച്ചേർക്കാനും കുറയ്ക്കാനും എഇഒ, ഡിഇഒമാർക്കുള്ള അധികാരം എടുത്തു കളയണമെന്ന നിർദേശം ആ കാര്യത്തിൽ നടക്കാൻ സാധ്യതയുള്ള ക്രമക്കേടും അഴിമതിയും തടയാൻ ഉദ്ദേശിച്ചാണെങ്കിൽ സ്വീകരിക്കപ്പെടേണ്ടതാണ്. 

വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

∙ സ്കൂൾപഠനം എല്ലാ ഘട്ടത്തിലും മാതൃഭാഷയിലായിരിക്കണം. എന്നാൽ, സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ ഇംഗ്ലിഷ് അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി കുട്ടികൾ നേടിയെന്നും ഉറപ്പാക്കണം.  

∙ ഹയർ സെക്കൻഡറി തലത്തിൽ ഭാഷകൾക്കു പുറമേ 4 വിഷയം പഠിപ്പിക്കുന്ന രീതി മാറ്റി 3 കോർ വിഷയങ്ങളാക്കി ചുരുക്കുന്നതു പരിഗണിക്കണം. ഇതു പഠനഭാരം കുറയ്ക്കും. 

∙ 8 മുതൽ 12–ാം ക്ലാസ് വരെ മുഴുവൻ കുട്ടികൾക്കും ഒരു തൊഴിൽ പഠിക്കാൻ അവസരം ഒരുക്കണം. 

∙ സിനിമ, മാധ്യമപഠനം, നാടോടി സംസ്കാരവും കലകളും എന്നിവ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. 

∙ പ്രൈമറി തലത്തിൽ നിശ്ചിതസമയം ക്ലാസിനകത്തുനിന്നു ചെയ്യാവുന്ന വ്യായാമങ്ങൾ നിർബന്ധമാക്കണം. 

∙ സ്വയം സുരക്ഷാ പരിശീലനവും നൽകണം. 

∙ കുട്ടികളിൽ ശരിയായ ലൈംഗിക അവബോധം സൃഷ്ടിക്കുന്ന പാഠങ്ങൾ ഉൾപ്പെടുത്തണം. 

അച്യുത്ശങ്കർ എസ്.നായർ (ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി, കേരള സർവകലാശാല)
ADVERTISEMENT

പഠനഭാരം കുറയും; ക്ലാസിലെ വ്യായാമം നല്ലത് : അച്യുത്ശങ്കർ എസ്.നായർ

കമ്മിറ്റി നിർദേശിക്കുന്ന പരിഷ്കാരങ്ങൾ പൊതുവേ അംഗീകരിക്കപ്പെടേണ്ടതാണ്. സ്കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽ മതിയെന്നതു തത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ, ഇംഗ്ലിഷിൽ മിടുക്കു നേടേണ്ടത് ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കുന്നവർ മാത്രമാകരുത്. 5–ാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും മാതൃഭാഷയിൽ പഠിക്കാനും പിന്നീടു സയൻസ് വിഷയങ്ങൾ മീഡിയം വ്യത്യാസമില്ലാതെ എല്ലാ വിദ്യാർഥികളും ഇംഗ്ലിഷിൽ പഠിക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്.  ഹയർ സെക്കൻഡറി തലത്തിൽ 3 കോർ വിഷയങ്ങൾ ആക്കുന്നതു പഠനഭാരം ലഘൂകരിക്കും. ക്ലാസ് മുറിയിൽ പഠനത്തിന്റെ ഭാഗമായി വ്യായാമം കൂടി വേണമെന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം നടപ്പാക്കേണ്ട നല്ല നിർദേശമാണ്. നീന്തൽ പോലുള്ള സ്വയം സുരക്ഷാ പരിശീലനം അപകടങ്ങൾ കുറയ്ക്കുമെന്നതു മാത്രമല്ല, വ്യക്തിത്വ വികസനത്തിനും സഹായിക്കും. കലാ–സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഇതിന് അനിവാര്യമാണ്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് ഏതു തലം മുതലാണെന്നതും എങ്ങനെ അവതരിപ്പിക്കുന്നു എന്നതും പ്രധാനമാണ്. 

പരീക്ഷ, ഗ്രേസ് മാർക്ക് പരിഷ്കരണം

∙ എഴുത്തു പരീക്ഷാരീതിയും തുടർ മൂല്യനിർണയരീതിയും പരിഷ്കരിക്കണം.

∙ പരീക്ഷയ്ക്കായി പ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഏപ്രിലിൽ നടത്തുന്നതു പരിഗണിക്കാം. 

∙ പൊതു പരീക്ഷാദിനങ്ങൾ കുറയ്ക്കണം.  എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികളെ ഇടകലർത്തിയിരുത്തി ദിവസവും 2 പരീക്ഷകൾ നടത്താം. ടേം പരീക്ഷാ ദിനങ്ങളും ഇതേ രീതിയിൽ കുറയ്ക്കാം. 

∙ എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക് കൊണ്ടു നേടാവുന്ന ഉയർന്ന സ്കോർ  വിഷയത്തിൽ പരമാവധി 79 % ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. 

∙ ഉത്തരക്കടലാസ് മൂല്യനിർണയം അധ്യാപകരുടെ തൊഴിലിന്റെ ഭാഗമാക്കണം. 

ഡോ. അമൃത് ജി.കുമാർ (കേന്ദ്ര സർവകലാശാല, കാസർകോട്)

ഒരേ ദിവസം രണ്ടു പരീക്ഷ സമ്മർദമുണ്ടാക്കും :  ഡോ. അമൃത് ജി.കുമാർ 

എഴുത്തു പരീക്ഷാരീതി പരിഷ്കരിക്കേണ്ടതു തന്നെയാണ്. ചോദ്യരീതിയിൽ മാറ്റം വേണം. കാണാതെ പഠിച്ച് എഴുതാൻ കഴിയുന്ന വിധമാകരുത് ചോദ്യം. കുട്ടികളുടെ യുക്തിബോധവും വിമർശനാത്മക ചിന്തയും പരീക്ഷിക്കുന്നതാകണം. പൊതുപരീക്ഷകൾ ഒരുമിച്ചു നടത്തുന്നതു ഭരണപരമായ സൗകര്യത്തിനു നല്ലതാണെങ്കിലും കുട്ടികൾക്കു മെച്ചമൊന്നുമില്ല. ഒരേ ദിവസം രണ്ടു പരീക്ഷ കുട്ടികൾക്കു സമ്മർദമേറ്റുന്നതാണ്. മാത്രമല്ല, ഉത്തരക്കടലാസ് തരംതിരിച്ച് അയയ്ക്കുന്നതിലുൾപ്പെടെ കാര്യമായ ശ്രദ്ധ ഇല്ലെങ്കിൽ പരാതികൾക്ക് ഇടനൽകുകയും ചെയ്യും. പരീക്ഷാകേന്ദ്രത്തിൽ തിരക്കുമേറും.

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിച്ചാലേ നമ്മുടെ കുട്ടികൾ രക്ഷപ്പെടൂ. കമ്മിറ്റി ശുപാർശകൾ വളരെ നേരത്തേതന്നെ നടപ്പാക്കേണ്ടതായിരുന്നു.

ഡോ. എം.എ.ഖാദർ

ADVERTISEMENT

ഗ്രേസ് മാർക്കുകൊണ്ട് നേടാവുന്ന പരമാവധി മാർക്ക് 79% ആയി പരിമിതപ്പെടുത്തണമെന്നതു സ്വാഗതാർഹം. യഥാർഥത്തിൽ ഇത് 60% ആക്കണം. അധ്യാപകർ അവർ പഠിപ്പിക്കുന്ന കുട്ടികളുടെ ഉത്തരക്കടലാസല്ല മൂല്യനിർണയം നടത്തുന്നതെങ്കിൽ അത് അവരുടെ തൊഴിലിന്റെ ഭാഗമാക്കുന്നതു ശരിയല്ല. പരീക്ഷാ മൂല്യനിർണയത്തിനുള്ള അധിക അലവൻസ് ഒഴിവാക്കുക മാത്രമാകരുത് ആ പരിഷ്കരണത്തിന്റെ ലക്ഷ്യം. 

ഉച്ചഭക്ഷണം

∙ സൗജന്യ ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ നൽകണം. പച്ചക്കറി, പലവ്യഞ്ജനം, ഇന്ധനം എന്നിവയ്ക്കായുള്ള തുക പരിഷ്കരിച്ച്  മുൻകൂറായി സ്കൂളുകളിൽ ലഭ്യമാക്കണം. 

∙ അടുത്തടുത്തു സ്ഥിതി ചെയ്യുന്ന സ്കൂളുകൾക്കു കേന്ദ്രീകൃത അടുക്കള നടപ്പാക്കാൻ കഴിയുമെങ്കിൽ അതു ചെയ്യണം. കുടുംബശ്രീ സംവിധാനത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനും പ്രവർത്തനപദ്ധതി ആവിഷ്കരിക്കണം. തദ്ദേശ സ്ഥാപന പങ്കാളിത്തവും വേണം.  

∙ 60 വയസ്സു കഴിഞ്ഞ പാചകത്തൊഴിലാളികളെ പിരിഞ്ഞുപോകാൻ അനുവദിക്കണം. 

∙ പ്രീപ്രൈമറി, അങ്കണവാടി കുട്ടികൾക്കായി പ്രത്യേക പോഷകാഹാര പദ്ധതി വേണം. 

മനോജ് വി.കൊടുങ്ങല്ലൂർ (റിട്ട. അധ്യാപകൻ, സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി ദേശീയ റിവ്യൂ മിഷനിൽ രണ്ടു തവണ സുപ്രീം കോടതി പ്രതിനിധി)

കാലങ്ങളായുള്ള ആവശ്യം : മനോജ് വി.കൊടുങ്ങല്ലൂർ

സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടു കാലങ്ങളായുള്ള ആവശ്യങ്ങൾ റിപ്പോർട്ടിൽ ഇടം പിടിച്ചതിൽ സന്തോഷം. ഇതെല്ലാം വേഗത്തിൽ നടപ്പാക്കാം. ഉച്ചഭക്ഷണം 12–ാം ക്ലാസ് വരെ ഘട്ടംഘട്ടമായി നടപ്പാക്കേണ്ടതാണ്. തദ്ദേശ സ്ഥാപന പങ്കാളിത്തത്തോടെ സമൂഹ അടുക്കള എന്ന ആശയം  പദ്ധതി നടത്തിപ്പിന്റെ നൂലാമാലകളിൽപ്പെട്ടു വലയുന്ന അധ്യാപകർക്കു വലിയ ആശ്വാസമാകും. വിഭവങ്ങൾ പ്രാദേശിക സാധ്യതകൾ അനുസരിച്ചു തീരുമാനിക്കാൻ കഴിയണം. ഇത്രയേറെ കുട്ടികൾക്കുവേണ്ട പാൽ, മുട്ട, പച്ചക്കറികൾ എന്നിവയുടെ ഉൽപാദന സാധ്യതകൾ പ്രാദേശികമായി കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. ബഹുജന പങ്കാളിത്തം ഉറപ്പാക്കുന്നതും ഗുണകരമാകും. 

അധ്യാപക നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം

∙ അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കണം. 

∙  എയ്ഡഡ് സ്കൂളുകളിൽ വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ എന്ന രീതിയിൽ വ്യവസ്ഥ പരിഷ്കരിക്കണം. എയ്ഡഡ് സ്കൂളുകളിൽ അടക്കം സർക്കാർ ശമ്പളം നൽകുന്ന നിയമനങ്ങളെല്ലാം പിഎസ്‌സിക്കു വിടുന്ന കാര്യം ഗൗരവപൂർവം പരിഗണിക്കാവുന്നതാണ്. 

∙ പ്രൈമറി അധ്യാപകർക്കു ബിരുദവും സെക്കൻഡറി അധ്യാപകർക്കു ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യതയാക്കണം. 

∙ അധ്യാപകരുടെ വിലയിരുത്തൽ വേണം. സ്വയം വിലയിരുത്തലും പരസ്പരം വിലയിരുത്തലും ആകാം. 

∙ സ്ഥാനക്കയറ്റ രീതി പരിഷ്കരിക്കണം. സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകൾ കൂടി പരിഗണിച്ചാകണം.  

∙ പ്രധാനാധ്യാപകരുടെ നിയമനവും അധ്യാപകരുടെ പൊതു സ്ഥലംമാറ്റവും ഏപ്രിൽ, മേയ് മാസങ്ങളിലായി പൂർത്തിയാക്കണം. 

∙ അധ്യയന വർഷത്തിനിടെയുണ്ടാകുന്ന ഒഴിവുകൾ ഓപ്പൺ വേക്കൻസിയായി പരിഗണിച്ച് അടുത്ത ഏപ്രിൽ വരെ നിലനിർത്തണം. 

∙ 3 വർഷത്തിലൊരിക്കൽ കുട്ടികളുടെ എണ്ണം വിലയിരുത്തി തസ്തിക റിവ്യൂ നടത്തണം. 

∙ എയ്ഡഡ് സ്കൂളുകളിൽ നിലവിലെ നിയമനരീതി തുടരുന്നിടത്തോളം കുട്ടികളുടെ എണ്ണം കുറ‍യുന്നതു മൂലം ഇല്ലാതാകുന്ന തസ്തികകളിലെ അധ്യാപകരെ മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിയമിക്കണം.  

കെ.അബ്ദുൽ മജീദ് (പ്രസിഡന്റ്, കെപിഎസ്ടിഎ)

രാഷ്ട്രീയ ഇടപെടലിന് വഴിയൊരുക്കരുത് : കെ.അബ്ദുൽ മജീദ് 

അധ്യാപക നിയമനത്തിനു പുതിയ ബോർഡ് രൂപീകരിക്കുമ്പോൾ അതു രാഷ്ട്രീയ ഇടപെടലിനു വഴിയൊരുക്കുന്നതായേക്കുമെന്ന ആശങ്കയുണ്ട്.  എയ്ഡഡ് സ്കൂൾ നിയമനം പിഎസ്‌സിക്കു വിട്ടാൽ മാനേജ്മെന്റുകളുമായുള്ള പോരാട്ടത്തിനാകും അതു വഴിതുറക്കുക. അധ്യാപക യോഗ്യത പുനർനിശ്ചയിക്കുന്നതിന് എതിരല്ല. പക്ഷേ, നിലവിലെ അധ്യാപകരുടെ ജോലിയെയോ സ്ഥാനക്കയറ്റ സാധ്യതയെയോ ബാധിക്കരുത്. അധ്യാപക സ്ഥാനക്കയറ്റംസീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മതി. മറ്റു തരത്തിലുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്താലാകുമ്പോൾ ബാഹ്യ ഇടപെടലുകൾക്കു സാധ്യതയേറെ. അധ്യാപക വിലയിരുത്തലും നല്ലതു തന്നെ. പക്ഷേ, അതു വകുപ്പുതലത്തിൽ തന്നെയാകണം. 

ഓരോ വർഷവും സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം അനുസരിച്ച് അധ്യാപക–അനധ്യാപകരെ നിയമിക്കുന്നതിനാണ് തസ്തികനിർണയം നടത്തുന്നത്. അതു മൂന്നു വർഷത്തിലൊരിക്കൽ മതിയെന്ന നിർദേശം അംഗീകരിക്കാവുന്നതല്ല. ഓരോ വർഷവും തസ്തികനിർണയം ജൂലൈ 15നു മുൻപു പൂർത്തിയാക്കി അധ്യാപക–അനധ്യാപക വിന്യാസം നടപ്പാക്കണം. 

സ്കൂളുകൾ, ഓഫിസുകൾ

∙ കുട്ടികൾ കുറവാണെന്ന കാരണത്താൽ എയ്ഡഡ് വിദ്യാലയങ്ങളടക്കം വിദ്യാഭ്യാസഇതര കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതു തടയണം. ഇത്തരം സ്കൂളിലെ സൗകര്യങ്ങൾ തൊഴിൽ–കായിക–കലാ പരിശീലനങ്ങൾക്കും വിദ്യാഭ്യാസപരമായ മറ്റു പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയാറാക്കണം. 

∙ എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും പൊതുജനങ്ങൾക്കു സഹായകമാകുംവിധം ഫ്രണ്ട് ഓഫിസ് സജ്ജമാക്കണം.

∙ വകുപ്പിലെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എല്ലാ റവന്യു ജില്ലാ ഓഫിസുകളിലും നിയമകാര്യ വിഭാഗം വേണം. 

എ.പ്രദീപ് കുമാർ, (മുൻ എംഎൽഎ)

മറ്റു കാര്യങ്ങൾ വേണ്ട : എ.പ്രദീപ് കുമാർ

വിദ്യാഭ്യാസ ഇതര കാര്യങ്ങൾക്കു സ്കൂളുകൾ ഉപയോഗിക്കുന്നതും നഷ്ടത്തിലാണെന്ന പേരിൽ അടച്ചുപൂട്ടി റിയൽ എസ്റ്റേറ്റ് താൽപര്യത്തോടെ ഉപയോഗിക്കപ്പെടുന്നതുമെല്ലാം കർശനമായി തടയണം. സ്കൂൾ വളപ്പിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസ് പ്രവർത്തിക്കുന്നതു പോലും ശരിയല്ല. ഇന്നത്തെക്കാലത്ത് ഏതു സാഹചര്യത്തിലുള്ള രക്ഷിതാവും കുട്ടികളുടെ വിദ്യാഭ്യാസം എറ്റവും മികച്ച രീതിയിൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരിൽ ആ ആത്മവിശ്വാസം സൃഷ്ടിക്കാനായാൽ ഒരു സ്കൂളിലും കുട്ടികൾ കുറയില്ല. അതിനു കഴിഞ്ഞില്ലെങ്കിൽ അതു സ്ഥാപനത്തിന്റെ വീഴ്ചയാണ്. 

കോഴിക്കോട് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന മലാപ്പറമ്പ് എയുപിഎസും കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളുമെല്ലാം ഇന്ന് ഏറെ വിദ്യാർഥികൾ പഠിക്കുന്നയിടങ്ങളായി മാറിയത് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്. മനസ്സുവച്ചാൽ അത് എല്ലായിടത്തും സാധിക്കും. ഏറെപ്പേർ ആശ്രയിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫിസുകൾ ജനകീയവും കാര്യക്ഷമവുമായി മാറ്റാനുള്ള നിർദേശങ്ങളും വൈകാതെ നടപ്പാക്കേണ്ടതാണ്. 

അധ്യാപക സംഘടന

∙ അധ്യാപക സമ്മേളനങ്ങൾ സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ നടത്തരുത്. 

∙ അധ്യാപക സംഘടനകൾക്ക് അംഗീകാരം നൽകാനായി 5–6 വർഷത്തിലൊരിക്കൽ ഹിതപരിശോധന നടത്തണം. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ അധ്യാപകരെ ഒരുമിച്ച് പരിഗണിച്ചാകണം അത്. 18% വോട്ടു ലഭിക്കുന്ന സംഘടനകൾക്കേ അംഗീകാരം നൽകാവൂ. 

ഒ.കെ.ജയകൃഷ്ണൻ (ജനറൽ സെക്രട്ടറി, എകെഎസ്ടിയു)

ഹിതപരിശോധന നല്ലത് :  ഒ.കെ.ജയകൃഷ്ണൻ

വിദ്യാഭ്യാസ മേഖലയെ ഒന്നായിക്കണ്ട് അധ്യാപക സംഘടനകൾക്കായി ഹിതപരിശോധന നടത്തുന്നതു സ്വാഗതാർഹം. സംഘടനകളുടെ നേതൃത്വത്തിൽ  സമ്മേളനങ്ങളും സെമിനാറുകളും അനുമതിയോടെ നടത്തുന്നതു നിയന്ത്രിക്കാനുള്ള നിർദേശത്തോടു യോജിക്കാനാകില്ല. ഏതു നിർദേശവും  ചർച്ചയ്ക്കു ശേഷമേ നടപ്പാക്കൂവെന്നു  മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആശങ്കയില്ല.

തയാറാക്കിയത്: അനീഷ് നായർ

English Summary:

Experts Evaluate Dr. Khader Committee's Educational Policy Changes