കംപ്യൂട്ടറിനെ എതിർത്തതിൽ പശ്ചാത്താപം: നേതാക്കള് രാജാക്കന്മാരെപ്പോലെ: മാറ്റം സ്വപ്നം കണ്ടു, പാർട്ടി തോൽപിച്ചു
സിപിഎം ബംഗാൾ ഘടകത്തിന്റെ തെറ്റുകളാൽ തോൽപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. അദ്ദേഹവും ഒരു തെറ്റു ചെയ്തു: പാർട്ടിക്കു മാറ്റങ്ങൾ സാധ്യമാണെന്നു സ്വപ്നം കണ്ടു. എന്നാൽ, പാർട്ടിയുടെ ബംഗാളിലെ സമ്പൂർണ പതനത്തിന്റെ നായകനെന്ന വിശേഷണമാണ് ബുദ്ധദേവിനു ലഭിച്ചത്. ബംഗാളിലെ ഇടതുഭരണത്തിന്റെ അവസാനകാലത്താണ് കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽവച്ച് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കണ്ടത്. ചുണ്ടിലെ സിഗരറ്റിന്റെ പുകയ്ക്കിടയിലൂടെ അദ്ദേഹമൊരു സിഗരറ്റ് നീട്ടി. വേണ്ടെന്നു പറഞ്ഞപ്പോൾ, കാരണമറിയണം.

സിപിഎം ബംഗാൾ ഘടകത്തിന്റെ തെറ്റുകളാൽ തോൽപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. അദ്ദേഹവും ഒരു തെറ്റു ചെയ്തു: പാർട്ടിക്കു മാറ്റങ്ങൾ സാധ്യമാണെന്നു സ്വപ്നം കണ്ടു. എന്നാൽ, പാർട്ടിയുടെ ബംഗാളിലെ സമ്പൂർണ പതനത്തിന്റെ നായകനെന്ന വിശേഷണമാണ് ബുദ്ധദേവിനു ലഭിച്ചത്. ബംഗാളിലെ ഇടതുഭരണത്തിന്റെ അവസാനകാലത്താണ് കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽവച്ച് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കണ്ടത്. ചുണ്ടിലെ സിഗരറ്റിന്റെ പുകയ്ക്കിടയിലൂടെ അദ്ദേഹമൊരു സിഗരറ്റ് നീട്ടി. വേണ്ടെന്നു പറഞ്ഞപ്പോൾ, കാരണമറിയണം. പ്രായത്തിൽ ഏറെ മൂപ്പുള്ളയാളുടെ, മുഖ്യമന്ത്രിയുടെ മുന്നിലിരുന്നു വലിക്കാറായിട്ടില്ലെന്നു പറഞ്ഞു. ബുദ്ധദേവ് ചുമയോടെ ചിരിച്ചു.
ആരോഗ്യം ക്ഷയിപ്പിച്ച പുകവലി നിർത്തിക്കൂടേയെന്നു ചോദിച്ചപ്പോൾ, അദ്ദേഹം പ്രത്യയശാസ്ത്രം പറഞ്ഞു: ‘ഞാൻ പുകവലി നിർത്താൻ തീരുമാനിച്ച ദിവസമാണ് പത്രത്തിൽ വായിച്ചത് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പുകവലി നിർത്തുന്നുവെന്ന്. അപ്പോൾ ഞാനും പുകവലി നിർത്തിയാൽ അത് അമേരിക്കൻ സാമ്രാജ്യത്വവുമായുള്ള സന്ധിചേരലാകും. അതിനാൽ തീരുമാനം ഉപേക്ഷിച്ചു.’ ഇങ്ങനെ പറയുന്നയാളെ സ്വപ്നജീവിയെന്നല്ലാതെ എന്താണു വിളിക്കുക? അതെക്കുറിച്ച് ബുദ്ധദേവ്: ‘ഒരു മനുഷ്യജീവി എന്ന നിലയ്ക്ക് എനിക്ക് എന്റേതായ വികാരങ്ങളുണ്ട്. പക്ഷേ, എനിക്കു റൊമാന്റിക് ആവാൻ പറ്റില്ല. ദൈനംദിന യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.’ അതിനിടെയും, ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെക്കുറിച്ചു നാടകമെഴുതി, മായക്കോവ്സ്കിയുടെയും മാർക്കേസിന്റെയും കൃതികൾ പരിഭാഷപ്പെടുത്തി, നാത്‌സി ജർമനിയെ വിവരിച്ച് പുസ്തകമെഴുതി.
പ്രശസ്ത ബംഗാളി കവി സുകാന്ത ഭട്ടാചാര്യയുടെ അനന്തരവനും സംസ്കൃത പണ്ഡിതനായിരുന്ന കൃഷ്ണചന്ദ്ര സ്മൃതിതീർഥയുടെ ചെറുമകനുമായ ബുദ്ധദേവ് പാരമ്പര്യം തുടരുകയായിരുന്നു. ബംഗാളിൽ താനുൾപ്പെടെയുള്ളവർ കംപ്യൂട്ടറിനെ നഖശിഖാന്തം എതിർത്തു സമരം ചെയ്തതും മറ്റു ചില സംസ്ഥാനങ്ങൾ മെച്ചമുണ്ടാക്കിയതു കണ്ടപ്പോൾ പശ്ചാത്തപിച്ചതും ബുദ്ധദേവ് അന്ന് ഏറ്റുപറഞ്ഞു. ന്യൂനപക്ഷങ്ങൾക്കു സുരക്ഷ നൽകാൻ തങ്ങൾക്കായി; എന്നാൽ സുരക്ഷ മാത്രംകൊണ്ട് എല്ലാമായില്ലെന്നും അവസരതുല്യതയാണു വേണ്ടതെന്നുമായിരുന്നു പങ്കുവച്ച മറ്റൊരു തിരിച്ചറിവ്.
പതനത്തിലേക്കു നീങ്ങുന്ന ബംഗാൾ പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു: ‘ഞങ്ങളുടെ ചില നേതാക്കൾ പ്രാദേശിക രാജാക്കന്മാരെപ്പോലെയാണ് പെരുമാറുന്നത്. ഞങ്ങൾ ഭരിക്കുന്ന പാർട്ടിയാണ്. അതുകൊണ്ട് ഞങ്ങൾ ഭരിക്കുന്നു എന്ന മട്ടിലാണ് ചില കേഡറുകളുടെ പെരുമാറ്റം. അവർ ജനങ്ങളിലേക്കു പോകില്ല. കൽപിക്കുക മാത്രം ചെയ്യും.’ ബുദ്ധദേവിനെതിരെ ഒരിക്കലും വ്യക്തിപരമായ അഴിമതിയാരോപണങ്ങളുണ്ടായില്ല. പാർട്ടിയുടെ നയങ്ങളും വ്യക്തിപരമായ മൂല്യങ്ങളും സംസ്കാരവുമൊക്കെയാണ് അതിനു ബുദ്ധദേവ് പറഞ്ഞ കാരണം.
പാർട്ടിയിലെ അഴിമതിക്കാരെക്കുറിച്ചു ചോദിച്ചപ്പോൾ, അടിസ്ഥാനപരമായി എല്ലാവരും അഴിമതിയുടേതായ സമൂഹത്തിലാണു ജീവിക്കുന്നതെന്നും അതിന്റെ സ്വാധീനമുണ്ടാവുമെന്നും മറുപടി. താൻ ഒരിക്കലും അധികാരം ആസ്വദിച്ചിട്ടില്ലെന്നു പറഞ്ഞ ബുദ്ധദേവിനു പാർട്ടി തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു; പാർട്ടിക്കു മാറ്റം ആവശ്യമാണെന്ന ബോധ്യവും. സ്വപ്നങ്ങളുമായാണ് ബുദ്ധദേവ് വിടവാങ്ങുന്നത്.