തനിമ കളയരുത് - ബി. എസ്. വാരിയർ എഴുതുന്നു
ഒന്നാം ക്ലാസിലെ അധ്യാപകർക്ക് ഒരു സൗകര്യമുണ്ട്. പിൽക്കാലത്തെ വ്യവസായിയും മന്ത്രിയും ഉന്നതോദ്യോഗസ്ഥനും കവിയും ഐന്ദ്രജാലികനും സന്യാസിയും കളളനും കൊള്ളക്കാരനും കൊലപാതകിയും വരെ അവരുടെ ശിഷ്യഗണങ്ങളിൽപ്പെടും. ശിഷ്യരിൽ ആരെങ്കിലും ഉന്നതസ്ഥാനങ്ങളിലെത്തിയാൽ അവർ ന്യായമായ അഭിമാനത്തോടെ പറയും, അയാൾ എന്റെ ശിഷ്യനാണ്. ഇങ്ങനെ പറയുന്നതിൽ പ്രതിഫലിച്ചുകിട്ടുന്ന മഹത്വമുണ്ട്. ഇറ്റാലിയൻ നവോത്ഥാനകാലത്തെ പ്രശസ്ത ശിൽപിയായിരുന്നു ബെർടോൾഡോ ഡി ജിവാനി (1420–1491). അദ്ദേഹത്തിന്റെ പേരു കേട്ടിട്ടുള്ളവർ ഇന്നു ചുരുക്കം. കേട്ടിട്ടുള്ളവർക്കു തന്നെ അറിയാവുന്നത് എക്കാലത്തെയും മികച്ച ശിൽപിയും ചിത്രകാരനും ആയിരുന്ന മൈക്കലാഞ്ചലോയുടെ ഗുരുവെന്ന നിലയിലാണ്. ശിൽപകല പഠിക്കാൻ മൈക്കലാഞ്ചലോയെ അച്ഛൻ ബെർടോൾഡോയുടെ ക്ലാസിൽ ചേർത്തു. മാസം എട്ടു കഴിഞ്ഞിട്ടും കല്ലിൽ ഒന്നു കൊത്താൻ പോലും കുട്ടിയെ അനുവദിച്ചില്ല. സഹപാഠികളിൽ പലരും ശിൽപങ്ങളുണ്ടാക്കി പണം സമ്പാദിച്ചുതുടങ്ങി. അച്ഛനു ക്ഷമകെട്ടു

ഒന്നാം ക്ലാസിലെ അധ്യാപകർക്ക് ഒരു സൗകര്യമുണ്ട്. പിൽക്കാലത്തെ വ്യവസായിയും മന്ത്രിയും ഉന്നതോദ്യോഗസ്ഥനും കവിയും ഐന്ദ്രജാലികനും സന്യാസിയും കളളനും കൊള്ളക്കാരനും കൊലപാതകിയും വരെ അവരുടെ ശിഷ്യഗണങ്ങളിൽപ്പെടും. ശിഷ്യരിൽ ആരെങ്കിലും ഉന്നതസ്ഥാനങ്ങളിലെത്തിയാൽ അവർ ന്യായമായ അഭിമാനത്തോടെ പറയും, അയാൾ എന്റെ ശിഷ്യനാണ്. ഇങ്ങനെ പറയുന്നതിൽ പ്രതിഫലിച്ചുകിട്ടുന്ന മഹത്വമുണ്ട്.
ഇറ്റാലിയൻ നവോത്ഥാനകാലത്തെ പ്രശസ്ത ശിൽപിയായിരുന്നു ബെർടോൾഡോ ഡി ജിവാനി (1420–1491). അദ്ദേഹത്തിന്റെ പേരു കേട്ടിട്ടുള്ളവർ ഇന്നു ചുരുക്കം. കേട്ടിട്ടുള്ളവർക്കു തന്നെ അറിയാവുന്നത് എക്കാലത്തെയും മികച്ച ശിൽപിയും ചിത്രകാരനും ആയിരുന്ന മൈക്കലാഞ്ചലോയുടെ ഗുരുവെന്ന നിലയിലാണ്.
ശിൽപകല പഠിക്കാൻ മൈക്കലാഞ്ചലോയെ അച്ഛൻ ബെർടോൾഡോയുടെ ക്ലാസിൽ ചേർത്തു. മാസം എട്ടു കഴിഞ്ഞിട്ടും കല്ലിൽ ഒന്നു കൊത്താൻ പോലും കുട്ടിയെ അനുവദിച്ചില്ല. സഹപാഠികളിൽ പലരും ശിൽപങ്ങളുണ്ടാക്കി പണം സമ്പാദിച്ചുതുടങ്ങി. അച്ഛനു ക്ഷമകെട്ടു പുത്രനോടു ചോദിച്ചു, ‘നിനക്കു സ്വാഭിമാനമില്ലേ? നിനക്ക് ഈ പഠനം നിർത്തിക്കൂടേ?’
മൈക്കലാഞ്ചലോ: ‘വേണ്ടച്ഛാ! പഠനം തുടങ്ങാനാവശ്യമായ പക്വത എനിക്കു കൈവന്നിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. എനിക്കു ദുരഭിമാനമില്ല. ഞാൻ കാത്തിരിക്കും’. കാത്തിരുന്നു. ശേഷം ചരിത്രം. അന്നു പണമുണ്ടാക്കിയ സഹപാഠികളെ ആരും ഇന്നോർക്കുന്നില്ല. മൈക്കലാഞ്ചലോ എന്ന പവിത്രനാമം മനുഷ്യനുള്ള കാലത്തോളം ലോകമെങ്ങും പ്രതിധ്വനിച്ചുകൊണ്ടിരിക്കും.
തനിമ നിലനിർത്തണം. പക്ഷേ അഹങ്കാരവും ഞാനെന്ന ഭാവവും വേണ്ട. അഭിമാനം വേണം, ദുരഭിമാനം വേണ്ട. അഭിമാനവും അഹങ്കാരവും തമ്മിലുള്ള അതിരു നേർത്തതാണ്. ഇവയെ വേർതിരിക്കുന്നതു വിനയം. അഭിമാനം തെളിഞ്ഞ പുഞ്ചിരി തൂകുമ്പോൾ, അഹങ്കാരം പുച്ഛിച്ചു പുഞ്ചിരിക്കുന്നു. വ്യക്തിയുടെ കാര്യത്തിലെന്നപോലെ സമൂഹത്തിന്റെ കാര്യത്തിലും തനിമ നിലനിർത്തേണ്ടതുണ്ട്. പാശ്ചാത്യസമ്പ്രദായങ്ങളുടെ കടന്നുകയറ്റം മൂലം നമ്മുടെ സംസ്കാരത്തിന്റെ ഈടുവെപ്പുകളെ ഉപേക്ഷിക്കുന്നതു ശരിയാണോ?
അതിരുകടന്ന രാജ്യസ്നേഹം ഇടുങ്ങിയ മനസ്സുകളുടേതെന്നു പറയാറുണ്ട്. പക്ഷേ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, ഒഡീസി തുടങ്ങിയവയെ ഉപേക്ഷിച്ച് പാശ്ചാത്യനൃത്തരൂപങ്ങളെ മാത്രം ആസ്വദിച്ചു കഴിയാൻ നമുക്കാവുമോ? കർണാടകസംഗീതം എക്കാലവും നമുക്കു വേണ്ടേ? വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക് കൊണ്ടു മാത്രം നമ്മുടെ ഹൃദയം നിറയുമോ? ഭാഷകളിലും വേണ്ടേ ഈ സമീപനം? ഏതു ഭാഷയും ഒരു സംസ്കാരത്തെ സൂചിപ്പിക്കുന്നു എന്നതു മറന്നുകൂടാ.
തനിമയിലൂടെ പരാജയപ്പെടുന്നത് അനുകരണംവഴി വിജയിക്കുന്നതിനേക്കാൾ മെച്ചമെന്നു കരുതുന്നവരുമുണ്ട്. ‘ഹൃദയംകൊണ്ടു കണ്ടെത്തുക, മനസ്സുകൊണ്ട് പണിതുയർത്തുക’ എന്ന് ബഹുമുഖപ്രതിഭ ക്രിസ് ജാമി. ‘തനിമയിൽ നിന്നേ നന്മ വിളയൂ’ എന്നു ബ്രിട്ടിഷ് ചിന്തകൻ ജോൺ സ്റ്റ്യൂവാർട്ട് മിൽ.
'നീ ഒരുകാലത്തും ഈ പരീക്ഷ ജയിക്കില്ല’ എന്ന മട്ടിൽ ശാപവാക്കു പറയുന്നവരുണ്ട്. കുട്ടികളുടെ മനസ്സിനെ എങ്ങനെ അതു വേദനിപ്പിക്കുന്നുവെന്ന് ചിന്തിക്കാത്തവർ. ഇനി അങ്ങനെയൊന്നു കേൾക്കാനിടയായാൽ അത് അവഗണിക്കാം. അന്യർക്കുള്ള ഹൃദയവും ശ്വാസകോശവും തലച്ചോറും പ്രയത്നശീലവും എനിക്കുമുണ്ട്, ഞാൻ പരിശ്രമിച്ചു വിജയിക്കുകതന്നെ ചെയ്യും എന്നു ചിന്തിച്ചു മുന്നേറുന്നതാണ് വിജയികളുടെ വഴി. ഏതെങ്കിലും ശാപവാക്കു പറയുന്നവരോട് അടിമ മനഃസ്ഥിതി കാട്ടേണ്ടതില്ല.
ഒരു പടികൂടിക്കടന്ന് ലക്ഷ്മണനെക്കൊണ്ട് എഴുത്തച്ഛൻ പറയിക്കുന്നുണ്ട് :
‘കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ–
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’
ഗുരുവിനെപ്പോലും അവഗണിക്കാമെന്നല്ല, ഗുരു തെറ്റു ചെയ്താൽ ശാസനത്തിനു വിധേയനാക്കണം എന്നു ലക്ഷ്മണൻ. രാമനെ കാട്ടിലയ്ക്കാനുള്ള തീരുമാനമറിഞ്ഞ് അച്ഛനെതിരെ തിരിയുകയായിരുന്നു രാമന്റെ അനുജൻ.
എവറസ്റ്റിന്റെ മുകളിൽ ആദ്യമെത്തിയ ഇന്ത്യൻ വനിത ബചേന്ദ്രി പാൽ ആണെന്ന് ഏവർക്കുമറിയാം. പക്ഷേ 1954ൽ ഉത്തരകാശിയിൽ ജനിച്ച ഇവർ മുപ്പതാം വയസ്സിലെടുത്ത നിർണായകതീരുമാനം ആത്മാഭിമാനത്തിന്റെ സാക്ഷാൽക്കാരമാണ്. വനിതകളടങ്ങിയ ആദ്യ ഇന്ത്യൻ സംഘം 24,000 അടി ഉയരത്തിൽ ക്യാംപ് തയാറാക്കുമ്പോൾ കനത്ത ഹിമപ്രവാഹം വന്ന് ബചേന്ദ്രി അടക്കം എല്ലാവരെയും മഞ്ഞുകട്ടകൾക്കടിയിലാക്കി.
പലർക്കും പരുക്കു പറ്റിയെങ്കിലും ജീവനോടെ രക്ഷപെട്ടു. മലകയറ്റം ഉപേക്ഷിച്ചു മടങ്ങിക്കളയാമെന്ന തീരുമാനം വന്നപ്പോൾ, അതു വേണ്ടെന്നും കയറ്റം തുടരണം എന്നും ബചേന്ദ്രി ശഠിച്ചു. മിക്കവരും മടങ്ങി. ഒരൊറ്റ വനിത മാത്രമടങ്ങിയ ചെറുസംഘം കയറ്റം തുടർന്നു. 1984 മെയ് 23ന് എവറസ്റ്റിന്റെ നെറുകയിലെത്തിയ ബചേന്ദ്രി ചരിത്രത്തിലേക്കു നടന്നുകയറി. സ്വാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും രോമാഞ്ചം വിരിയിക്കുന്ന കഥ.
‘അഭിമാനത്തിന്റെ സ്യൂട്കേസുമെടുത്ത്, സ്വാതന്ത്ര്യത്തിന്റെ ഫ്ലൈറ്റിലേറി, മാറ്റത്തിന്റെ താഴ്‌വരയിലിറങ്ങിയ വനിതകളാണ് സ്വന്തം വില തിരിച്ചറിഞ്ഞവർ’ എന്നു പ്രചോദക ലേഖിക ഷാനൺ എൽ ആഡ്‌ലർ. സ്വാഭിമാനം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ നഷ്ടത്തെപ്പറ്റി തനിക്കു ചിന്തിക്കാനാവില്ലെന്നു ഗാന്ധിജി. സ്വയം ബഹുമാനിക്കാത്തവരെ അന്യരും ബഹുമാനിക്കില്ലെന്നു പ്രശസ്ത നോവലിസ്റ്റ് ദസ്തയോവ്‍സ്കി.
സ്വാഭിമാനത്തെക്കുറിച്ച് അമേരിക്കൻ ചിന്തകൻ എമേഴ്സൺ ശക്തമായി പറഞ്ഞു, ‘‘നിങ്ങൾ കഴിഞ്ഞ കാലത്തിന്റെ അടിമയാകരുത്. മഹാസാഗരങ്ങളിലേക്കു കുതിച്ചുചാടുക, ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുക, ദൂരദിക്കുകളിലേക്കു നീന്തിത്തുടിച്ചു പോകുക. പുതുമയാർന്ന സ്വാഭിമാനവും ശക്തിയുമായി നിങ്ങൾ മടങ്ങും. പഴമയെ പിൻതള്ളുന്ന പുതുപുത്തൻ അനുഭവങ്ങളുമായി.’’