2022ൽ സിപിഎമ്മിനെ ‘പരിഭ്രാന്തിയിലാഴ്ത്തിയ’ കേന്ദ്ര തീരുമാനം: ബംഗാളിൽ ബുദ്ധദേവിനെ ചതിച്ചത് ആര്?
പരിഷ്കരണങ്ങളുടെ ആഹ്ലാദാരവങ്ങൾക്കു പിന്നാലെ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വീണു. പിന്നാലെ കിഴക്കൻ യൂറോപ്പിലെ ഒരുപിടി രാജ്യങ്ങൾ കൂടി സ്വതന്ത്രമായി. ജനാധിപത്യത്തെയും പൗരാവകാശത്തെയും വിലമതിക്കുന്നവർ ആ ‘തകർച്ച’യിൽ ആഹ്ലാദം കൊണ്ടു. എന്നാൽ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകരുകയോ, ഇല്ലേയില്ല എന്ന വിശ്വാസമായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നത്. ഒ.വി.വിജയന്റെ പ്രശസ്തമായ ഒരു കാർട്ടൂൺ രൂപംകൊണ്ടത് ഈ സാഹചര്യത്തിലായിരുന്നു. ഒരു നമ്പൂതിരി രാമായണം വായിക്കുന്നു. ‘മലകളിളകിലും മഹാജനാനാം മനമിളകാ...’. സമീപത്ത് ഇളകാത്ത വിശ്വാസമെന്ന വൻമല. വിശ്വാസമെന്ന മലയെ നീക്കാൻ ശ്രമിച്ച വിഡ്ഢിയായും ബുദ്ധദേവ് ഭട്ടാചാര്യയെ വിലയിരുത്തുന്നവരുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ നിന്ന് ‘പാഠം’ പഠിച്ചില്ല. ഗോർബച്ചേവ് ചെയ്തപോലെ, ഒന്നര പതിറ്റാണ്ടു കാലത്തിനു ശേഷം, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിൽ പരിഷ്കരണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്. ഗോർബച്ചേവ് എന്ന വ്യക്തിയാണ് കമ്യൂണിസത്തിന്റെ അന്തകനെന്ന് ഇന്നും പല്ലിറുമ്മുന്ന ഒരു വിഭാഗമുണ്ട്. ഗോർബച്ചേവ് ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയെന്ന് അവർ ഊറ്റംകൊള്ളുന്നു. കവിയും കലാഹൃദയവും ഉണ്ടായിരുന്ന ബുദ്ധദേവ് വിസ്മൃതിയുടെ ആവരണത്തിലേക്ക് സ്വയം മറയുകയായിരുന്നു. പരിഷ്കരണങ്ങൾ വഴി ബംഗാളിനെ ഇടതുപക്ഷത്തിന് പച്ചതൊടാനുള്ള പരുവമല്ലാതാക്കിയതിന്റെ പാപഭാരം

പരിഷ്കരണങ്ങളുടെ ആഹ്ലാദാരവങ്ങൾക്കു പിന്നാലെ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വീണു. പിന്നാലെ കിഴക്കൻ യൂറോപ്പിലെ ഒരുപിടി രാജ്യങ്ങൾ കൂടി സ്വതന്ത്രമായി. ജനാധിപത്യത്തെയും പൗരാവകാശത്തെയും വിലമതിക്കുന്നവർ ആ ‘തകർച്ച’യിൽ ആഹ്ലാദം കൊണ്ടു. എന്നാൽ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകരുകയോ, ഇല്ലേയില്ല എന്ന വിശ്വാസമായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നത്. ഒ.വി.വിജയന്റെ പ്രശസ്തമായ ഒരു കാർട്ടൂൺ രൂപംകൊണ്ടത് ഈ സാഹചര്യത്തിലായിരുന്നു. ഒരു നമ്പൂതിരി രാമായണം വായിക്കുന്നു. ‘മലകളിളകിലും മഹാജനാനാം മനമിളകാ...’. സമീപത്ത് ഇളകാത്ത വിശ്വാസമെന്ന വൻമല.
വിശ്വാസമെന്ന മലയെ നീക്കാൻ ശ്രമിച്ച വിഡ്ഢിയായും ബുദ്ധദേവ് ഭട്ടാചാര്യയെ വിലയിരുത്തുന്നവരുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ നിന്ന് ‘പാഠം’ പഠിച്ചില്ല. ഗോർബച്ചേവ് ചെയ്തപോലെ, ഒന്നര പതിറ്റാണ്ടു കാലത്തിനു ശേഷം, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിൽ പരിഷ്കരണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്. ഗോർബച്ചേവ് എന്ന വ്യക്തിയാണ് കമ്യൂണിസത്തിന്റെ അന്തകനെന്ന് ഇന്നും പല്ലിറുമ്മുന്ന ഒരു വിഭാഗമുണ്ട്. ഗോർബച്ചേവ് ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയെന്ന് അവർ ഊറ്റംകൊള്ളുന്നു. കവിയും കലാഹൃദയവും ഉണ്ടായിരുന്ന ബുദ്ധദേവ് വിസ്മൃതിയുടെ ആവരണത്തിലേക്ക് സ്വയം മറയുകയായിരുന്നു. പരിഷ്കരണങ്ങൾ വഴി ബംഗാളിനെ ഇടതുപക്ഷത്തിന് പച്ചതൊടാനുള്ള പരുവമല്ലാതാക്കിയതിന്റെ പാപഭാരം ഏറ്റുവാങ്ങിയാണ് അദ്ദേഹം പിൻവാങ്ങിയത്. കുളിപ്പിച്ചശേഷം കുട്ടിയെക്കൂടി പുറത്തേക്കു കളഞ്ഞു.
∙ ആരാണ് ശരി?
‘ശരിയായ ചിന്തയും തെറ്റായ പ്രവൃത്തിയും കൊണ്ട് ദുരന്ത നായകനായി’ എന്ന് ബുദ്ധദേവിനെപ്പറ്റി വിലയിരുത്തലുണ്ട്. ബംഗാളിലെ സാമ്പത്തിക മേഖലയിൽ ‘പെരിസ്ട്രോയിക്ക’ നടപ്പാക്കുന്ന കാലത്തൊരിക്കൽ അദ്ദേഹം കേരളത്തിൽ വന്നു. തന്റെ പരിഷ്കരണപരിപാടികളെ വളരെ ആവേശത്തോടെ അവതരിപ്പിച്ചു. വിദേശ കമ്പനികൾ ബംഗാളിൽ നിക്ഷേപം നടത്താൻ എത്തുന്നത് അദ്ദേഹം വിവരിച്ചു. അതീവ ആത്മാർഥതയുള്ള സഖാവിന്റെ പോക്കിൽ ചിലരെങ്കിലും അന്നേ ആശങ്കാകുലരായിരുന്നു. ഭയപ്പെട്ടതു തന്നെയാണ് സംഭവിച്ചത്. നന്ദിഗ്രാം, സിംഗൂർ എന്നീ വാക്കുകൾ സിപിഎമ്മിന്റെ തലയിൽ തീകോരിയിട്ടു. പ്രതിഷേധം അടിച്ചൊതുക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയതോടെ എല്ലാം കൈവിട്ടുപോയി.
ബംഗാളിനെ ആകെ മാറ്റിയെടുക്കാൻ ആത്മാർഥമായി ശ്രമം നടത്തിയ ബുദ്ധദേവ്, രാഷ്ട്രീയക്കളിയിൽ സർക്കാരും പാർട്ടിയും മലവെള്ളപ്പാച്ചിലിൽ എന്ന പോലെ ഒഴുകിപ്പോകുന്നത് കണ്ടുനിന്നു. ഇതിന് ഇടവരുത്തിയ വ്യക്തി ദുരന്തനായകനല്ലെങ്കിൽ മറ്റാരാണ്? എന്നാൽ ഇതൊന്നുമായിരുന്നില്ല ബുദ്ധദേവ് ഭട്ടാചാര്യ. ജ്യോതിബസു എന്ന, പ്രധാനമന്ത്രി സ്ഥാനത്തേക്കു വരെ പരിഗണിച്ച ഉന്നതശീർഷനായ നേതാവിന്റെ പിൻഗാമിയായാണ് വരുന്നത് (2000–2011) എന്ന കാര്യംതന്നെ ബുദ്ധദേവിന് ഭാരം നൽകുന്നതായിരുന്നു. അത്രയും ജനകീയനും സമ്മതനും ആയിരുന്നു ബസു. ബുദ്ധദേവിന്റെ തുടക്കം പക്ഷേ ഒട്ടും മോശമായില്ല. അടുത്തവർഷം, 2001ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 199 സീറ്റു നേടിയാണ് ബുദ്ധദേവിന്റെ നേതൃത്വത്തിൽ വിജയിച്ചത്. 2006ലാകട്ടെ 235 ആയി അത് ഉയർത്താനും കഴിഞ്ഞു.
ഇത്രയും ജനപിന്തുണയാണ് പരിഷ്കരണങ്ങൾ നടത്താൻ അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയത്. ബംഗാളിനെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിയത് യൂണിയനുകളുടെ അതിരുകടന്ന ഇടപെടലുകളായിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ ‘ഏറ്റവും വലിയ യൂണിയൻ ഞങ്ങളുടേതാണ്, തൊഴിലാളികളെ കാര്യങ്ങളെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്കു കഴിയും’ എന്നാണ് ഉറപ്പോടെ അദ്ദേഹം പറഞ്ഞത്. എന്നാൽ യൂണിയനുകളിൽ നിന്നല്ല ഗ്രാമങ്ങളിൽ നിന്നായിരുന്നു അപ്രതീക്ഷിതമായ എതിർപ്പുകൾ ഉയർന്നുവന്നത്.
∙ പാളിച്ചകൾ, രാജിസന്നദ്ധത
‘കൃഷിയാണ് നമ്മുടെ അടിത്തറ, വ്യവസായമാണ് ഭാവി’ എന്നായിരുന്നു ബുദ്ധദേവ് രൂപം നൽകിയ മുദ്രാവാക്യം. വ്യവസായം കൊണ്ടുവരാനുള്ള ശ്രമങ്ങളെ കൃഷിക്കാർ തകർത്തു എന്നതായിരുന്നു അന്തിമഫലം. ടാറ്റയുടെ നാനോ കാർ കമ്പനി സിംഗൂരിൽ സ്ഥാപിക്കുന്ന കാര്യം 2006ൽ പ്രഖ്യാപിച്ചതോടെയാണ് ബംഗാളികൾ അതിരറ്റ് സ്നേഹിച്ചിരുന്ന നേതാവിനെതിരെ ക്രമേണ തിരിഞ്ഞത്. ബുദ്ധദേവിനൊപ്പം ബംഗാൾ രാഷ്ട്രീയവും മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയായിരുന്നു. സിംഗൂരിനും നന്ദിഗ്രാമിനും പുറമെ ഐടി വ്യവസായം വളർത്താനും സൽബോണിയിൽ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനും നായചറിൽ കെമിക്കൽ ഹബ് സ്ഥാപിക്കാനും അദ്ദേഹം പദ്ധതിയിട്ടു. 2006ൽ സിംഗൂരിൽ ടാറ്റയ്ക്കു വേണ്ടി 997 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 3 ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കേണ്ടി വരും എന്നതാണ് സമരത്തിന് ഇടയാക്കിയത്.
2007 മാർച്ച് 14ന് നടന്ന വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. അതിന്മേലുള്ള പ്രതിഷേധം കനത്തതോടെ ടാറ്റ ഗ്രൂപ്പ് പദ്ധതി 2008ൽ വേണ്ടെന്നുവച്ചു. ഗുജറാത്തിലേക്ക് മാറ്റി. നന്ദിഗ്രാമിലെ സെസ് പദ്ധതിയും നടന്നില്ല. ടാറ്റ ഗ്രൂപ്പിന്റെ പദ്ധതി നടപ്പായിരുന്നെങ്കിൽ ബംഗാളിന്റെ തലേവര മാറുമെന്ന് കരുതുന്നവരാണ് കൂടുതലും. ഇതിന്റെ ഫലം 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയായിരുന്നു. 196 നിയമസഭാ മണ്ഡലങ്ങളിൽ തൃണമൂൽ മുന്നിലെത്തി. വെറും 30 സീറ്റുകളിലേക്ക് സിപിഎം ഒതുങ്ങി. 2011ൽ ഇടതുപക്ഷം മാത്രമല്ല, ജാദവ്പുർ മണ്ഡലത്തിൽ ബുദ്ധദേവും തോറ്റു. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട, ലോകത്തെ ഏറ്റവും ദീർഘകാലം നിലനിന്ന, കമ്യൂണിസ്റ്റ് ഭരണമാണ് ഒരുപൊടി പോലും ശേഷിക്കാതെ അവസാനിച്ചത്.
∙ ഖിന്നനായ നേതാവ്
‘വെടിവയ്പുണ്ടായി എന്നു കേട്ടപ്പോൾ ഞാൻ തകർന്നുപോയി’– പിൽക്കാലത്ത് ബുദ്ധദേവ് പറഞ്ഞു. ‘ഉത്തരവാദിത്തമുള്ള ഏതു സർക്കാരിനും അങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ. ക്രമസമാധാനം ആകെ തകർത്തു. എങ്കിലും വെടിവയ്പുണ്ടാകാതിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിക്കുന്നു. മുകളിൽ ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ എല്ലാ നിയന്ത്രണത്തിലുമല്ല കാര്യങ്ങൾ നടക്കാറുള്ളത്’ എന്നും കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തിന്റെ അടിവേരിളകുന്നു എന്നു ബോധ്യപ്പെട്ട 2009ലെ ലോക്സഭാ പരാജയത്തിനു പിന്നാലെ രാജിവയ്ക്കാൻ ബുദ്ധദേവ് താൽപര്യപ്പെട്ടു. ഈ ആവശ്യവുമായി അന്ന് വിശ്രമജീവിതത്തിലായിരുന്ന ജ്യോതി ബസുവിനെ കാണുകയും ചെയ്തു.
രാജിവയ്ക്കുന്നതിൽ അർഥമില്ലെന്നും പോരാടുകയാണ് വേണ്ടതെന്നുമായിരുന്നു ബസു ഉപദേശിച്ചത്. വെടിവയ്പുകഴിഞ്ഞപ്പോഴും രാജിക്ക് തയാറായിരുന്നു. സംഭവിച്ചതിനെല്ലാം താൻ ഉത്തരവാദിയാണെന്നാണ് തുറന്നുപറഞ്ഞത്. ‘വ്യവസായവൽക്കണം നടന്നില്ലെങ്കിൽ നമ്മുടെ കുട്ടികൾ എന്തു ചെയ്യും? എന്തായിരിക്കും അവരുടെ ഭാവി? ഇത് സിപിഎമ്മിന്റെയോ തൃണമൂൽ കോൺഗ്രസിന്റെയോ പ്രശ്നമല്ല’ എന്ന സത്യസന്ധമായ നിലപാടെടുക്കുകയും ചെയ്തു.
∙ ലളിത ജീവിതം, കോൺഗ്രസ് സഖ്യം
സൗത്ത് കൊൽക്കത്തയിലെ പാം അവന്യൂവിലെ രണ്ടുമുറി ഫ്ലാറ്റിലാണ് മുൻ മുഖ്യമന്ത്രി ജീവിച്ചത്. ശ്വാസകോശ രോഗം വഷളായപ്പോൾ മാറിത്താമസിക്കാൻ ഡോക്ടർമാർ നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഫ്ലാറ്റിലാണ് അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴും താമസിച്ചത്. ഈ പരിമിതിയിൽ നിന്നുകൊണ്ടാണ് സംസ്ഥാനത്തെ വളർത്തിയെടുക്കാൻ ശ്രമിച്ചത്. തിരിച്ചടികൾക്കു ശേഷം പാർട്ടിയിൽ നിന്ന് ക്രമേണ അകലുന്ന ബുദ്ധദേവിനെയാണ് കണ്ടത്. ഡൽഹിയിൽ നടന്ന യോഗങ്ങളിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പങ്കെടുക്കുന്നത് ഒഴിവാക്കി. ആണവ നയത്തിന്റെ പേരിൽ യുപിഎ സർക്കാരിന് പിന്തുണ പിൻവലിച്ചതിനെതിരെ പ്രകാശ് കാരാട്ടിനോടുള്ള എതിർപ്പ് ബംഗാൾ പാർട്ടിക്ക് ഉണ്ടായിരുന്നു. ഇതും ബുദ്ധദേവിന്റെ പിൻവലിയലിനുള്ള കാരണമായി വാർത്തകളിൽ വന്നു.
2015ൽ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്തായി. 1966ൽ എടുത്ത പാർട്ടി അംഗത്വം 2018ൽ അദ്ദേഹം ഉപേക്ഷിച്ചു. കോൺഗ്രസുമായി സഖ്യമെന്ന സിദ്ധാന്തത്തിന്റെ വക്താവായി മാറുന്ന ബുദ്ധദേവിനെയും ഈ കാലഘട്ടത്തിൽ കണ്ടു. ജനാധിപത്യം തിരികെ കൊണ്ടുവരാൻ കോൺഗ്രസുമായി ചേർന്ന് മത്സരിക്കണമെന്ന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തിനു വേണ്ടി ഇരുപാർട്ടികളും തോളോടു തോൾ ചേർന്നു നിൽക്കണമെന്ന് 2016ൽ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുമായി വേദി പങ്കിട്ടുകൊണ്ട് ഇരുപാർട്ടികളും തമ്മിലുള്ള അകലം കുറച്ചു.
ഇതിനിടെ അദ്ദേഹം നടത്തിയ വ്യവസായവൽക്കരണ ശ്രമങ്ങളോടുള്ള ബഹുമാനം സൂചിപ്പിക്കാനെന്നുപറഞ്ഞ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2022ൽ പത്മഭൂഷൻ ബഹുമതി പ്രഖ്യാപിച്ചു. നിരസിക്കുമെന്ന് ഉറപ്പുവരുത്താൻ പാർട്ടി നേതൃത്വം പരിഭ്രാന്തമായി ശ്രമിച്ചു. പക്ഷേ അതൊന്നും വേണ്ടിവന്നില്ല. വേണ്ടെന്ന് അദ്ദേഹംതന്നെ പ്രഖ്യാപിച്ചു. ഒരിക്കൽ കമ്യൂണിസ്റ്റായവർ എന്നും കമ്യൂണിസ്റ്റ് എന്ന് ബുദ്ധദേവ് തെളിയിച്ചു. ചെറിയ ഫ്ലാറ്റിൽ തന്നെ അദ്ദേഹം തുടർന്നും ജീവിച്ചു. ബംഗാളിലും ത്രിപുരയിലും ഉന്നത നേതൃത്വം ലളിതവും അഴിമതിരഹിതവും ആയ ജീവിതമാണ് നയിച്ചത്. കേരളത്തിലെ നേതാക്കളെപ്പോലെ ആരോപണവിധേയർ ആയില്ല. ഇക്കാര്യങ്ങൾ കേരളത്തിലും ചർച്ചയായി.
∙ ന്യൂ ബ്രാൻഡ് സോഷ്യലിസം
വിപ്രോ മേധാവി അസിം പ്രേംജി, ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്നാണ് ബുദ്ധദേവ് അധികാരത്തിലിരിക്കെ വിശേഷിപ്പിച്ചത്. സിംഗപ്പുർ പ്രധാനമന്ത്രിയായിരുന്ന ലീൻ സെയിൻ ലുങ്ങിന്റെ ‘പരിഷ്കരിക്കുക, മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുക അല്ലെങ്കിൽ നശിക്കുക’ എന്ന സിദ്ധാന്തത്തെയാണ് ബുദ്ധദേവ് മുറുകെപ്പിടിച്ചത്. വിപ്ലവം കൊണ്ടു മാത്രം വിശപ്പുമാറില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു കമ്യൂണിസ്റ്റ് നേതാവ് കുത്തക മുതലാളിത്ത വിരുദ്ധൻ ആയിരിക്കണം എന്ന പൊതുധാരണയും പൊളിച്ചു. സാമ്പത്തിക രംഗത്ത് ബംഗാളിന്റെ പിന്നോട്ടുള്ള യാത്രയാണ്, എത്രയും വേഗം എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വ്യവസായവൽക്കരണത്തിലൂടെ തൊഴിൽ സൃഷ്ടിക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചത് അങ്ങനെയാണ്.
ആദ്യഘട്ടത്തിൽ ബംഗാളിൽ വികസനത്തിനും വളർച്ചയ്ക്കും ബദലായ മാർഗം തേടാൻ ശ്രമിച്ചു. അതു സാധ്യമല്ലെന്നു വന്നതോടെയാണ് കുത്തക വ്യവസായികളെ ക്ഷണിക്കാമെന്നു തീരുമാനിച്ചത്. ട്രേഡ് യൂണിയനുകളുടെ അഭിപ്രായങ്ങൾ മാനിച്ചാണ് ജ്യോതിബസു ഭരണം നടത്തിയതെങ്കിൽ മാറിയ കാലത്ത് തൊഴിലാളികൾ മാറിച്ചിന്തിക്കണമെന്ന് ബുദ്ധദേവ് കരുതി. തൊഴിലാളികളോട് പറയേണ്ട കാര്യങ്ങളെപ്പറ്റി അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത് ഇങ്ങനെ:
‘വെറും സമരം ഗുണം ചെയ്യില്ല. വ്യവസായത്തിന്റെ അവസ്ഥയെപ്പറ്റിയുള്ള കാര്യങ്ങളും നിങ്ങൾ മനസിലാക്കണം. ഉദാഹരണത്തിന് ഇപ്പോൾ തേയില വ്യവസായ രംഗം പ്രതിസന്ധിയിലാണ്. അതിനാൽ നിങ്ങൾ ജോലി കൂടുതൽ ചെയ്ത് ഉൽപാദനം വർധിപ്പിക്കണം. അതു ചെയ്തില്ലെങ്കിൽ ശ്രീലങ്കയെയും കെനിയയെയും ഇക്കാര്യത്തിൽ തോൽപിക്കാനാവില്ല’. ഒരു മാർക്സിസ്റ്റ് നേതാവിൽ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകളാണ് ഇവയെന്ന് അക്കാലത്ത് വിമർശനമുയർന്നിരുന്നു. പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാകുമെന്ന വാദങ്ങൾ അദ്ദേഹം തള്ളി. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന വാദത്തെ അദ്ദേഹം തള്ളിയത് ഇങ്ങനെ: ‘അടിസ്ഥാന സിദ്ധാന്തങ്ങളെ ഞങ്ങൾ തള്ളുന്നില്ല. പ്രായോഗിക രംഗങ്ങളിൽ പ്രത്യയശാസ്ത്രം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വസ്തുതകളിൽ നിന്ന് പഠിക്കുക എന്ന ചൈനീസ് രീതിയാണ് എനിക്കിഷ്ടം’.
തെറ്റുകൾ തുറന്നുസമ്മതിക്കാനും അദ്ദേഹം തയാറായിരുന്നു. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാതിരുന്നത് തെറ്റായിരുന്നുവെന്നും സർക്കാരിന് എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്നും കരുതിയത് തെറ്റായിപ്പോയെന്ന് തുറന്നുപറഞ്ഞു. ‘സ്വകാര്യമേഖലയെ വളരെ ഗൗരവത്തിലെടുക്കണം. സ്വകാര്യമേഖലയ്ക്ക് ഞാൻ ഒരു സന്ദേശം നൽകുകയാണ് എന്റേത് നിക്ഷേപ സൗഹൃദ സർക്കാരായിരിക്കും’.
∙ എന്തുകൊണ്ട് പരാജിതൻ?
ദീർഘകാലത്തെ ഇടതുഭരണവും സാമ്പത്തിക മേഖലയിലെ മുരടിപ്പും കാരണം വിദ്യാസമ്പന്നരായ ജനങ്ങൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ ഉദാരവൽക്കരണത്തിന്റെ സാമ്പത്തിക ഫലങ്ങൾ അനുഭവിക്കുന്നതായി ബംഗാളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ചിന്തിച്ചു. അവർക്കിടയിലേക്കാണ് ‘ഐശ്വര്യപൂർണവും സമ്പദ് സമൃദ്ധവുമായ നാളെ’ എന്ന മുദ്രാവാക്യം മമത ബാനർജി പ്രചരിപ്പിച്ചത്. മുദ്രാവാക്യങ്ങളിലൂടെ ജനത്തെ ആകർഷിക്കുന്ന കാര്യത്തിൽ എന്നും സമർഥയായിരുന്നു മമത. ബുദ്ധദേവ് ആകട്ടെ, നിക്ഷേപം കൊണ്ടുവന്ന് ബംഗാളിലെ സമൃദ്ധിയിലേക്ക് നയിക്കുന്നത് സ്വപ്നം കാണുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളെ ശ്രദ്ധിക്കാനും വിട്ടുപോയി.
മഴവിൽ സഖ്യം ഉണ്ടാക്കി മമത ബാനർജി രംഗത്തിറങ്ങി. ബംഗാളിൽ വളക്കൂറുണ്ടായിരുന്ന മാവോയിസ്റ്റ് അടക്കമുള്ള നക്സൽ സംഘടനകളെ വരെ മമത അണിനിരത്തി. പതിറ്റാണ്ടുകളായി മുതലാളിമാർക്കും ഫ്യൂഡൽ പ്രഭുക്കൾക്കുമെതിരെ സമരം നടത്തിയ പാരമ്പര്യം രക്തത്തിലുള്ളവർ പാർട്ടി നേതൃത്വത്തിന്റെ നയ ‘വ്യതിചലന’ത്തിനെതിരെ രോഷാകുലരായി. അവരെ തെരുവിലിറക്കാൻ മമതയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ചെറു ചലനങ്ങൾ ഭൂകമ്പമായി മാറുമെന്ന് തന്റെ വന്യമായ സ്വപ്നങ്ങളിൽ പോലും ബുദ്ധദേവ് കരുതിയിട്ടുമുണ്ടാവില്ല.