'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടത്തുകൂടി ശബരിമലയിലേക്ക് റെയിൽപാത വരുന്നുവെന്ന ആദ്യമായി കേൾക്കുന്നത്. പിന്നെ പല പ്രാവശ്യം പണി തുടങ്ങിയെന്നോ സ്ഥലം ഏറ്റെടുക്കുന്നുവെന്നോ ഒരു കേട്ടിരുന്നു. ഇപ്പൊ എനിക്ക് 46 വയസ്സായി. ഇനി എന്നു വരാനാ ശബരി പാത. കഴിഞ്ഞ ദിവസം കേൾക്കുന്നു ശബരി പാത ഉപേക്ഷിച്ച് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ പാത നിർമിക്കുന്നുവെന്ന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ 26 കൊല്ലം കഴിഞ്ഞിട്ടും ഇവർക്കു കഴിയുന്നില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടോ. കേരളത്തിൽ അല്ലാതെ വേറെ എവിടെ ആണെങ്കിലും വർഷങ്ങൾക്കു മുൻപ് തന്നെ പാത നിർമിച്ചേനെ. മലയോരമേഖലയിൽ ഉള്ളവർക്ക് ട്രെയിൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇനിയില്ല.' ശബരി റെയിൽപാത കേന്ദ്രസർക്കാർ ഏതാണ്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളോട് കരിങ്കുന്നം സ്വദേശിയായ വിനോദിന്റെ പ്രതികരണമാണിത്. വർഷങ്ങൾ കാത്തിരുന്നിട്ടും

'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടത്തുകൂടി ശബരിമലയിലേക്ക് റെയിൽപാത വരുന്നുവെന്ന ആദ്യമായി കേൾക്കുന്നത്. പിന്നെ പല പ്രാവശ്യം പണി തുടങ്ങിയെന്നോ സ്ഥലം ഏറ്റെടുക്കുന്നുവെന്നോ ഒരു കേട്ടിരുന്നു. ഇപ്പൊ എനിക്ക് 46 വയസ്സായി. ഇനി എന്നു വരാനാ ശബരി പാത. കഴിഞ്ഞ ദിവസം കേൾക്കുന്നു ശബരി പാത ഉപേക്ഷിച്ച് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ പാത നിർമിക്കുന്നുവെന്ന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ 26 കൊല്ലം കഴിഞ്ഞിട്ടും ഇവർക്കു കഴിയുന്നില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടോ. കേരളത്തിൽ അല്ലാതെ വേറെ എവിടെ ആണെങ്കിലും വർഷങ്ങൾക്കു മുൻപ് തന്നെ പാത നിർമിച്ചേനെ. മലയോരമേഖലയിൽ ഉള്ളവർക്ക് ട്രെയിൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇനിയില്ല.' ശബരി റെയിൽപാത കേന്ദ്രസർക്കാർ ഏതാണ്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളോട് കരിങ്കുന്നം സ്വദേശിയായ വിനോദിന്റെ പ്രതികരണമാണിത്. വർഷങ്ങൾ കാത്തിരുന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടത്തുകൂടി ശബരിമലയിലേക്ക് റെയിൽപാത വരുന്നുവെന്ന ആദ്യമായി കേൾക്കുന്നത്. പിന്നെ പല പ്രാവശ്യം പണി തുടങ്ങിയെന്നോ സ്ഥലം ഏറ്റെടുക്കുന്നുവെന്നോ ഒരു കേട്ടിരുന്നു. ഇപ്പൊ എനിക്ക് 46 വയസ്സായി. ഇനി എന്നു വരാനാ ശബരി പാത. കഴിഞ്ഞ ദിവസം കേൾക്കുന്നു ശബരി പാത ഉപേക്ഷിച്ച് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ പാത നിർമിക്കുന്നുവെന്ന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ 26 കൊല്ലം കഴിഞ്ഞിട്ടും ഇവർക്കു കഴിയുന്നില്ല. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടോ. കേരളത്തിൽ അല്ലാതെ വേറെ എവിടെ ആണെങ്കിലും വർഷങ്ങൾക്കു മുൻപ് തന്നെ പാത നിർമിച്ചേനെ. മലയോരമേഖലയിൽ ഉള്ളവർക്ക് ട്രെയിൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇനിയില്ല.' ശബരി റെയിൽപാത കേന്ദ്രസർക്കാർ ഏതാണ്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളോട് കരിങ്കുന്നം സ്വദേശിയായ വിനോദിന്റെ പ്രതികരണമാണിത്. വർഷങ്ങൾ കാത്തിരുന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ വീടിനടത്തുകൂടി ശബരിമലയിലേക്ക് റെയിൽപാത വരുന്നുവെന്ന ആദ്യമായി കേൾക്കുന്നത്. പിന്നെ പല പ്രാവശ്യം പണി തുടങ്ങിയെന്നോ സ്ഥലം ഏറ്റെടുക്കുന്നുവെന്നോ ഒരു കേട്ടിരുന്നു. ഇപ്പൊ എനിക്ക് 46 വയസ്സായി. ഇനി എന്നു വരാനാ ശബരി പാത. കഴിഞ്ഞ ദിവസം കേൾക്കുന്നു ശബരി പാത ഉപേക്ഷിച്ച് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പുതിയ പാത നിർമിക്കുന്നുവെന്ന്. രാജ്യത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്ക് ഒരു റെയിൽപാത നിർമിക്കാൻ 26 കൊല്ലം കഴിഞ്ഞിട്ടും ഇവർക്കു കഴിയുന്നില്ല. 

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയിട്ടു വല്ല കാര്യവുമുണ്ടോ. കേരളത്തിൽ അല്ലാതെ വേറെ എവിടെ ആണെങ്കിലും വർഷങ്ങൾക്കു മുൻപ് തന്നെ പാത നിർമിച്ചേനെ. മലയോരമേഖലയിൽ ഉള്ളവർക്ക് ട്രെയിൻ കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇനിയില്ല.' ശബരി റെയിൽപാത കേന്ദ്രസർക്കാർ ഏതാണ്ട് ഉപേക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളോട് കരിങ്കുന്നം സ്വദേശിയായ വിനോദിന്റെ പ്രതികരണമാണിത്. വർഷങ്ങൾ കാത്തിരുന്നിട്ടും, ഉറപ്പിന്റെ പച്ചവെളിച്ചം അങ്കമാലി എരുമേലി ശബരി പാതയ്ക്കായി തെളിയുന്നില്ല. 

പദ്ധതിചെലവിലെ സംസ്ഥാന വിഹിതം സംബന്ധിച്ച അനിശ്ചിതത്വമാണ് ശബരി പാതയ്ക്കു കുറുകെ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി അങ്കമാലി - എരുമേലി 114 കിലോമീറ്റർ ശബരി റെയിൽപാത ചുവപ്പു സിഗ്നലിൽ കുടുങ്ങിക്കിടക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വലിയതോതിൽ പ്രതിഷേധം ഉയർന്നതാണ് തടസ്സമായിരുന്നതെങ്കിൽ ഇപ്പോൾ സംസ്ഥാനസർക്കാരിന്റെ കയ്യിൽ പണമില്ല എന്നതാണ് പദ്ധതിക്കു തടസ്സമാകുന്നത്.

ADVERTISEMENT

1997- 98ൽ  അനുമതി നൽകിയ പാത, സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കടമ്പകളിൽ തട്ടിക്കിടക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ലെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചത്. അതേ സമയം 50 ശതമാനം പണം കൊടുക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അതിനുള്ള നടപടികൾ ത്വരിതഗതിയിൽ മുന്നോട്ടുപോകുകയാണെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്. 3800 കോടി ചെലവിൽ മലയോരമേഖലയ്ക്കു കൂടി ഗുണകരമാകുന്ന പദ്ധതി ഉപേക്ഷിച്ച് 9,000 കോടിയോളം മുതൽ മുടക്കുള്ള ചെങ്ങന്നൂർ - പമ്പ (75 കിലോമീറ്റർ) പാതയിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഇപ്പോൾ താൽപര്യം. 

ഈ പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഡിപിആർ തയാറാക്കാനാണിതെന്നും അലൈൻമെന്റ് തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. ശബരിപാത പദ്ധതിയുടെ യാത്രയ്ക്ക് സംഭവിച്ചതെന്ത് ? കാലടി വരെ പാലം നിർമിച്ച പദ്ധതിക്ക് ഇനി എന്തു സംഭവിക്കും ? വായിക്കാം.

ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കാൻ സമ്മതപത്രം നൽകുന്നത് സംസ്ഥാന സർക്കാർ അനിശ്ചിതമായി വൈകിപ്പിക്കുന്നു

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞത്

∙ ആർക്കും വേണ്ടാത്ത ഒരു പാലം, ഇടിഞ്ഞു പൊളിയാറായ വീടുകൾ

ശബരിപാതയ്ക്കായി ഇതിനകം 264 കോടി രൂപ റെയിൽവേ ചെലവാക്കിയിട്ടുണ്ട്. അങ്കമാലി മുതൽ രാമപുരം വരെ (70 കിലോമീറ്റർ) ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങി. 8 കിലോമീറ്റർ റെയിൽപാതയും കാലടി സ്റ്റേഷനും പെരിയാറിനു കുറുകെ പാലവുമാണു പൂർത്തിയായത്. ഇവയെല്ലാം കാടു കയറിക്കിടക്കുകയാണ്. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമാണമാണു ബാക്കിയുള്ളത്. കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്ററിൽ റവന്യുവകുപ്പ് കല്ലിട്ട് തിരിച്ചു സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് 20 വർഷമായി. 

അശ്വനി വൈഷ്‌ണവ്, വി. അബ്‌ദുറഹിമാൻ (Photo: PTI, Kerala Gov)
ADVERTISEMENT

പദ്ധതിക്കായി സ്ഥലം വിട്ടുനൽകിയ ഉടമകളും പരിസരവാസികളും ദുരിതമനുഭവിക്കുകയാണ്. പദ്ധതിക്കായി വിട്ടുകൊടുത്ത സ്ഥലം വർഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്. ഈ സ്ഥലങ്ങൾ വിൽക്കാനോ വായ്പയെടുക്കാൻ ബാങ്കുകളിൽ ഈടുനൽകാനോ കൃഷിയിറക്കാനോ കഴിയുന്നില്ല. റെയിൽവേ മരവിപ്പിച്ച സ്ഥലത്തെ വീടുകൾ ഇടിഞ്ഞു വീഴാറായി. പരിസരം കാടുകയറി ഇഴജന്തുക്കളുടെ വാസ സ്ഥലമായിക്കഴിഞ്ഞു. ശബരി പാത വിട്ട് കേന്ദ്രം ചെങ്ങന്നൂർ - പമ്പ റൂട്ടിലേക്ക് തിരിയുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കാര്യങ്ങൾ വിശദീകരിച്ചു കത്തയച്ചിരുന്നു. 

ശബരി പാത ശബരിമലയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള എരുമേലി വരയേ എത്തൂവെന്നും പുതിയ പാത ശബരിമലയ്ക്ക് നാലു കിലോമീറ്റർ അടുത്തുവരെ എത്തുമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ വാദത്തിനും അദ്ദേഹം മറുപടി നൽകിയിരുന്നു. അങ്കമാലി എരുമേലി പാത ആദ്യം പമ്പയിലേക്കു തന്നെയാണു റെയിൽവേ ശുപാർശ ചെയ്തിരുന്നത്. വനം മന്ത്രാലയത്തിന്റെ എതിർപ്പ് മൂലം എരുമേലി വരെയാക്കിയതാണ്. വനം മന്ത്രാലയം അനുമതി നൽകിയാൽ ഈ പാതയും പമ്പ വരെ നീട്ടാമെന്നും മന്ത്രി അബ്ദുറഹിമാൻ അറിയിച്ചു. ചെങ്ങന്നൂർ - പമ്പ റെയിൽപാതയും വനമേഖലയിലൂടെ 19 കിലോമീറ്റർ സഞ്ചരിക്കാതെ പമ്പയിലെത്തില്ല. വനം മന്ത്രാലയത്തിന്റെ അനുമതി ഇതിനും ആവശ്യമാണ്. 

പെരിയാർ ടൈഗർ റിസർവിന്റെ പമ്പ റേഞ്ചിലെ മുക്കുഴി ഫോറസ്റ്റ് സ്റ്റേഷനു സമീപത്തെ വനം മേഖലയെ വേലി ഉപയോഗിച്ച് വേർതിരിച്ചു നിർത്തിയിരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

∙ കിഫ്ബിയും കൈവിട്ടു, 1900 കോടി ആരു വഹിക്കും

കഴിഞ്ഞ 2 ബജറ്റുകളിലായി 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവ് ഏറ്റവുമൊടുവിൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3800 കോടിയായി. ഇതിന്റെ പകുതി, 1900 കോടി രൂപയാണു കേരളം നൽകേണ്ടത്. കേരളം സമർപ്പിച്ച 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട് വിഭാഗം അംഗീകാരം നൽകിയിരുന്നു. ജനറൽ മാനേജരുടെ അംഗീകാരത്തിനായി സമർപ്പിച്ചപ്പോഴാണ് പകുതി തുക മുടക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ സമ്മതപത്രം നൽകണമെന്ന ആവശ്യം ഉയർന്നത്. 

ADVERTISEMENT

ചെലവിന്റെ പകുതി, 1900.46 കോടി രൂപ കേരളം വഹിക്കണം. 2017ലെ എസ്റ്റിമേറ്റ് പ്രകാരം 1407.5 കോടി രൂപ സംസ്ഥാനം മുടക്കേണ്ടിയിരുന്ന ഘട്ടത്തിൽ 2021ൽ കേരളം രേഖാമൂലം സമ്മതമറിയിച്ചിരുന്നു. എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 492.96 കോടി രൂപ കൂടി അധികം മുടക്കണമെന്നതിനാലാണ് വീണ്ടും സമ്മതപത്രം നൽകേണ്ടിവരുന്നത്. രേഖാമൂലം സമ്മതം ആവശ്യപ്പെട്ടുള്ള ഫയൽ ധനവകുപ്പിൽനിന്നു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയിരിക്കുകയാണ്. ഫയലിൽ മന്ത്രിസഭാ തീരുമാനം വരേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ തുക കണ്ടെത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.വേണു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. 

കെഎസ്ആർടിസി ബസ് ചെയിൻ സർവീസ് നടത്താൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് കാൽനടയായി 18 കിലോമീറ്റർ ദൂരം പമ്പയിലേക്ക് നടക്കുന്ന തീർഥാടകർ. (ഫയൽ ചിത്രം: മനോരമ)

2021ൽ സമ്മതം അറിയിക്കുമ്പോൾ കിഫ്ബി വഴി തുക കണ്ടെത്താമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. എന്നാൽ കിഫ്ബി ഏറ്റെടുക്കാവുന്നതിന്റെ പരമാവധി പദ്ധതികൾ ഏറ്റെടുത്തു കഴിഞ്ഞു. സർക്കാരിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലുള്ള കേസിൽ അന്തിമ തീരുമാനം വരുന്നതുവരെ പുതിയ പദ്ധതികൾ ഏറ്റെടുക്കാനാകില്ലെന്നു കിഫ്ബി സർക്കാരിനെ അറിയിച്ചു. ഇതോടെയാണു മറ്റു മാർഗങ്ങൾ തേടാൻ സർക്കാർ നിർബന്ധിതമായത്. ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കാൻ സമ്മതപത്രം നൽകുന്ന സംസ്ഥാന സർക്കാർ അനിശ്ചിതമായി വൈകിപ്പിക്കുന്നുവെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞത്. 

പ്രാദേശിക എതിർപ്പുകളും കേസുകളും പദ്ധതി മുടങ്ങാൻ കാരണമാണ്. 'പദ്ധതിയുടെ ചെലവ് 3726.95 കോടി രൂപയായിരിക്കുമെന്ന പുതുക്കിയ എസ്റ്റിമേറ്റ് കെ - റെയിൽ കമ്പനി ഡിസംബർ 15ന് സംസ്ഥാന സർക്കാരിനു സമർപ്പിക്കുകയും ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, സംസ്ഥാനം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല'- അശ്വിനി വൈഷ്ണവ് പറഞ്ഞു. പാതയുടെ അങ്കമാലി - കാലടി (7 കിലോമീറ്റർ), കാലടി - പെരുമ്പാവൂർ (10 കിലോമീറ്റർ) ഭാഗങ്ങളുടെ നിർമാണത്തിനു നടപടി തുടങ്ങിയിരുന്നു. ബാക്കി പണികൾ മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നാണു മന്ത്രിയുടെ നിലപാട്.

(പ്രതീകാത്മക ചിത്രം : മനോരമ)

∙ ചെങ്ങന്നൂരോ, ശബരിയോ?  56 കിലോമീറ്റർ അധികയാത്ര

ഇരുപാതകളെയും താരതമ്യം ചെയ്യാം. അങ്കമാലി - പമ്പ (എരുമേലി വഴി) 145 കിലോമീറ്ററും അങ്കമാലി - പമ്പ (ചെങ്ങന്നൂർ) വഴി 201 കിലോമീറ്ററുമാണ്. 56 കിലോമീറ്റർ തീർഥാടകർ അധികമായി സഞ്ചരിക്കണം. ശബരിമല തീർഥാടകരിൽ ഏറിയ പങ്കും പാലക്കാട് വഴി യാത്ര ചെയ്യുന്നതിനാൽ മുൻഗണന അങ്കമാലി - എരുമേലി പാതയ്ക്കാവും. ചെങ്ങന്നൂർ - പമ്പ പാത ശബരിമല തീർഥാടകർക്ക് ഏറെ പ്രാധാന്യമുള്ള എരുമേലിയിൽ എത്തില്ല. ചെങ്ങന്നൂർ പാത പമ്പയിൽ അവസാനിക്കുന്നതിനാൽ ശബരിമല തീർഥാടന കാലയളവിൽ മാത്രമാണു യാത്രക്കാരുണ്ടാകുക. ഇടയ്ക്കു വലിയ പട്ടണങ്ങളോ വാണിജ്യ കേന്ദ്രങ്ങളോ ഇല്ല. 

ചെങ്ങന്നൂരിൽനിന്ന് തുടങ്ങുന്ന പാത കല്ലിശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, വടശേരിക്കര, റാന്നി, മാടമൺ, പെരുന്തേനരുവി, അത്തിക്കയം, കണമല, നിലയ്ക്കൽ, അട്ടത്തോട്, ചാലക്കയം എന്നിവിടങ്ങളിലൂടെയാണ് പമ്പയിലെത്തുക. അങ്കമാലി - എരുമേലി ശബരി പാത കേരളത്തിന്റെ മൂന്നാം റെയിൽ ഇടനാഴിയായി മാറ്റാൻ കഴിയുന്ന പദ്ധതിയാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. എരുമേലിയിൽ നിന്നു പുനലൂരിലേക്കും അവിടെ നിന്നു തിരുവനന്തപുരത്തേക്കും പാത നീട്ടാൻ കഴിയും. ഇതു വഴി തമിഴ്‌നാട്ടിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും റെയിൽ കണക്ടിവിറ്റി ലഭിക്കും. 

Manorama archive

ശബരി പാത തൊടുപുഴയെയും ഇടുക്കി ജില്ലയെയും രാജ്യത്തെ റെയിൽവേ ഭൂപടത്തിൽ എത്തിക്കും. പെരുമ്പാവൂർ- കാലടി മേഖലയിലെ പ്ലൈവുഡ് നിർമാണ, അരി സംസ്‌കരണ വ്യവസായങ്ങൾക്കും പൈനാപ്പിൾ വ്യാപാരികൾക്കും ഇടുക്കി ജില്ലയ്ക്കും കിഴക്കൻ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കും റെയിൽവേ സൗകര്യം നൽകുന്ന പാതയാണിത്. ചെങ്ങന്നൂർ - പമ്പ പാതയ്ക്കു ചെലവ് ഏകദേശം 9000 കോടി രൂപയും അങ്കമാലി - എരുമേലി ശബരി പാതയ്ക്കു 3810 കോടി രൂപയുമാണു പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചെലവ്.

∙ മലയോര മേഖലയുടെ പാത, ലാസ്റ്റ് സ്റ്റോപ് തിരുവനന്തപുരം

കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൂടെയായിരുന്നു നിർദിഷ്ട ശബരി പാതയുടെ അലൈൻമെന്റ്. ഇതിൽ രാമപുരം ഭരണങ്ങാനം റെയിൽവേ സ്റ്റേഷനുകൾ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ സ്റ്റേഷനുകൾ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമേ നടത്തിയിട്ടുള്ളു. 

അങ്കമാലി - ശബരി റെയിൽവേ എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട വഴി തിരുവനന്തപുരം - ബാലരാമപുരത്തേക്കു വികസിപ്പിക്കുകയാണെങ്കിൽ 25 പുതിയ റെയിൽവേ സ്റ്റേഷനുകളുള്ള സമാന്തര റെയിൽപാത സംസ്ഥാന തലസ്ഥാനത്തേക്ക് രൂപപ്പെടുകയും ചെയ്യുമായിരുന്നു.

റെയിൽവേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിന്റെ മലയോര മേഖലകളിൽ 14 റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു അങ്കമാലി - എരുമേലി റെയിൽ പാത. വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോൾ ശബരി പാതയ്ക്കുള്ളത്. ഇതോടൊപ്പം എരുമേലിയിലെ വിമാനത്താവളംകൂടി യാഥാർഥ്യമായാൽ, ദൂരദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർക്കും കേരളത്തിനാകെത്തന്നെയും അത് ഏറെ പ്രയോജനകരമാകും.

അങ്കമാലി - എരുമേലി ശബരി റെയിൽപാതയുടെ നിർമാണജോലി ഏറ്റെടുക്കാൻ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ സന്നദ്ധത അറിയിച്ചതോടെ പദ്ധതി മുന്നോട്ടു പോകുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയായിരുന്നു.

English Summary:

Why Kerala's Sabari Railway Dream is Shifting Focus: The 9000 Crore Chengannur-Pamba Route