മാറ്റി നിർത്തിയാലുമറിയും, ‘ഇതെന്റെ അമ്മയല്ല’; ‘സ്നേഹപ്പശ’ മാറ്റും വേദന’; അമ്മ സ്നേഹത്തിന് കാരണമുണ്ട്!
ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനായ ഡോ. ജോൺ ബൗൾബിയാണു കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പ്രഥമപരിചാരകരുടെ പങ്കു സ്ഥിരീകരിച്ച സിദ്ധാന്തം ആവിഷ്കരിച്ചത്. നാമടക്കമുള്ള സർവജീവികളിലും കണ്ടുവരുന്ന തള്ള, പിള്ള ബന്ധത്തിനു പിന്നിലെ ശാസ്ത്രരഹസ്യം കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുകയാണ്. മനുഷ്യമസ്തിഷ്കത്തിൽ രാസപദാർഥങ്ങൾ കുത്തിവച്ചു പഠനം നടത്താൻ പറ്റില്ല. മൃതശരീരങ്ങളിലും ഈ പരീക്ഷണം നടത്താനാവില്ല. അതിനു പരിഹാരമാണു ചുണ്ടെലി. ജനിതകമായി നമ്മുടെ അസ്സൽ പതിപ്പാണ് എലി. അതിന്റെ ശരീരത്തിനകത്തു നടക്കുന്ന പ്രക്രിയകളെല്ലാം ഏറക്കുറെ നമ്മുടേതുപോലെ തന്നെയാണ്. വളർത്താൻ എളുപ്പം, സൗകര്യപൂർവം ജനിതക ഭേദഗതികൾ വരുത്താം; ലക്ഷണമൊത്ത പരീക്ഷണ മൃഗം. ഡോ. ഡൊലാരി കാർബോൺ ഈയിടെ പറഞ്ഞ കണക്കനുസരിച്ച് അമേരിക്കൻ ഗവേഷണ കേന്ദ്രങ്ങൾക്കു വർഷം 11 കോടി ചുണ്ടെലികൾ വേണം. പ്രേമ ഹോർമോൺ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് അമ്മയെയും കുഞ്ഞിനെയും ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ പശ. യുഎസിലെ അറ്റ്ലാന്റയിലുള്ള യെർകസ് ദേശീയ ആൾക്കുരങ്ങു ഗവേഷണകേന്ദ്രത്തിൽ ഡോ. ലാരി യങ് ചുണ്ടെലിയുടെ ബന്ധുവായ വോൾ എന്ന കാട്ടെലിയെ രണ്ടു പതിറ്റാണ്ട് നിരീക്ഷിച്ചു. ജീവിതകാലം മുഴുവൻ ഏകപങ്കാളി വ്രതമനുഷ്ഠിക്കുന്ന ഇവയുടെ

ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനായ ഡോ. ജോൺ ബൗൾബിയാണു കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പ്രഥമപരിചാരകരുടെ പങ്കു സ്ഥിരീകരിച്ച സിദ്ധാന്തം ആവിഷ്കരിച്ചത്. നാമടക്കമുള്ള സർവജീവികളിലും കണ്ടുവരുന്ന തള്ള, പിള്ള ബന്ധത്തിനു പിന്നിലെ ശാസ്ത്രരഹസ്യം കണ്ടെത്താൻ ഗവേഷകർ ശ്രമിക്കുകയാണ്. മനുഷ്യമസ്തിഷ്കത്തിൽ രാസപദാർഥങ്ങൾ കുത്തിവച്ചു പഠനം നടത്താൻ പറ്റില്ല. മൃതശരീരങ്ങളിലും ഈ പരീക്ഷണം നടത്താനാവില്ല. അതിനു പരിഹാരമാണു ചുണ്ടെലി.
ജനിതകമായി നമ്മുടെ അസ്സൽ പതിപ്പാണ് എലി. അതിന്റെ ശരീരത്തിനകത്തു നടക്കുന്ന പ്രക്രിയകളെല്ലാം ഏറക്കുറെ നമ്മുടേതുപോലെ തന്നെയാണ്. വളർത്താൻ എളുപ്പം, സൗകര്യപൂർവം ജനിതക ഭേദഗതികൾ വരുത്താം; ലക്ഷണമൊത്ത പരീക്ഷണ മൃഗം. ഡോ. ഡൊലാരി കാർബോൺ ഈയിടെ പറഞ്ഞ കണക്കനുസരിച്ച് അമേരിക്കൻ ഗവേഷണ കേന്ദ്രങ്ങൾക്കു വർഷം 11 കോടി ചുണ്ടെലികൾ വേണം. പ്രേമ ഹോർമോൺ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓക്സിടോസിൻ എന്ന ഹോർമോണാണ് അമ്മയെയും കുഞ്ഞിനെയും ചേർത്തുപിടിക്കുന്ന പ്രകൃതിയുടെ പശ.
യുഎസിലെ അറ്റ്ലാന്റയിലുള്ള യെർകസ് ദേശീയ ആൾക്കുരങ്ങു ഗവേഷണകേന്ദ്രത്തിൽ ഡോ. ലാരി യങ്, ചുണ്ടെലിയുടെ ബന്ധുവായ വോൾ എന്ന കാട്ടെലിയെ രണ്ടു പതിറ്റാണ്ട് നിരീക്ഷിച്ചു. ജീവിതകാലം മുഴുവൻ ഏകപങ്കാളി വ്രതമനുഷ്ഠിക്കുന്ന ഇവയുടെ ജീവരസം ഓക്സിടോസിനാണ്. കുഞ്ഞുങ്ങളെ കൂട്ടിപ്പിടിച്ചു ലാളിക്കുന്ന കാട്ടെലിപ്പെണ്ണിന്റെ തലച്ചോറിൽ ഓക്സിടോസിൻ കുതിച്ചു കയറുന്നു. കടൽപന്നിയുടെ മക്കൾസ്നേഹത്തിന്റെ മായാത്ത മുദ്രയാണു ഡോപമിൻ എന്ന ഹോർമോൺ. കുഞ്ഞിന്റെ കൂടെ നീന്തുകയോ കളിക്കുകയോ ചെയ്യുമ്പോൾ അമ്മയുടെ തലയിൽ ഡോപമിന്റെ അതിപ്രസരമുണ്ടാകുന്നു.
ആനകൾക്കു കുഞ്ഞിനോടുള്ള വാത്സല്യം പ്രസിദ്ധമാണ്. ആനയുടെ ശരീരത്തിലുള്ളതും വേദനാസംഹാരിയുമായ എൻഡോർഫിനുകളാണ് ഇതിനു നിദാനം. തള്ളയാനയുടെ പ്രസവവേദന ശമിപ്പിക്കുന്ന ഹോർമോൺ പ്രസവാനന്തരവും ശേഷിച്ച് ആനക്കുട്ടിക്കു സ്നേഹം ചൊരിയുന്നു. യേൽസ് സർവകലാശാലയിലെ ഡോ. മാർസിലോ ഡീട്രെക് ചുണ്ടെലിക്കുഞ്ഞുങ്ങളുടെ തലച്ചോറിൽ അമ്മയുമായി സുദൃഢബന്ധം ഊട്ടിയുറപ്പിക്കുന്ന ന്യൂറോണുകളുണ്ടെന്നു കണ്ടെത്തി. ഹാർവഡ് സർവകലാശാലയിലെ ഡോ. കാതറിൻ ഈ കോശങ്ങളെ അമ്മപ്രിയ ന്യൂറോൺ (I feel good with mummy) എന്നു വിളിക്കും. ചുണ്ടെലിയുടെ നാഡീരസതന്ത്രം നമുക്കും ബാധകമാണെന്നാണു കാതറിന്റെ അഭിപ്രായം.
തള്ള ചുണ്ടെലിയുടെ മുലപ്പാൽ കുടിച്ചിരുന്ന, 16–18 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളിലാണു ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. ആധുനിക ഇമേജിങ് വിദ്യ പ്രയോഗിച്ച് തലച്ചോറിലെ സോണാ ഇൻസെർട്ടാ (Zona Incerta) എന്ന കേന്ദ്രത്തെ പഠിച്ചു. നാനാവിധ കോശങ്ങളുടെ സമാഹാരമായ ഇതിനെ ഒരു നൂറ്റാണ്ടു മുൻപ് ഡോ. അഗസ്റ്റെ ഫോറൽ ‘അറിയപ്പെടാത്തത്’ എന്നു വിശേഷിപ്പിച്ചു. തലച്ചോറിൽ തലാമസിന് (thalamus) താഴെക്കാണുന്ന കനമില്ലാത്ത ചാരനിറമുള്ള ഈ കോശസമുച്ചയത്തിന് ഇന്നും ആ വിശേഷണം ശരിയാണ്.
തള്ളച്ചുണ്ടെലിയും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണു കുഞ്ഞുങ്ങളുടെ തലച്ചോറിലെ ഈ കോശസമുച്ചയത്തിലെ രാസമാറ്റങ്ങൾ നിരീക്ഷിച്ചത്. കുഞ്ഞുങ്ങളിൽ സൊമാറ്റോസ്റ്റാറ്റിൻ എന്ന ഹോർമോൺ ഉണ്ടാകുന്നു. മറ്റു ഹോർമോണുകളുടെയും നാഡീ രാസപ്രക്രിയകളുടെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ ഹോർമോൺ എലിക്കുഞ്ഞുങ്ങളെ അമ്മയുമായി കൂട്ടിയിണക്കുന്നു. തള്ള എലിയുടെ പ്രതിപ്രവർത്തനം സൊമാറ്റോസ്റ്റാറ്റിൻ ഉൽപാദിപ്പിക്കാൻ ആവശ്യമാണെന്നു വ്യക്തമായി.
സമപ്രായക്കാരും കൂടപ്പിറപ്പുകളുമായി ഇടപഴകുമ്പോൾ വളരെ ചുരുങ്ങിയ തോതിലാണു ഹോർമോൺ പ്രത്യക്ഷപ്പെട്ടത്. താറാവിന്റെയും പൂച്ചയുടെയും രൂപത്തിലുള്ള റബർ കളിപ്പാട്ടങ്ങൾ കുഞ്ഞെലികൾക്കു കൊടുത്തു നോക്കിയപ്പോഴും ഹോർമോൺ കണ്ടില്ല. പതിനൊന്നു ദിവസം പ്രായമായ എലിക്കുഞ്ഞുങ്ങളെ അമ്മയിൽനിന്നു മാറ്റി മറ്റൊരു പരീക്ഷണം നടത്തി. അവയുടെ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിച്ചപ്പോൾ കരച്ചിൽ നിലച്ചു, പിരിമുറുക്കം കുറഞ്ഞു. സമ്മർദദായകമായ കോർട്ടിക്കോസ്റ്റിറോണിന്റെ അളവു താഴ്ന്നു.
തള്ളയിൽനിന്ന് അകറ്റിയതും ഉത്തേജനം കൊടുക്കാത്തതുമായ എലിക്കുഞ്ഞുങ്ങൾ സമ്മർദത്തിനും പിരിമുറുക്കത്തിനും വിധേയരായി കരഞ്ഞു. എന്റെ അമ്മ തന്നെയാണിത്, മറ്റാരുടെയും അമ്മയല്ല എന്നു തെറ്റാതെ തിരിച്ചറിയാനുള്ള കോശങ്ങളുടെ കഴിവ് ഡോ. കാതറീനെ അദ്ഭുതപ്പെടുത്തി. അതേസമയം, എലിക്കുഞ്ഞുങ്ങളിൽ മാതൃസ്നേഹത്തിനു കാരണമായ അതേ ന്യൂറോണുകളെ തള്ള എലിയുടെ തലച്ചോറിൽ ഉത്തേജിപ്പിച്ചാൽ കളി മാറും; തള്ളയ്ക്കു പേടിയും പിരിമുറുക്കവും അനുഭവപ്പെടുന്നു. ബാല്യകാലകോശങ്ങളുടെ ഘടന പ്രായമാകുമ്പോൾ മാറുന്നുവെന്നാണു ലണ്ടനിലെ ഫ്രാൻസിസ് ക്രിക് ഗവേഷണാലയത്തിലെ ഡോ. ജൊഹാന്നസ് കോളിന്റെ വ്യാഖ്യാനം.
തള്ള എലിയുടെ തലച്ചോറിലെ ഹോർമോണുകളെ പഠിക്കുന്ന മറ്റൊരു ഗവേഷകനാണു കോൾഡ് സ്പ്രിങ് ഗവേഷണ കേന്ദ്രത്തിലെ ഡോ. സ്റ്റീഫൻ ഷിയാ. മസ്തിഷ്കത്തിലെ ലോക്കസ് സിറുലസ് എന്ന ഭാഗത്തെ പഠിച്ച അദ്ദേഹം, കുഞ്ഞുങ്ങളോടുള്ള വാത്സല്യം പരിശീലനം ആവശ്യമില്ലാത്ത സ്വതസിദ്ധ പ്രതിഭാസമാണെന്ന് അഭിപ്രായപ്പെട്ടു. നോർ അഡ‍്രിനാലിൻ എന്ന ഹോർമോണിന്റെ ഉറവിടമാണ് ഈ നാഡീകോശ സമുച്ചയം.
മാതൃവാത്സല്യം സഹജവും സ്വതസിദ്ധവുമായ സ്ത്രൈണ ഭാവമാണെന്നു തെറ്റിദ്ധരിക്കേണ്ട. അമ്മമാരല്ലാത്ത എലികുമാരികൾക്കു കുഞ്ഞുങ്ങളോടു വലിയ മമതയില്ല, അവയെ കണ്ടില്ലെന്നു നടിച്ച് അവഗണിക്കാറുണ്ട്. ചിലപ്പോൾ കഥകഴിച്ചെന്നും വരാം. മസ്തിഷ്കത്തിന്റെ പ്ലാസ്തികതയാണു (രൂപമാറ്റം വരുത്താനുള്ള കഴിവ്) കാരണമെന്നു കരുതുന്നു. മാതൃസ്വഭാവമില്ലാത്ത പെണ്ണെലി പേറുന്നത് MeCP2 എന്ന പ്രോട്ടീനിന്റെ ഭേദഗതി വന്ന രൂപമാണെന്നു കണ്ടെത്തി.
മാസച്യുസിറ്റ്സ് സർവകലാശാലയിലെ സൈക്കോളജി വകുപ്പിൽ പ്രവർത്തിച്ചിരുന്ന സെലിയ എൽ. മൂർ മുലയൂട്ടുന്ന 60 എലികളെ ഉൾപ്പെടുത്തി പരീക്ഷണം നടത്തി. പെറ്റുവീണതു തൊട്ട് 18 ദിവസം വരെ പ്രായമുള്ള എലിക്കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ച പരീക്ഷണത്തിൽ അമ്മമാർ ആൺകുഞ്ഞുങ്ങൾക്കു കൂടുതൽ ലാളന കൊടുക്കുന്നതായി കണ്ടെത്തി. ഫ്രോയിഡിയൻ ആകർഷണമായിരിക്കാം...!
ഏകപങ്കാളി വ്രതാനുഷ്ഠാനമുള്ള പ്രയറി വോളുകൾ (പുൽമേടുകളിൽ കണ്ടുവരുന്ന വർഗം–Prairie Vole) ആദ്യത്തെ വേഴ്ചയ്ക്കുശേഷം സുദൃഢബന്ധം സൃഷ്ടിച്ച് ഒന്നിച്ചു ജീവിക്കുന്നു. ആണുങ്ങൾ കുഞ്ഞുങ്ങളെ നോക്കി വളർത്തുന്നു. പങ്കാളി മരിക്കുമ്പോൾ ദുഃഖിക്കുന്നു. എന്നാൽ, ഇവയുടെ ബന്ധുക്കളായ മെഡോ വോളുകൾ (Meadow Vole) വിപരീത സ്വഭാവമുള്ളവയാണ്. ഇതാണു ഹോർമോൺ കാട്ടുന്ന വികൃതി.