വൻകിട വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ അദാനിയെ അപകീർത്തിപ്പെടുത്താൻ ആരോപണങ്ങൾ ഒന്നൊന്നായി ഉന്നയിച്ചുവരുന്ന ഹിൻഡൻബർഗിനു പിന്നിൽ രാഹുൽ ഗാന്ധിയോ? ഹിൻഡൻബർഗ് എന്ന ഗവേഷണ സ്ഥാപനം സ്ഥിരമായി അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ അദാനിയുടെ അഭ്യുദയകാംക്ഷി എന്ന് ആരോപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടുപ്രതിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. മോദിയെ അദാനി ബന്ധം ആരോപിച്ചു സ്ഥിരമായി വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേർക്കു സംശയത്തിന്റെ വിരൽ നീളുന്നത് ഈ പശ്ചാത്തലത്തിലാണ്. സത്യാവസ്ഥ എന്താണ്? അതറിയാൻ ഏറെ അന്വേഷണങ്ങൾ ആവശ്യമുണ്ട്. കാരണം, ദുരൂഹതകളും അത്രയ്ക്ക് ഏറെയാണ്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹിൻഡൻബർഗ് ആദ്യ ബോംബു പൊട്ടിച്ചതു കഴിഞ്ഞ വർഷം ജനുവരി 24ന് ആയിരുന്നു. 21,000 കോടിയോളം രൂപയുടെ സമാഹരണ ലക്ഷ്യവുമായി അദാനി എന്റർപ്രൈസസ് മൂലധന വിപണിയെ സമീപിക്കാനിരുന്നതിനു രണ്ടു ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻകിട വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ അദാനിയെ അപകീർത്തിപ്പെടുത്താൻ ആരോപണങ്ങൾ ഒന്നൊന്നായി ഉന്നയിച്ചുവരുന്ന ഹിൻഡൻബർഗിനു പിന്നിൽ രാഹുൽ ഗാന്ധിയോ? ഹിൻഡൻബർഗ് എന്ന ഗവേഷണ സ്ഥാപനം സ്ഥിരമായി അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ അദാനിയുടെ അഭ്യുദയകാംക്ഷി എന്ന് ആരോപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടുപ്രതിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. മോദിയെ അദാനി ബന്ധം ആരോപിച്ചു സ്ഥിരമായി വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേർക്കു സംശയത്തിന്റെ വിരൽ നീളുന്നത് ഈ പശ്ചാത്തലത്തിലാണ്. 

∙ സത്യാവസ്ഥ എന്താണ്? അതറിയാൻ അന്വേഷണങ്ങൾ വേണം; കാരണം, ദുരൂഹതകൾ അത്രയേറെ

ADVERTISEMENT

അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹിൻഡൻബർഗ് ആദ്യ ബോംബു പൊട്ടിച്ചതു കഴിഞ്ഞ വർഷം ജനുവരി 24ന് ആയിരുന്നു. 21,000 കോടിയോളം രൂപയുടെ സമാഹരണ ലക്ഷ്യവുമായി അദാനി എന്റർപ്രൈസസ് മൂലധന വിപണിയെ സമീപിക്കാനിരുന്നതിനു രണ്ടു ദിവസം മുൻപായിരുന്നു അത്. ഇന്ത്യയിലെ ഓഹരി വിപണി അതോടെ തകർന്നു തരിപ്പണമായി. അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തിൽനിന്നു ചോർന്നുപോയത് എട്ടു ലക്ഷം കോടിയിലേറെ രൂപയാണ്. ഓഹരി വിലകൾ അന്യായമായി പെരുപ്പിച്ചും മറ്റും അദാനി ഗ്രൂപ്പ് തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. 

മഹേഷ് ജേഠ്മലാനി. (Picture courtesy x /@JethmalaniM)

ആരോപണം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ് ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും കഥ അവിടെ അവസാനിച്ചില്ല. രാജ്യത്തെ ഏറ്റവും പ്രമുഖ അഭിഭാഷകരിലൊരാളായ മഹേഷ് ജേഠ്മലാനിയാണു മാസങ്ങൾക്കു ശേഷം കഥയ്ക്കൊരു തുടർച്ച നൽകിയത്. ന്യൂയോർക്ക് ആസ്ഥാനമായ കിങ്ഡൻ ക്യാപ്പിറ്റൽ മാനേജ്മെന്റ് എന്ന സ്ഥാപനം ആരംഭിച്ച മാർക്ക് കിങ്ഡൻ എന്ന ബിസിനസുകാരനാണു ഹിൻഡൻബർഗിനെക്കൊണ്ടു ഗവേഷണ റിപ്പോർട്ട് തയാറാക്കിച്ചത് എന്നായിരുന്നു ജേഠ്മലാനിയുടെ വെളിപ്പെടുത്തൽ. 

ADVERTISEMENT

മാർക്ക് കിങ്ഡനു ചൈനീസ് ബന്ധമുണ്ടെന്നും അൻല ചെങ് എന്ന ചാരവനിതയാണ് അദ്ദേഹത്തിന്റെ ഭാര്യയെന്നും ആരോപിക്കപ്പെട്ടു. ജേഠ്മലാനിയുടെ ആരോപണം അത്രയുംകൊണ്ട് അവസാനിച്ചില്ല. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഷോർട് സെല്ലിങ് നടത്തി ഇന്ത്യയിലെ ചില്ലറ നിക്ഷേപകരുടെ ചെലവിൽ കോടികൾ നേടാൻ കിങ്ഡൻ ദമ്പതികൾ കോട്ടക് മഹീന്ദ്ര ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിലൂടെ ട്രേഡിങ് അക്കൗണ്ട് ആരംഭിക്കുകയുണ്ടായെന്നും ആരോപിക്കപ്പെട്ടു. 

ജോർജ് സോറോസ്. (Picture courtesy x / @georgesoros)

∙ അന്വേഷണം നടത്തണമെന്നും ആവശ്യം

ADVERTISEMENT

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുമായി ചൈനീസ് താൽപര്യങ്ങൾക്കുവേണ്ടി ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്നുയരുന്ന അഭിപ്രായ പ്രകടനങ്ങൾക്കുള്ള ബന്ധത്തെപ്പറ്റി അന്വേഷണം നടത്തണമെന്നു സർക്കാരിനോടു ജേഠ്മലാനി ആവശ്യപ്പെടുകയുമുണ്ടായി. ഇസ്രയേലിലെ തന്ത്രപ്രധാനമായ ഹൈഫ തുറമുഖത്തിന്റെ ചുമതലയും വികസനവും ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് തിരഞ്ഞെടുക്കപ്പെട്ടതു ചൈനയുടെ താൽപര്യം അവഗണിക്കപ്പെട്ടുകൊണ്ടായിരുന്നു. അദാനി ഗ്രൂപ്പിനോട് ഇതിനു പ്രതികാരം ചെയ്യാൻ അതോടെ ചൈന പദ്ധതിയിട്ടിരുന്നുവത്രേ. 

ആ കഥ അങ്ങനെ ചോദ്യങ്ങളുയർത്തുന്നതിനിടെ ഹിൻഡൻബർഗിന്റെ അദാനി വിരുദ്ധ ആരോപണങ്ങൾക്കു പിന്നിൽ ജോർജ് സോറോസ് എന്ന ഹംഗേറിയൻ – അമേരിക്കൻ ബിസിനസുകാരനും നിക്ഷേപകനുമാണെന്ന കഥയും കേൾക്കുകയുണ്ടായി. 94 വയസ്സുള്ള സോറോസ് 1992 സെപ്റ്റംബർ 16ന് ബ്രിട്ടീഷ് പൗണ്ടിൽ ഷോർട് സെല്ലിങ് നടത്തി ഒറ്റ ദിവസംകൊണ്ടു നേടിയത് 8000 കോടിയോളം രൂപയ്ക്കു തുല്യമായ തുകയാണ്. രാജ്യാന്തര വേദികളിൽ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുന്നത് സോറോസിന്റെ പതിവാണ്.

ഇന്ത്യയിൽ ജനാധിപത്യമാണ്; പക്ഷേ അതിന്റെ നേതാവ് നരേന്ദ്ര മോദി ജനാധിപത്യവാദിയല്ല ... മോദിയും ഓഹരി കുംഭകോണം ആരോപിക്കപ്പെടുന്ന അദാനിയും ചങ്ങാതികളാണ്.

ജോർജ് സോറോസ്

ഇത്തരം പ്രസ്താവനകളാണു ഹിൻഡൻബർഗ് ആരോപണങ്ങൾക്കു പിന്നിൽ സോറോസിനെ സംശയിക്കുന്നവർക്കുള്ളത്. അവർതന്നെയാണ് അദാനി – മോദി ബന്ധം ആരോപിക്കുന്ന രാഹുൽ ഗാന്ധിക്കു പിന്നിൽ സോറോസാണെന്നു പ്രചരിപ്പിക്കുന്നതും.

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമല്ലാതെ ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ടുകൾക്കു പിന്നിൽ കിങ്ഡന്റെയോ സോറോസിന്റെയോ രാഹുൽ ഗാന്ധിയുടെയോ എന്നല്ല ആരുടെയും പങ്ക് ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. പങ്കുണ്ടായിരിക്കാം, ഇല്ലായിരിക്കാം. സത്യം എന്നെങ്കിലും പുറത്തുവരുമെന്നു പ്രതീക്ഷിക്കാം. അതിനിടെയാണ് ഇപ്പോൾ ഹിൻഡൻബർഗ് പുതിയൊരു ആരോപണവുമായി വന്നിരിക്കുന്നത്.

ഓഹരി വിപണിയുടെ നിയന്ത്രണാധികാരിയായ സെബിയുടെ മേധാവിയെയും അദാനി ഗ്രൂപ്പിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണു പുതിയ ആരോപണം. ആരോപണങ്ങളുടെ നേട്ടം കൊയ്യുന്നവർ ആരായാലും അതിനു വലിയ വില നൽകേണ്ടിവരുന്നവർ രാജ്യത്തെ നിരപരാധികളായ കോടാനുകോടി ചില്ലറ നിക്ഷേപകരാണെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു.

English Summary:

Adani vs. Hindenburg: Is there a hidden agenda involving China, Rahul Gandhi, or George Soros?