സാംസങിനൊപ്പം ടിവി നിർമിച്ച കേരളം; ട്രാക്ടർ തടഞ്ഞവർ ആ പേര് മനപൂർവം മറന്നു; വഴികാട്ടിയായ അച്യുതമേനോൻ
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’
‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്നു എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
∙അൻപതാം വർഷത്തെ തമസ്കരണം
രണ്ടു വർഷം മുൻപാണ് കേരളത്തിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അൻപതാം വാർഷികം ഇടതുപക്ഷ സർക്കാർ ആഘോഷിച്ചത്. 1972ൽ അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെയാണ് രാജ്യത്തുതന്നെ ആദ്യമായി ഒരു സംസ്ഥാനം ശാസ്ത്ര– സാങ്കേതിക നയം രൂപീകരിക്കുകയും അതിനുവേണ്ടി വകുപ്പ് ഉണ്ടാക്കുകയും ചെയ്തത്. മുഖ്യമന്ത്രി തന്നെ അതിന്റെ ചുമതലയും വഹിച്ചു. എന്നാൽ വകുപ്പിന് 50 വർഷം തികഞ്ഞ സമയത്ത് സുവർണജൂബിലി ആഘോഷിച്ചപ്പോൾ സംസ്ഥാന സർക്കാർ സി. അച്യുതമേനോന്റെ പേരുപോലും പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇത് പാർട്ടി നേതൃത്വത്തെ അസ്വസ്ഥരാക്കി.
സി. അച്യുതമേനോനെ മനഃപൂർവം തമസ്കരിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയായി പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു ‘സി. അച്യുതമേനോൻ കേരളത്തിന്റെ വികസനശിൽപി’ എന്ന പുസ്തകം പുറത്തിറക്കി. ഈ ഘട്ടത്തിലാണ് അച്യുതമേനോന്റെ പ്രതിമ സംസ്ഥാനത്തില്ലെന്ന കാര്യവും ചർച്ചയായത്. തുടർന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അതിനായി മുൻകയ്യെടുത്തത്.
∙ ഭൂപരിഷ്കരണം ആരുടേത്?
‘സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ കഴിയില്ല’ എന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎമ്മിനോട് പറയേണ്ടിവന്നു. 2020ൽ ഭൂപരിഷ്കരണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു അത്. കേരളത്തിൽ കമ്യൂണിസ്റ്റുകാർ അഭിമാനത്തോടെ പറയുന്ന പ്രധാനപ്പെട്ട പരിഷ്കരണമാണ് ഭൂപരിഷ്കരണം. ഇതു നടപ്പാക്കിയത് ആര് എന്നതും സിപിഐയും സിപിഎമ്മും തർക്കവിഷയമായി കാണുന്നു. 1957ലെ ഇഎംഎസ് സർക്കാരിന്റെ കാലത്താണ് ഭൂപരിഷ്കരണത്തിനു ശ്രമം തുടങ്ങിയത്. സി. അച്യുതമേനോന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയുണ്ടാക്കി. കെ.ആർ. ഗൗരിയമ്മ, ഇ. ഗോപാലകൃഷ്ണമേനോൻ, ഇ. ചന്ദ്രശേഖരൻ നായർ, ഇ.പി. ഗോപാലൻ, സി.എച്ച്. കണാരൻ, പന്തളം പി.ആർ.മാധവൻപിള്ള എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് കരട് ആയ കേരള കാർഷിക ബന്ധ നിയമം തയാറാക്കിയത്.
1959ൽ രാഷ്ട്രപതി അനുമതി നൽകാതെ നിയമം തിരിച്ചയച്ചു. തുടർന്നുവന്ന പട്ടം താണുപിള്ള സർക്കാർ അപൂർണമായാണ് അതു പാസാക്കിയത്. ആർ. ശങ്കർ മന്ത്രിസഭ കേരള ഭൂപരിഷ്കരണനിയമം–1963 കൊണ്ടുവന്നെങ്കിലും അതു നടപ്പിലായില്ല. തുടർന്നുവന്ന സിപിഎമ്മും സിപിഐയും ചേർന്നുള്ള ഇഎംഎസ് മന്ത്രിസഭ നിയമം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും അതു പൂർത്തിയാകുന്നതിനു മുൻപു തന്നെ സർക്കാർ വീണു. 1969 നവംബർ ഒന്നിനാണ് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായത്. സർക്കാർ ആദ്യ പരിഗണന ഭൂപരിഷ്കരണം നടപ്പാക്കുന്നതിനു നൽകി. 1969 ഡിസംബർ 16ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 1970 ജനുവരി ഒന്നിന് നിയമം പൂർണമായും നടപ്പാക്കി.
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിന്റെ സുവർണ ജൂബിലി ആഘോഷം 2020ൽ ആഘോഷിച്ചപ്പോഴാണ് സിപിഐയെ അങ്കലാപ്പിലാക്കിയ സംഭവങ്ങളുണ്ടായത്. അച്യുത മേനോന്റെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത്. ഇതോടെയാണ് കാനം രാജേന്ദ്രന് മറുപടി നൽകേണ്ടിവന്നത്. ഈ തിരസ്കാരവും അച്യുതമേനോന്റെ ഓർമകൾ തിരിച്ചുപിടിക്കാൻ സിപിഐയെ പ്രേരിപ്പിച്ചു.
∙കേരള മോഡൽ ആരുടേത്?
‘വികസിത മുതലാളിത്ത രാജ്യങ്ങളും വികസിത സോഷ്യലിസ്റ്റ് രാജ്യങ്ങളും വ്യവസായ വിപ്ലവത്തെ തുടർന്ന് ലോകത്തെ മറ്റു പല രാജ്യങ്ങളെയും കവച്ചുവച്ച് മുന്നേറുകയുണ്ടായി. ഇതിന്റെ പ്രധാനകാരണം ശാസ്ത്ര– സാങ്കേതിക രംഗത്ത് ഈ രാജ്യങ്ങൾക്ക് കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളാണ്’ തന്റെ സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയത്തിന്റെ ആമുഖക്കുറിപ്പ് അച്യുതമേനോൻ തുടങ്ങുന്നത് ഇങ്ങനെയാണ്. കേരളത്തിന്റെ വികസന ചരിത്രത്തെ മാറ്റി മറിക്കുന്ന പരിഷ്കാരങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വികസിച്ചത്. ഇക്കാര്യത്തിൽ നെഹ്റുവായിരുന്നു അച്യുതമേനോന്റെ റോൾ മോഡൽ. ശാസ്ത്ര സാങ്കേതിക ഗവേഷണത്തിലൂടെ പട്ടിണി കുറയ്ക്കാനും പുരോഗതി നേടാനും കഴിയുമെന്ന വിശ്വാസമാണ് നെഹ്റുവിനെപ്പോലെ അച്യുതമേനോനും ഉണ്ടായിരുന്നത്.
ശാസ്ത്ര സാങ്കേതിക വകുപ്പ് രൂപീകരിക്കുക മാത്രമല്ല, ഒന്നിനു പിന്നാലെ ഒന്നായി നിരവധി ഗവേഷണസ്ഥാപനങ്ങളാണ് അദ്ദേഹം തുടങ്ങിയത്. ഇതിൽ കേരളം ഇന്നും ഹൃദയപൂർവം ഓർക്കുന്നത് ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. 1972ൽ ഡോ. എം.എസ്. വല്യത്താനെ കൊണ്ടുവന്നാണ് കേരളത്തിന് ഏറ്റവും പ്രയോജനപ്പെട്ട ശ്രീ ചിത്രയെ സൃഷ്ടിച്ചത്.
കേരളത്തിന്റെ അഭിമാനം അതിരുകൾക്കപ്പുറം വളർത്തിയ സ്ഥാപനമാണ് സിഡിഎസ്. 1971ൽ ഡോ. കെ.എൻ. രാജിനെ കൊണ്ടുവന്നാണ് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) സ്ഥാപിച്ചത്. കേരള മോഡൽ വികസനം ലോക ശ്രദ്ധയിൽ കൊണ്ടുവന്നത് ഡോ. രാജും സിഡിഎസും ആണ്. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് മാനേജ്മെന്റ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള കാർഷിക സർവകലാശാല, റീജനൽ റിസർച് ലബോറട്ടറി എന്നീ ഗവേഷണ സ്ഥാപനങ്ങളും ഈ കാലത്ത് പിറവിയെടുത്തു.
പഠന, ഗവേഷണ രംഗങ്ങളിൽ ശാസ്ത്രീയവും വിശാലവുമായ കാഴ്ചപ്പാടോടെ തുടങ്ങുന്ന സ്ഥാപനങ്ങൾ ഭാവിക്കുവേണ്ടിയുള്ള വലിയ നിക്ഷേപങ്ങളാണെന്ന് തിരിച്ചറിഞ്ഞ ക്രാന്തദർശിയായാണ് അച്യുതമേനോനെ വിലയിരുത്തുന്നത്. എഴുപതുകളിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. അതേസമയം 90കളിൽ പല കാര്യങ്ങളിലും കേരളം വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മുകളിലും എത്തി. ഇതിന് അച്യുതമേനോന്റെ ദീർഘവീക്ഷണത്തോടെ സ്ഥാപിച്ച ഗവേഷണ സ്ഥാപനങ്ങൾ സഹായിച്ചു. അതിനാൽ കേരള മോഡലിന്റെ യഥാർഥ ശിൽപി അച്യുതമേനോൻ ആണെന്ന് സിപിഐ വിലയിരുത്തുന്നു.
∙ കഥയായി മാറിയ കെൽട്രോൺ
കൊറിയയിലെ സാംസങ് കമ്പനി 1964ലാണ് ഇലക്ട്രോണിക്സ് ഡിവിഷൻ രൂപീകരിച്ച് ആദ്യത്തെ ബ്ലാക് ആൻഡ് വൈറ്റ് ടെലിവിഷൻ നിർമിക്കുന്നത്. ഏറെ വൈകുംമുൻപ്, 1972ൽ കെ.പി.പി. നമ്പ്യാരുടെ ചുമതലയിൽ കെൽട്രോൺ സ്ഥാപിച്ചുകൊണ്ട് കേരളവും ആ പാതയിലേക്ക് തിരിഞ്ഞു. ലോകത്ത് മിക്ക രാജ്യങ്ങളിലും ആ സമയത്ത് ഇലക്ട്രോണിക്സ് മേഖല പിച്ചവയ്ക്കുകയായിരുന്നു. എൺപതുകളോടെ കെൽട്രോൺ ടെലിവിഷൻ വളരെ വേഗമാണ് രാജ്യത്ത് ചുവടുറപ്പിച്ചത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സാംസങ്ങിന്റെ ഭീമാകാരമായ വളർച്ചയും കെൽട്രോണിന്റെ തളർച്ചയും സ്വാഭാവികമായും താരതമ്യം ചെയ്യേണ്ടതാണ്.
മറ്റു രാജ്യങ്ങൾ ഇലക്ട്രോണിക്സ് മേഖലയിൽ മുന്നേറിയപ്പോൾ കേരളത്തിന് അന്നം തരേണ്ട കെൽട്രോൺ തളരുകയായിരുന്നു. കെൽട്രോണിന്റെ വളർച്ചയെന്നപോലെ അത്ഭുതകരമായിരുന്നു തളർച്ചയും. അച്യുതമേനോനോടുള്ള രാഷ്ട്രീയവിരോധം തീർക്കാൻ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് കെൽട്രോൺ ബലിയാടായത് എന്നു കരുതുന്നവരുണ്ട്. നിലവാരമില്ലാത്ത രാഷ്ട്രീയക്കളിയുടെ പ്രതീകമായും കാണുന്നു.
∙ വീടും ഒരു ലക്ഷംവീടും
സ്വന്തമായി വീടു പണിയുന്ന കാര്യത്തിൽ ഒട്ടും താൽപര്യമെടുക്കാൻ അച്യുതമേനോൻ തയാറായിരുന്നില്ല. ഇക്കാര്യം മകൻ ഡോ. രാമൻകുട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും വീടുണ്ടാകുന്ന കാലം വരുമെന്നാണ് അതിന് കാരണം പറഞ്ഞത്. ഭാര്യ അമ്മിണിയമ്മയാണ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വീടുണ്ടാക്കിയത്. അതേസമയം ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കി നൽകാൻ അച്യുതമേനോൻ ഭരണകാലത്ത് കഴിഞ്ഞു.
ഭവനനിർമാണ മന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻനായരാണ് അതിന് ചുക്കാൻ പിടിച്ചത്. കമ്യൂണിസ്റ്റുകാർക്ക് പ്രിയപ്പെട്ട ‘പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാൻ മണ്ണിലിടമില്ല’ എന്ന കെപിഎസി നാടകഗാനത്തിലെ വരികൾ ഉദ്ധരിച്ചാണ് ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ എം.എൻ. ഗോവിന്ദൻ നായർ പറഞ്ഞത്. അങ്ങനെയാണ് ‘ഒരു ലക്ഷം വീട്’ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഒരു പഞ്ചായത്തിൽ 100 വീട് എന്ന കണക്കിൽ സംസ്ഥാനത്തെ 928 പഞ്ചായത്തുകളിലാണ് വീടുകൾ നിർമിച്ചത്.
ജില്ലകൾ തോറും വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിച്ചതിനു പുറമെ 45 പൊതു മേഖലാ സ്ഥാപനങ്ങൾക്കാണ് അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തറക്കല്ലിട്ടത്. കെഎസ്എഫ്ഇ, സപ്ലൈകോ, സ്‌റ്റേറ്റ് പ്ലാനിങ് ബോർഡ്, ആർസിസി, സ്റ്റീൽ കോംപ്ലക്‌സ് ലിമിറ്റഡ്, ഹൗസിങ് ബോർഡ് തുടങ്ങിവ ഇതിൽ ഉൾപ്പെടുന്നു.
∙ പരാജയപ്പെടുത്തിയത് ആര്?
1970 ജനുവരി 21ന് ട്രാൻസ്പോർട്ട് സമരത്തിന്റെ ഭാഗമായി മട്ടന്നൂരിൽ കെഎസ്ആർടിസി ബസിന് തീകൊളുത്തിയ സംഭവമുണ്ടായി. 4 യാത്രക്കാരാണ് വെന്തുമരിച്ചത്. കൂട്ടുപുഴയിൽ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് അമ്പതോളം പേർ തടയുകയും നാലുഭാഗത്തു നിന്നും പെട്രോൾ ഒഴിച്ച് തീകൊടുക്കുകയുമാണുണ്ടായത്. ഭയന്ന് ആളുകൾ ബസിൽ യാത്ര ചെയ്യാതിരുന്നാൽ മാത്രമേ സമരം വിജയിക്കൂ എന്നതായിരുന്നു സമരക്കാരുടെ സിദ്ധാന്തം. ഈ കേസിൽ 3 പേർക്കു വധശിക്ഷയും ഏതാനും പേർക്ക് ജീവപര്യന്തം ശിക്ഷയുമാണ് ലഭിച്ചത്.
അച്യുതമേനോൻ സർക്കാരിനെ പരാജയപ്പെടുത്താൻ സിപിഎം നിരന്തരം ശ്രമിച്ചുവെന്നാണ് സിപിഐ പലവട്ടം ആരോപിച്ചിട്ടുള്ളത്. അതിന് ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. കടുത്ത അക്രമസമരങ്ങളാണ് അക്കാലത്തുണ്ടായത്. ബസിൽ യാത്ര ചെയ്യുന്ന നിരപരാധികളായ യാത്രക്കാരെ കൊലപ്പെടുത്തുക, ട്രാൻസ്ഫോമറുകൾ തകർക്കുക എന്നിവയെല്ലാം ഉണ്ടായി. നെൽപാടങ്ങളിൽ ട്രാക്ടർ ഉപയോഗിക്കുന്നതിനുംം കയർ മേഖലയിൽ യന്ത്രവൽക്കരണം കൊണ്ടുവരുന്നതിനും എതിരെ അക്രമാസക്ത സമരങ്ങളാണ് സിപിഎം അഴിച്ചുവിട്ടത്.
ഈ രണ്ടുമേഖലകളും കേരളത്തിൽ അന്ത്യശ്വാസം വലിക്കുന്ന അവസ്ഥയിലെത്തിയതിന് സിപിഎമ്മിനെയാണ് സിപിഐ കുറ്റപ്പെടുത്തുന്നത്. വ്യവസായ മേഖലയിലെ ട്രേഡുയൂണിയൻ സമരങ്ങൾ നൽകിയ കുപ്രസിദ്ധിയിൽ നിന്ന് കേരളത്തിന് ഇനിയും കരകയറാനായിട്ടില്ല. കേരളത്തിലെ ഏറ്റവും അക്രമ സമരങ്ങൾ നടന്നത് അച്യുതമേനോൻ ഭരണം നടത്തുന്ന കാലത്താണെന്ന് സിപിഐ വിലയിരുത്തുന്നു.
∙ എന്തുകൊണ്ട്?
‘കേരളത്തിലെ ഏറ്റവും മികച്ച കോൺഗ്രസ് സർക്കാരിന് നേതൃത്വം നൽകിയ വ്യക്തിയാണ് സി. അച്യുതമേനോൻ’ – സിപിഎം സൈദ്ധാന്തികനായ പി.ഗോവിന്ദപ്പിള്ളയാണ് ഇങ്ങനെ നിന്ദാസ്തുതി നടത്തിയത്. അച്യുതമേനോന്റെ നിര്യാണത്തിനു പിന്നാലെയാണ് പിജി ഇങ്ങനെ പറഞ്ഞത്. സിപിഎം– കോൺഗ്രസ് ബാന്ധവം സജീവമാകുന്നതിനു മുൻപുള്ളതായിരുന്നു ആ കാലം.
കോൺഗ്രസിനൊപ്പം ചേർന്ന് അടിയന്തരാവസ്ഥക്കാലത്ത് ഭരണം നടത്തിയെന്നതാണ് അച്യുതമേനോനെതിരെ സിപിഎം ഉന്നയിക്കുന്ന പ്രധാന ആരോപണം. അതേസമയം അടിയന്തരാവസ്ഥയ്ക്കു ശേഷം സിപിഐയുടെ ഭട്ടിൻഡ കോൺഗ്രസ് അടിയന്തരാവസ്ഥയെ തള്ളിപ്പറയുകയും സിപിഎമ്മിനൊപ്പം ചേർന്ന് ഇടതുമുന്നണി രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ചാണ് പി.കെ. വാസുദേവൻനായർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. തുടർന്ന് 4 പതിറ്റാണ്ടു പിന്നിട്ടെങ്കിലും സിപിഎം വിമർശനം തുടരുന്നു. ബംഗാൾ അടക്കമുള്ള സ്ഥലങ്ങളിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമ്പോഴും ഈ വിമർശനം ഒഴിവാക്കിയിട്ടില്ല. അതേസമയം കോൺഗ്രസുമായി സഖ്യം വേണമെന്ന് വാദിക്കുന്ന ‘ഡാങ്കേയിസ്റ്റുകളു’ടെ എണ്ണം സിപിഐയിൽ വർധിക്കുകയും ചെയ്യുന്നു.
∙ എന്നും വിമർശകൻ
ഉന്നതരായ രണ്ടു കമ്യൂണിസ്റ്റ് നേതാക്കളാണ് ഇഎംഎസും അച്യുതമേനോനും. ഇരുവർക്കും തമ്മിൽ സാമ്യം എന്നപോലെ വൈരുധ്യങ്ങളും ഉണ്ട്. പാർട്ടി നയങ്ങളെ സാധൂകരിക്കാനാണ് എഴുത്തും പ്രസംഗവും വഴി ഇഎംഎസ് എപ്പോഴും ശ്രമിച്ചതെങ്കിൽ എക്കാലവും പാർട്ടിയെ തുറന്നെതിർക്കാൻ സി. അച്യുതമേനോൻ സന്നദ്ധനായി. 1948ൽ ബി.ടി. രണദിവെ സായുധ സമരം എന്ന കൽക്കട്ട തിസീസ് അവതരിപ്പിച്ചപ്പോൾ ‘സായുധ സമരം പാർട്ടിയെ 25 കൊല്ലം പിന്നോട്ടടിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1956ൽ പാർട്ടി കോൺഗ്രസിൽ ജനാധിപത്യ നിലപാട് കൈക്കൊള്ളണമെന്ന് വാദിച്ച ന്യൂനപക്ഷമായ പ്രതിനിധികളിൽ പ്രമുഖൻ അച്യുതമേനോൻ ആയിരുന്നു.
പിൽക്കാലത്ത് ഒരിക്കൽ നിയമസഭയിലെ മികച്ച സാമാജികനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കേരള കോൺഗ്രസ് നേതാവ് ടി.എം. ജേക്കബിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്വന്തം പാർട്ടിക്കാർക്കു പോലും അങ്കലാപ്പാണ് അതു സൃഷ്ടിച്ചത്. അടിയന്തരാവസ്ഥയെയും ഒരിക്കലും ന്യായീകരിച്ചില്ല. അടിയന്തരാവസ്ഥ പിൻവലിച്ചശേഷമാണ് രാജൻ സംഭവം സംബന്ധിച്ച സത്യമെല്ലാം പുറത്തുവന്നതെന്നും ഇക്കാര്യങ്ങൾ തനിക്കറിയില്ലായിരുന്നുവെന്നും പിൽക്കാലത്ത് അദ്ദേഹം കുറ്റസമ്മതം നടത്തി. ‘അവർ സമർഥമായി അതു കവർഅപ് ചെയ്തു’ എന്നാണ് ഇതേപ്പറ്റി പിൽക്കാലത്ത് തുറന്നുപറഞ്ഞത്.
∙ ച്യുതിയില്ലാത്ത ഓർമകൾ
കേരളനിയമസഭയിൽ ആദ്യം എംഎൽഎ ആയത് മുതൽ എല്ലാ ഒന്നാം തീയതിയും ശമ്പളം കിട്ടിയ ഉടനെ അദ്ദേഹം ആദ്യം ചെയ്തിരുന്നത് ഏറ്റവും സഹായം അർഹിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കും ചില പഴയകാല സുഹൃത്തുക്കൾക്കും ഒരു വിഹിതം മണിയോഡറായി അയച്ച് കൊടുക്കുക ആയിരുന്നു. 1977ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടിയപ്പോൾ സർക്കാരിനെ നയിക്കാൻ അച്യുതമേനോൻ തന്നെ വേണമെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടപ്പോൾ ‘ഞാൻ വീട്ടിലേക്ക്’ (തൃശൂരിലേക്ക്) പോകുന്നു എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. അപ്പോൾ 64 വയസ്സ് മാത്രമായിരുന്നു പ്രായം.
തൃശൂരിൽ മടങ്ങിയെത്തിയശേഷമുള്ള അച്യുതമേനോന്റെ ലളിതജീവിതം പ്രസിദ്ധമാണ്. എൺപതുകളുടെ ആദ്യം തേക്കിൻകാട് മൈതാനിയിൽ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ പ്രസംഗം ഏറ്റവും പിറകിൽ പുൽത്തകിടിയിൽ ഇരുന്ന് കേൾക്കുന്ന അച്യുതമേനോൻ പിറ്റേന്ന് പത്രങ്ങളുടെ ഒന്നാംപേജ് ചിത്രമായി.
പട്ടണത്തിലെ കടകളിൽ കയറി അവശ്യസാധനങ്ങൾ വാങ്ങി സഞ്ചിയും തൂക്കി നടന്ന് നീങ്ങുന്ന ‘മുൻ മുഖ്യമന്ത്രി’യെ കണ്ട് നാട്ടുകാർ അതിശയിച്ചു. ഒരു ദിവസം പ്ലാറ്റ്ഫോമിലെ കടയിൽ നിന്ന് മാസികകൾ വാങ്ങി വരുന്നതിനിടെ തമിഴ്നാട്ടുകാരനായ ടിക്കറ്റ് എക്സാമിനർ അച്യുതമേനോനെ തടഞ്ഞുവച്ചു. മുൻ മുഖ്യമന്ത്രിയാണെന്ന് മറ്റുള്ളവർ ഇടപെട്ടു പറഞ്ഞപ്പോൾ ഉദ്യോഗസ്ഥന് ആദ്യമൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ക്ഷമാപണവുമായി വീട്ടിലെത്തി.
‘കുടിലുകളിൽ കൂരകളിൽ കൺമണി പോൽ സൂക്ഷിച്ചൊരു ജനമുന്നണി നേതാവാണച്യുതമേനോൻ’ എന്ന പൊൻകുന്നം ദാമോദരന്റെ വരികൾ ഒരുകാലത്ത് കമ്യൂണിസ്റ്റുകാർ ആവേശത്തോടെയാണ് ഏറ്റുപാടിയത്. ആ ഓർമകൾക്ക് ച്യുതിയുണ്ടായിട്ടില്ലെന്ന് സിപിഐ കരുതുന്നു.