ചൈനയ്ക്ക് കരകയറാൻ ഇന്ത്യയും കനിയണം; കരടായി യുഎസ് ബന്ധം; കൈകൊടുത്താൽ നേട്ടം
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖയാണ് ‘ദേശീയ സാമ്പത്തിക സര്‍വേ’ (National Economic Survey). പോയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിലെ സമ്പദ്ഘടനയുടെ സ്ഥിതി എന്തായിരുന്നുവെന്നും വരുന്ന വര്‍ഷത്തെ കുറിച്ചുള്ള ഒരു അവലോകനവുമാണ് ഈ രേഖയില്‍ ഉള്‍ക്കൊള്ളിക്കാറുള്ളത്. രാജ്യത്തെ നികുതി ഘടനയില്‍ വരുത്തേണ്ടതായ മാറ്റങ്ങള്‍, സാമ്പത്തിക മേഖലയില്‍ നടപ്പാക്കേണ്ട നയങ്ങള്‍, കൈക്കൊള്ളേണ്ട നടപടികള്‍ എന്നിവയെ കുറിച്ചും ഇതില്‍ പ്രതിപാദിക്കാറുണ്ട്. ഒരു പരിപൂര്‍ണ സാമ്പത്തിക രേഖ എന്ന ഇതിന്റെ ഖ്യാതിക്ക് നിരക്കാത്ത ഒരു പരാമര്‍ശം ഈ വര്‍ഷത്തെ ദേശീയ സാമ്പത്തിക സര്‍വേയില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഉല്‍പ്പാദന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുവാനും കാര്യക്ഷമമാക്കുവാനും വേണ്ടി ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇതില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖയില്‍ നമ്മുടെ വിദേശകാര്യ നയത്തെ സംബന്ധിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പരാമര്‍ശം വന്നതു കൊണ്ട് മാത്രം ഇത് ധാരാളം ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയുടെ ചൈന നയത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ ഒരു സൂചനയാണോ ഇതെന്ന രീതിയിലുള്ള ചര്‍ച്ചയും ഉണ്ടായി. ഇന്ത്യ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലുതും സാമ്പത്തികവും സൈനികവുമായി

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖയാണ് ‘ദേശീയ സാമ്പത്തിക സര്‍വേ’ (National Economic Survey). പോയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിലെ സമ്പദ്ഘടനയുടെ സ്ഥിതി എന്തായിരുന്നുവെന്നും വരുന്ന വര്‍ഷത്തെ കുറിച്ചുള്ള ഒരു അവലോകനവുമാണ് ഈ രേഖയില്‍ ഉള്‍ക്കൊള്ളിക്കാറുള്ളത്. രാജ്യത്തെ നികുതി ഘടനയില്‍ വരുത്തേണ്ടതായ മാറ്റങ്ങള്‍, സാമ്പത്തിക മേഖലയില്‍ നടപ്പാക്കേണ്ട നയങ്ങള്‍, കൈക്കൊള്ളേണ്ട നടപടികള്‍ എന്നിവയെ കുറിച്ചും ഇതില്‍ പ്രതിപാദിക്കാറുണ്ട്. ഒരു പരിപൂര്‍ണ സാമ്പത്തിക രേഖ എന്ന ഇതിന്റെ ഖ്യാതിക്ക് നിരക്കാത്ത ഒരു പരാമര്‍ശം ഈ വര്‍ഷത്തെ ദേശീയ സാമ്പത്തിക സര്‍വേയില്‍ ഉണ്ടായിരുന്നു.
ഇന്ത്യയുടെ ഉല്‍പ്പാദന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുവാനും കാര്യക്ഷമമാക്കുവാനും വേണ്ടി ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇതില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖയില്‍ നമ്മുടെ വിദേശകാര്യ നയത്തെ സംബന്ധിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പരാമര്‍ശം വന്നതു കൊണ്ട് മാത്രം ഇത് ധാരാളം ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയുടെ ചൈന നയത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ ഒരു സൂചനയാണോ ഇതെന്ന രീതിയിലുള്ള ചര്‍ച്ചയും ഉണ്ടായി. ഇന്ത്യ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലുതും സാമ്പത്തികവും സൈനികവുമായി ഏറ്റവും ശക്തിയുമുള്ള രാഷ്ട്രമാണ് ചൈന. ഇത് കൊണ്ട് മാത്രം ചൈനയുമായുള്ള നമ്മുടെ ബന്ധത്തിനാണ് വിദേശകാര്യ വകുപ്പ് കൂടുതല്‍ ശ്രദ്ധയും മുന്‍തൂക്കവും നല്‍കേണ്ടതും.
ഏഷ്യയിലെ തന്നെ പ്രമുഖ രാഷ്ട്രങ്ങള്‍ എന്നതിനപ്പുറം ലോകത്തിലെ വലിയ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന സമ്പദ്ഘടനകളാണ് ഇന്ത്യയുടേയും ചൈനയുടേയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ 118 ബില്യണ്‍ ഡോളറിന്റെ വാണിജ്യ വ്യവഹാരങ്ങള്‍ നടന്നു. ധാരാളം ഇന്ത്യന്‍ കമ്പനികള്‍ ചൈനയിലും അത് പോലെ തന്നെ ചൈനക്കാരുടെ സ്ഥാപനങ്ങള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് മുകളില്‍ സംശയത്തിന്റെ നിഴല്‍ എപ്പോഴുമുണ്ട്. ഇതിന് എന്തൊക്കെയാണ് കാരണങ്ങള്‍? ഇവ മാറ്റിയെടുക്കുവാന്‍ സാധിക്കുമോ? ഈ സ്ഥിതി തുടരുന്നത് ഇരു രാജ്യങ്ങള്‍ക്കും നല്ലതാണോ? ഈ കാര്യങ്ങള്‍ നമ്മള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
∙ സഹകരണം തകർത്ത അതിർത്തി കലഹം
1962ൽ രണ്ടു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ യുദ്ധമാണ് ഇന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള നല്ല ബന്ധത്തിന് വിഘാതമായി നില്‍ക്കുന്നത്. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു രണ്ടു വര്‍ഷത്തിനകം മാവോ സേതൂങിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ അധികാരം പിടിച്ചെടുത്തു. ടിബറ്റിനെ ചൊല്ലിയുള്ള ആദ്യത്തെ അസ്വാരസ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സൗഹൃദം ഉടലെടുക്കുന്നതാണ് 1957 വരെ കണ്ടത്. ‘പഞ്ചശീല്‍’ തത്വങ്ങളോടുള്ള കൂറ് പ്രഖ്യാപിച്ച ഇരു രാജ്യങ്ങളിലും ‘ഇന്ത്യ-ചൈന ഭായ് ഭായ്’ എന്ന മുദ്രാവാക്യം ഉയര്‍ന്നു. എന്നാല്‍ 1950കളുടെ അവസാനത്തോടെ ഉയര്‍ന്നു വന്ന അതിര്‍ത്തി തര്‍ക്കം ഈ നല്ല ബന്ധം തകര്‍ക്കുന്നതിനു ഹേതുവായി. എന്തായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്റെ കാരണം?
ഇന്ത്യയും ചൈനയും 4000 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി പങ്കുവയ്ക്കുന്നുണ്ട്. ഇതിനെ നമുക്ക് മൂന്നായി തിരിക്കാം - അരുണാചല്‍ പ്രദേശിന് വടക്കുള്ള കിഴക്കന്‍ മേഖല, ഹിമാചല്‍ പ്രദേശിന് വടക്കുള്ള മധ്യ മേഖല, ലഡാക്കിനു വടക്കുള്ള പശ്ചിമ മേഖല എന്നിങ്ങനെ.
ഇതില്‍ മധ്യ മേഖല ജനപാര്‍പ്പുള്ള സ്ഥലമാണ്; ഇവിടെ കാലാകാലങ്ങളായി പിന്തുടരുന്ന ഒരു അതിര്‍ത്തി രണ്ടു രാഷ്ട്രങ്ങളും മാനിച്ചു പോരുന്നു. കിഴക്കന്‍ മേഖലയില്‍ അതിര്‍ത്തി നിര്‍ണയിക്കുന്നത് ‘മക്മഹോന്‍ ലൈന്‍’ എന്ന രേഖയാണ്. ടിബറ്റും ബ്രിട്ടനും തമ്മില്‍ രഹസ്യമായി ഒപ്പു വച്ച കരാറില്‍ കാണിക്കുന്ന ഈ രേഖ ചൈന ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല; പക്ഷേ അവര്‍ മക്മഹോന്‍ ലൈനിന്റെ തെക്കോട്ട് വരാതിരിക്കുവാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.
പശ്ചിമ മേഖലയിലാണ് പ്രധാന തര്‍ക്കമുള്ളത്. 1954ൽ ഇന്ത്യ പുറപ്പെടുവിച്ച ഔദ്യോഗിക ഭൂപടത്തില്‍ അക്സൈ ചിന്‍ എന്ന 19000 അടി ഉയരത്തിലുള്ള പീഠഭൂമി ഇന്ത്യയുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ചൈന ഈ പ്രദേശത്തിന് മേല്‍ അവകാശം ഉന്നയിക്കുന്നു. 1962ലെ യുദ്ധത്തിന് മുന്‍പ് ഉണ്ടായ സംഘര്‍ഷം എല്ലാം തന്നെ ഈ മേഖലയില്‍ ആയിരുന്നു. യുദ്ധത്തില്‍ ചൈനീസ് പട്ടാളം കിഴക്കന്‍ മേഖലയില്‍ അരുണാചല്‍ പ്രദേശ് മുഴുവന്‍ കീഴടക്കി ആസാമിന്റെ പടിവാതുക്കല്‍ എത്തിയെങ്കിലും അവര്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു മക്മഹോന്‍ ലൈനിന്റെ വടക്കോട്ട് തിരികെ പോയി. എന്നാല്‍ പശ്ചിമ മേഖലയില്‍ അവര്‍ കടന്നുകയറ്റം നടത്തിയ സ്ഥലങ്ങളില്‍ നിന്നും പിന്നോട്ട് മാറുവാന്‍ തയാറായതുമില്ല.
അതിര്‍ത്തി പ്രശ്‌നം നെഹ്റുവുമായി ചര്‍ച്ച ചെയ്യുവാന്‍ ചൈനയുടെ പ്രധാനമന്ത്രി ചൗ എന്‍ലായ് 1960ല്‍ ഡല്‍ഹിയില്‍ വന്നിരുന്നു. പക്ഷേ 1959ല്‍ അതിര്‍ത്തിയില്‍ നടന്ന സംഘർഷത്തില്‍ ഇന്ത്യയുടെ പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിച്ച സാഹചര്യത്തില്‍ ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ല. അക്സൈ ചിനിന് മേലുള്ള അവകാശവാദം ഇന്ത്യ വിടുകയാണെങ്കില്‍ മക്മഹോന്‍ ലൈന്‍ തങ്ങള്‍ അംഗീകരിക്കാമെന്ന് ചൈന അനൗദ്യോഗികമായി അറിയിച്ചെങ്കിലും അത് ഇന്ത്യക്ക് സ്വീകാര്യമായില്ല. ഇതേ നിര്‍ദേശം 1984ല്‍ ഡെങ് സാവോ പിങ് മുന്‍പോട്ട് വച്ചതായാണറിവ്; പക്ഷേ പല ആഭ്യന്തര പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇന്ദിര ഗാന്ധി ആ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ഇതിന്റെ മേല്‍ തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ചു. ഇതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടത് കൊണ്ട് ആ നിര്‍ദേശവും മുന്‍പോട്ട് പോയില്ല.
നെഹ്റുവിനും ഇന്ദിര ഗാന്ധിക്കും ശേഷം ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തിക്കുവാനുമുള്ള ഇച്ഛാ ശക്തിയും ജനപിന്തുണയുമുള്ള നേതാവ് നരേന്ദ്ര മോദി ആണ്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം നന്നാക്കുവാന്‍ അദ്ദേഹം ആകുന്നത്ര പരിശ്രമിക്കുകയും ചെയ്തു. പക്ഷേ 2020ല്‍ 20 സൈനികരുടെ മരണത്തില്‍ കലാശിച്ച ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം എല്ലാ കണക്കുകൂട്ടലുകളും മാറ്റിമറിച്ചു. അതിര്‍ത്തിയില്‍ സൈനികര്‍ വീരമൃത്യു വരിക്കുമ്പോള്‍ ഉടലെടുക്കുന്ന ജനരോഷം അവഗണിക്കുവാന്‍ എത്ര ശക്തിമാനായ നേതാവിനും സാധിക്കില്ല എന്ന വസ്തുതയും നമ്മള്‍ ഇവിടെ ഓര്‍ക്കണം.
∙ സൗഹൃദത്തിന് വിലങ്ങിട്ട് യുഎസ് ബാന്ധവം
1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും നയതന്ത്ര ബന്ധം പൂര്‍ണമായും പുനഃസ്ഥാപിച്ചത് 1976ല്‍ മാത്രമാണ്. 1988ല്‍ രാജീവ് ഗാന്ധി ബെയ്ജിങ് സന്ദര്‍ശിച്ചപ്പോള്‍ പഴയ കാര്യങ്ങള്‍ മറന്നു രണ്ടു രാജ്യങ്ങളും ഒരുമിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ഡെങ് സാവോപിങ് സംസാരിച്ചു. ഇതിനെ തുടര്‍ന്ന് 1990 മുതല്‍ ഇന്ത്യ ചൈന ബന്ധം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചു. വ്യാപാര- വ്യവസായ- വാണിജ്യ ബന്ധങ്ങളില്‍ ഈന്നല്‍ നല്‍കിയുള്ള ഒരു സമീപനമാണ് രണ്ടു രാഷ്ട്രങ്ങളും സ്വീകരിച്ചത്. ഇതോടൊപ്പം തന്നെ അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും പുലരുവാന്‍ ആവശ്യമായ പല തീരുമാനങ്ങളുമെടുത്തു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയിലെ ചില ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുവാനും പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ തന്നെ അവയ്ക്ക് പരിഹാരം കാണുവാന്‍ സൈനിക ഉദ്യോഗസ്ഥരുടെ യോഗം ചേരുവാനും പട്രോളിങ് നടത്തുമ്പോള്‍ ആയുധങ്ങള്‍ എടുക്കാതിരിക്കാനും തീരുമാനമായി. ഇതെല്ലാം മൂലം അതിര്‍ത്തിയില്‍ സംഘര്‍ഷം കുറഞ്ഞു.
സിക്കിം ഇന്ത്യയുടെ ഭാഗമായി ചൈന 2003ല്‍ അംഗീകരിച്ചതും ഈ നല്ല ബന്ധത്തിന്റെ ദൃഷ്ടാന്തമായി കാണാം. എന്നാല്‍ ഈ സ്ഥിതി 2008 വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. ഈ വർഷം ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ രണ്ടു സംഭവങ്ങള്‍ ഉണ്ടായി. യുഎസിലെ ‘സബ് പ്രൈം’ പ്രതിസന്ധിയില്‍ നിന്നും ഉടലെടുത്ത ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ലോകത്തിലെ മുഴുവന്‍ വിപണികളെയും വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതില്‍ ചൈന വലിയ പങ്കു വഹിച്ചു. ഈ രീതിയില്‍ യുഎസിനൊപ്പം നിൽക്കുവാന്‍ കഴിയുന്ന ഒരു സാമ്പത്തിക ശക്തിയായി തങ്ങള്‍ വളര്‍ന്നുവെന്ന് കാണിക്കുവാന്‍ ചൈനയ്ക്ക് സാധിച്ചു. ഇതിന്റെ ഊറ്റം അവരുടെ നയങ്ങളിലും നടപടികളിലും പ്രകടമായി തുടങ്ങി. ഇതോടൊപ്പം തന്നെ ഇന്ത്യയും യുഎസും തമ്മില്‍ വളര്‍ന്നു വന്ന സൗഹൃദം ചൈനയെ അലോസരപ്പെടുത്തി. ഇത് ഏഷ്യ ഭൂഖണ്ഡത്തില്‍ ചൈനയുടെ അപ്രമാദിത്യം ചോദ്യം ചെയ്യുവാന്‍ വേണ്ടിയുള്ള നീക്കമാണെന്ന് അവര്‍ സംശയിച്ചു. ഇതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ വിണ്ടും ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ തലപൊക്കിയത്.
2013ല്‍ ഷി ചിൻപിങ് അധികാരത്തില്‍ വന്നതിനു ശേഷം അതിര്‍ത്തിയില്‍ സൈനികര്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷവും വര്‍ധിച്ചു. 2017ല്‍ ഭൂട്ടാനിലെ ഡോക് ലാം താഴ്‌വരയിൽ ഇരു സേനകളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചത് വലിയ സംഘര്‍ഷത്തിന് വഴിവച്ചു. ഈ പ്രതിസന്ധിയില്‍ വളരെ തന്മയത്തോടും മെയ്വഴക്കത്തോടെയുമാണ് ഇന്ത്യ പുറത്തു ചാടിയത്. എന്നാല്‍ 2020ല്‍ ഗാല്‍വാനില്‍ ഇരു സേനകളും ഏറ്റുമുട്ടിയപ്പോള്‍ കുറെയേറെ സൈനികരുടെ ജീവന്‍ അപഹരിക്കപ്പെട്ടു. ഇതോടെ ഇന്ത്യക്കും കടുത്ത നിലപാട് അവലംബിക്കേണ്ടി വന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കും നിക്ഷേപങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പുറമെ അവിടെ നിന്നുള്ള സന്ദര്‍ശകര്‍ക്കുള്ള വീസയുടെ കാര്യത്തിലും കടുത്ത പരിമിതികള്‍ ഇന്ത്യ കൊണ്ടുവന്നു.
ഇതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് 2024ല്‍ മോദി സര്‍ക്കാര്‍ മൂന്നാമതും തിരഞ്ഞെടുപ്പില്‍ വിജയിച്ചു അധികാരമേറ്റപ്പോള്‍ ഷി ചിന്‍പിങ് അഭിനന്ദന സന്ദേശം അയയ്ക്കുവാന്‍ തയാറാകാതിരുന്നത്. പകരം ചൈനയുടെ പ്രധാനമന്ത്രി ലി കിയാങ് ആണ് സന്ദേശമയച്ചത്. നാല് വര്‍ഷമായി നിലനിക്കുന്ന ഈ ‘ശീതസമരം’ ഒരു പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടോ എന്ന് രണ്ടു രാജ്യങ്ങളും ആലോചിക്കേണ്ട സാഹചര്യം ഉടലെടുത്തിട്ടുണ്ട് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. ഇത്രയേറെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടും ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ വര്‍ധിച്ചു വരുന്നത് ഇന്ത്യയിലെ വ്യവസായങ്ങളും വ്യാപാരി സമൂഹവും എത്രത്തോളം ഈ രാജ്യത്തെ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്.
∙ ചൈനയ്ക്കും വേണം ഇന്ത്യൻ സഹായം
വലിയ ആര്‍ഭാടത്തോടെ സര്‍ക്കാര്‍ തുടങ്ങിയ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതി വേണ്ടത്ര ഊര്‍ജത്തോടെ മുന്‍പോട്ട് നീങ്ങാത്തതിന് പ്രധാന കാരണം സാങ്കേതിക വിദ്യയുടെയും സാങ്കേതിക വിദഗ്ധരുടെയും അഭാവമാണ്. ഇവ രണ്ടും ചൈനയില്‍ സുലഭമാണ് താനും. അടിസ്ഥാന സൗകര്യ വികസനത്തിലും ചൈനയിലെ കമ്പനികളുടെ വൈദഗ്ധ്യം ഇന്ത്യക്ക് ഉപയോഗപ്പെടുത്താം. ഇതെല്ലാം കൊണ്ടാണ് ദേശീയ സാമ്പത്തിക രേഖയില്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കും ഇറക്കുമതിക്കും ചൈനക്കാര്‍ക്ക് വീസ നല്‍കുന്നതിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പറഞ്ഞത്.
ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പദ് ഘടന ഒരു പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ കുറേ ദശകങ്ങളായി അവര്‍ നിലനിര്‍ത്തിപോന്നിരുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇനി തിരിച്ചു കിട്ടാത്ത വിധത്തില്‍ താഴേക്ക് പതിച്ചിരിക്കുന്നു. ട്രംപിന്റെ കാലത്ത് യുഎസ് നടപ്പിലാക്കിയ ഉയര്‍ന്ന ചുങ്ക നിരക്ക് അവരുടെ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമേ റഷ്യ യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നത് മൂലം യൂറോപ്പിലെ മിക്ക രാജ്യങ്ങളും ചൈനയോട് അകലം പാലിക്കുന്നുണ്ട്. ഉല്‍പാദനത്തിലും തൊഴിലാളികളുടെ ബലത്തിലും അവര്‍ക്കുള്ള അധിക ശേഷി വിനിയോഗിക്കുവാന്‍ വേണ്ടി ഷി ചിന്‍പിങ് മുന്‍കൈയെടുത്തു തുടങ്ങിയ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റിവിന് (Belt Road Initiative) കീഴിലുള്ള പദ്ധതികളും വേണ്ട രീതിയില്‍ മുന്‍പാട്ട് നീങ്ങുന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാം പ്ലീനത്തിലെ പ്രഖ്യാപനത്തിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഈ മേഖലയില്‍ ഈ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാണ്.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയാല്‍ സാമ്പത്തിക സഹകരണത്തിന് പുറമെ, ഇന്ത്യയുടെ ഭീമന്‍ വിപണിയിലേക്ക് ചൈനയിലെ കമ്പനികള്‍ക്ക് പ്രവേശനം മാത്രമല്ല ഇവിടെ സുഗമമായി പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യവും ലഭിക്കും. ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ അടുത്തിടെ രണ്ടു പ്രാവശ്യം നേരിട്ട് കണ്ടു ചര്‍ച്ച നടത്തിയത് അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കെ തന്നെ മറ്റു മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഡല്‍ഹിയിലെ ചൈനയുടെ സ്ഥാനപതി രണ്ടു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ നല്ല ബന്ധത്തിനായി ‘ഫൈവ് മൂച്വൽസ്’ (Five Mutuals) എന്ന കര്‍മ പരിപാടി നിര്‍ദേശിച്ചതും ഈ ദിശയില്‍ കാര്യങ്ങള്‍ നീക്കുവാനുള്ള ചൈനയുടെ താൽപര്യപ്രകടനമായി കാണാവുന്നതാണ്.
∙ ഇനി ജീവൻ വെടിയണോ?
ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നമുക്കുള്ള ഏറ്റവും വലിയ മാര്‍ഗതടസം 1962ലെ യുദ്ധത്തില്‍ ഏറ്റ തിരിച്ചടികളാണ്. ‘ചൈന നമ്മളെ പറ്റിച്ചു, അവര്‍ നമ്മുടെ ഭൂമി കൈയേറി’ എന്നീ ധാരണകള്‍ നമ്മുടെ രാഷ്ട്രത്തിന്റെ പൊതു മനസാക്ഷിയില്‍ നിന്നും മാറിയിട്ടില്ല. യുദ്ധത്തിന്റെ കാരണങ്ങളിലേക്കോ അതിന്റെ ശരിതെറ്റുകളിലേക്കോ പോകാതെ നാം ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തില്‍ ഏറ്റവുമധികം രക്തം ചിന്തിയത് രണ്ടു മഹായുദ്ധങ്ങള്‍ നടന്ന യൂറോപ്പ് ഭൂഖണ്ഡത്തിലാണ്. എന്നിട്ടും ആ വലിയ യുദ്ധങ്ങളില്‍ രണ്ടാമത്തേത് അവസാനിച്ച് അന്‍പത് വര്‍ഷത്തിനകം അതില്‍ പോരാടിയ രാജ്യങ്ങള്‍ക്ക് ഒരുമിച്ചൊരു സാമ്പത്തിക കൂട്ടായ്മ ഉണ്ടാക്കാമെങ്കില്‍ ഒരു മാസത്തില്‍ താഴെ മാത്രം നീണ്ട യുദ്ധത്തിലേര്‍പ്പെട്ട ഇന്ത്യക്കും ചൈനക്കും അതിന്റെ ഓര്‍മയില്‍ ജീവിക്കാതെ ഒരു നല്ല ഭാവിയിലേക്ക് സഹകരിച്ചു നീങ്ങിക്കൂടെ?
ഒരു മനുഷ്യനും ജീവിക്കുവാന്‍ സാധിക്കാത്ത, ഒരു പുല്‍ക്കൊടി പോലും വളരാത്ത മഞ്ഞുമലകളിലെ ആധിപത്യത്തെ ചൊല്ലി കൂടുതല്‍ ജീവന്‍ വെടിയണോ? ആ ഭൂമിക്ക് വേണ്ടി കോടി കണക്കിനു ജനങ്ങളുടെ സമാധാനവും ഐശ്വര്യവും സമൃദ്ധിയും ബലി കഴിക്കണോ? ഈ വിഷയങ്ങളില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ? ഇപ്പോഴുള്ള ഈ അവസരം ഉഭയ കക്ഷി ബന്ധം നന്നാക്കുവാനും അതു വഴി സാമ്പത്തിക- വ്യവസായ- ഉല്‍പാദന- വാണിജ്യ മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്യാനും ഉപയോഗിക്കുകയല്ലേ വേണ്ടത്? ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയശങ്കര്‍ പണ്ട് സിംഗപ്പൂരില്‍ ഹൈ കമ്മിഷനര്‍ ആയിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലയളവില്‍ അദ്ദേഹം പങ്കെടുത്ത ഒരു യോഗത്തില്‍ ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ പറഞ്ഞ മറുപടി ഇവിടെ പ്രസക്തമാണ്.
‘‘ഒരു ചെറിയ വൃത്തത്തില്‍ കുടുങ്ങിപ്പോയാല്‍ അതില്‍ നിന്നും പുറത്തു വരുവാന്‍ പലപ്പോഴും ഒരു വലിയ വൃത്തം വരക്കേണ്ടി വരും. ഇന്ത്യ–ചൈന ബന്ധം അതിര്‍ത്തി എന്ന ചെറിയ വൃത്തത്തില്‍ ഒതുക്കാതെ വേറെ പല ഘടകങ്ങളുള്ള ഒരു വലിയ വൃത്തമാക്കിയാല്‍ ചെറിയ വൃത്തത്തില്‍ നിന്നും പുറത്തു കടക്കുവാന്‍ നമുക്ക് സാധിച്ചേക്കും.’’ അദ്ദേഹം വിദേശകാര്യ മന്ത്രി ആയപ്പോഴാണ് 2020ല്‍ അതിര്‍ത്തി എന്ന ചെറിയ വൃത്തത്തിലേക്ക് ഇന്ത്യ ചൈന ബന്ധം ചുരുങ്ങിയത്; ഇത് സാമ്പത്തിക-വ്യവസായ-ഉല്‍പാദന-വാണിജ്യ ബന്ധങ്ങള്‍ അടങ്ങുന്ന വലിയ വൃത്തത്തിലേക്ക് തിരിച്ചു നയിക്കുവാനായാല്‍ അത് അദ്ദേഹത്തിന്റെ തൊപ്പിയിലെ ഒരു തിളക്കമാര്‍ന്ന പൊന്‍തൂവല്‍ ആയിരിക്കും.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)