‘മൊബൈൽ കിട്ടിയില്ലെങ്കിൽ അമ്മയെ കടിച്ചുപറിക്കും’: അടിച്ചു നന്നാക്കാൻ നോക്കല്ലേ, രക്ഷിക്കാൻ വഴിയുണ്ട്
നമുക്കു ഫോൺ ഉപയോഗിക്കാം, ഫോൺ നമ്മളെ ഉപയോഗിക്കാതിരുന്നാൽ മതി’– പതിരില്ലാത്ത ഈ പുതിയചൊല്ലുമായി വരുന്ന കുട്ടിക്കു പ്രായം 13. ‘എന്റെ കഥ പത്രത്തിൽ പറയണേ, കുറച്ചുപിള്ളേർക്കെങ്കിലും ബോധം വീണാൽ നല്ലതല്ലേ’ എന്നു പറഞ്ഞ് വിഡിയോ കോളിലാണു കുട്ടി സംസാരിച്ചത്. ‘‘ഞാനാരാണെന്ന് എനിക്കറിയാൻ മേലെങ്കിൽ ഞാൻ ആരോടു ചോദിക്കും ഞാനാരാണെന്ന് – വട്ടായില്ലേ? ആ പരുവത്തിലായിരുന്നു ഞാൻ. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കുതിരവട്ടം പപ്പുവിനെപ്പോലെ കിറുങ്ങിയടിച്ച അവസ്ഥ. പേടിക്കേണ്ട, കള്ളൊന്നും കുടിച്ചിട്ടല്ല. മൊബൈൽ ഫോൺ നോക്കി നോക്കി അങ്ങു കൈവിട്ടുപോയി. പിന്നെ മൊത്തം ഡാർക്ക് സീൻ. ഫോണിൽ വിഡിയോ കാണലോടു കാണലായിരുന്നു. ടോയ്‌ലറ്റിൽ പോകുമ്പോ വരെ കാണും. കുളിക്കുമ്പോ ഇതു കുറച്ചു പ്രയാസമായതുകൊണ്ട് കുളിയങ്ങു നിർത്തി. ഫോണിലിങ്ങനെ തോണ്ടിത്തോണ്ടി വെളുപ്പിന് 3–4 മണിവരെ ഒറ്റയിരിപ്പ്. ഉറങ്ങാനൊക്കെ പ്രയാസം. ഇനിയെങ്ങാനും കണ്ണടച്ചു പോയാലോ

നമുക്കു ഫോൺ ഉപയോഗിക്കാം, ഫോൺ നമ്മളെ ഉപയോഗിക്കാതിരുന്നാൽ മതി’– പതിരില്ലാത്ത ഈ പുതിയചൊല്ലുമായി വരുന്ന കുട്ടിക്കു പ്രായം 13. ‘എന്റെ കഥ പത്രത്തിൽ പറയണേ, കുറച്ചുപിള്ളേർക്കെങ്കിലും ബോധം വീണാൽ നല്ലതല്ലേ’ എന്നു പറഞ്ഞ് വിഡിയോ കോളിലാണു കുട്ടി സംസാരിച്ചത്. ‘‘ഞാനാരാണെന്ന് എനിക്കറിയാൻ മേലെങ്കിൽ ഞാൻ ആരോടു ചോദിക്കും ഞാനാരാണെന്ന് – വട്ടായില്ലേ? ആ പരുവത്തിലായിരുന്നു ഞാൻ. തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കുതിരവട്ടം പപ്പുവിനെപ്പോലെ കിറുങ്ങിയടിച്ച അവസ്ഥ. പേടിക്കേണ്ട, കള്ളൊന്നും കുടിച്ചിട്ടല്ല. മൊബൈൽ ഫോൺ നോക്കി നോക്കി അങ്ങു കൈവിട്ടുപോയി. പിന്നെ മൊത്തം ഡാർക്ക് സീൻ. ഫോണിൽ വിഡിയോ കാണലോടു കാണലായിരുന്നു. ടോയ്‌ലറ്റിൽ പോകുമ്പോ വരെ കാണും.
കുളിക്കുമ്പോ ഇതു കുറച്ചു പ്രയാസമായതുകൊണ്ട് കുളിയങ്ങു നിർത്തി. ഫോണിലിങ്ങനെ തോണ്ടിത്തോണ്ടി വെളുപ്പിന് 3–4 മണിവരെ ഒറ്റയിരിപ്പ്. ഉറങ്ങാനൊക്കെ പ്രയാസം. ഇനിയെങ്ങാനും കണ്ണടച്ചു പോയാലോ – എന്തോ മിസ് ആയപോലെ ചാടിയെണീക്കും. ഒരുദിവസം നെറ്റ് പോയപ്പോൾ തലയിൽ ഒരു പെരുപ്പ്. മമ്മാച്ചി (അമ്മ) ചോറുണ്ണാൻ വിളിച്ചപ്പോൾ കലി കേറി ഞാൻ പാത്രം ഒറ്റയേറ്. തെറിയൊക്കെ വായിൽവന്നു. ഇതാരാ ഞാൻ തന്നെയാണോ, എനിക്കെന്താ പറ്റുന്നേ എന്നൊക്കെ ആലോചിക്കും മുൻപേ ഞാനൊരു കൂവൽ. മമ്മാച്ചി കരഞ്ഞുവിളിച്ച് ആളെക്കൂട്ടി വന്നത് ഓർമയുണ്ട്. പിന്നെ കണ്ണു തുറക്കുമ്പോൾ ആശുപത്രിയിലാണ്. നന്നായി ഉറങ്ങിയാൽ ശരിയാകുമെന്നു ഡോക്ടർ പറഞ്ഞു. പക്ഷേ, ഫോൺ കിട്ടാഞ്ഞിട്ട് കൈ തരിക്കുകയായിരുന്നു. ആകെ പിരുപിരുപ്പ്. ഇപ്പോൾ പതുക്കെ ശരിയായി വരുന്നു.
കൂട്ടുകാരോട് അതുകൊണ്ട് ഒന്നേ പറയാനുള്ളൂ, കാര്യം പഴഞ്ചനാണെങ്കിലും ആ ചൊല്ല് ശരിയാ: അധികമായാൽ അമൃതും വിഷം. ഇതുകേട്ടു ഞാൻ അമ്മാവൻ വൈബ് ആണെന്നൊന്നും കരുതേണ്ട. ഞാനിപ്പോഴും സൂപ്പർ വൈബിങ് ആണ്. പക്ഷേ, ഇപ്പോൾ ബോധമുണ്ട്. മൊബൈൽ ഫോൺ എങ്ങനെ അമിതമാകാതെ ഉപയോഗിക്കാമെന്നു പഠിച്ചു. സിംപിളാ, ഇത്രേയുള്ളൂ– ‘use it, don't overuse it. Lose your addiction, not your mind’. ഗംഭീരക്യാപ്ഷനോടെയുള്ള ഇൻസ്റ്റ റീൽ പോലെ, ആ വിഡിയോ കോൾ കട്ടായി. കുട്ടിയും ചിരിയും ചിന്തയും ബാക്കി. അതു നമുക്കെടുക്കാം. കാണാം ചില റീലുകൾ കൂടി.
∙ റീൽ 1: മൂന്നുവയസ്സുകാരന്റെ കയ്യാങ്കളി
ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങും വരെ ആ മൂന്നുവയസ്സുകാരൻ മൊബൈൽ ഫോണിലാണ്! ഫോൺ പിടിച്ചുവാങ്ങിയാൽ അക്രമിയാകും. അലറും, തലയിട്ടിടിക്കും. അമ്മയെ കടിച്ചുപറിക്കും. അപ്പോഴേക്കും കുഞ്ഞിന്റെ പിതാവിന്റെ അമ്മ ഇടപെടും: നിന്റെ മനസ്സ് കല്ലാണോ? കൊച്ച് തലയിട്ട് ഇടിക്കുന്നതു കണ്ടില്ലേ, ഫോൺ കൊടുക്ക് എന്നു കൽപിക്കും. വഴിയില്ലാതെ അമ്മ അനുസരിക്കും. കുഞ്ഞിന്റെ അക്രമവും ഫോൺ ആസക്തിയും അതിരുകടന്നപ്പോൾ അമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെത്തി. അവിടെനിന്നു ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റിലേക്കു റഫർ ചെയ്തു. കുഞ്ഞിന് എളുപ്പത്തിൽ ഭക്ഷണം കൊടുക്കാൻ യുട്യൂബ് വിഡിയോ കാണിക്കുമായിരുന്നെന്നു പറഞ്ഞ അമ്മ, അത് ഇങ്ങനെയൊക്കെ ആകുമെന്നു കരുതിയില്ലെന്നു പറഞ്ഞ് വിതുമ്പി.
∙ റീൽ 2: ഫോൺ പാട്ടിൽ ചെവിചേർത്ത്
മിടുക്കിയായി പഠിച്ചിരുന്ന ഒൻപതാംക്ലാസുകാരി എല്ലാ കൂട്ടുകാരെയും വിട്ട് മൊബൈൽ ഫോണിന്റെ കൂട്ടിലേക്കു മാത്രമായി ഒതുങ്ങി. പഠിക്കാനായി ഉപയോഗിച്ചു തുടങ്ങിയ ഫോൺ പിന്നെ കൊറിയൻ പാട്ടുകേൾക്കാനും കൊറിയൻ സീരീസ് കാണാനുമുള്ളതായി മാറി. സ്കൂളിൽ പോകാൻ മടി. ഭക്ഷണം വേണ്ട, ഫോൺ മാറ്റിയാൽ ബഹളം. അമ്മയെ ഉപദ്രവിക്കും. ഇതിനിടയിലാണ്, ഫോൺ അഡിക്‌ഷൻ മൂലം പഠിക്കാൻ കഴിയുന്നില്ലെന്നു കത്തെഴുതിവച്ച് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയതിനെക്കുറിച്ച് അയൽക്കാർ ഓർമിപ്പിച്ചത്. ഇതോടെ പരിഭ്രാന്തരായ വീട്ടുകാർ ശിശു സംരക്ഷണ സമിതി വഴി ഡോക്ടറെ ബന്ധപ്പെട്ടു. അമ്മയെ ഉപദ്രവിച്ചു കഴിയുമ്പോൾ അതോർത്ത് പിന്നീട് അവൾക്കു സങ്കടമുണ്ട്. ‘ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല’ എന്ന ധാർഷ്ട്യമില്ല. ആ കച്ചിത്തുരുമ്പിൽ പിടിച്ചുകയറിയാണ് ഡോക്ടർ അവളെ നിയന്ത്രിത ഫോൺ ഉപയോഗത്തിലേക്കു നയിച്ചത്.
∙ എങ്ങനെ രക്ഷിച്ചു ഈ കുട്ടികളെ ?
‘ഈ രണ്ടു കുട്ടികളെയും മൊബൈൽ അടിമത്തത്തിൽനിന്നു പുറത്തുകൊണ്ടുവരാൻ മരുന്നുകൾ ഉപയോഗിച്ചില്ല. 6 വയസ്സിൽ താഴെയുള്ള കുട്ടികളിൽ മരുന്നുപയോഗം പരമാവധി ഒഴിവാക്കണം. മുതിർന്ന കുട്ടികൾക്കും ആവശ്യമെങ്കിൽ മാത്രമേ മരുന്നു നൽകാറുള്ളൂ. മൂന്നു വയസ്സുകാരന്റെ അക്രമരീതികളും മൊബൈൽ ഭ്രമവും മാറി. ഒൻപതാം ക്ലാസുകാരി ഇപ്പോൾ നിശ്ചിതസമയം അവൾക്കിഷ്ടമുള്ള കൊറിയൻ പാട്ടുകൾ കേൾക്കുന്നു. നിയന്ത്രിത മൊബൈൽ ഉപയോഗം ശീലിച്ചു. മാത്രമല്ല, കൂട്ടുകാരെ അമിത മൊബൈൽ ഉപയോഗത്തിൽനിന്നു പിന്തിരിപ്പിക്കുകയും ചെയ്യുന്നു.’ തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം പ്രഫസറും ചൈൽഡ് സൈക്യാട്രിസ്റ്റും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമായ ഡോ. ആർ ജയപ്രകാശ് പറയുന്നു.
ഈ രണ്ടു പേരിലും സ്വീകരിച്ച മാർഗങ്ങളിൽ പ്രധാനപ്പെട്ടവ:
1. സൈക്കോ എജ്യുക്കേഷൻ: നിലവിലെ അവസ്ഥയെക്കുറിച്ചു മാതാപിതാക്കൾക്ക് (മുതിർന്നവരാണെങ്കിൽ കുട്ടികൾക്കും) വിശദമായ സൈക്കോ എജ്യുക്കേഷൻ നൽകി. ഓരോ പ്രായത്തിലുമുള്ള കുട്ടിയുടെ സ്വഭാവരൂപീകരണം വിശദമാക്കി. ഫോൺ ഉപയോഗമുൾപ്പെടെയുള്ള കാര്യങ്ങളിൽ അച്ഛനും അമ്മയ്ക്കും ഒരേ നിലപാടാണു വേണ്ടത്. ഇതിനെ ബന്ധുക്കളോ കൂട്ടുകാരോ തടസ്സപ്പെടുത്താൻ അനുവദിക്കരുത്. വ്യത്യസ്ത നിലപാടുകൾ ഉണ്ടെങ്കിൽ മാതാപിതാക്കൾ അതു ചർച്ചയിലൂടെ പരിഹരിച്ചിട്ടുവേണം കുട്ടിയുടെ മുന്നിലെത്താൻ.
2. അടിതട വേണ്ട: കുട്ടിയെ ഉപദ്രവിച്ചും പേടിപ്പിച്ചും ഈ അവസ്ഥയിൽനിന്നു മാറ്റാൻ ശ്രമിക്കരുതെന്ന ബോധവൽക്കരണം. കുട്ടിയുടെ ശ്രദ്ധ മാറ്റിവിടാം, അവർക്കിഷ്ടമുള്ള മറ്റു കാര്യങ്ങൾ ഹോബിയാക്കി വളർത്തിയെടുക്കാം.
3. കുട്ടിക്കൊപ്പം സമയം: അമ്മയും കുട്ടിയും അല്ലെങ്കിൽ അച്ഛനും കുട്ടിയും ചേർന്നുള്ള വൺ ടു വൺ സമയമാണ് (quality time spending) ഏറ്റവും പ്രധാനം. വീട്ടിൽ രണ്ടു കുട്ടികളുണ്ടെങ്കിൽ അവർ ഓരോരുത്തർക്കായും പ്രത്യേകം സമയം കണ്ടെത്തണം. കുട്ടിയുടെ പ്രായത്തിനനുസരിച്ചു വേണം ഈ സമയത്തെ ആക്ടിവിറ്റികൾ. മൂന്നു വയസ്സുള്ള കുട്ടിയാണെങ്കിൽ കളറിങ്, ചിത്രം ഉപയോഗിച്ചു കഥ പറയൽ എന്നിങ്ങനെ. കൗമാരക്കാരാണെങ്കിൽ സ്പോർട്സോ വെബ്സീരിസോ ഫാഷനോ സിനിമയോ ഒക്കെയാകാം ചർച്ച.
4. പുസ്തകലോകം: പ്രീപ്രൈമറി പബ്ലിക്കേഷനുകളിലെ പടം വിവരിച്ചു കഥപറയുന്ന ഗെയിമുകൾ കൊച്ചുകുഞ്ഞുങ്ങൾക്ക് ഏറെ ഫലപ്രദം. കുട്ടിക്കു കൂടി പങ്കാളിത്തമുള്ള ഗെയിമുകളാണു രക്ഷിതാവുമായി ചേർന്നു ചെയ്യുക. ഇതു ദിവസവും ഒരേ സമയത്ത്, നിശ്ചിത നേരം മാത്രം.
5. ഓടിച്ചാടി കളികൾ: കുട്ടിക്ക് ഇഷ്ടമുള്ള കളികളിൽ പങ്കുചേരാനും രക്ഷിതാക്കളോടു നിർദേശിച്ചു. കുട്ടിയുടെ പ്രായത്തിനനുസരിച്ചു കളിയുടെ വിധം മാറണം.
6. നോ മൊബൈൽ ടൈം: രണ്ടു വയസ്സുവരെ കുട്ടികൾക്കു മൊബൈൽ വേണ്ടേ വേണ്ട.
7. കുട്ടിയുമായി കരാർ: മൊബൈൽ അടിമത്തമുള്ള കുട്ടികളിൽ പൂർണവിലക്ക് പലപ്പോഴും ഫലപ്രദമാകില്ല. അതുകൊണ്ട്, ഇത്ര സമയത്തേക്കു മാത്രം മൊബൈൽ ഉപയോഗിക്കാമെന്നു കുട്ടിയുമായി കരാർ വയ്ക്കാം, അതു തെറ്റിച്ചാൽ പിറ്റേന്നു മൊബൈൽ കൊടുക്കില്ലെന്നും ബോധ്യപ്പെടുത്താം.
8. കൗൺസലിങ്, ബിഹേവിയർ തെറപ്പി: കുട്ടിക്കു നിശ്ചിത ഇടവേളകളിൽ കൗൺസലിങ്. മികച്ച സ്വഭാവരൂപീകരണം ഉറപ്പാക്കാനുള്ള തെറപ്പിയും. ഇതു കുടുംബത്തിന്റെ മുഴുവൻ സഹകരണം ഉണ്ടെങ്കിലേ നടപ്പാക്കാനാകൂ. കുട്ടിയുടെ വാശി അമ്മ അനുവദിച്ചു കൊടുക്കുന്നില്ലെന്നു വയ്ക്കുക, വീട്ടിലെ മറ്റൊരംഗം കുട്ടിയുടെ ഇഷ്ടം സാധിക്കുകയും ചെയ്യുന്നെങ്കിൽ ബിഹേവിയർ തെറപ്പി പാളും. ഇഷ്ടം സാധിക്കുന്നയാൾക്കാണു തന്നോടു സ്നേഹമെന്നു കുട്ടി തെറ്റിദ്ധരിക്കും. സ്വഭാവം വഷളാകും. കാര്യങ്ങൾ നേടിയെടുക്കാൻ കുട്ടി പല തന്ത്രങ്ങളും മെനയുകയും (manipulative) ചെയ്യും.
9. മുതിർന്ന കുട്ടികൾക്കു കൊഗ്നിറ്റീവ് ബിഹേവിയർ തെറപ്പി: ഫോൺ പാട്ടിൽ കുടുങ്ങിയ ഒൻപതാം ക്ലാസുകാരിക്ക് ഇതു വലിയ തോതിൽ പ്രയോജനപ്പെട്ടു. തെറപ്പിയിലൂടെ കുട്ടി തന്നെ മൊബൈൽ അടിമത്തത്തിൽനിന്നു രക്ഷപ്പെടാനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചുതുടങ്ങി. ഈ കുട്ടിക്കു സ്ക്രീൻ അഡിക്‌ഷൻ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സ്വഭാവവൈകൃതംകൂടി ഉണ്ടായിരുന്നെങ്കിൽ മറ്റു തെറപ്പികളും മാർഗങ്ങളും സ്വീകരിക്കേണ്ടിവന്നേനെ.
10. ഒക്യുപേഷനൽ തെറപ്പി: റിലാക്സേഷൻ തന്ത്രങ്ങൾ, മറ്റു വിനോദങ്ങൾ എന്നിവ എങ്ങനെ വളർത്തിയെടുക്കാം, വായന ഉൾപ്പെടെ എങ്ങനെ ശീലമാക്കാം, മൊബൈൽ ഉപയോഗത്തെ സ്വയം എങ്ങനെ നിരീക്ഷിക്കാം തുടങ്ങിയവ കുട്ടിയെ പഠിപ്പിക്കുന്നു