പണപ്പെരുപ്പം താഴ്ന്നു, പലിശനിരക്ക് കുറച്ചാലെന്താണ്? തൊടുന്യായം പറയുമോ ആർബിഐ? യുഎസിനും പങ്ക്?
അഞ്ചു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പണപ്പെരുപ്പ നിരക്ക് മൂന്നര ശതമാനത്തിലേക്കു താഴ്ന്നതോടെ വായ്പ നിരക്കുകളുടെ പടിയിറക്കം പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണ്. വ്യവസായ, വാണിജ്യ മേഖലയിൽനിന്നുള്ളവർ മാത്രമല്ല അസംഘടിതരായ കോടിക്കണക്കിനു സാധാരണക്കാർ വരെ നിരന്തരമായി പ്രതീക്ഷിച്ചുവരികയായിരുന്ന നിരക്കിളവിനു പക്ഷേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ തയാറാകുമോ? അതോ തൊടുന്യായങ്ങൾ നിരത്തി നടപടി നീണ്ടുപോകുമോ? അങ്ങനെയെങ്കിൽ വീണ്ടും കാത്തിരിക്കേണ്ടിവരുന്നത് എത്ര കാലം? ഉപഭോക്തൃ വില സൂചികയെ (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണു 3.5 ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നത്. ഈ നിരക്കാണ്...

അഞ്ചു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പണപ്പെരുപ്പ നിരക്ക് മൂന്നര ശതമാനത്തിലേക്കു താഴ്ന്നതോടെ വായ്പ നിരക്കുകളുടെ പടിയിറക്കം പ്രതീക്ഷിക്കാവുന്ന അവസ്ഥയിലാണ്. വ്യവസായ, വാണിജ്യ മേഖലയിൽനിന്നുള്ളവർ മാത്രമല്ല അസംഘടിതരായ കോടിക്കണക്കിനു സാധാരണക്കാർ വരെ നിരന്തരമായി പ്രതീക്ഷിച്ചുവരികയായിരുന്ന നിരക്കിളവിനു പക്ഷേ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ തയാറാകുമോ? അതോ തൊടുന്യായങ്ങൾ നിരത്തി നടപടി നീണ്ടുപോകുമോ? അങ്ങനെയെങ്കിൽ വീണ്ടും കാത്തിരിക്കേണ്ടിവരുന്നത് എത്ര കാലം?
ഉപഭോക്തൃ വില സൂചികയെ (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണു 3.5 ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നത്. ഈ നിരക്കാണു റിസർവ് ബാങ്ക് പലിശ നിരക്കുകളുടെ നിർണയത്തിന് അടിസ്ഥാനമായി സ്വീകരിക്കാറുള്ളത്. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും ലഭ്യമാകാറുണ്ടെങ്കിലും അതിനു സ്വീകാര്യത കുറവാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തോടു കൂടുതൽ പൊരുത്തമുള്ളത് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിനാണ്. ഈ നിരക്ക് 2023 ജൂലൈയിൽ 7.4 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.
∙ എന്തുകൊണ്ട് വിയോജിപ്പ്?
ഇക്കഴിഞ്ഞ ആഴ്ച റിസർവ് ബാങ്കിന്റെ പണ നയ സമിതി മൂന്നു ദിവസത്തെ യോഗം ചേരുകയുണ്ടായി. പലിശ നിരക്കിൽ ഇളവു പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു എന്നു യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും ഭൂരിപക്ഷാഭിപ്രായം അതിന് അനുകൂലമായിരുന്നില്ല. അതിനാൽ തൽക്കാലം നിലവിലെ നിരക്കുകൾ തുടരാനായിരുന്നു തീരുമാനം. ഭക്ഷ്യോൽപന്ന വിലകൾ ഉയർന്ന നിലവാരത്തിൽ തുടരുന്നതും അതു വീണ്ടും വർധിക്കാനിടയുള്ളതുമൊക്കെ ചൂണ്ടിക്കാട്ടിയാണു നിരക്കിളവിനോടു ഭൂരിപക്ഷം അംഗങ്ങളും വിയോജിച്ചത്.
പലിശനിരക്കും ഉപഭോക്‌തൃ വില സൂചികയും
ഉപഭോക്‌തൃ വില സൂചിക കൂടി നിൽക്കുകയാണെങ്കിൽ (വിലക്കയറ്റ സാഹചര്യം) അത് പണപ്പരുപ്പം മൂലമോ അല്ലെങ്കിൽ പണം താഴ്ന്ന നിരക്കിൽ ലഭിക്കുന്നതു കൊണ്ടോ ആകും എന്ന് സാമ്പത്തിക ശാസ്ത്രം അനുമാനിക്കുന്നു. അപ്പോൾ വിലസൂചികയുടെ കുതിച്ചുചാട്ടത്തെ നിയന്ത്രിക്കാൻ പണ ലഭ്യത കുറയ്ക്കുക അല്ലെങ്കിൽ പലിശനിരക്ക് കൂട്ടുക അല്ലെങ്കിൽ രണ്ടും ഒരുമിച്ചു തന്നെ ചെയ്യുക എന്നുള്ളതാണ് പരമ്പരാഗതമായി രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ (ഇന്ത്യയുടെ റിസർവ് ബാങ്കും) സ്വീകരിച്ചു പോരുന്ന നടപടി. പണപ്പെരുപ്പ നിരക്ക് മൂന്നര ശതമാനത്തിലേക്കു താഴ്ന്നതോടെ പലിശനിരക്കും കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കും അതാണു കാരണം.
പണപ്പെരുപ്പത്തിന്റെ സഹന നിലവാരമായി റിസർവ് ബാങ്ക് കണക്കാക്കുന്നത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്. ഇപ്പോൾ സഹന നിലവാരത്തിന്റെ ഉയർന്ന പരിധിയിലേക്കു പണപ്പെരുപ്പത്തിന്റെ തോതു പടിയിറങ്ങിയിരിക്കെ നിരക്കിളവിനു വ്യവസായ, വാണിജ്യ മേഖലകൾക്കും സാധാരണക്കാർക്കും ന്യായമായും അർഹതയുണ്ട്. ആ അർഹത അംഗീകരിക്കാൻ റിസർവ് ബാങ്ക് തയാറാകുമോ എന്നാണ് അറിയേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് അതിന് ഉടൻ തയാറാകില്ലെന്നു കരുതണം.
∙ ‘യുഎസ് അല്ല ഇന്ത്യ’
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറിൽ പലിശ നിരക്കുകൾ കുറച്ചേക്കുമെന്നാണു കരുതുന്നത്. അതിനുള്ള സാധ്യത വർധിച്ചിരിക്കെ അതിനു ശേഷമാകാം ഇവിടെ നിരക്കിളവ് എന്ന നിലപാടാണു റിസർവ് ബാങ്കിനുള്ളതെന്നു കരുതുന്നു. ഈ നിലപാടിനു പക്ഷേ എന്തു ന്യായമെന്നു മനസ്സിലാകുന്നില്ല. യുഎസിലെ സാമ്പത്തിക സാഹചര്യങ്ങളിൽനിന്ന് എത്രയോ വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥിതി.
ആർബിഐയിൽനിന്നു വാണിജ്യ ബാങ്കുകൾ വാങ്ങുന്ന ഹ്രസ്വകാല വായ്പയുടെ (റിപ്പോ) നിരക്ക് 2022 മേയ് – 2023 ഫെബ്രുവരി കാലയളവിൽ 2.5% വർധിപ്പിച്ച് 6.5 ശതമാനത്തിലെത്തിച്ച ശേഷം ഒൻപതു തവണ സമിതി യോഗം ചേർന്നെങ്കിലും നിരക്കിളവിനു സമയമായിട്ടില്ലെന്ന നിഗമനത്തിലെത്തുകയാണുണ്ടായത്. അടുത്ത യോഗം ഇനി 2024 ഒക്ടോബറിൽ മാത്രം. നിരക്കിളവിന്റെ ആദ്യ പ്രഖ്യാപനം ഒക്ടോബറിലുണ്ടാകുമെന്നും പ്രതീക്ഷിക്കാം. തീരുമാനം ഒക്ടോബർ വരെ നീട്ടിക്കൊണ്ടുപോകാൻ റിസർവ് ബാങ്ക് താൽപര്യപ്പെട്ടേക്കുമെന്നു കരുതാനുള്ള കാരണങ്ങൾ ഇവയാണ്: