സുർക്കി അണകൾ ഇനി ആശങ്കയുടെ ഉത്തുംഗത്തിൽ! ഒരു ഗേറ്റ് തകർന്നിട്ട് പ്രളയ സമുദ്രം; മുല്ലപ്പെരിയാർ എത്രത്തോളം ‘ഭദ്രം’?
ഏതാണ്ട് വലിയ വ്യത്യാസമില്ലാത്ത ഉയരം. ‘ശരീര ഘടന’ ഒന്നു തന്നെ– തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും. അതിനു കാരണമുണ്ട്. മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണോ തുംഗഭദ്ര? 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാർ നോക്കി നിന്നാൽ മതിയോ? തുംഗഭദ്രയും മുല്ലപ്പെരിയാറും സുർക്കി മിശ്രിതത്തിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കെട്ടുറപ്പ്. ലോകത്ത് എവിടെ അണപൊട്ടിയാലും കേരളം ഞെട്ടും. വാസ്തവത്തിൽ തുംഗഭദ്ര മുല്ലപ്പെരിയാറിന് മുന്നറിയിപ്പു നൽകുന്നുണ്ടോ? തുംഗഭദ്ര അണയും മുല്ലപ്പെരിയാർ അണയും തമ്മിൽ

ഏതാണ്ട് വലിയ വ്യത്യാസമില്ലാത്ത ഉയരം. ‘ശരീര ഘടന’ ഒന്നു തന്നെ– തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും. അതിനു കാരണമുണ്ട്. മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണോ തുംഗഭദ്ര? 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാർ നോക്കി നിന്നാൽ മതിയോ? തുംഗഭദ്രയും മുല്ലപ്പെരിയാറും സുർക്കി മിശ്രിതത്തിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കെട്ടുറപ്പ്. ലോകത്ത് എവിടെ അണപൊട്ടിയാലും കേരളം ഞെട്ടും. വാസ്തവത്തിൽ തുംഗഭദ്ര മുല്ലപ്പെരിയാറിന് മുന്നറിയിപ്പു നൽകുന്നുണ്ടോ?
തുംഗഭദ്ര അണയും മുല്ലപ്പെരിയാർ അണയും തമ്മിൽ ഇണ പിരിയാത്ത സാദൃശ്യമുണ്ട്. അതുപോലെ പെരിയാറും തുംഗഭദ്രയും തമ്മിലും. അതേസമയം രണ്ട് അണക്കെട്ടുകളും തമ്മിലുള്ള അന്തരവും പലതാണ്; പല തോതിലും. ഇനി അറിയേണ്ടത് ഇരു അണകളും തമ്മിൽ പ്രളയത്തിലുള്ള സാദൃശ്യവും അന്തരവുമാണ്. ഒന്ന് അണക്കെട്ടാണെങ്കിൽ മറ്റൊന്ന് ബാരേജാണ്. മലനിരകളിൽ അണകെട്ടി വെള്ളം സംഭരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. തുംഗഭദ്രയാകട്ടെ കൂടുതലായും നദിയിൽ തന്നെ വെള്ളം സംഭരിക്കുന്ന ബാരേജും. രണ്ടും നിർമിച്ചിരിക്കുന്നത് സുർക്കി മിശ്രിതത്തിലാണ്. പക്ഷേ വലുപ്പത്തിൽ ഇരുനദികളെയും തരതമ്യം ചെയ്യുന്നതും അപകടം. എന്തെല്ലാമാണ് മുല്ലപ്പെരിയാറും തുംഗഭദ്രയും തമ്മിലുള്ള ചേർച്ചയും ചേർച്ചക്കുറവും? ഗ്രാഫിക്സിലൂടെ മനസ്സിലാക്കാം.
ഇരു നദികളും തമ്മിലുള്ള സാമ്യം ഏറെയാണ്. കൂടുതലും ചരിത്രത്തിലും പിറവിയിലും. അതെന്താണെന്നു നോക്കാം.
എന്നാൽ സ്വഭാവത്തിൽ കിഴക്കും പടിഞ്ഞാറും പോലെയാണ് ഇരു നദികളും. പിറവി ഒരിടത്തു നിന്നാണെങ്കിലും.
സുർക്കിയാണ് ഇരു അണക്കെട്ടുകളുടെയും നിർമാണത്തിന്റെ അടിത്തറ. സിമന്റ് പ്രചാരത്തിൽ വരുന്നതിനു മുൻപാണിത്. പക്ഷേ സുർക്കിയെ സുരക്ഷയുടെ അടയാളമായി കാണാൻ കഴിയില്ലെന്നു മാത്രം. രണ്ട് അണകളും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സുർക്കി അണക്കെട്ടുകളിൽ പ്രധാനപ്പെട്ടവയാണ്.
ഇരു അണക്കെട്ടുകളെയും താരതമ്യം ചെയ്യാനാകുമോ? ജലവിഭവ വകുപ്പ് മുൻ ചീഫ് എൻജിനീയർ വി.കെ. മഹാനുദേവൻ മറുപടി പറയുന്നു:
രസകരമായ സാമ്യം. ഇരു നദികളും അന്തർ സംസ്ഥാന നദികളാണ്. രണ്ടിടത്തും സംസ്ഥാനങ്ങൾ തമ്മിൽ തർക്കവുമുണ്ട്.
അതേസമയം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയിൽ മലയും അടിവാരവും തമ്മിലുള്ളതു പോലെയാണ് അന്തരം. അതെന്താണെന്നു നോക്കാം.
പെരിയാറിനെയും തുംഗഭദ്രയെയും പുഴയെന്നും നദിയെന്നും മാറിമാറി വിളിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതു ശരിയാണോ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ 44 നദികളും ചേർന്നാൽ ഇന്ത്യയിലെ പ്രധാന നദികളിലൊന്നായ ഗോദാവരിയുടെ മൂന്നിലൊന്ന് മാത്രമേ വരികയുള്ളൂവെന്ന് വിദഗ്ധർ പറയുന്നു. ഗോദാവരി പോലൊരു നദിയാണ് തുംഗഭദ്ര. അപ്പോൾ ഈ കണക്കു നോക്കുക. പൊക്കം നോക്കിയാൽ മുല്ലപ്പെരിയാറും (53.67 മീറ്റർ) തുംഗഭദ്രയും (49.38 മീറ്റർ) തമ്മിൽ വലിയ വ്യത്യാസമില്ലതാനും.
പക്ഷേ, ഈ വ്യത്യാസത്തിനു കാരണം എന്താകും. സംശയമില്ല. അണകൾ നിർമിച്ചിരിക്കുന്ന നദികളുടെ വലുപ്പച്ചെറുപ്പം തന്നെ. അതായത് പെരിയാറല്ല, തുംഗഭദ്ര. നീളം നോക്കി താരതമ്യം ചെയ്യരുതെന്ന് മാത്രം. മുല്ലപ്പെരിയാറുമായി താരതമ്യം ചെയ്യുമ്പോൾ തുംഗഭദ്ര സമുദ്രതുല്യം. എന്നാൽ പ്രളയത്തിന്റെ തീവ്രത ആർക്കാണു കൂടുതൽ? അതു പ്രവചനാതീതം.