പ്ലസ്ടുക്കാരി. ഉറക്കമുണരുമ്പോഴേ കൈ ഫോണിലേക്ക്; ഗുഡ് മോണിങ്, പല്ലുതേപ്പ്, ചായ, സ്കൂൾ യാത്രാ സെൽഫികൾ, ഗെറ്റ് റെഡി വിത് മി വിഡിയോ... ഫുൾ ടൈം ഫോണിൽ. സ്കൂളിൽ ഫോൺ സമ്മതിക്കാത്തതുകൊണ്ട് സ്ഥിരം ‘അസുഖ’മായി. വീട്ടിൽ കുട്ടിയും അമ്മയും മാത്രം. മകൾ ‘ടെക്കി’യാണെന്നും ഫോണിലെ എല്ലാ കാര്യങ്ങളും അറിയാമെന്നും ‘അഭിമാന’മായിരുന്നു അമ്മയ്ക്ക്. കാരണമില്ലാതെയുള്ള അസുഖത്തിന് ആശുപത്രികൾ കയറിയിറങ്ങിയുള്ള ‘ചികിത്സ’യും മുറയ്ക്കു നടന്നു. ഇതിനിടെ, കുട്ടി ഡേറ്റിങ് ആപ്പ് ഡൗൺലോഡ് ചെയ്തു. അതിൽ കണ്ടുമുട്ടിയ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയപ്പോൾ അമ്മയ്ക്കു സന്തോഷം: മോൾ എത്ര ഓപ്പണാണ്. പ്രേമമൊന്നുമല്ല, ലൈഫ് പ്ലാൻ ചെയ്തു മുന്നോട്ടുപോകുകയാണത്രേ. വിദേശത്തേക്കു പോകാനുള്ള കോഴ്സുകളും മറ്റും ‘ഡിസ്കസ്’ ചെയ്യുകയാണത്രേ. ഇപ്പോഴത്തെ പിള്ളേരൊക്കെ ജീവിക്കാൻ പഠിച്ചവരാ എന്ന് അമ്മയുടെ ആത്മഗതം. ഡേറ്റിങ് ആപ്പിലെ ചാറ്റും വിഡിയോ കോളും കൂടുതൽ മൊബൈൽ അഡിക്‌ഷനിലേക്ക് തള്ളിവിട്ടു. സ്കൂളിൽ ഒട്ടും പോകാതെയായി, ആപ്പിലെ പയ്യനുള്ള രാജ്യത്തേക്കു പോകണമെന്നു പറഞ്ഞ് ബഹളമായി. അങ്ങനെ ഫോൺ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com