കൊറിയൻ സുന്ദരിയാകണം, ജിമിനെ ഉമ്മ വയ്ക്കണം: മുഖക്കുരു വന്ന സങ്കടത്തിൽ പത്താം ക്ലാസുകാരി കഴിച്ചത് വിഷം
മൊബൈൽ ഫോൺ മാറ്റൂ, മാറ്റൂ എന്ന് എല്ലാരും പറയുന്നു. എന്നിട്ട് ഞാനെന്തു ചെയ്യാനാ? മനുഷ്യനു ബോറടിച്ചിട്ടു പാടില്ല’’. വീട്ടുകാർ ഫോൺ കൊടുക്കാത്തതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ കുട്ടിയുടെ വാക്കുകൾ. ബോറടിയും എന്തു ചെയ്യണം എന്ന ആശയക്കുഴപ്പവും ഫോൺ വഴി ബുദ്ധിയിലുറച്ച തെറ്റായ ജീവിതപാഠങ്ങളുമായി ആകെ അലങ്കോലമാണ് പല കുട്ടിമനസ്സും. ഫോൺ അടിമത്തത്തിൽനിന്നു ഡിജിറ്റൽ ലഹരിയുടെ പുതിയവഴി തേടിയ ചില കുട്ടികളെക്കൂടി കാണാം.
മൊബൈൽ ഫോൺ മാറ്റൂ, മാറ്റൂ എന്ന് എല്ലാരും പറയുന്നു. എന്നിട്ട് ഞാനെന്തു ചെയ്യാനാ? മനുഷ്യനു ബോറടിച്ചിട്ടു പാടില്ല’’. വീട്ടുകാർ ഫോൺ കൊടുക്കാത്തതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ കുട്ടിയുടെ വാക്കുകൾ. ബോറടിയും എന്തു ചെയ്യണം എന്ന ആശയക്കുഴപ്പവും ഫോൺ വഴി ബുദ്ധിയിലുറച്ച തെറ്റായ ജീവിതപാഠങ്ങളുമായി ആകെ അലങ്കോലമാണ് പല കുട്ടിമനസ്സും. ഫോൺ അടിമത്തത്തിൽനിന്നു ഡിജിറ്റൽ ലഹരിയുടെ പുതിയവഴി തേടിയ ചില കുട്ടികളെക്കൂടി കാണാം.
മൊബൈൽ ഫോൺ മാറ്റൂ, മാറ്റൂ എന്ന് എല്ലാരും പറയുന്നു. എന്നിട്ട് ഞാനെന്തു ചെയ്യാനാ? മനുഷ്യനു ബോറടിച്ചിട്ടു പാടില്ല’’. വീട്ടുകാർ ഫോൺ കൊടുക്കാത്തതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ കുട്ടിയുടെ വാക്കുകൾ. ബോറടിയും എന്തു ചെയ്യണം എന്ന ആശയക്കുഴപ്പവും ഫോൺ വഴി ബുദ്ധിയിലുറച്ച തെറ്റായ ജീവിതപാഠങ്ങളുമായി ആകെ അലങ്കോലമാണ് പല കുട്ടിമനസ്സും. ഫോൺ അടിമത്തത്തിൽനിന്നു ഡിജിറ്റൽ ലഹരിയുടെ പുതിയവഴി തേടിയ ചില കുട്ടികളെക്കൂടി കാണാം.
മൊബൈൽ ഫോൺ മാറ്റൂ, മാറ്റൂ എന്ന് എല്ലാരും പറയുന്നു. എന്നിട്ട് ഞാനെന്തു ചെയ്യാനാ? മനുഷ്യനു ബോറടിച്ചിട്ടു പാടില്ല’’. വീട്ടുകാർ ഫോൺ കൊടുക്കാത്തതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ കുട്ടിയുടെ വാക്കുകൾ. ബോറടിയും എന്തു ചെയ്യണം എന്ന ആശയക്കുഴപ്പവും ഫോൺ വഴി ബുദ്ധിയിലുറച്ച തെറ്റായ ജീവിതപാഠങ്ങളുമായി ആകെ അലങ്കോലമാണ് പല കുട്ടിമനസ്സും. ഫോൺ അടിമത്തത്തിൽനിന്നു ഡിജിറ്റൽ ലഹരിയുടെ പുതിയവഴി തേടിയ ചില കുട്ടികളെക്കൂടി കാണാം.
∙ ‘ഹലോ ഗയ്സ്, ഞാൻ സൈക്കോയാ സൈക്കോ’
അയഞ്ഞ ടീഷർട്ട്, തൊപ്പിയിൽനിന്നു പുറത്തേക്കു തെറിച്ച നാലു മുള്ളൻ മുടികൾ. അനിമെ രൂപത്തിലുള്ള (ജപ്പാൻകാരുടെ വേറിട്ട ശൈലിയിലുള്ള അനിമേഷൻ) നാലു കുട്ടികളാണ് ആൽബം പോലുള്ള ബുക്കിന്റെ കവറിൽ. എ റോബറി സ്റ്റോറി: ഒരു കൊള്ളക്കഥ എന്നു തലക്കെട്ട്. ബാങ്ക്, എടിഎം കൊള്ളയുടെ സിനിമാ സ്റ്റൈൽ വിവരണം ഉൾപ്പേജുകളിൽ. ഒപ്പം എഐ ചിത്രങ്ങൾ, ഡയഗ്രങ്ങൾ, ചാർട്ടുകൾ. ഡിറ്റക്ടീവ് ചിത്രകഥയല്ല. പതിമൂന്നുകാരന്റെ ‘ജോലി’സ്വപ്നമാണത്!
‘‘ബാങ്കു കൊള്ളയ്ക്കു മുഖംമൂടിയിട്ട് തോക്കും കൊണ്ടുപോകുന്നത് ഓൾഡ് സ്റ്റൈൽ. സിസ്റ്റം ഹാക്ക് ചെയ്തു കാശ് വലിക്കാം. പക്ഷേ, ഒരു ത്രില്ലില്ല. പുതിയ റോബറി (കൊള്ള) പ്ലാൻ ഞങ്ങളുണ്ടാക്കുന്നു. ഞങ്ങൾ വേറെ ലെവൽ. ബണ്ടിചോറെ നീയൊക്കെ തീർന്നെടാ തീർന്ന് ’’– ആദ്യപേജിലെ കുറിപ്പ്!
‘‘ യുട്യൂബിലെ ആരോ പറയുന്നതുകേട്ടാണ് മോൻ ജീവിക്കുന്നതെന്നും ‘ഐ ആം സൈക്കോ’ എന്ന പേരിൽ അവൻ കുറെ വിഡിയോ ചെയ്തെന്നും കൗൺസലിങ് ചെയ്ത ഡോക്ടർ പറഞ്ഞപ്പോഴാണറിഞ്ഞത്. ചുമ്മാ പഠിച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ് എന്നും ഞങ്ങളോടു വഴക്കാണ്. ഒറ്റ സെക്കൻഡ് ഫോൺ താഴെവയ്ക്കില്ല, സ്കൂളിൽ പോകില്ല. ജീവിക്കാൻ ജോലി വേണ്ടേടാ എന്നു ചോദിച്ചാൽ പറയും, മോഷണം ഒരു കഴിവാണ്. ആ ടാലന്റ് നിങ്ങൾക്കു മനസ്സിലാകില്ല എന്ന്.’’– അമ്മയുടെ വാക്കുകൾ.
ഫോൺ അഡിക്‌ഷന്റെ ഇരയായ കുട്ടി ‘വെർച്വൽ ഹീറോ വർഷിപ്’ (ഓൺലൈൻ താരാരാധന) അവസ്ഥയിലാണെന്നു ഡോക്ടർ പറഞ്ഞു. ചുറ്റുപാടുകളോ അതിലെ മനുഷ്യരോ അല്ല അവന്റെ യാഥാർഥ്യം. മൊബൈലിലെ ഇ–ലോകമാണ്. അതിൽനിന്നു പുറത്തിറങ്ങിയാൽ അവൻ പതറും, തളരും. അതുകൊണ്ട്, ഇ–ലോകത്തേക്ക് ഒളിച്ചോടി പതുങ്ങിയിരിക്കുന്നു. യുട്യൂബിൽനിന്നു പഠിച്ച ‘എളുപ്പവഴി’യിലൂടെ ബൈക്ക് മോഷ്ടിച്ച പതിനാറുകാരനു പിടിയിലായപ്പോൾ ഒരു കൂസലുമുണ്ടായില്ലെന്നു മറ്റൊരു ഡോക്ടർ പറയുന്നു. കാരണം ഡിജിറ്റൽ ലോകത്തു മുഴുകിയ അവൻ ശരിതെറ്റുകളിൽ വിശ്വസിക്കുന്നില്ല. അവനാണ് ശരി; അതിൽ ഉറച്ചാണു നടപ്പ്.
∙ ജിമിനെ ഉമ്മ വയ്ക്കണം
കൊറിയൻ സുന്ദരിയാകണം, ബിടിഎസ് മ്യൂസിക് ബാൻഡിലെ ജിമിനെ ഉമ്മ വയ്ക്കാനായി ദക്ഷിണ കൊറിയയിൽ പോകണം. എന്നിട്ട് അവിടെ കഴിയണം– പത്താം ക്ലാസുകാരി വെറുതേ പറഞ്ഞതല്ല. തലമുടി കൊറിയക്കാരെപ്പോലെ വെട്ടിയും ഭക്ഷണം കഴിക്കാതെ ശരീരം മെലിയിച്ചും കൊറിയൻ ഭാഷ പഠിച്ചും മുറിനിറയെ ബിടിഎസ് ഗായകരുടെ ചിത്രങ്ങൾ തൂക്കിയും അവൾ മനസ്സുകൊണ്ട് കേരളം വിട്ടു. സ്വന്തം വീട്ടിൽ കൊറിയക്കാരിയായി ജീവിതം.
ഇതിനിടയിൽ മുഖക്കുരു വന്നതോടെ കടുത്ത വിഷാദം. കൊറിയക്കാരുടെ ‘ഗ്ലാസ് സ്കിൻ’ തനിക്കു കിട്ടില്ലെന്നു പറഞ്ഞ് ആദ്യം കരച്ചിലായിരുന്നു. അലർജിയുടെ ഭാഗമായി വന്ന മുഖക്കുരു കവിളുകളിലും നെറ്റിയിലും പടർന്നപ്പോൾ മടിച്ചില്ല; വിഷം കഴിച്ചു! ജീവനിലേക്കു വീട്ടുകാർ പിടിച്ചുകയറ്റിയെങ്കിലും ജീവിതം തിരികെക്കിട്ടിയിട്ടില്ല. മരുന്നുചികിത്സയിൽ പതിയെ ബോധത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു.
∙ പരീക്ഷ മുടക്കിയ ഐജിഡി
പതിനൊന്നാം ക്ലാസ് വരെ 85–93% മാർക്ക് വാങ്ങിയിരുന്ന മുംബൈ വിദ്യാർഥിക്കു ഫോൺ ആസക്തി തുടങ്ങിയതു പൊടുന്നനെ. ഉറക്കമിളച്ചുള്ള വിഡിയോ കാണലിൽനിന്നു ഗെയിമുകളിലേക്കു കൂപ്പുകുത്തി. ഗെയിമിൽ മുങ്ങി വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇരയായതോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയില്ല. ചികിത്സക്കാലത്ത് ഇംപ്രൂവ്മെന്റ് പരീക്ഷാ അവസരവും മുടങ്ങിയതോടെ അടുത്ത അപേക്ഷ സ്കൂൾ അംഗീകരിച്ചില്ല.
തനിക്ക് ഇന്റർനെറ്റ് ഗെയിമിങ് ഡിസോർഡർ (ഐജിഡി) ആണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി കുട്ടി കോടതിയിലെത്തി. അതുവരെ നന്നായി പഠിച്ചതും ജീവിതത്തിലേക്കു തിരിച്ചെത്തണമെന്നതും ചൂണ്ടിക്കാട്ടി അപേക്ഷിച്ചപ്പോൾ പരീക്ഷയെഴുതാൻ ബോംബെ ഹൈക്കോടതി അവസരം കൊടുത്തതു കഴിഞ്ഞമാസം. തുടർച്ചയായി ഗെയിം കളിച്ച് കൈവിരലുകളുടെ ചലനശേഷി പോയ ചെന്നൈ ബാലന്റെ വാർത്ത നമ്മൾ അറിഞ്ഞതാണ്. കേരള സർക്കാരിന്റെ ഡിജിറ്റൽ ഡി–അഡിക്‌ഷൻ പദ്ധതികളിലെത്തുന്ന കുട്ടികളിലേറെയും ഗെയിം അടിമത്തത്തിന്റെ ഇരകൾ.
∙ എന്തുകൊണ്ട് അഡിക്‌ഷൻ ?
ഡിജിറ്റൽ ലോകം നമ്മുടെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ട് എന്നതു തന്നെ ആദ്യ ഉത്തരം. അതിനു മൊബൈൽ, ഇന്റർനെറ്റ് അടിമത്തം ആവശ്യമില്ല, ഉപയോഗം മാത്രമാണു വേണ്ടതെന്നത് ഉത്തരത്തിന്റെ രണ്ടാം ഭാഗം.
മൊബൈൽ അടിമത്തത്തിന്റെ പ്രധാന കാരണങ്ങൾ:
∙ രണ്ടു വയസ്സിനു മുൻപേ മൊബൈൽ, ടാബ്, ലാപ്ടോപ് സ്ക്രീനുകളുമായുള്ള പരിചയം
∙ മുതിർന്നവരുടെ അമിത മൊബൈൽ ഉപയോഗം കണ്ടുള്ള ശീലം
∙ മൊബൈൽ തുറക്കുന്ന വിശാലമായ ലോകത്തേക്ക് എത്തിയാൽ പരിധികളില്ലാതെ ഇഷ്ടമുള്ളതിൽ മുഴുകാമെന്ന ‘സന്തോഷചിന്ത’
∙ സമൂഹമാധ്യമങ്ങളിൽ കാണുന്ന ഓൺലൈൻ ലോകത്തോടുള്ള അഭിനിവേശം.
∙ വായന ഉൾപ്പെടെയുള്ള ആരോഗ്യകരമായ വിനോദങ്ങളും ശീലങ്ങളും ഇല്ലാത്തത്.
∙ കളികൾ, നല്ല ചങ്ങാത്തങ്ങൾ, ആരോഗ്യകരമായ മൊബൈൽ– ഇന്റർനെറ്റ് ഉപയോഗം ശീലമാക്കിയ കുടുംബം എന്നിവയുടെ അഭാവം
∙ ആത്മവിശ്വാസക്കുറവ്, വിഷാദം, ഒറ്റപ്പെടൽ.
വായനയും വിനോദങ്ങളും
കുട്ടികളെ ചെറുപ്പം മുതൽ വായനയിലേക്കു നയിച്ചാൽ ഭാഷ മാത്രമല്ല, ഉൾക്കാഴ്ചയും തിരിച്ചറിവും വർധിക്കുമെന്നു വിദഗ്ധർ. വിശകലന ശേഷിയും കൂടും. മൊബൈൽ ലോകത്തേക്കു കടക്കുമ്പോൾ ഈ തിരിച്ചറിവുകൾ അവരുടെ കൈപിടിക്കുകയും മിതമായ ഉപയോഗത്തിലേക്കു നയിക്കുകയും ചെയ്യും.
വായന ചിലർക്കുമാത്രമേ സാധിക്കൂ എന്നു കരുതുന്ന കുട്ടികളുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമവും വേണം. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ഹോബികളാക്കി വളർത്തിയെടുക്കാനായാൽ അവരുടെ ശ്രദ്ധയും ഭാവനയും തിളക്കമുള്ളതാകും; ആത്മവിശ്വാസവുമേറും.
∙ ജസ്റ്റ് ബ്രൗസിങ്ങിൽനിന്ന് ജീവിത നൈപുണ്യത്തിലേക്ക്
ഓൺലൈൻ ലോകം മാത്രം മതി എന്ന അപക്വരീതിയല്ല, ആ ലോകവും നമുക്കൊപ്പം ചേരട്ടെ എന്ന പക്വതയാണ് നമുക്കു വേണ്ടതും കുട്ടികളിൽ വളർത്തേണ്ടതും. കുട്ടികൾക്ക് (മുതിർന്നവർക്കും) ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള ജീവിത നൈപുണ്യങ്ങൾ (life skills) ഉണ്ട്. എറണാകുളം ജില്ല ശിശുസംരക്ഷണ വിഭാഗത്തിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. മാത്യു ആർ.ജോൺ പറയുന്നു.
1. സാമൂഹികനിപുണത (അവരവരെക്കുറിച്ചുള്ള ധാരണ, മികച്ച ആശയവിനിമയം, നല്ല വ്യക്തിബന്ധങ്ങൾ, മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാനുള്ള കഴിവ്)
2. ചിന്താനിപുണത (സർഗാത്മക ചിന്ത, വിമർശനാത്മകമായ (സ്വയവും)ചിന്ത, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം)
3. വൈകാരിക നിപുണത (വികാരങ്ങളുമായും സമ്മർദങ്ങളുമായുള്ള പൊരുത്തപ്പെടൽ)
ഇവ വളർത്തിയെടുക്കാനുള്ള പദ്ധതികൾ സ്കൂൾതലം മുതൽ വേണം. മുതിർന്നവർക്കുൾപ്പെടെ ഇവയിൽ പരിശീലനം നൽകുകയും ചെയ്താൽ ലക്ഷ്യബോധവും കാര്യക്ഷമതയുമുള്ള ജീവിതം സ്വായത്തമാക്കാം.
∙ സാക്ഷരതാപദ്ധതി ജനമുന്നേറ്റത്തിലൂടെ വിജയിപ്പിച്ച നാടാണു നമ്മുടേത്. സമ്പൂർണ ഡിജിറ്റൽ സാക്ഷരതകൂടി സ്വന്തമാക്കുന്നതോടെ ഈ മേഖലയിലെ തട്ടിപ്പുകളും അബദ്ധധാരണകളും ഒരു പരിധിവരെ ഒഴിവാക്കാം. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം കാര്യക്ഷമതയോടെ നിരീക്ഷിക്കാനുമാകും.
∙ ഇപ്പോൾ ഡിക്യു (DQ - Digital Quotient) എന്ന ആശയവും ഉയരുന്നുണ്ട്. ബുദ്ധികുശലതയും (IQ- Intelligence Quotient) വൈകാരികക്ഷമതയും (EQ- Emotional Quotient) എന്നതുപോലെ ഇനി ഡിജിറ്റൽ കാര്യക്ഷമതയും വേണമെന്നതാണ് ഇതു മുന്നോട്ടുവയ്ക്കുന്നത്.
∙ ഡിജിറ്റൽ ലോകത്തെ ഉത്തരവാദിത്തബോധമുള്ള പൗരരാകുക (Responsible Digital Citizenship) എന്നതാണ് ആദ്യപടി. ഡിജിറ്റൽ ക്രിയാത്മകത (Digital Creativity) രണ്ടാമത്തേത്. മൊബൈൽ തുറക്കുന്ന അവസരങ്ങൾ, സാധ്യതകൾ എന്നിവ പരമാവധി ഉപയോഗപ്പെടുത്തി ഉൽപാദനക്ഷമത കൂട്ടാം. പുത്തൻ ആശയങ്ങൾ കണ്ടെത്താം. ഡിജിറ്റൽ മത്സരക്ഷമത (Digital Competitiveness) വളർത്തിയെടുക്കാം. ചുറ്റുമുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാനും തൊഴിൽ സാധ്യത ഉൾപ്പെടെ വർധിപ്പിക്കാനും പുതിയ കാലത്തിനനുസരിച്ച് തലമുറയെ വാർത്തെടുക്കാനും അവസരമൊരുക്കുന്ന ഡിജിറ്റൽ സംരംഭകത്വം (Digital Entrepreneurship) ആണ് അടുത്തത്.