മലയാളിയുടെ ബോറടിയും ബേക്കറിയും തമ്മിലെന്ത് ബന്ധം? അലസത ഒരു മാനസികപ്രശ്നമാണോ?
ജോലിയുടെ ഭാഗമായി എപ്പോഴും രാജ്യം ചുറ്റിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യക്കാരനായ ഒരാൾക്കൊപ്പം കഴിഞ്ഞ നാലഞ്ചു ദിവസം കേരളത്തിലുടനീളം യാത്ര ചെയ്യേണ്ട ആവശ്യമുണ്ടായി. യാത്രയ്ക്കിടയിൽ അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു: ഇതെന്താണ് കേരളത്തിൽ എല്ലായിടത്തും ഇത്രയധികം ബേക്കറികൾ? അത് എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്ന വിഷയമാകയാൽ ഉത്തരം വൈകിയില്ല. ‘വിരസതയാണ് സർ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, വിരസതയ്ക്കുള്ള പ്രതിവിധികളിലൊന്നാണ് ബേക്കറികൾ. വിരസത (വിശപ്പല്ല) മാറ്റാനുള്ള പലജാതി തീറ്റസാധനങ്ങൾ വിവിധ വർണങ്ങളിലും സ്വാദുകളിലും രൂപങ്ങളിലും മൊരിപ്പുകളിലും ആകർഷകമായി വിൽക്കാൻ വച്ചിരിക്കുന്ന വിനോദകേന്ദ്രങ്ങളാണ് ബേക്കറികൾ’. സത്യത്തിൽ വിരസത ആഗോളപ്രശ്‌നമാണ്. അതിനപ്പുറം, അതൊരു സ്വർഗീയപ്രശ്‌നമാണെന്നും പറയാം. അതെ, ദൈവങ്ങൾക്കുപോലും വിരസതയിൽനിന്നു മോചനമില്ലെന്നാണ്...

ജോലിയുടെ ഭാഗമായി എപ്പോഴും രാജ്യം ചുറ്റിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യക്കാരനായ ഒരാൾക്കൊപ്പം കഴിഞ്ഞ നാലഞ്ചു ദിവസം കേരളത്തിലുടനീളം യാത്ര ചെയ്യേണ്ട ആവശ്യമുണ്ടായി. യാത്രയ്ക്കിടയിൽ അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു: ഇതെന്താണ് കേരളത്തിൽ എല്ലായിടത്തും ഇത്രയധികം ബേക്കറികൾ? അത് എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്ന വിഷയമാകയാൽ ഉത്തരം വൈകിയില്ല. ‘വിരസതയാണ് സർ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, വിരസതയ്ക്കുള്ള പ്രതിവിധികളിലൊന്നാണ് ബേക്കറികൾ. വിരസത (വിശപ്പല്ല) മാറ്റാനുള്ള പലജാതി തീറ്റസാധനങ്ങൾ വിവിധ വർണങ്ങളിലും സ്വാദുകളിലും രൂപങ്ങളിലും മൊരിപ്പുകളിലും ആകർഷകമായി വിൽക്കാൻ വച്ചിരിക്കുന്ന വിനോദകേന്ദ്രങ്ങളാണ് ബേക്കറികൾ’.
സത്യത്തിൽ വിരസത ആഗോളപ്രശ്‌നമാണ്. അതിനപ്പുറം, അതൊരു സ്വർഗീയപ്രശ്‌നമാണെന്നും പറയാം. അതെ, ദൈവങ്ങൾക്കുപോലും വിരസതയിൽനിന്നു മോചനമില്ലെന്നാണ് ജർമൻ ചിന്തകനായ ഫ്രീഡ്രിക്ക് നീത്‌ഷെ (Friedrich Nietzsche) പറഞ്ഞത്. എന്നാൽ, കേരളീയരുടെ വിരസതയ്ക്കു കുറെക്കൂടി ആഴമുണ്ട്. അതുകൊണ്ടായിരിക്കണം സായ്പിന്റെ ട്രാജഡി, കോമഡി എന്നീ വാക്കുകളുടെ ചുവടുപിടിച്ച് പണ്ട് ഏതോ മലയാളി ‘ബോറടി’ എന്ന വാക്കുവരെ ഉണ്ടാക്കിയതെന്നും തോന്നാറുണ്ട്.
ഷെയ്ക്‌സ്പിയറിനെപ്പോലുള്ളവർ ട്രാജഡികളും കോമഡികളും എഴുതിയപ്പോൾ ബോറടികൾ എഴുതപ്പെടാതെ കിടക്കുന്നു. ട്രാജഡിയും കോമഡിയുമെല്ലാം വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണെന്നും ജീവിതത്തിന്റെ അടിസ്ഥാനരസം ബോറടിയാണെന്നുമാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്. ബോറടിയെപ്പറ്റി എന്തെഴുതും, എങ്ങനെ എഴുതും? അതുപക്ഷേ, ആഗോള വിരസതയുടെ കാര്യം. അതു സാരമില്ലെന്നു വയ്ക്കാം; കാരണം, അതിന്മേലാണ് സിനിമ, ട്രാവൽ, ടൂറിസം, മദ്യം, ബേക്കറി, സാഹിത്യം തുടങ്ങിയ എണ്ണമില്ലാത്ത വിനോദവ്യവസായങ്ങൾ പ്രവർത്തിച്ചുപോരുന്നത്.
കേരളീയരുടെ ബോറടിയുടെ വേരുകളാകട്ടെ ഏറെയും ആണ്ടുകിടക്കുന്നത് നമ്മുടെ അലസതയിലാണെന്നതാണ് വ്യത്യാസം; അതാകട്ടെ കാലക്രമേണ വർധിച്ചു വരുന്നതായും തോന്നുന്നു. വിശേഷിച്ചും കായികാധ്വാനമുള്ള ജോലികളിലോ വിനോദങ്ങളിലോ ഏർപ്പെടാനുള്ള മടി. അതിഥിത്തൊഴിലാളികളുടെ പെരുപ്പത്തോടെ ആ മടി ഒരു തരത്തിൽ ഇപ്പോൾ ഏതാണ്ട് പൂർണമായിരിക്കുന്നു. കെട്ടിടനിർമാണ ജോലികൾ, ഹോട്ടൽ, ചെറുകിട ഫാക്ടറികൾ തുടങ്ങി ബ്ലൂകോളർ എന്നു വിളിക്കുന്ന മിക്കവാറും എല്ലാ ജോലികളും ഇപ്പോൾ നാട്ടിൻപുറങ്ങളിൽപോലും മുഴുവനായും ചെയ്യുന്നതു മറുനാട്ടുകാരാണ്.
അതിഥിത്തൊഴിലാളിവൽക്കരണത്തിന്റെ അടുത്തഘട്ടം അത്ര ബ്ലൂകോളറല്ലാത്ത ജോലികളിലേക്കു കൂടി ഉണ്ടാകാൻ പോകുന്ന അവരുടെ വ്യാപനമാണ്. അതോടെ നമ്മുടെ ആലസ്യം കൂടും. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ‘ഇലക്‌ഷൻ വർക്കി’നുപോലും ആളെ കിട്ടാതായി എന്നു മുഖ്യധാരാ പാർട്ടികളുടെ നേതാക്കൾവരെ പരാതിപ്പെടുന്നതു കേട്ടിരുന്നു.
തലമുറമാറ്റം, ഇന്റർനെറ്റ് തുടങ്ങിയ വിനോദങ്ങളുടെ വ്യാപനം, ലഹരി ഉപയോഗം തുടങ്ങി ഒരുപാടു കാരണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് നമ്മുടെ ആലസ്യത്തിന്റെ ഉള്ളുകള്ളികൾ. വർധിച്ചു വരുന്ന ഈ അലസത നമ്മുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവുമായ ആരോഗ്യങ്ങളെ എങ്ങനെയെല്ലാം ബാധിക്കും എന്നതാണ് കാതലായ ചോദ്യം.
ഈയിടെ വായിച്ച ചില മനഃശാസ്ത്ര പഠനങ്ങൾ ഇതിന്റെ മറ്റൊരു ഇരുണ്ടവശത്തേക്കുകൂടി വെളിച്ചം വീശുന്നതാണ്. അമിതമായ അലസത മാനസികപ്രശ്‌നങ്ങൾക്കു കാരണമാകുമെന്നാണല്ലോ ഒരു വിശ്വാസം (അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്നു പഴമൊഴി). എന്നാൽ അതല്ല, അലസത തന്നെയും പലപ്പോഴും ഒരു മാനസികപ്രശ്‌നമാണെന്നാണ് പുതിയ ചില പഠനങ്ങൾ കാണിക്കുന്നത്. അതായത്, കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ നീട്ടിവയ്ക്കുന്നതുൾപ്പെടെയുള്ള മടിയൻശീലങ്ങൾ പലതും മനോദൗർബല്യങ്ങൾ മൂലം സംഭവിക്കുന്നതാണെന്ന്.
ഇവിടെ കേരളം ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. കമ്യൂണിറ്റി മെന്റൽ ഹെൽത്ത് എന്നു പറയുന്ന വലിയ വിഷയം; സമൂഹത്തിന്റെ മൊത്തത്തിലുള്ള മാനസികാരോഗ്യം. കേരളത്തിന്റെ കമ്യൂണിറ്റി മെന്റൽ ഹെൽത്തിന് എന്തെല്ലാം പ്രശ്‌നങ്ങളാണുള്ളത്? അത് അലസതയെ പ്രോത്സാഹിപ്പിക്കുന്നതാണോ? എന്തെല്ലാമാണ് അതിനുള്ള പ്രതിവിധികൾ? സർക്കാരും രാഷ്ട്രീയ, സമുദായസംഘടനകളുമെല്ലാം ഗൗരവത്തിൽ എടുക്കേണ്ട വിഷയമാണിത്. കാരണം സമൂഹത്തെ മൊത്തത്തിൽ വിഴുങ്ങുന്ന ആലസ്യം ചികിത്സിക്കാൻ ബേക്കറി പലഹാരങ്ങൾ പോരാതെ വരും.
ലാസ്റ്റ് seen: ദാരിദ്ര്യം ഏറ്റവും കുറവ്. കൃഷിയും ഏറ്റവും കുറവ്. കേരളമാണ് സർ റിയൽ ഉട്ടോപ്യ.