സ്വാതന്ത്ര്യമതൊന്നേ... യുവത്വത്തിന് വേണം നീതി, സമത്വം, സുരക്ഷിതത്വം
ഇന്ത്യ എന്ന ആശയത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനാണ് യുവതലമുറയിലെ അഞ്ചുപേർ ഓൺലൈനിൽ ഒരുമിച്ചത്. രാജ്യം 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ യഥാർഥത്തിൽ ആഘോഷിക്കാനായിട്ടെന്തുണ്ട് എന്ന ആശങ്കയാണവർ ഏറെയും പങ്കുവച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥരാകുമ്പോഴും നമ്മെ ‘ഇന്ത്യ’ എന്ന ചട്ടക്കൂടിലുറപ്പിച്ചു നിർത്തുന്ന തൂണുകളുടെ കാതലിനെക്കുറിച്ചവർ പറഞ്ഞു. അതു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു സംസാരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അനന്ദു രാജ്, യുവകവിക്കുള്ള ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ക്വീർ എഴുത്തുകാരനുമായ ആദി, എഴുത്തുകാരിയും പാലക്കാട് ഐഐടിയിൽ ഗവേഷകയുമായ ആർദ്ര കെ.എസ്., ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ ജീന സ്കറിയ, നോവലിസ്റ്റ് റിഹാൻ റാഷിദ് എന്നിവരാണ് വർത്തമാനകാല ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ അർഥതലങ്ങളെക്കുറിച്ചു സംവദിച്ചത്

ഇന്ത്യ എന്ന ആശയത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനാണ് യുവതലമുറയിലെ അഞ്ചുപേർ ഓൺലൈനിൽ ഒരുമിച്ചത്. രാജ്യം 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ യഥാർഥത്തിൽ ആഘോഷിക്കാനായിട്ടെന്തുണ്ട് എന്ന ആശങ്കയാണവർ ഏറെയും പങ്കുവച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥരാകുമ്പോഴും നമ്മെ ‘ഇന്ത്യ’ എന്ന ചട്ടക്കൂടിലുറപ്പിച്ചു നിർത്തുന്ന തൂണുകളുടെ കാതലിനെക്കുറിച്ചവർ പറഞ്ഞു. അതു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു സംസാരിച്ചു.
എഴുത്തുകാരനും പ്രഭാഷകനുമായ അനന്ദു രാജ്, യുവകവിക്കുള്ള ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ക്വീർ എഴുത്തുകാരനുമായ ആദി, എഴുത്തുകാരിയും പാലക്കാട് ഐഐടിയിൽ ഗവേഷകയുമായ ആർദ്ര കെ.എസ്, ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ ജീന സ്കറിയ, നോവലിസ്റ്റ് റിഹാൻ റാഷിദ് എന്നിവരാണ് വർത്തമാനകാല ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ അർഥതലങ്ങളെക്കുറിച്ചു സംവദിച്ചത്
∙ ഭാവിയിലെ ഇന്ത്യ
ലോകത്താകമാനമുള്ള സാഹചര്യങ്ങൾ നോക്കുമ്പോൾ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഭാവിയെന്നത് ഒരു ‘ഉട്ടോപ്യൻ ചിന്ത’യായിട്ടാണ് അനന്ദു രാജ് കാണുന്നത്. എങ്കിൽക്കൂടിയും അവസരസമത്വമുള്ള, വിവേചനരഹിതമായി നീതി ലഭിക്കുന്ന സമൂഹമായി ഇന്ത്യ മാറണമെന്നും എല്ലാ ഇന്ത്യക്കാർക്കും ജനാധിപത്യത്തിന്റെ ഗുണഫലം ഒരുപോലെ അനുഭവിക്കാൻ കഴിയണമെന്നുമാണ് അനന്ദുവിന്റെ ആഗ്രഹം.
ഓരോ ദിവസവും അസമത്വവും വിവേചനവും നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന ഒരു ജനതയ്ക്ക് മികച്ച ഭാവിയെക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കാൻ കഴിയുകയെന്ന് അനന്ദുവിനോടു യോജിച്ചുകൊണ്ട് ആർദ്ര കെ.എസ്. ജനാധിപത്യം പുസ്തകത്തിൽ മാത്രം ഒതുങ്ങുന്ന ആശയമല്ലെന്നും സാമൂഹിക മാനങ്ങൾ അതിനുണ്ടെന്നും കുട്ടികളെ സ്കൂൾതലം മുതൽ പഠിപ്പിക്കേണ്ടതുണ്ട്.
അംബേദ്കർ പറയുന്നപോലെ, ജനാധിപത്യമെന്നതു ജനങ്ങളുടെ സമത്വത്തിൽ അധിഷ്ഠിതമായ സഹവാസമാണ്. ഭാവിയെക്കാൾ, ഇപ്പോൾ ജീവിക്കുന്നവരുടെ നിസ്സഹായാവസ്ഥകളിലേക്കു ശ്രദ്ധ ചെലുത്താനാണ് റിഹാൻ റാഷിദ് ശ്രമിച്ചത്. ഇരയാകുന്നവർക്കും ഇരയാക്കുന്നവർക്കും ഒരുപോലുള്ളതു വിശപ്പാണ്. ഈ വിശപ്പിനെ ശമിപ്പിക്കാൻ എല്ലാവരും ശ്രമിക്കുമ്പോൾ പലതരത്തിലുള്ള സ്വാതന്ത്ര്യമില്ലായ്മ ലോകത്തു നിലവിൽ വരുന്നു.
മനുഷ്യനെ മനുഷ്യനായി ആരും പരിഗണിക്കുന്നില്ല. സ്വാതന്ത്ര്യത്തിൽ ആ പരിഗണന അത്യന്താപേക്ഷിതമാണ്. കായികമേഖലയുമായി ബന്ധപ്പെടുത്തിയാണ് ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീന സ്കറിയ ചൂണ്ടിക്കാട്ടിയത്. കായികരംഗം പൊതുവേ ഇന്നും സാധാരണക്കാർക്ക് അപ്രാപ്യമായ മേഖലയാണ്. മുകളിലെത്തുക അവർക്കു വലിയ പ്രയാസവുമാണ്. സ്പോർട്സ് എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന ഇന്ത്യയാണ് തന്റെ സ്വപ്നമെന്നു ജീന പറഞ്ഞു. ആദി കൂട്ടിച്ചേർത്തതിങ്ങനെ: ജാതിരഹിത, വർഗരഹിത, ലിംഗവിവേചനമില്ലാത്ത സമൂഹമുണ്ടാകണം. അതിലൂടെ മാത്രമേ മെച്ചപ്പെട്ട ഭാവി രാജ്യത്തിന് എത്തിപ്പിടിക്കാനാകൂ.
∙രാജ്യം വിടുന്ന യുവത്വം
പുറത്തുള്ള അവസരങ്ങളെക്കാൾ സ്വന്തം രാജ്യത്ത് അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയാണ് യുവാക്കളെ കുടിയേറ്റത്തിനു നിർബന്ധിതരാക്കുന്നതെന്നു റിഹാൻ കരുതുന്നു. മതം, ജാതി, ജെൻഡർ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തികൾ നിയന്ത്രിക്കപ്പെടാത്ത സാഹചര്യങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്? കുടിയേറുന്നവർ മടങ്ങിവരണമെന്നു കരുതിയാലും രാജ്യത്തുള്ള തൊഴിലില്ലായ്മ, തൊഴിലിടത്തിലെ സമ്മർദങ്ങൾ, ജോലിസമയം, വേതനക്കുറവ് തുടങ്ങിയവ തടസ്സമാകുന്നു. താൻ പ്രതിനിധീകരിക്കുന്ന ക്വീർ സമൂഹത്തിലെ ഒരുപാട് ആളുകൾ രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടെന്ന് ആദി പറഞ്ഞു.
അന്തസ്സോടെ സ്വത്വം വെളിപ്പെടുത്താനുള്ള സാഹചര്യങ്ങൾ ഇവിടെ ഇല്ലാത്തതാണ് പ്രധാന കാരണം. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ പാസാക്കിയ ക്വീർ സൗഹൃദ നിയമങ്ങളെല്ലാം പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, ദീർഘനാളത്തെ പോരാട്ടത്തിന്റെ ഭാഗമായി നേടിയെടുത്ത അവയെല്ലാം പൊടുന്നനെ അട്ടിമറിക്കപ്പെടുന്നതും വളരെ വിഷമമുണ്ടാക്കുന്നു.
പുറത്തേക്കു പോകുന്ന യുവത തിരിച്ചുവന്നില്ലെങ്കിൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന ആകുലത ജീന പ്രകടിപ്പിച്ചു. മുൻപു ഡിഗ്രിക്കു ശേഷമാണു വിദേശപഠനത്തെക്കുറിച്ചു ചിന്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്ലസ്ടു കഴിയുമ്പോൾതന്നെ വിദേശത്തേക്കു കുടിയേറാൻ തയാറാകുന്നു. അതിനു സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ആരു രാജ്യം വിടുമ്പോഴാണ് കുടിയേറ്റം ഇവിടെ വലിയ പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നതെന്ന് ആർദ്ര ചോദിച്ചു.
പണ്ടും ആളുകൾ വിദേശത്തേക്കു കുടിയേറിയിരുന്നു. എന്നാൽ, അതു സാമൂഹികമായി മുൻപന്തിയിൽ നിന്നിരുന്നവരായിരുന്നതിനാൽ ആരുമതിനെ കാര്യമായി എടുത്തില്ല. ഈ ആശയത്തോട് അനന്ദുവും യോജിച്ചു. മധ്യവർഗവും അതിനു താഴെയുള്ളവരും നാടുവിടുമ്പോൾ ഇവിടെ അധ്വാനമുള്ള ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നതാണ് കുടിയേറ്റത്തെ ഇത്ര വലിയ പ്രശ്നമായി ചിത്രീകരിക്കാൻ കാരണമെന്ന് അനന്ദു. അതിനാൽ ‘ബ്രെയിൻ ഡ്രെയിനാ’ണോ അവസരസമത്വമാണോ ആദ്യം സംബോധന ചെയ്യേണ്ടതെന്നു രാജ്യം തീരുമാനിക്കണമെന്നും അനന്ദു പറഞ്ഞു.
∙സോഷ്യലല്ലാതായാൽ...
എങ്ങനെയും ‘വ്യൂസ്’ നേടുക എന്ന ഒറ്റലക്ഷ്യത്തിലേക്കു സമൂഹമാധ്യമ ഇടപെടലുകൾ ചുരുങ്ങുന്നുവെന്ന് ആദി. ഇത്തരം ആപ്പുകളുടെ ആൽഗരിതവും ആൾക്കൂട്ട ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് യൂസർ ബേസുള്ള വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലേക്കു സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ മാറുന്നതിനെക്കുറിച്ചായിരുന്നു ആർദ്രയ്ക്കു പറയാനുണ്ടായിരുന്നത്. പുതുതലമുറ ഉപയോഗിക്കുന്ന മാധ്യമങ്ങളല്ല പഴയതലമുറ ഉപയോഗിക്കുന്നത്. അതിനാൽ, രണ്ടു തലമുറയിലുള്ളവർ കാണുന്നതും പറയുന്നതുമായ വിഷയങ്ങൾ വ്യത്യസ്തമാണ്. രണ്ടു സമാന്തരലോകങ്ങളിലാണ് അവരുടെ ജീവിതം. അവ പരസ്പരം കൂട്ടിമുട്ടുന്നേയില്ല.
ഒരാളുടെ സമൂഹമാധ്യമ ഉപയോഗം ആ വ്യക്തിയുടെ മാത്രം വിവേചനാധികാരമണു കാണിക്കുന്നതെന്നു ജീന പറഞ്ഞു. ഇപ്പോൾ ഇൻസ്റ്റ ‘റീലിനു’വേണ്ടി കായികപരിശീലനം ഷൂട്ട് ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതല്ല യാഥാർഥ്യമെന്നു തിരിച്ചറിഞ്ഞാലേ മികവിലേക്ക് ഉയരാനാകൂ. ഒരാളുടെ അഭിപ്രായസ്വാതന്ത്ര്യം മറ്റൊരാളെ വേദനിപ്പിക്കുന്നതാകരുതെന്നും ജീനയ്ക്ക് അഭിപ്രായമുണ്ട്. സമൂഹമാധ്യമങ്ങൾ ആൾക്കൂട്ട ആക്രമണത്തിന്റെ വേദിയാകുകയാണെന്നു റിഹാൻ പറഞ്ഞു. എന്തിനാണ് കൂടുതൽ കാഴ്ചക്കാർ വേണ്ടതെന്നു സമൂഹമാധ്യമ കമ്പനികൾ തീരുമാനിക്കുകയാണ്. അതിനാൽ അവർക്ക് ആവശ്യമായവ മാത്രമാണ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നത്.
ജനാധിപത്യ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പുകൾ അനുകൂലമാക്കാൻവരെ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു. വിവാദങ്ങളിൽ നിറയുന്ന ചില ഒളിപ്പോർ ഹാൻഡിലുകളെക്കുറിച്ചാണ് അനന്ദു പറഞ്ഞത്. ഒളിഞ്ഞിരുന്നുകൊണ്ട് ചില അജൻഡകൾ കൃത്യമായി
∙ തുറന്ന മനസ്സ്, ലോലചിന്ത
ജെൻഡർ, ജാതി, മതം, വർഗം, സംസ്കാരം, ഭാഷ തുടങ്ങിയ വിഷയങ്ങളിൽ പുതുതലമുറ തുറന്ന മനസ്സുള്ളവരാണെന്ന ചിന്തയോടു വ്യത്യസ്ത രീതിയിലായിരുന്നു പ്രതികരണം. ഒരുപരിധിവരെ മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ ശ്രമിക്കുമെങ്കിലും വ്യക്തികൾ വളർന്നുവന്ന സാഹചര്യം അവരിൽ സ്വാധീനം ചെലുത്തുമെന്നു ജീന സ്കറിയ പറഞ്ഞു. യുവാക്കൾ മാറ്റത്തിന്റെ പതാകവാഹകരാണെന്ന ആശയത്തോടു യോജിക്കാൻ ആദിക്കു കഴിഞ്ഞില്ല. ക്വീർ വിഷയങ്ങളിൽ ഇന്നും ക്യാംപസുകളിൽ ഒട്ടേറെ എതിർപ്പുകൾ ഉണ്ടാകുന്നുണ്ട്. ഇതേ അഭിപ്രായമാണ് അനന്ദുവിനും ഉണ്ടായിരുന്നത്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യ നിർമാർജനം എന്ന ഒരൊറ്റ ലക്ഷ്യത്തിനു പുറകേയാണ് പുതിയ വിദ്യാഭ്യാസനയം. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെക്കുറിച്ചും മറ്റു പ്രശ്നങ്ങളെക്കുറിച്ചും ഒരു ബോധവൽക്കരണവും അതു വിദ്യാർഥികൾക്കു നൽകുന്നില്ലെന്ന് അനന്ദു പറഞ്ഞു. ഇതിനിടയിൽ ആരാണ് ‘പുതുതലമുറ’ എന്ന ചോദ്യമാണ് ആർദ്ര ഉയർത്തിയത്. എല്ലാസമയത്തും പുരോഗതി കാംക്ഷിക്കുന്നവരെയാണു പുതുതലമുറയായി കണക്കാക്കുന്നത്. എന്നാൽ, പലർക്കും വിമർശനപരമായി ചിന്തിക്കാൻ പോലുമുള്ള അവസരമില്ല. അവർ തുടർന്നുവരുന്ന സാഹചര്യങ്ങളാണ് ഏറ്റവും മികച്ചതെന്നു കരുതി അവർ ജീവിക്കുന്നു. അതിനാൽ പുതുതലമുറ എന്നതുതന്നെ ശിഥിലമായ ആശയമാണെന്ന് ആർദ്ര വ്യക്തമാക്കി.
തയാറാക്കിയത്: അജീഷ് മുരളീധരൻ, ബിജീഷ് ബാലകൃഷ്ണൻ, ടെൽമിയ മാർഗരറ്റ് തോമസ്