ഇറാൻ – ഇസ്രയേൽ നേർക്കുനേർ; മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള അവസാന ശ്രമം; പരാജയപ്പെട്ടാൽ യുദ്ധം?
ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു. പിന്തുണയായി റഷ്യയും ചൈനയും. മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു. ഏതു സമയവും യുദ്ധത്തിനു തയാറാവാൻ ഒരുങ്ങുന്നു. ഇസ്രയേലിനെ സഹായിക്കാനും ഇറാനെ പ്രതിരോധിക്കാനുമായി യുഎസും രംഗത്ത് എത്തി. എന്തും സംഭവിക്കാവുന്ന ഈ സാഹചര്യത്തിൽ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ദോഹയിലേയ്ക്കാണ്. മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള അവസാന അവസരമായാണ് ഇന്നത്തെ ചർച്ചയെ ലോകം വിശേഷിപ്പിക്കുന്നത്. ദോഹയിൽ എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ ചർച്ച ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്കു വേണമെങ്കിലും മാറാമെന്നു സൂചനയുണ്ട്. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസും പ്രതികാര നടപടികളിൽ നിന്നു പിന്മാറാമെന്നു ഇറാനും നിലപാടെടുത്തിട്ടുണ്ട്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപായി മധ്യപുർവേഷ്യയിൽ സമാധാനം കൊണ്ടുവരേണ്ട കടമ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമുണ്ട്. വെടിനിർത്തൽ പ്രഖ്യാപിക്കാൻ

ഒരു ഭാഗത്ത് ഇറാനും ഹിസ്ബുല്ലയും ഹൂതിയും ചേർന്ന സഖ്യം ഇസ്രയേലിനെ ആക്രമിക്കാൻ പടയൊരുക്കം നടത്തുന്നു. പിന്തുണയായി റഷ്യയും ചൈനയും. മറുഭാഗത്ത് ഇസ്രയേൽ ആയുധ ശേഖരം വർധിപ്പിക്കുന്നു. ഏതു സമയവും യുദ്ധത്തിനു തയാറാവാൻ ഒരുങ്ങുന്നു. ഇസ്രയേലിനെ സഹായിക്കാനും ഇറാനെ പ്രതിരോധിക്കാനുമായി യുഎസും രംഗത്ത് എത്തി. എന്തും സംഭവിക്കാവുന്ന ഈ സാഹചര്യത്തിൽ ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ദോഹയിലേയ്ക്കാണ്. മധ്യപൂർവേഷ്യയിൽ സമാധാനത്തിനുള്ള അവസാന അവസരമായാണ് ഓഗസ്റ്റ് 15ലെ ചർച്ചയെ ലോകം വിശേഷിപ്പിക്കുന്നത്.
ദോഹയിൽ എന്തെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാൽ ചർച്ച ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്കു വേണമെങ്കിലും മാറാമെന്നു സൂചനയുണ്ട്. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസും പ്രതികാര നടപടികളിൽ നിന്നു പിന്മാറാമെന്നു ഇറാനും നിലപാടെടുത്തിട്ടുണ്ട്.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപായി മധ്യപുർവേഷ്യയിൽ സമാധാനം കൊണ്ടുവരേണ്ട കടമ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമുണ്ട്. വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേലിനു ആഭ്യന്തര സമ്മർദവും ഉണ്ട്. ഹമാസ് ബന്ദിയാക്കിയിട്ടുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങളാണ് തെരുവോരങ്ങളിൽ പ്രകടനം നടത്തുന്നത്. ഈ സാഹചര്യത്തിൽ ദോഹ ഉച്ചകോടിയുടെ വിജയ സാധ്യത വിലയിരുത്താം.
∙ മുൻകൈയെടുത്തത് യുഎസ്
മധ്യസ്ഥത വഹിക്കുന്നതു ഖത്തറും ഈജിപ്തുമാണെങ്കിലും ഉച്ചകോടിക്കു മുൻകൈയെടുത്തത് യുഎസാണ് ഇസ്രയേൽ – ഹമാസ് സംഘർഷവും റഷ്യ– യുക്രെയ്ൻ യുദ്ധവും പരിഹരിക്കുന്നതിൽ യുഎസിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന ആരോപണം ശക്തമാണ്. ഡെമോക്രാറ്റുകൾക്കെതിരെ വലിയൊരു രാഷ്ട്രീയ ആയുധമായി യുഎസ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഇതുപയോഗിക്കുന്നു. ഇസ്രയേൽ യുദ്ധം തുടരുന്നതിൽ ബൈഡൻ പലതവണ ഇഷ്ടക്കേടു പ്രകടിപ്പിച്ചെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അതെല്ലാം അവഗണിക്കുകയാണുണ്ടായത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്.
ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ഇറാനിൽ വച്ചു ഇസ്രയേൽ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇറാൻ ഇസ്രയേലിനെ ആക്രമിക്കുവാനായി ഒരുങ്ങുകയാണ്. ലെബനനിലെ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുല്ലയും ഇറാന്റെ പിന്തുണയോടെ ഇസ്രയേലിനെതിരെ ആക്രമണത്തിനു ഒരുങ്ങുന്നു. വൻതോതിൽ മിസൈലുകളാണ് ഹിസ്ബുല്ല ശേഖരിച്ചിട്ടുള്ളത്. ലെബനിൽ നിന്നു ഇസ്രയേലിനെതിരെ മിസൈൽ തൊടുത്തുവിടാൻ എളുപ്പമാണ്. ഇറാൻ, ഹിസ്ബുല്ല, യമൻ കേന്ദ്രമാക്കിയുള്ള ഹൂതി എന്നിവർ സംഘടിതമായി ആക്രമണം നടത്തിയാൽ ഇസ്രയേലിനു ചെറുത്തു നിൽക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരും.
വളരെയധികം നാശനഷ്ടം ഉണ്ടാകുമെന്നു മാത്രമല്ല, ഒട്ടേറെ പൗരന്മാർക്കു ജീവഹാനിയുണ്ടാകുന്ന സ്ഥിതിയും സംജാതമാകും. റഷ്യയുടെയും ചൈനയുടെയും പിന്തുണയും ഇറാനുണ്ട്. ഈ ഘട്ടത്തിൽ യുഎസിന്റെ പിന്തുണ ഇസ്രയേലിനു അത്യാവശ്യമാണ്. കാര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് യുഎസ് കപ്പൽപ്പട മധ്യപൂർവ ഏഷ്യയിൽ നിലയുറപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കര, വായു, നാവിക ആക്രമണത്തിനുള്ള ഒട്ടേറെ ആയുധങ്ങളും യുഎസ് അടിയന്തരമായി ഇസ്രയേലിനു കൈമാറി. വൻ യുദ്ധത്തിന്റെ മേഘങ്ങൾ ഉരുണ്ടു കൂടുന്നതിൽ ഇസ്രയേൽ ജനത ഭീതിയിലാണ്. എങ്ങനെയും യുദ്ധം ഒഴിവാകുക എന്നതാണ് അവരുടെ ആഗ്രഹം.
ഈ സാഹചര്യത്തിൽ യുഎസിന്റെ വാക്കുകൾ മുൻപത്തെപ്പോലെ തള്ളിക്കളയാൻ ഇസ്രയേലിനാവില്ല. ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടി ഇറാൻ ഒഴിവാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച ന്യൂ ഓർലിയൻസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, "ഇത് എന്റെ പ്രതീക്ഷയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യസ്ഥത വഹിക്കുന്ന ഖത്തറിനും ഈജിപ്തിനും ഇക്കുറി ശുഭാപ്തി വിശ്വാസമാണ്. യുഎസ് ആകും ചർച്ചയിൽ നിർണായക റോൾ വഹിക്കുക. സംഘർഷം പരിഹരിക്കുന്നതിന് യുഎസ് നിർദേശം മുന്നോട്ടു വയ്ക്കും. നിർദേശം സ്വീകരിക്കാൻ ഇസ്രയേൽ വിസമ്മതിച്ചാൽ, യുഎസ് പരസ്യമായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തുമെന്നു കരുതുന്നു.
∙ സമചിത്തത വെടിയാതെ ഇറാൻ
ഹമാസ് മേധാവി ഇസ്മായീൽ ഹനിയയെ കൊലപ്പെടുത്തിയതിനു ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടു ദിവസങ്ങളായി. എന്നാൽ സമചിത്തത വെടിയാതെ ഇറാൻ മുന്നോട്ടു പോവുകയാണ്. ചർച്ചകളിലെ പുരോഗതി പ്രതികാരത്തിന്റെ ആവശ്യകത ഒഴിവാക്കുമെന്നും മേഖലയെ കൂടുതൽ സ്ഥിരതയുള്ള പാതയിലേക്ക് നയിക്കുമെന്നും ഇറാൻ വിശ്വസിക്കുന്നു. ഇറാന്റെ പുതിയ പ്രസിഡന്റ് സ്വീകരിച്ച വിവേകപരമായ നടപടികളാണ് രാജ്യാന്തര തലത്തിൽ തന്നെ വിനാശകരമാകാവുന്ന യുദ്ധം നീട്ടിക്കൊണ്ടു പോകുന്നത്.
യുദ്ധം ഇറാനിലെ ജനങ്ങളെ ദുരിതത്തിലാക്കുമെന്ന മാനുഷികമായ കാഴ്ചപ്പാടാണ് പുതിയ പ്രസിഡന്റിനുള്ളത്. ആക്രമണം ഒഴിവാക്കണമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ഇറാനോടും സഖ്യകക്ഷികളോടും പരസ്യമായി ആഹ്വാനം ചെയ്തു.എന്നാൽ ഗാസ ചർച്ചകൾ പരാജയപ്പെടുകയോ ചർച്ചകളിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങുകയോ ചെയ്താൽ ഹിസ്ബുല്ലയെപ്പോലുള്ള സഖ്യകക്ഷികൾക്കൊപ്പം നേരിട്ട് യുദ്ധം ചെയ്യാനും ഇറാൻ ഒരുങ്ങുന്നുണ്ട്.
∙ ഇരുഭാഗത്തും യുദ്ധ ഒരുക്കങ്ങൾ
ചർച്ച പരാജയപ്പെട്ടാൽ യുദ്ധം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ഇരു ഭാഗവും സൈനിക ബലം കൂട്ടുകയും സഖ്യരാഷ്ട്രങ്ങളുമായുള്ള ബന്ധം ഉറപ്പിക്കുകയുമാണ്. ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായാൽ തടയാൻ മധ്യപൂർവേഷ്യയിൽ യുഎസ് സേനയെ ശക്തിപ്പെടുത്തി. വിമാനവാഹിനി കപ്പൽ യുഎസ്എസ് ലിങ്കണും മുങ്ങിക്കപ്പലായ യുഎസ്എസ് ജോർജിയയുമാണ് മധ്യപൂർവേഷ്യയിൽ ഇസ്രയേലിനു കാവലായി ഉണ്ടാവുക. റഷ്യയെയും ചൈനയെയും പോലെ പിന്നാമ്പുറത്ത് നിന്നുള്ള സഹായം അല്ല, മറിച്ച് യുഎസ് പ്രത്യക്ഷമായിത്തന്നെ യുദ്ധ രംഗത്തുണ്ടാകും.
മറുഭാഗത്ത് ഇറാനും ശക്തമായ തയാറെടുപ്പിലാണ്. റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയത് യുദ്ധം എങ്ങനെ നേരിടും എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനാണ്. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന സ്ഥാനത്തുള്ള ലെബനനിലെ അതിർത്തി പ്രദേശത്തു നിന്നു ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ലബനനിൽ നിന്നു ഇസ്രയേലിലേക്കുള്ള ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.
∙ വെല്ലുവിളി
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ യാഹ്യ സിൻവറിനെ പിടികൂടുകയോ കൊലപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇപ്പോൾ ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഒരു വെടിനിർത്തലിന് ഇസ്രയേൽ മടിക്കുന്ന കാരണവും ഇതാണ്. സിൻവർ ഹമാസിന്റെ മേധാവികൂടി ആയതോടെ പക വർധിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ ഗാസയിലെ പുതിയ സൈനിക നീക്കം ഖാൻ യൂനിസ് കേന്ദ്രീകരിച്ചാണ്.
ഖാൻയൂനിസിലെ ഏതെങ്കിലും തുരങ്കങ്ങളിലൊന്നിൽ കഴിയുന്ന സിൻവറിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൈനിക നീക്കം. ഇതോടൊപ്പം ഇസ്രയേൽ മറ്റു ചില ചോദ്യങ്ങളുടെ ഉത്തരവും തേടുന്നു. വെടിനിർത്തൽ നടപ്പായാലും ഗാസ – ഈജിപ്ത് അതിർത്തിയിൽ ഇസ്രയേലിനു നിയന്ത്രണം വേണം എന്നതാണ് അവരുടെ നിലപാട്. അതുപോലെ തന്നെ ഗാസയുടെ വടക്കു ഭാഗത്തേക്കുള്ള ജനങ്ങളുടെ തിരിച്ചു വരവും ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന ആവശ്യവും അവർ മുന്നോട്ടു വയ്ക്കുന്നുണ്ട്.