യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതി: ആമ മുതൽ തിമിംഗലം വരെ ഭീഷണി
കടലാമയിൽ ഒതുങ്ങുന്നില്ല, കടൽ സസ്തനികളും ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിക്കു ‘പാര’യായേക്കും. 2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. അതിനു മുൻപ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ‘ചെമ്മീൻ കെണി’യെക്കാൾ വലിയ തിരിച്ചടിയാകും സമുദ്രോൽപന്ന കയറ്റുമതി മേഖല നേരിടുക. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ശുപാർശയെ തുടർന്ന്, ഇന്ത്യൻ കടലുകളിൽ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ

കടലാമയിൽ ഒതുങ്ങുന്നില്ല, കടൽ സസ്തനികളും ഇന്ത്യയിൽ നിന്നു യുഎസിലേക്കുള്ള സമുദ്രോൽപന്ന കയറ്റുമതിക്കു ‘പാര’യായേക്കും. 2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്‌ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. അതിനു മുൻപ് ഇന്ത്യയിലെ കടൽ സസ്തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്കു ഭീഷണിയാകില്ലെന്നു സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ‘ചെമ്മീൻ കെണി’യെക്കാൾ വലിയ തിരിച്ചടിയാകും സമുദ്രോൽപന്ന കയറ്റുമതി മേഖല നേരിടുക.
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ശുപാർശയെ തുടർന്ന്, ഇന്ത്യൻ കടലുകളിൽ തിമിംഗലമുൾപ്പെടെ കടൽ സസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്താനുമുള്ള സർവേ ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും സിഎംഎഫ്ആർഐയും നടത്തിവരികയാണ്. 5 വർഷമായി കടൽച്ചെമ്മീൻ കയറ്റുമതിക്ക് യുഎസിന്റെ ഉപരോധം നിലവിലുണ്ടെങ്കിലും ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവ കയറ്റി അയയ്ക്കുന്നുണ്ട്.
കടലാമയുടെ സംരക്ഷണ വിഷയം ചെമ്മീൻ കയറ്റുമതിയെ മാത്രമാണു ബാധിച്ചത്. എന്നാൽ കടൽ സസ്തനികളുടെ സംരക്ഷണ പ്രശ്നം സമുദ്രോൽപന്ന കയറ്റുമതി മേഖലയ്ക്കാകെ കടമ്പയാകും. സമുദ്ര ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ കടൽ സസ്തനികളുടെ വംശ സംഖ്യ, മത്സ്യബന്ധനത്തിൽ ബൈ ക്യാച്ച് ആയി പിടിക്കപ്പെടുന്നുണ്ടോ എന്നെല്ലാമുളള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംരക്ഷണ നടപടികൾ ഉറപ്പാക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്.