സമരങ്ങളിൽ തളർന്ന് താമര; ഹരിയാനയിൽ അപകടം മണത്ത് ‘മുങ്ങി’ ജെജെപി: പിഴച്ചത് ബിജെപിക്കോ ഖട്ടറിനോ?
ഹരിതാഭമായ ഹരിയാന ഒരു വഴിയാണ്, ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി. കുരുക്ഷേത്രയിലും പാനിപ്പത്തിലും യുദ്ധം ജയിച്ചവർ ഇന്ദ്രപ്രസ്ഥം ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും പറയാനുണ്ട്, ഹരിയാനയിൽ ജയിച്ചു കയറിയവർ ഇന്ദ്രപ്രസ്ഥം വാണതിന്റെ ചരിത്രം. സമീപകാല ചരിത്രം പരിശോധിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും, ആകെയുള്ള പത്തിൽ പത്തു സീറ്റും നൽകി ഡൽഹിയിലെ ഭരണകർത്താക്കളുടെ കാര്യത്തിൽ അർഥശങ്കയ്ക്കിടയാകാത്ത തീരുമാനം ഹരിയാന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024ൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഭരണപക്ഷത്തിനൊപ്പം ശക്തമായ പ്രതിപക്ഷവും വേണമെന്ന രാജ്യത്തിന്റെ തീരുമാനത്തിന്റെ നേർചിത്രമായിരുന്നു ഹരിയാനയിലും കണ്ടത്. ആകെയുള്ള 10ൽ അഞ്ച് സീറ്റ് വീതം ബിജെപിയും കോൺഗ്രസും പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഹരിയാനയും ഇതിനോടകം തിരഞ്ഞെടുപ്പു ചൂടിലേക്കു ‘ഗിയർ’ മാറ്റിക്കഴിഞ്ഞു. ഒക്ടോബര്‍ 5നാണ് ഹരിയാന നിയമസഭാ വോട്ടെടുപ്പ് . ഒക്ടോബർ 8ന് വോട്ടെണ്ണലും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് പകുതി സീറ്റുകളും

ഹരിതാഭമായ ഹരിയാന ഒരു വഴിയാണ്, ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി. കുരുക്ഷേത്രയിലും പാനിപ്പത്തിലും യുദ്ധം ജയിച്ചവർ ഇന്ദ്രപ്രസ്ഥം ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്കും പറയാനുണ്ട്, ഹരിയാനയിൽ ജയിച്ചു കയറിയവർ ഇന്ദ്രപ്രസ്ഥം വാണതിന്റെ ചരിത്രം. സമീപകാല ചരിത്രം പരിശോധിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും, ആകെയുള്ള പത്തിൽ പത്തു സീറ്റും നൽകി ഡൽഹിയിലെ ഭരണകർത്താക്കളുടെ കാര്യത്തിൽ അർഥശങ്കയ്ക്കിടയാകാത്ത തീരുമാനം ഹരിയാന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024ൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഭരണപക്ഷത്തിനൊപ്പം ശക്തമായ പ്രതിപക്ഷവും വേണമെന്ന രാജ്യത്തിന്റെ തീരുമാനത്തിന്റെ നേർചിത്രമായിരുന്നു ഹരിയാനയിലും കണ്ടത്. ആകെയുള്ള 10ൽ അഞ്ച് സീറ്റ് വീതം ബിജെപിയും കോൺഗ്രസും പങ്കിട്ടെടുക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഹരിയാനയും ഇതിനോടകം തിരഞ്ഞെടുപ്പു ചൂടിലേക്കു ‘ഗിയർ’ മാറ്റിക്കഴിഞ്ഞു. ഒക്ടോബര്‍ 5നാണ് ഹരിയാന നിയമസഭാ വോട്ടെടുപ്പ് . ഒക്ടോബർ 8ന് വോട്ടെണ്ണലും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് പകുതി സീറ്റുകളും 12% വോട്ട് വിഹിതവും പിടിച്ചെടുത്താണ് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസവും അതോടെ പാർട്ടിക്ക് സ്വന്തം. എന്നാൽ തിരിച്ചടിക്കു കാരണമായ കാര്യങ്ങൾ കണ്ടെത്തിയും തിരുത്തലുകൾ വരുത്തിയും ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചും ബിജെപിയും പഴുതുകളടച്ചു കച്ച മുറുക്കുകയാണ്.
∙ ഹരിയാനയുടെ ജാതി രാഷ്ട്രീയം
ജാതി കേന്ദ്രീകൃതമായ വേർതിരിവുകൾ തിരഞ്ഞെടുപ്പു ഫലത്തിൽ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും പ്രമുഖമാണ് ഹരിയാന. 25% വരുന്ന ജാട്ടുകളും 30% വരുന്ന ഒബിസി വിഭാഗങ്ങളുമാണ് ഇതിൽ ഏറ്റവും നിർണായകം. 22% വരുന്ന പഞ്ചാബികളാണ് ജാട്ടുകൾക്കൊപ്പം സ്വാധീനം ചെലുത്തുന്ന മറ്റൊരു വിഭാഗം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പലപ്പോഴും ജാട്ടുകളും അല്ലാത്തവരും തമ്മിലുള്ള മത്സരമായി മാറാറുമുണ്ട്. ഒബിസി വിഭാഗങ്ങളിൽ തെക്കൻ ഹരിയാനയിൽ സ്വാധീനമുള്ള യാദവ സമുദായത്തിന്റെ നിലപാടുകളും ഏറെ നിർണായകമാണ്. സംസ്ഥാനത്തെ ജനങ്ങളിൽ 10% യാദവ സമുദായത്തിൽനിന്നാണ്. 12% വരുന്ന ബ്രാഹ്മണ സമുദായത്തിനും സ്വാധീനമുണ്ട്.
∙ 10 വർഷം ബിജെപി, പക്ഷേ...
പത്തു വർഷം നീണ്ട കോൺഗ്രസ് ഭരണം പഴങ്കഥയാക്കിയാണ് 2014ൽ മനോഹർ ലാൽ ഖട്ടറുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഹരിയാനയിൽ അധികാരത്തിൽ വന്നത്. 90 അംഗ നിയമസഭയിൽ അന്ന് 47 സീറ്റുകൾ ഒറ്റയ്ക്കു നേടിയ പാർട്ടിയുമായി ചേർന്നു മത്സരിച്ച ശിരോമണി അകാലിദളിനും (എസ്എഡി) കിട്ടി ഒരു സീറ്റ്. സ്വന്തമായി 40 സീറ്റുകളുമായി ഭരണത്തിലിരുന്ന കോൺഗ്രസ് 15 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്കു പോയപ്പോൾ ഓം പ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ 19 സീറ്റുകളുമായി മുഖ്യപ്രതിപക്ഷമായി.
അഞ്ചു വർഷം ഭരണം പൂർത്തിയാക്കി 2019ലെത്തുമ്പോഴേക്കും പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. ആ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്തിൽ പത്തു സീറ്റും സമ്മാനിച്ച സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായും മാറിച്ചിന്തിച്ചു. 40 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരണത്തിനുള്ള 45 സീറ്റുകൾ നേടാൻ സാധിച്ചില്ല. എങ്കിലും, ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാല രൂപീകരിച്ച ജനനായക് ജനതാ പാർട്ടിയുമായി (ജെജെപി) കൈ കോർത്ത് ബിജെപി ഭരണത്തിലേറി.
2018ൽ ഐഎൻഎൽഡി പിളർന്ന് രൂപപ്പെട്ടതാണ് ജെജെപി. 10 സീറ്റുകളായിരുന്നു പാർട്ടിക്ക് സ്വന്തമായുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയും 2019ൽ ബിജെപി നേടിയെടുത്തു. പക്ഷേ നാലരക്കൊല്ലം പിന്നിട്ട് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ കണക്കുകളെല്ലാം പിഴച്ചു. ‘കോൺഗ്രസ് മുക്ത് ഭാരത്’ എന്നും ‘ഇത്തവണ 400 സീറ്റിനു മുകളിൽ’ എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങളുമായി മത്സരത്തിനിറങ്ങിയ ബിജെപിക്ക് 50% സീറ്റും 12% വോട്ടും കുറച്ചു നൽകി ജനം ചിലതു പറയാതെ പറഞ്ഞു. പാർലമെന്റിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ, ബിജെപി മുഴുവൻ സീറ്റുകളും ലഭിക്കുമെന്നു കണക്കു കൂട്ടിയ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഹരിയാന.
∙ പിഴച്ചത് ബിജെപിക്കോ ഖട്ടറിനോ?
ഡൽഹിക്ക് രണ്ട് അതിരുകളേയുള്ളൂ, ഹരിയാനയും യുപിയും. ഡൽഹിയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് അതിർത്തികളിൽ ഹരിയാനയാണ്. ഡൽഹിയെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് ഹരിയാന എന്നു വേണമെങ്കിൽ പറയാം. ഡൽഹിയുടെ പച്ചക്കറിയും പാലും തുടങ്ങി നിത്യജീവിതത്തിന്റെ സകല മേഖലകളിലും ഹരിയാനയുടെ നിഴലുണ്ട്. ഫരീദാബാദും ഗുരുഗ്രാമുമൊക്കെ ഡൽഹിക്കാർക്കു ഡൽഹിയുടെ ഭാഗമായേ തോന്നാറുള്ളൂ. ഇത്രമേൽ ഭൂമിശാസ്ത്രപരമായി ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ ഡൽഹിയിൽ നടക്കുന്ന എന്തും ഹരിയാനയ്ക്ക് തങ്ങളുടെ ഹൃദയഭൂവിൽ നടക്കുന്നതിനു തുല്യമാണ്.
ഡൽഹിയുടെ ഹൃദയമിടിപ്പുകളും അലയൊലികളും മറ്റേതു സംസ്ഥാനത്തേക്കാൾ ഹരിയാനയ്ക്കു നിശ്ചയമാണ്. തിരഞ്ഞെടുപ്പിലേക്കു വരുമ്പോഴും ഇതിനു മാറ്റം വരുന്നില്ല. സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിർണായകമാകുന്നതാണ് കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ ഇതു രണ്ടും സംസ്ഥാനത്തെ വിധിയെഴുത്തിൽ നിർണായകമായത് എങ്ങനെയാണെന്നു വ്യക്തമാകും.
എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കുന്നതിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പരാജയപ്പെട്ടതാണ് ഒരു കാര്യം. പഞ്ചാബി ഹിന്ദു വിഭാഗത്തിൽപ്പെട്ടയാളാണ് ഖട്ടർ. പഞ്ചാബി ഹിന്ദുക്കൾ ഹരിയാന, ഹിമാചൽപ്രദേശ്, ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെല്ലാം സാന്നിധ്യം ഉള്ള വിഭാഗമാണ്. എവിടെയാണെങ്കിലും അവർ പഞ്ചാബികളാണെന്നതിൽ അഭിമാനിക്കുന്നവരും.
മികച്ച ഭരണാധികാരി എന്നു പേരെടുത്ത ഖട്ടറുടെ ജനപിന്തുണയും ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ പിൻബലവും കേന്ദ്ര ഭരണത്തിന്റെ പിന്തുണയും എല്ലാം ഉണ്ടായിട്ടും 2019ൽ ബിജെപിയുടെ വിജയം അത്ര തിളക്കമുള്ളതായിരുന്നില്ല. എങ്കിലും ജെജെപിയുടെ സഹായം ഉറപ്പിച്ച് തുടർച്ചയായ രണ്ടാം തവണയും ഭരണത്തിലേറാൻ ബിജെപിക്കു പ്രയാസം നേരിട്ടില്ല. പിന്നീടങ്ങോട്ട് പക്ഷേ കാര്യങ്ങൾ പിഴച്ചു. പഞ്ചാബി ഖത്രി വിഭാഗക്കാരനായ ഖട്ടർക്ക് മറ്റു സമുദായങ്ങൾക്കിടയിൽ വലിയ സ്വീകാര്യത കൈവരിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. കോൺഗ്രസിൽനിന്ന് അകന്ന ജാട്ട് വിഭാഗങ്ങൾ 2019ൽ ഐഎൻഎൽഡിക്കോ അതു പിരിഞ്ഞുണ്ടായ ജെജെപിക്കോ വോട്ടു ചെയ്തപ്പോഴും ലോക്സഭയിലേക്കു പിന്തുണച്ച ബിജെപിയെ പിന്തുണയ്ക്കാൻ തയാറായില്ല .
ഒബിസി വിഭാഗത്തിൽപ്പെട്ട യാദവരിൽ ബിജെപിയെ പിന്തുണയ്ക്കുന്നവർക്കു പോലും ഖട്ടറിൽ വിശ്വാസം പോരാതെ വന്നു. പാർട്ടിയിൽ ഖട്ടറുടെ ഏറ്റവും വലിയ എതിരാളി കേന്ദ്രമന്ത്രിയായിരുന്ന റാവു ഇന്ദർജിത് സിങ്, തെക്കൻ ഹരിയാനയോടു മുഖ്യമന്ത്രി വേർതിരിവു കാണിക്കുന്നുവെന്നു പരസ്യമായി നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന് ഏറെ പ്രിയങ്കരനായിരുന്നിട്ടും ഖട്ടറെ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മുഖ്യമന്ത്രി കസേരയിൽനിന്നു മാറ്റിയതിന് പ്രധാന കാരണങ്ങളായതും ഇവയെല്ലാമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ മാറ്റിയിട്ടും പാർട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ പത്തു വിജയം നേടാൻ സാധിച്ചില്ല.
∙ കർഷകരും ഗുസ്തിയും അഗ്നിവീറും
ഇത്തവണത്തെ തിരിച്ചടിക്കുള്ള വലിയ കാരണങ്ങൾ സംസ്ഥാനത്തെ വിഷയങ്ങൾ മാത്രം ആയിരുന്നില്ലെന്ന യാഥാർഥ്യവും ബിജെപിക്കു മുന്നിലുണ്ട്. ഗ്രാമീണ ഹരിയാനയിലെ ജനങ്ങളാണ് ആ തിരിച്ചടിക്കു നേതൃത്വം കൊടുത്തത്. അതിനവരെ പ്രേരിപ്പിച്ചതാകട്ടെ ഒന്നിലേറെ കാര്യങ്ങളും. 2019നും 2024നും ഇടയിൽ ദേശീയതലത്തിൽ പ്രതിഷേധങ്ങൾകൊണ്ടും എതിർപ്പുകൾകൊണ്ടും ശ്രദ്ധേയമായിരുന്നു കേന്ദ്രസർക്കാർ നടപടികളെല്ലാം. ആ സമരങ്ങൾകൊണ്ട് ഏറ്റവുമധികം മുറിവേറ്റത് ഹരിയാനയ്ക്കായിരുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു കർഷക സമരം. അതിനുമപ്പുറം മനസ്സു മുറിഞ്ഞതായിരുന്നു ഗുസ്തി താരങ്ങളുടെ സമരം. ഡൽഹിയിലെ തെരുവോരങ്ങളിൽ ദേശീയ വനിതാ ഗുസ്തി താരങ്ങൾ ചിന്തിയ കണ്ണീർ വീണുടഞ്ഞത് ജാതിമതഭേദമന്യേ ഓരോ ഹരിയാനക്കാരന്റെയും നെഞ്ചിലാണ്. മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുന്ന ഹരിയാന യുവതീയുവാക്കളിൽ ഏറെപ്പേർ തിരിയുന്നതു സ്പോർട്സിലേക്കും സൈന്യം അടക്കം പ്രതിരോധ സേനകളിലേക്കുമാണ്. ‘അഗ്നിവീർ’ ആ സ്വപ്നങ്ങൾക്കുമേൽ വന്നു നിറഞ്ഞ കരിമേഘമായി മാറിയതും ബിജെപിക്കു തിരിച്ചടിയായി.
ഇന്നും അണയാത്ത വിഷയമായി തുടരുകയാണ് കർഷകസമരം. തറവില പ്രഖ്യാപനം നടത്തി ആദ്യസമരം ഒത്തുതീർപ്പാക്കിയപ്പോൾ, നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കർഷകർ രണ്ടാമതും സമരത്തിന് ഇറങ്ങുകയായിരുന്നു. സമരത്തിനു ഡൽഹിയിലേക്കു പുറപ്പെട്ട കർഷകർ ചരിത്രം ഉറങ്ങുന്ന പല പടയോട്ടങ്ങൾ കണ്ട ഗ്രാൻഡ് ട്രങ്ക് റോഡിൽ സമരം തുടരുകയാണ്. പഞ്ചാബ് - ഹരിയാന അതിർത്തിയിലെ ശംഭുവിൽ ഡൽഹിയിലേക്കുള്ള അവരുടെ മുന്നേറ്റം വേലി കെട്ടി തടഞ്ഞത് ഹരിയാന സർക്കാരാണ്.
ഗാന്ധിയൻ സമരത്തിന് ഏതു തോക്കിനേക്കാളും ശക്തി ഇപ്പോഴുമുണ്ടെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയതായിരുന്നു കർഷക സമരം. അതിനെ പിന്തുണയ്ക്കുന്നവരും സമരത്തിൽ പങ്കാളികളും ആയിരുന്നു വലിയ വിഭാഗം ഹരിയാന കർഷകരും. സമരം പൊട്ടിപ്പുറപ്പെടുന്നതിനു കാരണമായ കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക ബില്ലിലെ മൂന്നു വ്യവസ്ഥകൾക്കെതിരെ പഞ്ചാബിലെയും രാജസ്ഥാനിലെയും യുപിയിലെയും കർഷകർക്കൊപ്പംനിന്ന് പോരാടിയവരായിരുന്നു അവർ. എന്നാൽ പഞ്ചാബ്, രാജസ്ഥാൻ സർക്കാരുകൾ ഈ നിയമം തങ്ങളുടെ സംസ്ഥാനത്തു നടപ്പാക്കില്ലെന്നു നിയമസഭയിൽ പ്രമേയം പാസാക്കിയപ്പോൾ ഖട്ടറിന്റെ സർക്കാർ അതിനു വിസമ്മതിക്കുകയും പുതിയ നിയമത്തെയും കേന്ദ്രസർക്കാരിനെയും പിന്തുണയ്ക്കുകയും ചെയ്തു.
∙ ഞെട്ടിച്ച ദുഷ്യന്ത് സിങ്
ഖട്ടറുടെ പിന്തുണയേക്കാൾ കർഷകരെ ഞെട്ടിച്ചത് ജെജെപിയുടെ നിലപാടായിരുന്നു. ജെജെപിയുടെ സ്ഥാപക നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന ദുഷ്യന്ത് സിങ് ചൗട്ടാല സമരത്തെ പിന്തുണച്ചില്ലെന്നതാണു കർഷകരെ സർക്കാരിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. എല്ലാ കാലവും കർഷകരുടെയും ഗ്രാമീണ ജനതയുടെയും നേതാവ് എന്ന് അഭിമാനിച്ചിരുന്ന ദേവിലാലിന്റെ കൊച്ചുമകനിൽനിന്ന് ഈ സമീപനം പ്രതീക്ഷിക്കാതിരുന്ന കർഷകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ സത്യഗ്രഹം നടത്തുകയും ചെയ്തു. എന്നാൽ ദുഷ്യന്ത് സിങ് തുടർന്നും കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, അപകടം തിരിച്ചറിഞ്ഞ ജെജെപി, ബിജെപി മുന്നണി വിടുകയും സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ട രണ്ടു സീറ്റ് ലഭിച്ചില്ല എന്ന കാരണത്താലായിരുന്നു മുന്നണി വിട്ടത്. എൻഡിഎ മുന്നണിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്ന ചിന്തയാണ് പാർട്ടിയെ ഇതിലേക്കു നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
90 അംഗ നിയമസഭയിൽ 43 എംഎൽഎമാരുടെ മാത്രം പിന്തുണയിലാണ് ബിജെപി സർക്കാർ ഭരിക്കുന്നതെന്നും സഭ കൂടി ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പു നേരത്തേയാക്കണമെന്നും കോൺഗ്രസും ജെജെപിയും ഐഎൻഎൽഡിയുമുൾപ്പെടെ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ പിന്തുണയും അതുവഴി ഗവർണറുടെ നിശ്ശബ്ദതയും കൊണ്ടു ഭരണത്തിൽ തുടരുകയാണു സംസ്ഥാനത്തെ ബിജെപി സർക്കാർ ഇതുവരെ. അതിനിടെ ഒക്ടോബർ 5ന് വോട്ടെടുപ്പു നടത്താനുള്ള തീരുമാനവുമെത്തി. ഇനി വാക്‌പോരുകളുടെയും പ്രചുരപ്രചാരണത്തിന്റെയും നാളുകൾ.
(നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റങ്ങളുമായി ബിജെപി തിരുത്തി നീങ്ങുമ്പോൾ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം. രാഹുൽ എഫക്ടിൽ ഹരിയാനയെ കോൺഗ്രസ് സ്വന്തമാക്കുമോ? ഇന്ത്യാ മുന്നണി അദ്ഭുതങ്ങൾ കാണിക്കുമോ? എന്തെല്ലാമാണ് കോൺഗ്രസ് തന്ത്രങ്ങൾ? വായിക്കാം രണ്ടാം ഭാഗത്തിൽ.)