താമര തിന്നുന്നവർ - ബി.എസ്. വാരിയർ എഴുതുന്നു
ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയിലെ കഥാനായകനാണ് ഒഡീസിയുസ് രാജാവ്. ട്രോജൻയുദ്ധം ജയിച്ച്, അദ്ദേഹം നാവികരുമായി സ്വരാജ്യമായ ഇത്തക്കയിലേക്കു മടങ്ങവേ, മുറതെറ്റിയ കാറ്റിൽപ്പെട്ട് കപ്പൽ അപരിചിതമായൊരു ദ്വീപിലെത്തി. ദ്വീപുനിവാസികൾ സൗഹൃദത്തോടെ പെരുമാറി. പക്ഷേ അവർ കുഴിമടിയന്മാരായിരുന്നു. അവിടത്തെ ലോട്ടസ് മരത്തിന്റെ മധുരിക്കുന്ന പഴം തിന്നാൽ ആരും പെട്ടെന്നു മയക്കത്തിലാവും. പാതി മയക്കത്തിൽ അലസജീവിതം നയിക്കുന്നവരാണു ദ്വീപുകാർ. നാവികർ അവരുടെ ശീലത്തിൽ കുടുങ്ങി, നാട്ടിലേക്കു മടങ്ങുന്നില്ലെന്നു തീരുമാനിച്ചു. ഊർജസ്വലമായ ജീവിതത്തിലേക്ക് അവരെ തിരികെയെത്തിക്കാൻ ഒഡീസിയുസ് ഏറെ ക്ലേശിച്ചു. കഠിനമാർഗവും അലസമാർഗവും മുന്നിൽക്കണ്ടാൽ, അലസമാർഗം സ്വീകരിക്കാനാവും മിക്കവരുടെയും താൽപര്യം. ലക്ഷ്യമേതെന്നു ചിന്തിച്ചില്ലെന്നിരിക്കും. ഇക്കഥയെ ഉപജീവിച്ച്

ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയിലെ കഥാനായകനാണ് ഒഡീസിയുസ് രാജാവ്. ട്രോജൻയുദ്ധം ജയിച്ച്, അദ്ദേഹം നാവികരുമായി സ്വരാജ്യമായ ഇത്തക്കയിലേക്കു മടങ്ങവേ, മുറതെറ്റിയ കാറ്റിൽപ്പെട്ട് കപ്പൽ അപരിചിതമായൊരു ദ്വീപിലെത്തി. ദ്വീപുനിവാസികൾ സൗഹൃദത്തോടെ പെരുമാറി. പക്ഷേ അവർ കുഴിമടിയന്മാരായിരുന്നു. അവിടത്തെ ലോട്ടസ് മരത്തിന്റെ മധുരിക്കുന്ന പഴം തിന്നാൽ ആരും പെട്ടെന്നു മയക്കത്തിലാവും. പാതി മയക്കത്തിൽ അലസജീവിതം നയിക്കുന്നവരാണു ദ്വീപുകാർ. നാവികർ അവരുടെ ശീലത്തിൽ കുടുങ്ങി, നാട്ടിലേക്കു മടങ്ങുന്നില്ലെന്നു തീരുമാനിച്ചു. ഊർജസ്വലമായ ജീവിതത്തിലേക്ക് അവരെ തിരികെയെത്തിക്കാൻ ഒഡീസിയുസ് ഏറെ ക്ലേശിച്ചു.
കഠിനമാർഗവും അലസമാർഗവും മുന്നിൽക്കണ്ടാൽ, അലസമാർഗം സ്വീകരിക്കാനാവും മിക്കവരുടെയും താൽപര്യം. ലക്ഷ്യമേതെന്നു ചിന്തിച്ചില്ലെന്നിരിക്കും. ഇക്കഥയെ ഉപജീവിച്ച് വിക്ടോറിയൻ യുഗത്തിന്റെ പ്രതിനിധിയെന്നു കരുതപ്പെടുന്ന അനുഗൃഹീത കവി ആൽഫ്രഡ് ടെന്നിസൻ (1809–1892) The Lotos-eaters എന്ന മനോഹരകാവ്യം രചിച്ചു. ചിറകുവിരിച്ച കാവ്യഭാവനയോടെ അദ്ദേഹം എഴുതി, സായാഹ്നത്തിൽ അവിടെയെത്തിയ നാവികർക്ക് ശാന്തസുന്ദരമായ അന്തരീക്ഷം കാരണം എപ്പോഴും സായാഹ്നമാണെന്നു തോന്നി. അടുത്തുകിടക്കുന്നവരെപ്പോലും കാണാതെ ഏവരും നല്ല മയക്കത്തിലായി. അവർ ഏതോ മായികസ്വപ്നത്തിൽപ്പെട്ടു. സ്വന്തം നാട്ടിലേക്കു മടങ്ങുന്നതിൽ ആർക്കും താൽപര്യമില്ലാത്ത അവസ്ഥ. ആലസ്യത്തിന് അടിമയായവരുടെ വികലമനോഭാവം.
ലോട്ടസ് (Lotus / Lotos) എന്ന പദത്തിനു താമര, മയക്കിത്തളർത്തുന്ന പഴം, അതു തരുന്ന മരം എന്നെല്ലാം അർഥങ്ങളുണ്ട്. കഥകളിലെ മടിയന്മാർ തിന്നതു താമരയല്ല, ലോട്ടസ് എന്ന പഴമാണെന്നും ഓർക്കാം. പ്രസിദ്ധ ബ്രിട്ടിഷ് നോവലിസ്റ്റ് സോമർസെറ്റ് മോം (1874–1965), The Lotus Eater എന്ന പേരിൽ ചെറുകഥയെഴുതിയിട്ടുണ്ട്. ലണ്ടനിലെ ബാങ്ക് മാനേജർ തോമസ് വിൽസൺ, ഇറ്റലിയിലെ കാപ്രിദ്വീപിൽ അവധിക്കാലം ആഘോഷിക്കാനെത്തി... അലസജീവിതത്തിൽ ആനന്ദം കണ്ടെത്തി. തുടർന്ന് അവിടെത്തന്നെ കഴിഞ്ഞാൽ മതിയെന്നു തീരുമാനിക്കുന്നു. 12 വർഷത്തോളം തുടർന്നു ചെയ്യേണ്ട ബാങ്ക് ജോലി വിൽസൺ വേണ്ടെന്നുവച്ചു. സമ്പാദ്യംകൊണ്ട് 25 വർഷം ജീവിക്കാനാവും എന്ന് അദ്ദേഹം കണക്കുകൂട്ടി.
60 വയസ്സാകുമ്പോഴേക്കും മിക്കവരും കാലയവനികയ്ക്കുള്ളിൽ മറയുമെന്നതിനാൽ, ഭാവിയെപ്പറ്റി ആശങ്കയില്ല. ഇനി, അങ്ങനെ മരിച്ചില്ലെങ്കിൽ എങ്ങനെയെങ്കിലും ശിഷ്ടകാലം കഴിക്കും. വിൽസന്റെ ആഗ്രഹപ്രകാരം പ്രകൃതി കനിഞ്ഞില്ല. 60 കഴിഞ്ഞിട്ടും അദ്ദേഹം ഭൂമിയിൽത്തന്നെ. ജീവിക്കാൻ വകയില്ലാതായി. കടം വാങ്ങിയും കൈവശമുള്ളതെല്ലാം വിറ്റുതുലച്ചും കുറേക്കാലം കഴിച്ചു. പണമിടപാടുകളിൽ കൃത്യത പുലർത്തിയിരുന്നതിനാൽ പലരും കടം കൊടുത്തു. വീട്ടാനാകാതെ കളവു പറഞ്ഞ്, തുടർന്നും കൈവായ്പ വാങ്ങി.
ഒടുവിൽ ആരും കടം കൊടുക്കാതെയായി. ഒന്നിനും വകയില്ലാതെ, സ്വയം മുറിയിലടച്ചുപൂട്ടി കരികത്തിച്ച് വിഷവാതകം ശ്വസിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. വിജയിച്ചില്ല. പക്ഷേ തലച്ചോറിനു തകരാറു വന്ന് മനോരോഗിയായി. വെള്ളം ചുമന്നും തൊഴുത്തു കഴുകിയും ആറു വർഷം പിൻതള്ളി. ഒരു കണ്ണിൽനിന്നും ഒരു തുള്ളി കണ്ണീരു പോലും വീഴ്ത്താതെ ഒരുനാൾ അദ്ദേഹം ലോകത്തോടു വിട പറഞ്ഞു.
അലസർക്കുള്ള മുന്നറിയിപ്പുപോലെ അവസാനിക്കുന്ന ഗുണപാഠകഥയാണോ മോം ലക്ഷ്യമിട്ടതെന്നു നിശ്ചയമില്ല. പക്ഷേ ഫലത്തിൽ അതാണു സംഭവിച്ചത്. മനുഷ്യജീവിതം പാവനമായ വരദാനമാണ്. അത് ആലസ്യത്തിൽ മുക്കിത്താഴ്ത്തി, നിഷ്ക്രിയരായി കഴിയാമെന്നു വിചാരിക്കുന്നതിനപ്പുറം വിവേകശൂന്യതയുണ്ടോ? കർമശേഷി കഴിവതും വിനിയോഗിക്കുകയും, അത് അന്യർക്ക് ഉപകാരപ്രദമാക്കുകയും ചെയ്യുന്നതല്ലേ ഏവർക്കും സ്വീകരിക്കാവുന്ന സുവർണപാത? മനുഷ്യന്റെ വലിയ ശത്രു മടിയാണ്; അത് അവനിൽത്തന്നെയാണെന്നു സംസ്കൃതമൊഴി : ‘ആലസ്യം ഹി മനുഷ്യാണാം ശരിരസ്ഥോ മഹാരിപുഃ’
മടിയൻ മല ചുമക്കും, മടിയനെന്തിനാ വിശ്രമം എന്നീ മൊഴികളുണ്ട്. മടി കുടികെടുത്തും, നിത്യാഭ്യാസി ആനയെ എടുക്കും എന്ന ചൊല്ലുകളുമുണ്ട്. പക്ഷേ ഇതെല്ലാം പാഴ്‌വാക്കുകളാണെന്ന മട്ടാണ് ആലസ്യത്തെ പുണരുന്നവർക്ക്. അർഹതയുള്ള പലതും കളഞ്ഞുകുളിക്കുന്നത് ഓർക്കാത്തവർ. വേണ്ടതു വേണ്ടവിധം വേണ്ടകാലത്തു ചെയ്തില്ലെങ്കിൽ, പിന്നീട് അവസരം ലഭിച്ചില്ലെന്നു വരും. പശ്ചാത്താപംകൊണ്ട് അതു വീണ്ടെടുക്കാനാവില്ല. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ?
‘ഇംഗ്ലിഷിലെ സ്പെല്ലിങ് പഠിക്കേണ്ട; കംപ്യൂട്ടറിലെ സ്പെൽചെക്കുണ്ടല്ലോ’ എന്നു മടികാരണം പറയുന്നവർ ഒരു കാര്യം മറക്കുന്നു. സന്ദർഭത്തിനു യോജിക്കാത്തതാണെങ്കിലും ഇംഗ്ലിഷിലെ പദമാണെങ്കിൽ സ്പെൽചെക്ക് തെറ്റു തിരിച്ചറിയില്ല. ‘പട്ടിക പഠിക്കുകയേ വേണ്ട, കാൽക്കുലേറ്റർ ഉണ്ടല്ലോ’ എന്നു പറയുന്നതിലുമുണ്ട് ചെറിയ പോരായ്മ. ചെറിയ സംഖ്യകളുടെയെങ്കിലും പട്ടിക പഠിക്കുന്നത് സംഖ്യാബോധം മെച്ചപ്പെടുത്തും. മാത്രമല്ല, പട്ടിക അറിയാത്തവർക്കു തീരെച്ചെറിയ കണക്കു കൂട്ടാൻ പോലും യന്ത്രം വേണ്ടിവരും.
ചില കുഴിമടിയന്മാർ പ്രയത്നശാലികളുടെ വിജയമോർത്ത്, അസൂയപ്പെട്ട് അവരെ നിഷ്ക്രിയരാക്കാൻ പ്രേരിപ്പിക്കാറുണ്ട്. ‘നീയെന്തിനിത്ര കഷ്ടപ്പെട്ടു ജോലി ചെയ്യുന്നു? എന്നെ നോക്ക്, എത്ര സുഖമായി കഴിയുന്നു?’ എന്ന ചോദ്യം നിഷ്കളങ്കമല്ല. ‘വണ്ടേ! നീ തുലയുന്നു; വീണയി വിളക്കും നീ കെടുക്കുന്നുതേ’ എന്നു കുമാരനാശാൻ പറഞ്ഞതു പോലെയാകാം കാര്യങ്ങൾ – (പ്രരോദനം : 53).
മടി, അടിത്തറയില്ലാത്ത മനക്കോട്ട എന്നീ പൊന്നോമനകളെ മനസ്സിൽനിന്ന് ഇറക്കിവിടണം. ‘മടി ആകർഷകമായിത്തോന്നും; പക്ഷേ സംതൃപ്തി നല്കാൻ പ്രയത്നം വേണം’ എന്ന് സ്വന്തം ഡയറിയിലൂടെ വിശ്വപ്രസിദ്ധയായി, 15–ാം വയസ്സിൽ അന്തരിച്ച ആൻ ഫ്രാങ്ക്. ആശയങ്ങൾകൊണ്ടു പ്രചോദനം നൽകി ഫ്രഞ്ച് വിപ്ലവത്തിനു വഴിമരുന്നിട്ട ബഹുമുഖപ്രതിഭാശാലിയായ വോൾട്ടയർ പറഞ്ഞു, ‘ആലസ്യം മധുരിക്കും, അതിന്റെ ഫലങ്ങൾ കയ്ക്കും’. ജീവിതത്തെ സ്നേഹിക്കുന്നെങ്കിൽ നേരം പാഴാക്കരുതെന്ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ. വിയർപ്പിൽ മുങ്ങി മരിച്ചവരില്ല. ലോട്ടസ് ഈറ്റർ ആകാതെ കഴിവിനൊത്തു പ്രയത്നിക്കുന്നത് ജീവിതം സാർഥകമാക്കും. പ്രയത്നത്തിലൂടെ സംതൃപ്തി ലഭിക്കും. വിജയത്തിലേക്കുളള പാതയിലൂടെ മുന്നേറും.