‘നെഞ്ചിൻ എഴുതി’ മലയാളി; നൽകിയത് 35,000 കോടി; ആ പേര് മനപൂർവം മറന്നു; വൈറലായത് ബോധപൂർവമല്ല!
തലയെടുപ്പുള്ള വ്യക്തികളുടെ ജീവിത കഥകളും അവരുടെ നേരനുഭവങ്ങളുമാണ് പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് കൂടുതൽ വായനക്കാരെ എത്തിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി, ബഹിരാകാശ യാത്രിക സുനിത വില്യംസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, യുവ സംഗീത സംവിധായകൻ എൻ.ആദർശ് കൃഷ്ണൻ എന്നിവരെയായിരുന്നു ‘പ്രീമിയത്തിലെ’ പോയ വാരത്തിലെ ആ മിന്നും താരങ്ങൾ. സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ

തലയെടുപ്പുള്ള വ്യക്തികളുടെ ജീവിത കഥകളും അവരുടെ നേരനുഭവങ്ങളുമാണ് പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് കൂടുതൽ വായനക്കാരെ എത്തിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി, ബഹിരാകാശ യാത്രിക സുനിത വില്യംസ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, യുവ സംഗീത സംവിധായകൻ എൻ.ആദർശ് കൃഷ്ണൻ എന്നിവരെയായിരുന്നു ‘പ്രീമിയത്തിലെ’ പോയ വാരത്തിലെ ആ മിന്നും താരങ്ങൾ.
സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. നവകേരള ശിൽപിയായ സി.അച്യുതമേനോന്റെ പേര് പറയാൻ മടിക്കുന്നവർ ഒരു കാലത്ത് അദ്ദേഹം കൊണ്ടുവന്ന വികസനങ്ങളെ അക്രമത്തിലൂടെ തകർക്കാൻ നോക്കിയവരാണെന്ന് സിപിഐ പറയുന്നു. അച്യുത മേനോനെ തമസ്കരിക്കുന്നവർക്കുള്ള മറുപടികൾ എണ്ണിപ്പറയുന്ന ലേഖനം വായിക്കാം.
ശീതസമരം രൂക്ഷമായ കാലത്തും രാജ്യങ്ങളുടെ കൂട്ടായ്‌മയെന്ന അസാധ്യതയെ സാധ്യമാക്കി ഇന്ത്യയുടെ സ്വപ്നങ്ങളെ ആകാശത്തോളം വളർത്തിയ മാന്ത്രികനായിരുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരാഭായി. റോക്കറ്റ് വിക്ഷേപണകേന്ദ്രം തുടങ്ങാനുള്ള സ്ഥലം തേടി സാരാഭായിയും സംഘവും നടത്തിയ അലച്ചിലിന് മറുപടി ലഭിച്ചത് വേളിക്കായലിനു സമീപം കടലുരുമ്മി കിടക്കുന്ന തുമ്പയെന്ന കൊച്ചുഗ്രാമത്തെ കണ്ടെത്തിയതോടെയാണ്. സാരാഭായിയുടെ വിയോഗവും തിരുവനന്തപുരത്ത് വച്ചുതന്നെയായിരുന്നു. ആ സംഭവകഥകളിലൂടെ ഒരു യാത്ര നടത്താം.
ഹീലിയം ചോർച്ച എങ്ങനെയാണ് സുനിതയേയും സഹയാത്രികനെയും ബഹിരാകാശത്ത് കുരുക്കിയത്? ഇനിയെന്താണ് അവർക്ക് മുന്നിലുള്ള വഴി? സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തെത്തി അവിടെ അനിശ്ചിതമായി കുടുങ്ങിയ സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും മസ്കിന്റെ സ്പേസ് എക്സ് കമ്പനി ഇടപെട്ട് ഭൂമിയിലെത്തിച്ചെന്നു കരുതുക. ബോയിങ് കമ്പനിയുടെ ഭാവിതന്നെ തകർക്കുന്ന നീക്കമായി മാറുമോ അത്?
2024ൽ ഇതുവരെ ഏറ്റവുമധികം ചർച്ചയായ കേരളത്തിലെ വനിതകളെയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്നിൽ ദിവ്യ എസ്. അയ്യരുണ്ടാകും. ദിവ്യയെ അടുത്തറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ രഹസ്യം. ജീവിതം, കുടുംബം, വിഴിഞ്ഞം, വിവാദം, നിലപാടുകൾ, രാഷ്ട്രീയം... എല്ലാം തുറന്നു പറയുകയാണ് ദിവ്യ ഇവിടെ. ഭാവിയിൽ രാഷ്ട്രീയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിനു പോലും കൃത്യമായ ഉത്തരമുണ്ട്. ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലെ ‘ചാറ്റ് സീറ്റ്’ അഭിമുഖ പരമ്പരയിൽ മനസ്സുതുറന്ന് ഡോ. ദിവ്യ എസ്. അയ്യർ.
സംഗീത ചാർട്ടുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ മുൻനിരയിലുള്ള തമിഴ് ഗാനം, ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം റീലുകൾക്ക് പശ്ചാത്തലമായ ഗാനം. ഇതിനെല്ലാം പിന്നിൽ കൊല്ലം സ്വദേശികളായ മൂന്ന് സുഹൃത്തുക്കളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ‘നെഞ്ചിൻ എഴുത്ത്’ എന്ന മ്യൂസിക്കൽ ആൽബത്തിലെ കണ്ണിൽ കനവാഗ നീ, കറയാതടീ... മറയാമലേ നീ നിർപായാ എന്നു തുടങ്ങുന്ന ഗാനം എഴുതി, ചിട്ടപ്പെടുത്തി, ആലപിച്ച ഈ മൂവർ സംഘത്തിന് പറയാൻ ചില കഥകളുണ്ട്...
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.
സാംസങിനൊപ്പം ടിവി നിർമിച്ച കേരളം; ട്രാക്ടർ തടഞ്ഞവർ ആ പേര് മനപൂർവം മറന്നു; വഴികാട്ടിയായ അച്യുതമേനോൻ
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ വിശദമായി വായിക്കാം...
കാലിത്തൊഴുത്തിൽനിന്ന് കുതിച്ചുയർന്ന റോക്കറ്റുകൾ; വിക്രം സാരാഭായ്, ഇന്ത്യയുടെ ആകാശപ്പൂവ്!
തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി. ഇതിനെല്ലാം തുടക്കംകുറിച്ച ആ യാത്രയ്ക്ക് പിന്നിൽ ഒരു മനുഷ്യൻ ഉണ്ടായിരുന്നു, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി. വിശദമായി വായിക്കാം...
നാസ നൽകിയത് 35,000 കോടി; എന്നിട്ടും സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങി; ബോയിങ്ങിനെ ‘തകർക്കുമോ’ മസ്ക്?
നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ, ഇന്ത്യൻ വംശജ സുനിത വില്യംസും നേവി പൈലറ്റായിരുന്ന ബച്ച് വിൽമോറും, ബഹിരാകാശത്ത് കുടുങ്ങിയിട്ട് നാളുകളായി. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനർ പേടകത്തിനു സംഭവിച്ച തകരാറാണ് ഇരുവരെയും ബഹിരാകാശത്തു കുടുക്കിയത്. ഇവരെ എങ്ങനെ ഭൂമിയിലെത്തിക്കും എന്ന ചർച്ചയിലാണ് നാസയും ബോയിങ്ങും. ഇരുവരും എന്ന് തിരികെയെത്തുമെന്നു പോലും പറയാൻ നാസയ്ക്കോ ബോയിങ്ങിനോ സാധിച്ചിട്ടില്ല. വിശദമായി വായിക്കാം...
ദിവ്യ എസ്. അയ്യർ പറയുന്നു: എതിർദിശയിൽ സഞ്ചരിക്കുന്ന കാര്യങ്ങളും എനിക്കും ശബരിക്കും ഇടയിലുണ്ട്; ബോധപൂർവം ‘വൈറൽ’ ആകുന്നതല്ല
‘ഓരോ വിഷയത്തിലും തീരുമാനം എടുക്കുമ്പോൾ എന്നെയും എന്റെ കസേരയെയും അത് എങ്ങനെ ബാധിക്കുമെന്നതിലല്ല, മറിച്ച് ആ തീരുമാനങ്ങൾ ഭാവി തലമുറയെ എങ്ങനെ ബാധിക്കും എന്നതിലാണ് ഊന്നൽ നൽകേണ്ടതെന്നാണ് എന്റെ വിശ്വാസം’’. കസേരകളിൽ കടിച്ചു തൂങ്ങിക്കിടന്ന്, അത് നഷ്ടമാകുമ്പോൾ അതുവരെയെടുത്ത നിലപാടു പോലും മാറ്റുന്ന രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ആധിക്യമുള്ള ഒരു കാലത്ത് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞ ഈ വാക്കുകൾ പലപ്പോഴും നമുക്ക് വലിയ ആശ്വാസമാകും. വായിക്കാം വിശദമായി വായിക്കാം...
60 കോടിയിലേറെ കേൾവിക്കാർ, ലക്ഷത്തിലേറെ റീൽ വിഡിയോകളുടെ പശ്ചാത്തലം; ദക്ഷിണേന്ത്യയുടെ ‘കണ്ണിൽ കനവായി’ മലയാളിയുടെ ‘നെഞ്ചിൻ എഴുത്ത്’...
പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് ഏറ്റെടുക്കുന്നതിന് മുൻപു തന്നെ 58 കോടിയോളം കേൾവിക്കാർ. സോണി മ്യൂസിക്കിന്റെ നിർമാണത്തിൽ ആൽബം പുറത്തിറങ്ങിയിട്ടു ഒരു മാസം പിന്നിട്ടിട്ടും യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പോഴും മുൻപിൽ, ഒരു മാസം കൊണ്ട് 52 ലക്ഷത്തിലേറെ യുട്യൂബ് കാഴ്ചക്കാർ, ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിലേറെ റീൽ വിഡിയോകൾക്കു പശ്ചാത്തലമായ ഗാനം, വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് കേൾവിക്കാർ... ഒരു മലയാളി പയ്യന്റെ തമിഴ് ഗാനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു കുതിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ. വിശദമായി വായിക്കാം...