‘ആ പുക ശ്വസിച്ചാൽ അർബുദം വരാം’! സ്വാദ് കൂടുമെന്നത് തോന്നൽ മാത്രം; വിറകടുപ്പ് വില്ലനാവുമ്പോൾ
അമ്മ മരിച്ചിട്ടു കൃത്യം ഒരു മാസം തികയുന്നു. അമ്മയെ ഓർമിക്കുമ്പോഴൊക്കെ, വീട്ടിലെ പുക പിടിച്ച അടുക്കളയും ഓർമ വരും. ഞാനും അനുജത്തി ശ്രീജയും സ്‌കൂളിൽ പോകുമ്പോൾ, ചൂട്ടിനു തീ പിടിപ്പിച്ച്, അതിൽനിന്നു കൊതുമ്പു വച്ച്, പിന്നെ വിറകു വച്ച് കത്തിച്ചാണ് ഉച്ചയ്ക്കുള്ള ചോറു പാകം ചെയ്തിരുന്നത്. അമ്മയ്ക്കുണ്ടായിരുന്ന ഒരു ഭാഗ്യം അച്ഛനും അടുക്കളയിൽ സഹായിക്കാനുണ്ടാവും എന്നതാണ്. മഴക്കാലമായാൽ ചൂട്ടും കൊതുമ്പും വിറകും എല്ലാം നനഞ്ഞിരിക്കും. ഇതു കത്തുമ്പോൾ അടുക്കള നിറയെ പുകയാകും. നനഞ്ഞ വിറകിൽ ഊതി തീ പിടിപ്പിക്കുന്ന അച്ഛനും പുകയിൽ നിന്നു ചുമയ്ക്കുന്ന അമ്മയും ഇന്നും വേദനയുണർത്തുന്ന ഓർമകളാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്

അമ്മ മരിച്ചിട്ടു കൃത്യം ഒരു മാസം തികയുന്നു. അമ്മയെ ഓർമിക്കുമ്പോഴൊക്കെ, വീട്ടിലെ പുക പിടിച്ച അടുക്കളയും ഓർമ വരും. ഞാനും അനുജത്തി ശ്രീജയും സ്‌കൂളിൽ പോകുമ്പോൾ, ചൂട്ടിനു തീ പിടിപ്പിച്ച്, അതിൽനിന്നു കൊതുമ്പു വച്ച്, പിന്നെ വിറകു വച്ച് കത്തിച്ചാണ് ഉച്ചയ്ക്കുള്ള ചോറു പാകം ചെയ്തിരുന്നത്. അമ്മയ്ക്കുണ്ടായിരുന്ന ഒരു ഭാഗ്യം അച്ഛനും അടുക്കളയിൽ സഹായിക്കാനുണ്ടാവും എന്നതാണ്. മഴക്കാലമായാൽ ചൂട്ടും കൊതുമ്പും വിറകും എല്ലാം നനഞ്ഞിരിക്കും. ഇതു കത്തുമ്പോൾ അടുക്കള നിറയെ പുകയാകും. നനഞ്ഞ വിറകിൽ ഊതി തീ പിടിപ്പിക്കുന്ന അച്ഛനും പുകയിൽ നിന്നു ചുമയ്ക്കുന്ന അമ്മയും ഇന്നും വേദനയുണർത്തുന്ന ഓർമകളാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ഗ്യാസടുപ്പ് വരുന്നത്. എന്നിട്ടും കഞ്ഞിയും കറികളും വിറകടുപ്പിലാണു പാകം ചെയ്തിരുന്നത്. വിറകടുപ്പിൽ പാകം ചെയ്താൽ സ്വാദുകൂടും എന്നാണ് അന്നു ഞാനുൾപ്പെടെ വിചാരിച്ചിരുന്നത്!
പിന്നീടാണ് മനസ്സിലായത് സ്വാദു കൂടും എന്നൊക്കെയുള്ളത് തോന്നൽ മാത്രമാണെന്ന്. ചെറിയ സ്വാദുവ്യത്യാസം ഉണ്ടാകുന്നുണ്ടെങ്കിൽ അതു മെല്ലെയുള്ള പാചകം കൊണ്ടുണ്ടാകുന്നതാണ്. ഗ്യാസടുപ്പിലായാലും തീ കുറച്ച് സ്ലോ കുക്കിങ് ചെയ്യാം.ഗ്യാസടുപ്പ് പ്രകൃതിക്ക് ആഘാതമുണ്ടാക്കുന്നതും വിറകടുപ്പ് പ്രകൃതിസൗഹൃദവും ആണെന്നു കരുതുന്നവരും ഉണ്ടാവാം. വിറകടുപ്പിലെ പാചകം അന്തരീക്ഷ മലിനീകരണം മാത്രമല്ല ഉണ്ടാക്കുന്നത്; അത് ആരോഗ്യത്തിനും വളരെ ഹാനികരമാണ്. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രമെന്നു നോക്കാം.
∙ ജ്വലനം അഥവാ കത്തിക്കൽ
ജ്വലനം അഥവാ കത്തൽ ഓക്‌സീകരണ പ്രക്രിയയാണ്. ഇന്ധനം (ഉദാഹരണം: തടി, കൽക്കരി, മണ്ണെണ്ണ), അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ സാന്നിധ്യത്തിൽ കത്തി വാതക-ഖര മിശ്രിതം ഉണ്ടാകുന്നു. ഇതാണ് നമ്മൾ കാണുന്ന പുക. പ്രകൃതിദത്ത വാതകങ്ങളായ പ്രൊപ്പെയ്‌നും ബ്യൂട്ടെയ്‌നും അടങ്ങിയതാണ് എൽപിജി. പല രാജ്യങ്ങളിലും ഇതിന്റെ അനുപാതം വ്യത്യാസപ്പെട്ടിരിക്കും. ഇതിനു പ്രത്യേക മണമില്ല. എൽപിജി ചോരുന്നതു പെട്ടെന്ന് അറിയാനായി രാസവസ്തു ചേർക്കാറുണ്ട്. എൽപിജി കത്തുമ്പോൾ അത് ഓക്‌സിജനുമായി ചേർന്ന് കാർബൺ ഡയോക്‌സൈഡും നീരാവിയും ആകും; കൂടെ താപവും ഉണ്ടാവും. അങ്ങനെയാണ് ചൂടുണ്ടാവുന്നത്.
ഉണങ്ങിയ തടിയിൽ രണ്ടുതരത്തിലുള്ള കാർബണിക സംയുക്തങ്ങളാണ് പ്രധാനമായുമുള്ളത്. ഒന്നാമത്തേത് സെല്ലുലോസ്, രണ്ടാമത്തേത് ലിഗ്‌നിൻ (ഇത് വളരെ സങ്കീർണമായ സഹ-പോളിമർ ആണ്). തടിയിൽ ഭൂരിഭാഗവും കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ എന്നീ മൂലകങ്ങളാണെന്നർഥം. വിറകു കത്തുമ്പോൾ കാർബൺ ഡൈ ഓക്സൈഡും ഈർപ്പവും ഉണ്ടാകും. പൂർണമായ ജ്വലനം നടക്കുമ്പോഴാണിത്. ഓരോ തടിയിലും വളരെ ചെറിയ അളവിൽ ഓരോതരം കാർബണിക സംയുക്തങ്ങൾ കാണും; ഇവ ആൽഡിഹൈഡുകൾ, അരോമാറ്റിക് സംയുക്തങ്ങൾ തുടങ്ങിയവയാണ്. ഇവയിൽ ചിലതു കത്തുന്നതിനും മുൻപേ അന്തരീക്ഷത്തിലേക്കു പോകും; മറ്റുള്ളവ കത്തി കാർബൺ ഡൈ ഓക്സൈഡും ഈർപ്പവും (വെള്ളം) ആകും. പൂർണജ്വലനം നടന്നില്ലെങ്കിലോ? ഇവിടെയാണ് പ്രധാനപ്രശ്‌നം.
വിറകടുപ്പിൽ പലപ്പോഴും പൂർണജ്വലനം നടക്കാറില്ല. ഈ സാഹചര്യത്തിൽ വിറകിലുള്ള ആൽഡിഹൈഡുകൾ, അരോമാറ്റിക് സംയുക്തങ്ങൾ എന്നിവ പരിണമിച്ച് പോളി അരോമാറ്റിക് ഹൈഡ്രോ കാർബൺ ഉണ്ടാകാം. ഒരിക്കൽപോലും പുക വലിക്കാത്തവർക്കു ശ്വാസകോശാർബുദം വന്നതായി പല പഠനങ്ങളിലും കണ്ടിട്ടുണ്ട്. പോളി അരോമാറ്റിക് ഹൈഡ്രോകാർബണാണ് ഇതിലെ പ്രധാന വില്ലൻ. അടുക്കളയിൽ വിഷവാതകങ്ങൾ ഉണ്ടാവാനുള്ള സാധ്യത മനസ്സിലായല്ലോ? വിറകടുപ്പുകൊണ്ട് പ്രകൃതിക്കുണ്ടാവുന്ന നഷ്ടം ഇതിലും വലുതാണ്.
ഒരു കിലോഗ്രാം കാർബൺ കത്തുമ്പോൾ 3.67 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാവും. ഒരു കിലോഗ്രാം തടിയിൽ 450 മുതൽ 500 ഗ്രാം വരെ കാർബണുണ്ട്. അതായത്, ഒരു കിലോ തടി കത്തുമ്പോൾ 1.65 മുതൽ 1.80 കിലോഗ്രാം വരെ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകും. ഏകദേശം ഇത്രയും അളവ് ഓക്‌സിജൻ അന്തരീക്ഷത്തിൽനിന്ന് എടുത്തിട്ടാണ് കത്തുന്നതെന്നും ഓർക്കണം.
2018 ജൂലൈയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഗ്യാസടുപ്പിൽ പാകം ചെയ്താൽ വിറകടുപ്പിനെ അപേക്ഷിച്ച് 60% കുറവ് കാർബൺ ഡൈ ഓക്സൈഡ് മാത്രമേ ഉണ്ടാകൂ എന്നു പറഞ്ഞിട്ടുണ്ട്. വിറകടുപ്പിൽ പാകം ചെയ്യുമ്പോൾ പൂർണജ്വലനം നടക്കാത്തപ്പോൾ അടുക്കള വിഷലിപ്തമാകുന്നതുകൂടാതെ, അടുക്കളയിൽ സ്ഥിരമായി ജോലി ചെയ്യുന്നവരെ ഒരുപക്ഷേ, രോഗികളുമാക്കും. ഇതിനു പുറമേ വിറകടുപ്പുകൾ അന്തരീക്ഷത്തെ മലിനമാക്കുന്നുണ്ട്.
∙ഈ വർഷം ക്ലീൻ കുക്കിങ്
ക്ലീൻ കുക്കിങ് ടെക്‌നോളജിയുടെ പ്രചാരത്തിനായി ഈ വർഷത്തെ തിരഞ്ഞെടുത്തതായി ലോകനേതാക്കൾ കഴിഞ്ഞ മേയിൽ പാരിസിൽ പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും ആഫ്രിക്കയിൽ ക്ലീൻ കുക്കിങ് ടെക്‌നോളജി മെച്ചപ്പെടുത്താനാണ് ഈ ഉച്ചകോടി ശ്രദ്ധിച്ചത്. ആഫ്രിക്കയിൽ അഞ്ചിൽ നാലുപേരും ഭക്ഷണം തയാറാക്കാൻ പരമ്പരാഗത വിറകടുപ്പുകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ക്ലീൻ കുക്കിങ് ടെക്‌നോളജിയുടെ പ്രചാരണത്തിനു ദൂരവ്യാപക ലക്ഷ്യങ്ങളുണ്ട്. വിറകിൽനിന്നു വരുന്ന വിഷപ്പുക ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട അകാലമരണങ്ങളിൽനിന്ന് 2030ഓടെ 25 ലക്ഷം ആളുകളെ രക്ഷപ്പെടുത്തുക ഇക്കൂട്ടത്തിലൊന്നാണ്. ഹൈഡ്രജൻ ഇന്ധനം, സോളർ, ഹൈഡ്രോതെർമൽ സാങ്കേതികവിദ്യകളൊക്കെ പാചകത്തിന് ഉപയോഗിക്കുമെങ്കിലും നിലവിൽ ലാഭകരവും കൂടുതൽ പ്രായോഗികവും എൽപിജി ഗ്യാസടുപ്പുകൾ ആണ്.