‘കോൺഗ്രസിലെ നേതാക്കളെ ചുറ്റി പുതിയ ഗ്രൂപ്പുകൾ: ആ ആവശ്യത്തോട് പത്മജ എതിർപ്പ് പറഞ്ഞില്ല; രാധാകൃഷ്ണനെ സിപിഎം ഒതുക്കാൻ കാരണമുണ്ട്’
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോൺഗ്രസിൽ ഈ തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ മുഖ്യ ഉത്തരവാദിത്തം പാലക്കാടിന്റെ എംപിയും ചേലക്കര അടങ്ങുന്ന തൃശൂർ ജില്ലയുടെ താൽക്കാലിക ഡിസിസി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠനാകും. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ശ്രീകണ്ഠൻ കോൺഗ്രസിനു വേണ്ടി ആ സീറ്റ് രണ്ടാമതും നിലനിർത്തിയതിനു പിന്നാലെയാണ് പ്രശ്നഭരിതമായ തൃശൂരിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെ പ്രകടിപ്പിച്ച പ്രവർത്തനമികവാണ് പുതിയ ദൗത്യത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ കെപിസിസിയെ പ്രേരിപ്പിച്ചതും. ഏൽപ്പിക്കുന്ന ജോലി പൂർണമനസ്സോടെയും കഠിനാധ്വാനത്തോടെയും നിർവഹിക്കുന്ന നേതാവ് എന്ന വിശേഷണമാണ് കോൺഗ്രസിൽ ശ്രീകണ്ഠനുള്ളത്. വിവാദങ്ങളുടെയും വാക്‌പോരുകളുടെയും പിന്നാലെ അദ്ദേഹം പോകാറില്ല. കോൺഗ്രസിന്റെ പതിവു ശൈലികളിൽനിന്ന് വ്യത്യസ്തനായ ശ്രീകണ്ഠൻ അതേക്കുറിച്ചും മുന്നിലെ ദൗത്യങ്ങളെപ്പറ്റിയും ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായുള്ള അഭിമുഖം.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോൺഗ്രസിൽ ഈ തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ മുഖ്യ ഉത്തരവാദിത്തം പാലക്കാടിന്റെ എംപിയും ചേലക്കര അടങ്ങുന്ന തൃശൂർ ജില്ലയുടെ താൽക്കാലിക ഡിസിസി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠനാകും. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ശ്രീകണ്ഠൻ കോൺഗ്രസിനു വേണ്ടി ആ സീറ്റ് രണ്ടാമതും നിലനിർത്തിയതിനു പിന്നാലെയാണ് പ്രശ്നഭരിതമായ തൃശൂരിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെ പ്രകടിപ്പിച്ച പ്രവർത്തനമികവാണ് പുതിയ ദൗത്യത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ കെപിസിസിയെ പ്രേരിപ്പിച്ചതും. ഏൽപ്പിക്കുന്ന ജോലി പൂർണമനസ്സോടെയും കഠിനാധ്വാനത്തോടെയും നിർവഹിക്കുന്ന നേതാവ് എന്ന വിശേഷണമാണ് കോൺഗ്രസിൽ ശ്രീകണ്ഠനുള്ളത്. വിവാദങ്ങളുടെയും വാക്‌പോരുകളുടെയും പിന്നാലെ അദ്ദേഹം പോകാറില്ല. കോൺഗ്രസിന്റെ പതിവു ശൈലികളിൽനിന്ന് വ്യത്യസ്തനായ ശ്രീകണ്ഠൻ അതേക്കുറിച്ചും മുന്നിലെ ദൗത്യങ്ങളെപ്പറ്റിയും ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായുള്ള അഭിമുഖം.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോൺഗ്രസിൽ ഈ തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ മുഖ്യ ഉത്തരവാദിത്തം പാലക്കാടിന്റെ എംപിയും ചേലക്കര അടങ്ങുന്ന തൃശൂർ ജില്ലയുടെ താൽക്കാലിക ഡിസിസി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠനാകും. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ശ്രീകണ്ഠൻ കോൺഗ്രസിനു വേണ്ടി ആ സീറ്റ് രണ്ടാമതും നിലനിർത്തിയതിനു പിന്നാലെയാണ് പ്രശ്നഭരിതമായ തൃശൂരിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെ പ്രകടിപ്പിച്ച പ്രവർത്തനമികവാണ് പുതിയ ദൗത്യത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ കെപിസിസിയെ പ്രേരിപ്പിച്ചതും. ഏൽപ്പിക്കുന്ന ജോലി പൂർണമനസ്സോടെയും കഠിനാധ്വാനത്തോടെയും നിർവഹിക്കുന്ന നേതാവ് എന്ന വിശേഷണമാണ് കോൺഗ്രസിൽ ശ്രീകണ്ഠനുള്ളത്. വിവാദങ്ങളുടെയും വാക്‌പോരുകളുടെയും പിന്നാലെ അദ്ദേഹം പോകാറില്ല. കോൺഗ്രസിന്റെ പതിവു ശൈലികളിൽനിന്ന് വ്യത്യസ്തനായ ശ്രീകണ്ഠൻ അതേക്കുറിച്ചും മുന്നിലെ ദൗത്യങ്ങളെപ്പറ്റിയും ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായുള്ള അഭിമുഖം.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധ. കോൺഗ്രസിൽ ഈ തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ മുഖ്യ ഉത്തരവാദിത്തം പാലക്കാടിന്റെ എംപിയും ചേലക്കര അടങ്ങുന്ന തൃശൂർ ജില്ലയുടെ താൽക്കാലിക ഡിസിസി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠനാകും. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ശ്രീകണ്ഠൻ കോൺഗ്രസിനു വേണ്ടി ആ സീറ്റ് രണ്ടാമതും നിലനിർത്തിയതിനു പിന്നാലെയാണ് പ്രശ്നഭരിതമായ തൃശൂരിന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.
പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെ പ്രകടിപ്പിച്ച പ്രവർത്തനമികവാണ് പുതിയ ദൗത്യത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കാൻ കെപിസിസിയെ പ്രേരിപ്പിച്ചതും. ഏൽപ്പിക്കുന്ന ജോലി പൂർണമനസ്സോടെയും കഠിനാധ്വാനത്തോടെയും നിർവഹിക്കുന്ന നേതാവ് എന്ന വിശേഷണമാണ് കോൺഗ്രസിൽ ശ്രീകണ്ഠനുള്ളത്. വിവാദങ്ങളുടെയും വാക്‌പോരുകളുടെയും പിന്നാലെ അദ്ദേഹം പോകാറില്ല. കോൺഗ്രസിന്റെ പതിവു ശൈലികളിൽനിന്ന് വ്യത്യസ്തനായ ശ്രീകണ്ഠൻ അതേക്കുറിച്ചും മുന്നിലെ ദൗത്യങ്ങളെപ്പറ്റിയും ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായുള്ള അഭിമുഖം.
∙ സ്വന്തം പാലക്കാട്ടും ചുമതലയുള്ള ജില്ലയായ തൃശൂരിലെ ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഏറ്റവും ഭാരിച്ച ചുമതലയുള്ള കോൺഗ്രസ് നേതാവ് താങ്കളാണോ?
അങ്ങനെ പറയാൻ കഴിയില്ല. എനിക്കും വലിയ ഉത്തരവാദിത്തമുണ്ട്. പാലക്കാട് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് അധികമാകും മുൻപേ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് വരുന്നു. ചേലക്കരയിലും നേരിട്ടുള്ള ചുമതല ഉണ്ട്. രണ്ടിടത്തും പാർട്ടിയെ സജ്ജമാക്കുകയെന്ന ഉത്തരവാദിത്തം ആത്മാർഥമായി നിർവഹിക്കാനാണ് ശ്രമിക്കുന്നത്.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ഗംഭീര വിജയത്തിനു സാധിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പക്ഷേ കാര്യങ്ങൾ എളുപ്പമാണോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വികാരം ശക്തമായിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസും ഇന്ത്യാ സഖ്യവും നടത്തിയ മുന്നേറ്റം കേരളത്തിൽ കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. പാലക്കാട് ബിജെപിയുമായിട്ടാണല്ലോ പ്രധാനമായും മത്സരം. ഈ നാടിന് വർഗീയ ചായ്‌വ് ഇല്ലാത്തതുകൊണ്ടും കേരളത്തിൽ സർക്കാരിനോടുള്ള എതിർപ്പ് നിലനിൽക്കുന്നതിനാലും സാധ്യത കൂടുതൽ യുഡിഎഫിനാണ്.
∙ പാലക്കാട് പക്ഷേ തുടർച്ചയായി രണ്ടു തവണ ബിജെപി രണ്ടാമതെത്തിയില്ലേ? ഷാഫി പറമ്പിലിനെ പോലെ ഒരു സ്ഥാനാർഥി ഇത്തവണ രംഗത്തുമില്ല...
ഷാഫി ആദ്യം മത്സരിച്ചപ്പോൾ എൽഡിഎഫുമായിട്ടായിരുന്നു മത്സരം. സിപിഎമ്മിന് ഉണ്ടായ അപചയം ബിജെപി മുതലാക്കുന്നതാണ് പിന്നീട് രണ്ടു തിരഞ്ഞെടുപ്പിലും കണ്ടത്. കഴിഞ്ഞ തവണ ഇ.ശ്രീധരനു കിട്ടിയതു മുഴുവൻ ബിജെപി വോട്ടായി കണക്കാക്കാൻ കഴിയില്ല. പാലക്കാടിന്റെ വികസനത്തിന് ചിലതെല്ലാം ചെയ്യാൻ അദ്ദേഹത്തിനു കഴിയുമെന്നു കരുതിയവരുണ്ടായി. അന്ന് ഒപ്പത്തിനൊപ്പമുള്ള മത്സരം നടന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ആയപ്പോൾ എനിക്ക് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 9500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. സിപിഎം അതേസമയം ഓരോ തിരഞ്ഞെടുപ്പിലും കൂടുതലായി പിറകോട്ടു പോകുകയാണ്.
∙ എന്താണ് അവിടെ സിപിഎമ്മിന് സംഭവിച്ചത്?
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽനിന്നാണ് വോട്ട് ബിജെപിക്കു പോകുന്നത്. ഭൂരിപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന പ്രവർത്തനങ്ങൾ പ്രയോജനം ചെയ്യുന്നുണ്ടെന്ന് കരുതണം. പാർട്ടിയോടുള്ള വിശ്വാസക്കുറവും ഭരണത്തോടുള്ള എതിർപ്പും വരുമ്പോൾ മറ്റൊരു തീവ്രനിലപാടിലേക്ക് സിപിഎമ്മിലുള്ളവർ ചായുന്നു. പാലക്കാട് സംഘടനാപരമായും രാഷ്ട്രീയപരമായും തീവ്രനിലപാടുകളാണ് സിപിഎം കുറേക്കാലമായി എടുക്കുന്നത്. എതിരാളികളെ അവർ വെറുതെ വിടാറില്ല. ബിജെപിയുടെയും അതേ ശൈലി തന്നെ. അതോടെ സിപിഎം വിടുന്നവർക്ക് ബിജെപിയിൽ പോയാൽ സംരക്ഷണം ലഭിക്കുമെന്ന വിചാരമുണ്ട്. ആ കൊഴിഞ്ഞു പോക്ക് സിപിഎം നേരിടുന്നു. കോൺഗ്രസിന് ചെറിയ തോതിലുള്ള വളർച്ച പാലക്കാട് ഉണ്ടായിട്ടുണ്ട്.
∙ ചേലക്കരയിൽ കെ.രാധാകൃഷ്ണൻ മത്സര രംഗത്തില്ല എന്നതു യുഡിഎഫിനു സൗകര്യമാണോ?
രാധാകൃഷ്ണനു പാർലമെന്റിലേക്ക് മത്സരിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല. രാധാകൃഷ്ണനെ അനുകൂലിക്കുന്നവരും അതിനോട് യോജിച്ചിരുന്നില്ല. അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരണമെന്നാണ് അവരെല്ലാം ആഗ്രഹിച്ചത്. 30 വർഷമായി ചേലക്കര എൽഡിഎഫിന്റെ കൂടെയാണ്. രാധാകൃഷ്ണന്റെ സാന്നിധ്യം അതിന് സഹായകരമായിട്ടുണ്ട്. അങ്ങനെയുള്ള രാധാകൃഷ്ണനെ പാർട്ടി നേതൃത്വം ഇടപെട്ട് ഒതുക്കിയതാണെന്ന അമർഷവും ശക്തമാണ്.
ഒരു കാലത്ത് അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് വരെ വിചാരിക്കുന്ന നാട്ടുകാരുണ്ട്. നേതൃത്വത്തിന് ഭീഷണിയാകുന്ന ഒരാളെ ഇവിടെ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഡൽഹിയിലേക്ക് അയച്ചതെന്നു വിചാരിക്കുന്നവരുടെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു തന്നെയാണ് കോൺഗ്രസ് കരുതുന്നത്. അവരെല്ലാം അസ്വസ്ഥരാണ്. ഞങ്ങൾ നല്ല മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ചേലക്കര പിടിക്കാൻ ഇത്തവണ കോൺഗ്രസിനു സാധിക്കും. രണ്ട് സീറ്റുകളിലും സാധ്യത കോൺഗ്രസിനു തന്നെയാണ്.
∙ രണ്ടിടത്തെയും സ്ഥാനാർഥികളെക്കുറിച്ചു ചർച്ച തുടങ്ങിയോ?
സ്ഥാനാർഥി നിർണയം വളരെ പ്രധാനമാണ്. പാലക്കാട് കഴിഞ്ഞ രണ്ടു തവണയും രാഷ്ട്രീയത്തിന് അതീതമായി നിഷ്പക്ഷമതികളുടെ വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്. വർഗീയ വിപത്തിനെ തടയാൻ കഴിയുന്ന ഒരു സ്ഥാനാർഥിയെ കണ്ടെത്താനായാൽ കോൺഗ്രസിന് ഭയപ്പെടേണ്ട കാര്യമില്ല. ചേലക്കരയിൽ പലപ്പോഴും അപ്രസക്തരായ ആളുകളെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. രാധാകൃഷ്ണന്റെ സാന്നിധ്യം അതിനു കാരണവുമായിരിക്കാം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ശക്തനായ ഒരു സ്ഥാനാർഥിയെ നിർത്താനായാൽ വലിയ മാറ്റം അവിടെയും ഉണ്ടാകും.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണയും പല സർവേകളും ശ്രീകണ്ഠന്റെ പരാജയമാണല്ലോ പറഞ്ഞത്. ആത്മവിശ്വാസം കൈവിടുന്നത് കണ്ടില്ലല്ലോ?
കഠിനമായി പ്രവർത്തിക്കാൻ കഴിഞ്ഞാൽ ഏതു പ്രതികൂല സാഹചര്യത്തെയും മറികടക്കാൻ കഴിയും. പ്രവർത്തിക്കാതിരുന്നാൽ ഏത് അനുകൂല സാഹചര്യവും നഷ്ടപ്പെടുകയും ചെയ്യും. ഇതാണ് രാഷ്ട്രീയത്തിലെ വലിയ പാഠമായി ഞാൻ കാണുന്നത്. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ഷൊർണൂർ മുനിസിപ്പാലിറ്റി കൗൺസിലറായിട്ടാണ് ഞാൻ ആദ്യം മത്സരിക്കുന്നത്. ജനങ്ങളോട് നന്നായി ഇടപഴകി അവരുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് സിപിഎമ്മിന്റെ കോട്ടയിൽ ജയിച്ചു. നല്ല മുന്നൊരുക്കം നടത്തിയാൽ ഏതു കോട്ടയും കീഴടക്കാൻ കഴിയും.
∙ പാലക്കാട് പോലെ ഒരു ഇടതുപക്ഷ മണ്ഡലത്തിൽ ജയിക്കാനും നിലനിർത്താനും സാധിച്ചതും ഇതുകൊണ്ടു തന്നെയാണോ?
2019 ൽ പൊടുന്നനെ ഒരു സ്ഥാനാർഥിയായി ഞാൻ അവതരിക്കുകയായിരുന്നില്ല. ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ജില്ല മുഴുവൻ നിറഞ്ഞു നിന്ന് പ്രവർത്തിച്ചു. 421 കിലോമീറ്ററാണ് അന്നു പദയാത്ര നടത്തിയത്. ത്രിവർണ പതാകയുമായി മുക്കിനും മൂലയിലും ഞങ്ങൾ എത്തിയപ്പോൾ അമ്മമാർ സ്നേഹത്തോടെ പുറത്തിറങ്ങിയെത്തുന്ന കാഴ്ച കണ്ടു.
അടുക്കും ചിട്ടയോടെയും കാര്യങ്ങൾ നടത്തുകയും ഓരോ സമയത്തെയും രാഷ്ട്രീയ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ പൊതു പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്താൽ വലിയ മാറ്റം ഉണ്ടാകും. ജനപ്രതിനിധികൾ പദയാത്ര നടത്തുമ്പോളെക്കാളും കൂടുതൽ നിവേദനങ്ങൾ ജനപ്രതിനിധി അല്ലാത്ത ഞാൻ പദയാത്ര നടത്തിയപ്പോൾ ലഭിച്ചു. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് അതു വ്യക്തമാക്കിയത്. പദയാത്ര തീർന്ന പാടെ സ്ഥാനാർഥിയായി എഐസിസി പ്രഖ്യാപിച്ചതോടെ ഒരു ഇടവേള ഇല്ലാതെ ഇറങ്ങാനായതും അനുഗ്രഹമായി.
∙ ഇതൊക്കെയാണെങ്കിലും ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളല്ലേ കൂടുതൽ സഹായിച്ചത്? രണ്ടു തവണയും വൻ വിജയമാണല്ലോ യുഡിഎഫ് കേരളത്തിലാകെ നേടിയതും...
അതില്ലാതെ പാലക്കാട് ജയിക്കില്ല. പക്ഷേ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻപ് അനുകൂലമായപ്പോഴും പാലക്കാട് ജയിച്ചിട്ടില്ല. ഇപ്പോൾ രണ്ടും ഒത്തു വന്നു. ജനപ്രതിനിധിയായ ശേഷം രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിൽ മാത്രം ഞാൻ പെരുമാറിയിട്ടില്ല. ആവശ്യങ്ങളുമായി എത്തിച്ചേരുന്നവരോട് പാർട്ടി ഏതെന്നു ചോദിക്കാറില്ല. പേരും വീടും നാടും ചോദിക്കും. വിവാദങ്ങൾ സൃഷ്ടിച്ചു വാർത്തകളിൽ നിൽക്കാൻ ശ്രമിക്കാറില്ല. എന്റെ മണ്ഡലവും എന്റെ പാർട്ടിയും ജനങ്ങളും മാത്രമാണ് എനിക്കു പ്രധാനം. നൽകിയ അവസരം പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും അവമതിപ്പ് ഉണ്ടാക്കാതെ വിനിയോഗിക്കണമെന്ന വികാരം മാത്രമേ എന്നെ നയിക്കാറുളളൂ. ഇതെല്ലാം ഇത്തവണ ഭൂരിപക്ഷം വർധിക്കാൻ സഹായകരമായിക്കാണും.
∙ ആന്ധ്ര പ്രദേശിൽ വൈഎസ് രാജശേഖര റെഡ്ഡിക്കൊപ്പം പദയാത്രയുടെ ഭാഗമായതാണോ പാലക്കാട്ടെ പദയാത്രയ്ക്കു പ്രചോദനം?
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയിരുന്ന സമയത്താണ് അതിന് സാധിച്ചത്. വൈഎസ്ആർ അന്ന് ആന്ധ്രയിൽ പ്രതിപക്ഷ നേതാവാണ്. അദ്ദേഹം നയിച്ച മഹാപദയാത്രയിൽ ഒരു ദിവസം മുഴുവനുണ്ടായി. പതിനായിരക്കണക്കിനാളുകളുടെ ആ ആവേശം കണ്ടപ്പോൾ എന്റെ മനസ്സിലും ആഗ്രഹം ഉദിച്ചെന്നു പറയാൻ മടിയില്ല. ജനങ്ങളിലേക്ക് ഇറങ്ങാൻ ഒരു നല്ല മാർഗമായി തോന്നി.
എന്റെ രാഷ്ട്രീയ ഗുരുനാഥനായ പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് പി.ബാലൻ മുപ്പതു വർഷം മുൻപ് നടത്തിയ പദയാത്രയും പ്രചോദനം നൽകിയിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടകൊത്തളങ്ങളിൽ ത്രിവർണ പതാക ഉയർത്തിയത് പി.ബാലനായിരുന്നു എന്ന ഓർമ ആവേശം കൊള്ളിച്ചു. എന്റെ പദയാത്ര വിജയിക്കുമോ എന്ന ആശങ്ക നേതാക്കന്മാർക്ക് ഉണ്ടായിരുന്നു. ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ പങ്കാളിത്തമുള്ളതായി അതു മാറി.
∙ പാലക്കാട് പ്രസിഡന്റായിരിക്കുമ്പോൾ ഡിസിസി ഓഫിസിൽ അനാവശ്യമായി ഇരിക്കുന്ന പ്രവർത്തകരെ വിലക്കുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ തൃശൂർ ഡിസിസിയിൽ രാത്രി എട്ടു മണിക്കു ശേഷം ആരും ഇരിക്കരുതെന്നും നിർദേശം നൽകിയിരിക്കുന്നു.
പാർട്ടി ഓഫിസിലാണ് ആദ്യം അടുക്കും ചിട്ടയും ഉണ്ടാകേണ്ടത്. വൃത്തിയും വെടിപ്പും അച്ചടക്കവും ഇല്ലാതെ വ്യക്തിയും രക്ഷപ്പെടില്ല, പാർട്ടിയും രക്ഷപ്പെടില്ല. കുറേപ്പേർ എന്തിനാണ് വെറുതെ പാർട്ടി ഓഫിസിൽ ഇരിക്കുന്നത്? അവിടെ വച്ച് എന്നിട്ട് അന്യോന്യം പ്രശ്നങ്ങളാകും. പകരം അവർ ഫീൽഡിൽ പോയി അവരുടെ ജോലി ചെയ്യുകയല്ലേ വേണ്ടത്.
∙ പാലക്കാട്ടെ പ്രവർത്തന പാരമ്പര്യമാണോ തൃശൂരിന്റെ ചുമതലയിലേക്കു നിയോഗിക്കാൻ കാരണം?
തിരഞ്ഞെടുപ്പ് വിജയം വന്നു കഴിഞ്ഞ് എല്ലാവർക്കും നന്ദി പറയാൻ ഇറങ്ങും മുൻപാണ് തൃശൂരിന്റെ താൽക്കാലിക ചുമതലയിലേക്കു നിയോഗിക്കപ്പെടുന്നത്. സാവകാശം അഭ്യർഥിച്ചെങ്കിലും അനുവദിച്ചില്ല. തൃശൂരിൽ ഇതിനകം സമാധാന അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പാലക്കാട്ടെ പ്രവർത്തനം തൃശൂരിലേക്ക് നിയോഗിക്കുന്നതിന് ഒരു ഘടകമായിരിക്കും.
ഡിസിസി പ്രസിഡന്റായിരിക്കെ നിഷ്പക്ഷമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗ്രൂപ്പ് തീവ്രത പരമാവധി കുറച്ചാണ് പ്രവർത്തിച്ചത്. തെറ്റു ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി എടുത്തിട്ടുണ്ട്. അക്കാര്യത്തിൽ ഗ്രൂപ്പ് നോക്കാഞ്ഞതിന് നേതാക്കൾക്ക് എന്നോട് നീരസം ഉണ്ടായിട്ടുണ്ട്. ഞാൻ ജനിച്ചതു തൃശൂരാണ്. സ്കൂൾ കാലഘട്ടം മുതൽ അച്ഛന്റെ കൂടെ ഷൊർണൂരായിരുന്നു. പാർട്ടി നാളെ ബൂത്ത് പ്രസിഡന്റാകാൻ പറഞ്ഞാലും അതു ചെയ്യും. എനിക്ക് മേൽവിലാസം തന്നതു കോൺഗ്രസാണ്.
∙ ഉൾപ്പാർട്ടി തർക്കങ്ങളല്ലേ തൃശൂരിലെ കോൺഗ്രസിനെ ഈ ഗതിയിൽ എത്തിച്ചത്?
അത് അടുത്ത കാലത്ത് ഉണ്ടായതല്ല. സി.എൻ.ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ യുഡിഎഫിനു ലഭിച്ച ജില്ലകളിൽ ഒന്നായിരുന്നു തൃശൂർ. അതിനു ശേഷം ശക്തമായ നേതൃത്വം തൃശൂരിൽ ഉണ്ടായില്ല. നല്ല നേതാക്കൾ അവിടെയുണ്ട്. അവരെല്ലാം ഏതാണ്ട് ഒപ്പത്തിനൊപ്പം ഉളളവരായതുകൊണ്ട് ആര് നയിക്കും എന്നൊക്കെയുള്ള ആശയക്കുഴപ്പം ഉണ്ടായി.
ഗ്രൂപ്പിന്റെ അതിപ്രസരവും വ്യക്തിപരമായ അകൽച്ചയും സംഘടനാപ്രശ്നങ്ങളും തൃശൂരിലെ സ്ഥിതി മോശമാക്കി. തിരഞ്ഞെടുപ്പിന് മുൻപായി ഇതൊന്നും പരിഹരിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങൾ ഇതു രേഖപ്പെടുത്തി വച്ചോളൂ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് അഞ്ചു സീറ്റെങ്കിലും തൃശൂരിൽ യുഡിഎഫിന് ലഭിക്കും. അതിനു വേണ്ട അടിത്തറ ഇപ്പോഴും യുഡിഎഫിനുണ്ട്.
∙ താങ്കൾ ചുമതലയേറ്റ ശേഷം ഐക്യാന്തരീക്ഷത്തോടെ ലീഡർ, ഉമ്മൻചാണ്ടി അനുസ്മരണങ്ങൾ നടത്താനായത് ശുഭസൂചനയാണോ?
തോൽവിയെ തുടർന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ചെയർമാൻ എംപി വിൻസന്റും പാർട്ടി നേതൃത്വവുമായി ആലോചിച്ചു രാജിവച്ചതാണ്. അല്ലാതെ ഒരു വ്യക്തിക്കോ ഏതാനും വ്യക്തികൾക്കോ ഒരു പാർലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനൊന്നും സാധിക്കില്ല. അസ്വസ്ഥകളുണ്ടായിരുന്നു. മുന്നൊരുക്കങ്ങൾ ഇല്ലായിരുന്നു എന്നതെല്ലാം ശരിയാണ്. ആ അശ്രദ്ധയ്ക്കു കൊടുക്കേണ്ടി വന്ന കനത്ത വിലയാണ് ഈ മൂന്നാം സ്ഥാനം. ഇക്കാര്യങ്ങളെല്ലാം മുതിർന്ന നേതാക്കളെ വിളിച്ചു ധരിപ്പിച്ചു. നമുക്ക് പറ്റിയ തെറ്റ് നമ്മൾ തന്നെ തിരുത്തണമെന്ന് അവരോടു പറഞ്ഞു. പാർട്ടിയെ കൂടുതൽ മോശമാക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. അനുനയിപ്പിച്ചും ഒപ്പം കർശന നിലപാട് എടുത്തുമാണ് മുന്നോട്ടു പോകുന്നത്.
∙ ബിജെപിയിൽ ചേർന്ന പത്മജയുടെ കൈവശമാണല്ലോ മുരളീ മന്ദിരം. അവിടെ വച്ചു തന്നെ കരുണാകരൻ അനുസ്മരണം നടത്താൻ സാധിച്ചത് എങ്ങനെയാണ്?
പത്മജയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ബന്ധപ്പെട്ടു. എല്ലാ വർഷവും അവിടെ ലീഡറുടെ ജന്മദിനം കോൺഗ്രസുകാർ ആഘോഷിക്കാറുണ്ട്. ഇത്തവണയും അങ്ങനെ നടത്തണമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഒരു എതിർപ്പും പത്മജ പറഞ്ഞില്ല. ഭംഗിയായി അതു നടന്നു. ഉമ്മൻചാണ്ടി അനുസ്മരണം ടൗൺഹാളിൽ നടത്താമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. ആളു വരുമോ എന്നായിരുന്നു സംശയം. പക്ഷേ ടൗൺഹാൾ നിറഞ്ഞു കവിഞ്ഞു. ഒരു അപസ്വരവും ഇല്ലാതെ ക്യാംപ് എക്സിക്യൂട്ടീവ് നടന്നു. ഞങ്ങൾ ശുഭപ്രതീക്ഷയിലാണ്.
∙ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതായതോടെ എല്ലാ പ്രശ്നവും അവസാനിച്ചോ? നേതാക്കൾ തമ്മിലെ അനൈക്യം, ചെറിയ പ്രശ്നങ്ങൾ പർവതീകരിക്കുന്ന സ്ഥിതി ഇതൊക്കെ പാർട്ടിയെ ബാധിക്കുന്നില്ലേ?
എ–ഐ എന്നീ ശക്തമായ ചേരികൾ ഏറക്കുറെ ഇല്ലാതായി. പക്ഷേ, പകരം ചെറിയ ചേരികൾ പ്രത്യക്ഷപ്പെട്ടു. നേതാക്കന്മാർക്കും ചുറ്റും ചിലർ ഒത്തു കൂടുകയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം ചെറിയ ചെറിയ രാജ്യങ്ങൾ ഉണ്ടായതു പോലെ കേരളത്തിലെ കോൺഗ്രസിൽ ചെറിയ ഗ്രൂപ്പുകൾ ഉദയം ചെയ്യുന്നു. അതു പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.
സ്വന്തം നിലനിൽപ്പിനായി നേതാക്കന്മാർ ഇങ്ങനെ ആളെ കൂട്ടുന്ന പ്രവണത പാർട്ടിക്കു ഗുണം ചെയ്യില്ല. മുൻപ് രണ്ടു പേർ ഇരുന്ന് ചർച്ച ചെയ്ത് പ്രശ്നം തീർക്കേണ്ട സ്ഥാനത്ത് ഇന്ന് ആറുപേർ ഇരുന്നാലും തീരില്ലെന്നായി. ഇതേ നേതാക്കൾ ആത്മവിമർശനം നടത്തി ഐക്യത്തോടെ നീങ്ങിയാൽ സംഘടനയെ ശക്തമാക്കാൻ സാധിക്കും. സംഘടനാ സംവിധാനം ദുർബലമാണ്. ഇന്ത്യയെ നയിക്കാൻ പ്രാപ്തരായ ആളുകളാണ് കേരളത്തിലെ നേതാക്കൾ. അവർ വിശാലമനസ്കതയോടെ ഒത്തുപിടിച്ചാൽ മാത്രം മതി.
∙ ചെറുപ്പക്കാരുടെ നിരയിലാണല്ലോ താങ്കളുടെ സ്ഥാനം. പക്ഷേ അവരുടെ പൊതു കൂട്ടായ്മകളിൽ അങ്ങനെ സജീവവുമല്ല. ഒറ്റയാൻ രീതിയുണ്ടോ?
താങ്കളുടെ നിരീക്ഷണം ശരിയാണ്. ഓരോ ഘട്ടത്തിലും സുഹൃത്തുക്കളായ സഹപ്രവർത്തകർ ഒരു ടീമായി നിൽക്കണമെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. ഞാൻ അതു മുഖവിലയ്ക്കെടുക്കാറില്ല. സംസ്ഥാനം മുഴുവൻ പാറിപ്പാറി വലിയ ലക്ഷ്യങ്ങളുമായി നടക്കുന്ന ഒരാളല്ല ഞാൻ. ഏൽപ്പിച്ച പ്രദേശത്ത് പാർട്ടിയെ മെച്ചപ്പെടുത്താൻ എന്തു ചെയ്യണമെന്ന ആലോചനയും നടപടികളുമാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നാണ് എന്റെ നിലപാട്. ഞാൻ എന്നെ വളർത്താനല്ല, പാർട്ടിയെ വളർത്താനാണ് കൂടുതൽ ശ്രമിച്ചിട്ടുള്ളത്.
∙ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വല്ലാതെ അഭിരമിക്കുന്നവരെ ഉദ്ദേശിച്ചാണോ?
പാർട്ടിക്കകത്ത് ചർച്ച ചെയ്യാനുളളത് ഉടൻ വാട്സാപ് ഗ്രൂപ്പിലിടുന്നതാണ് പുതിയ തലമുറയുടെ ഒരു പ്രശ്നം. പ്രതികരിക്കുന്നതെല്ലാം സോഷ്യൽ മീഡിയയിലാണ്. ഇതെല്ലാം എതിരാളികൾക്കു കൊടുക്കുന്ന ചെറു വടികളാണ്. സോഷ്യൽ മീഡിയയിൽ വരുന്നതോടെ വലിയ സംഭവമായി എന്നാണ് ഇവരുടെ വിശ്വാസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് 9 ചെറുപ്പക്കാർക്കാണ് അവസരം ലഭിച്ചത്. മുൻകൂട്ടി അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കാൻ അവർക്കു സാവകാശം കിട്ടിയില്ല.
എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായാൽ ജനത്തിന് അറിയാമെന്നായിരുന്നു അവരുടെ വിചാരം. എല്ലാവരു തോറ്റത് കാൽലക്ഷത്തോളം വോട്ടിനാണ്. സോഷ്യൽ മീഡിയ വേണം, പക്ഷേ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുകയും ചെയ്യണം. ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ട്. പക്ഷേ അതിലൂടെ പിആർ വർക്ക് നടത്താറില്ല. അതിനായി സ്റ്റാഫിനെ വച്ചിട്ടില്ല. അറിയേണ്ട ചില കാര്യങ്ങൾ ഞാൻ തന്നെ അതിൽ ഷെയർ ചെയ്യും. ഒരു വിവാദ പരാമർശം പോലും എന്റെ സോഷ്യൽ മീഡിയയിൽ ഉണ്ടാകില്ല, പ്രസംഗത്തിലും ഉണ്ടാകില്ല.
∙ ചില പ്രസ്താവനകൾ നടത്തിയാൽ ശ്രദ്ധ പിടിച്ചു പറ്റും എന്ന പ്രലോഭനം ഉണ്ടാകാറില്ലേ?
മുതിർന്ന നേതാക്കളുടെ ചില വിവാദ പ്രസ്താവനകൾ കാണുമ്പോൾ അവരെ വിളിച്ചോ, നേരിൽ കാണുമ്പോഴോ അഭിപ്രായ വ്യത്യാസം പറയാറുണ്ട്. അവരെ ഉപദേശിക്കാൻ ആളല്ല. പക്ഷേ അഭിപ്രായം അങ്ങനെ നേരിട്ടു രേഖപ്പെടുത്തുന്നതാണ് എന്റെ രീതി. ഞാൻ മാധ്യമ പ്രവർത്തകനായിരുന്നു. ഒരുപാട് സുഹൃത്തുക്കൾ ആ മേഖലയിലുണ്ട്. ഒരു പ്രസ്താവന കൊടുക്കാൻ വേണ്ടി ഞാൻ അവരെ ബന്ധപ്പെടാറില്ല.
ന്യായമായി വരേണ്ടതു വരും. അവിഹിതമായി അവരെ സ്വാധീനിച്ച് ശ്രദ്ധ പിടിച്ചു പറ്റുന്നത് എന്റെ രീതിയല്ല. നേതാക്കന്മാരുടെ പ്രസ്താവനകൾക്കു മറുപടി പറയുന്നതും എന്റെ പണിയല്ല. പാർട്ടിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുന്നതിനോട് ഒരു ശതമാനം യോജിക്കാൻ കഴിയില്ല. കുറച്ചു കാലം മുൻപ് പരസ്യപ്രതികരണം നടത്തിയതിന്റെ തിക്താനുഭവം എനിക്കുണ്ടായിട്ടുണ്ട്. ആ പാഠം ഉൾക്കൊണ്ടു കൊണ്ടാണ് ഇക്കാലമത്രയും പ്രവർത്തിക്കുന്നത്.
∙ പാലക്കാട് ജില്ലയിൽ കുട്ടികളെ സ്ഥിരമായി ഡൽഹി കാണിക്കാൻ കൊണ്ടുപോകാറുണ്ടല്ലോ? എന്താണ് ലക്ഷ്യമിടുന്നത്?
സമർഥരായ ഏതാനും വിദ്യാർഥികളെ പ്രചോദിപ്പിക്കാനായി ചെയ്തു തുടങ്ങിയതാണ്. പിന്നീട് അതു തുടരേണ്ട സാഹചര്യമായി. എനിക്ക് അതു വലിയ ചാരിതാർഥ്യം നൽകുന്നു. ഇതുവരെ 24 സ്കൂളുകളിൽ നിന്നുള്ളവരെ ഡൽഹി കാണിച്ചു. തീവണ്ടി ടിക്കറ്റ്, ഡൽഹിയിലെ താമസം, പ്രധാന സ്ഥലങ്ങൾ കാണാനുള്ള സൗകര്യം ഇത്രയും ചെയ്തുകൊടുക്കും. ഇതിനെല്ലാം വേണ്ടിവരുന്ന തുക എന്റെ ശമ്പളത്തിൽനിന്നു തന്നെയാണ് കണ്ടെത്തുന്നത്.
അട്ടപ്പാടിയിലെ കുട്ടികൾ ഡൽഹിയിൽ വന്നപ്പോഴുള്ള ആഹ്ലാദം മറക്കില്ല. ട്രെയിനിൽ അവർ ആദ്യമായാണ് കയറുന്നത്. കുട്ടികളുടെ മുഖത്തെ വിസ്മയവും സന്തോഷവും ഒരു ജനപ്രതിനിധി എന്ന നിലയിൽ ആസ്വദിക്കാൻ കഴിയുന്നത് അങ്ങേയറ്റം ആഹ്ലാദം പകരുതുന്നു. സാധ്യമാകുന്നയിടത്തോളം കാലം തുടരും. ഇതിനായി എന്റെ ഫ്ലാറ്റിൽ 10–18 പേർക്ക് കിടക്കാൻ കഴിയുന്ന ഡോർമിറ്ററി നിർമിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇത് ഇന്ത്യയെ അറിയാനുള്ള സ്റ്റഡി ടൂറാണ്.
∙ താങ്കൾ രണ്ടുതവണ എംപിയായി, ഭാര്യ കെ.എ.തുളസി നിഴലിലായിപ്പോയോ?
ഒരിക്കലുമില്ല. തുളസി നിയമസഭയിലും പാർലമെന്റിലുമായി മൂന്നു തവണ മത്സരിച്ചല്ലോ. രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാൽ തോറ്റു. ഇപ്പോൾ അവർ കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജാണ്. ആ തിരക്കുണ്ട്. അതിനൊപ്പം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. രണ്ടിലും തുളസി വളരെ സജീവമാണ്.