എന്നെ കൈകാര്യം ചെയ്യണമെന്ന രീതിയിൽ ബോധപൂർവ ശ്രമം നടന്നു; മുഖ്യമന്ത്രി സ്ഥാനാര്ഥി ആകാനില്ല: വേണുഗോപാൽ
എഐസിസിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ പദവിയിലേക്കു കൂടി നിയമിതനായിരിക്കുന്നു. പാർലമെന്റിൽ പ്രതിപക്ഷത്തിന് ലഭിക്കാവുന്ന ഏറ്റവും പ്രധാന പദവികളിലൊന്ന്. കേരളത്തിൽ ഉപതിരഞ്ഞെടുപ്പുകളും നിയമസഭ തിരഞ്ഞെടുപ്പുകളും വരാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കെസി വന്നേക്കുമെന്ന പ്രചാരണങ്ങളുമുണ്ട്. തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ കെ.സി.വേണുഗോപാൽ മനോരമ ‘ചോദ്യവേള’യിൽ സംസാരിക്കുന്നു.

∙ പ്രതിപക്ഷ നേതൃസ്ഥാനം കഴിഞ്ഞാൽ പാർലമെന്റിൽ പ്രതിപക്ഷത്തിനു ലഭിക്കാവുന്ന ഏറ്റവും പ്രധാന പദവിയാണല്ലോ പിഎസി അധ്യക്ഷൻ?
സർക്കാരിന്റെ സാമ്പത്തിക നിർവഹണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്ന ഉത്തരവാദിത്തമാണ് പിഎസിയുടേത്. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ പോന്ന ഇടപെടലുകൾക്കു സമിതിക്കു കഴിയും. സർക്കാരിന്റെ വീഴ്ചകൾ തിരുത്തിക്കാനും സാധിക്കും.
∙ കെ.കരുണാകരൻ, എ.കെ.ആന്റണി തുടങ്ങിയ ശക്തരായ നേതാക്കളുടെ നിരയിലാണല്ലോ കോൺഗ്രസിൽ താങ്കളും കയറി നിൽക്കുന്നത്?
പദവികൾ സ്ഥിരമല്ല. കിട്ടുന്ന അവസരം ജനങ്ങൾക്കും പാർട്ടിക്കും പ്രയോജനപ്പെടുത്തണം. കരുണാകരനും ആന്റണിയും വലിയ നേതാക്കളാണ്. ആ നിലയിലെത്തിയെന്നു കടന്നു ചിന്തിക്കില്ല.
∙ കേരളത്തിലെ കോൺഗ്രസിന്റെ അവസാനവാക്കായി താങ്കളെ കരുതാമോ?
കൂട്ടായ നേതൃത്വമാണ് ഇവിടെയുള്ളത്. അവസാനവാക്ക് എന്ന പ്രയോഗം കോൺഗ്രസിന്റെ സംഘടനാശൈലിക്കു ചേരുന്നതല്ല. ഞാൻ പറയുന്ന കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ അത് എന്റെ പദവി കൊണ്ടാണെന്നേ കരുതൂ. ഗ്രൂപ്പ് കത്തി നിൽക്കുന്ന കാലത്തും സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടും വിലമതിച്ചുമാണു മുന്നോട്ടുപോയത്. ആർക്കും ഒറ്റയ്ക്ക് ഈ പാർട്ടിയിൽ മുന്നോട്ടുപോകാനാകില്ല.
∙ എന്താണു കേരള നേതാക്കളിൽനിന്ന് എഐസിസി ആഗ്രഹിക്കുന്നത്?
പാർട്ടിക്കു വേണ്ടി എന്തു ചെയ്യാൻ സാധിക്കുമെന്നു ഞാനടക്കം എല്ലാവരും ചിന്തിക്കണം. ജനങ്ങൾക്കു പ്രതീക്ഷ നൽകേണ്ട കോൺഗ്രസ് നിരാശയാണു നൽകുന്നതെങ്കിൽ അത് അനീതിയാണ്.
∙ താങ്കളുടെ അനുയായിവൃന്ദം മറ്റൊരു ഗ്രൂപ്പാണോ?
പാർട്ടി നൽകിയ പദവി ഗ്രൂപ്പ് വളർത്താനായി ഉപയോഗിച്ചാൽ അതു ദുരുപയോഗമായി മാറും. ആ പദവിയും ഞാനും ചെറുതാകും. ഗ്രൂപ്പിന്റെ തീവ്രതയും തിമിരവും ഉണ്ടോയെന്നു തെളിയുന്നത് ചെയ്തികളിലൂടെയല്ലേ. കേരളത്തിലെ ഒരു പ്രശ്നത്തിലും ഏതെങ്കിലും വിഭാഗത്തിനു വേണ്ടി നിലകൊള്ളാറില്ല.
∙ രാഹുൽ ഗാന്ധിയുമായുള്ള സൗഹൃദം താങ്കൾക്കെതിരെ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ടല്ലോ?
സത്യസന്ധമായും ആത്മാർഥമായുമാണു പ്രവർത്തിക്കുന്നതെന്നു നേതൃത്വത്തിനും എന്റെ മനഃസാക്ഷിക്കും ബോധ്യമുണ്ട്. അസത്യപ്രചാരണം കേട്ടു മനസ്സ് മടുത്തിട്ടുണ്ട്. അവസരം കിട്ടിയാൽ ഇവനെ കൈകാര്യം ചെയ്യണമെന്ന നിലയിലുള്ള ബോധപൂർവമായ ശ്രമം ചിലരിൽനിന്ന് ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളും അങ്ങനെയല്ല.
∙ ദേശീയ രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ ഭാഷ അടക്കമുള്ള പ്രതിബന്ധങ്ങൾ നേരിട്ടല്ലോ?
തുടക്കത്തിൽ പ്രയാസമുണ്ടായിരുന്നു. ഇപ്പോൾ ഹിന്ദി മനസ്സിലാകും. അത്യാവശ്യം സംസാരിക്കാനും കഴിയും. പൂർണമായ ഒഴുക്കോടെ പറയാൻ ഇപ്പോഴുമായിട്ടില്ല.
∙ സമയമാകുമ്പോൾ താങ്കൾ സംസ്ഥാന രാഷ്ട്രീയത്തിലേക്കു വരുമെന്നു പ്രവചിക്കുന്നവരുണ്ടല്ലോ?
തിരിച്ചുവരാനുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമത്തിനു സാധ്യമായ എല്ലാ പിന്തുണയും നൽകാൻ മാത്രമാണു ഞാൻ ആഗ്രഹിക്കുന്നത്. അതു വ്യക്തിപരമായ താൽപര്യത്തിനു വേണ്ടിയായാൽ പിന്നെ ഈ പറയുന്നതിനൊന്നും അർഥമില്ല.
∙ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി താങ്കളാണോ എന്നതു തന്നെയാണു ചോദ്യം?
അല്ല. അങ്ങനെ ഒരു ആഗ്രഹവും എനിക്കില്ല. അമിതമായ ആഗ്രഹം ഒന്നിനോടുമില്ല.