ഹിൻഡൻബർഗിനെ ആർക്കാണു പേടി? ആദ്യ തവണ ഇന്ത്യയിലെ ഓഹരി വിപണിയെ പരിഭ്രാന്തിയിലാഴ്‌ത്താൻ ഹിൻഡൻബർഗ് റിസർച്ചിൽനിന്നുള്ള റിപ്പോർട്ട് ഉപകരിച്ചതിന്റെ തുടർച്ചയായിട്ടാണു വീണ്ടും അതേ തന്ത്രം പ്രയോഗിച്ചു വിപണി തകർക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ തകർന്നതു ഹിൻഡൻബർഗിന്റെ തന്ത്രം. മോഹവില ഉന്നംവച്ചു വിപണിയിലെത്തിച്ച തന്ത്രത്തിനു മുഖവില നൽകാൻ പോലും ഇന്ത്യൻ വിപണി തയാറായില്ല. ഹിൻഡൻബർഗിൽനിന്നു വീണ്ടും ആരോപണങ്ങളുയരാം. അവയുടെ ലക്ഷ്യം അദാനിയോ സെബി മേധാവിതന്നെയോ ആകണമെന്നുമില്ല. ഇന്ത്യൻ വിപണിയെ തകർക്കുക എന്ന അജൻഡ താലോലിക്കുന്നവരും ‘ഷോർട് സെല്ലിങ് സ്‌പെഷലിസ്‌റ്റു’കളും വേറെയുമുണ്ടല്ലോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ചെളി തെറിപ്പിക്കാൻ മഡ്ഡി വാട്ടേഴ്സും

ADVERTISEMENT

വിദേശത്തു വിജയകരമായി വ്യവസായം നയിക്കുന്ന ഇന്ത്യൻ വംശജരും ആരോപണങ്ങൾക്കു ലക്ഷ്യമാകാം. ‘കാനഡയിലെ വാറൻ ബഫെറ്റ്’ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള രാജ്യാന്തര വ്യവസായി പ്രേം വത്സ നേതൃത്വം നൽകുന്ന ഫെയർഫാക്‌സ് ഫിനാൻഷ്യലിനെതിരെ മഡ്‌ഡി വാട്ടേഴ്‌സ് എന്ന യുഎസ് സ്‌ഥാപനം ഹിൻഡൻബർഗിനെപ്പോലെ ഗവേഷണ റിപ്പോർട്ടിലൂടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആരോപണമുന്നയിച്ചിരുന്നു.

പ്രേം വത്സ (Photo courtesy: horatioalger.org)

കണക്കുകളിൽ കൃത്രിമം കാട്ടി അന്യായമായ നേട്ടങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു ഫെയർഫാക്‌സ് ഗ്രൂപ്പിനെതിരായ ആരോപണം. കേരളം ആസ്‌ഥാനമായ സിഎസ്‌ബി ബാങ്ക് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ഉൾപ്പെടെ പല ഇന്ത്യൻ സംരംഭങ്ങളിലും ഗണ്യമായ തോതിൽ ഓഹരി പങ്കാളിത്തമുള്ള ഗ്രൂപ്പ് ആരോപണം വകവച്ചുകൊടുത്തില്ല. ആ ആരോപണവും തെളിയിക്കപ്പെടാതെപോകുകയായിരുന്നു.

ADVERTISEMENT

∙ പ്രതിസന്ധികൾ അവസരങ്ങൾ

ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ ഉതകുന്ന മികച്ച തന്ത്രം വളർച്ചാ സാധ്യതയുള്ള ഓഹരികളെ മാത്രം ആശ്രയിക്കുകയെന്നതാണ്. ഇത്തരം സാഹചര്യങ്ങൾ അതിനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. ഏതു കൊടുങ്കാറ്റിനെയും നേരിടാൻ കരുത്തുള്ള ഓഹരികൾക്കു വിപണിയിൽ ക്ഷാമമൊന്നുമില്ല. അവയുടെ ബലത്തിലാണു വിപണി പ്രതിസന്ധികളെ അനായാസം മറികടക്കുന്നത്. ഹിൻഡൻബർഗിൽനിന്നു പുതിയ ആരോപണമുണ്ടായ കഴിഞ്ഞ ആഴ്‌ചയിലെ കാര്യം തന്നെ നോക്കുക. വില സൂചികകളിലെ നഷ്‌ടം നാമമാത്രമായിരുന്നല്ലോ. വ്യാപാരവാരം അവസാനിച്ചതാകട്ടെ അതിരറ്റ പ്രസരിപ്പോടെയും. സെൻസെക്‌സ് 1331 പോയിന്റ് നേട്ടത്തോടെ 80,436 നിലവാരത്തിലേക്കുയർന്നു; നിഫ്‌റ്റി 397 പോയിന്റ് ഉയർന്ന് 24,541 നിലവാരത്തിലെത്തി.

Representative Image. Image Credit: TaniaKitura/ShutterStock.com
ADVERTISEMENT

വിപണിയിലെ ഉത്സാഹത്തിനു പ്രധാനമായും പ്രേരണയായത് ആഗോള വിപണികളിലെ, പ്രത്യേകിച്ചും യുഎസ്, ജപ്പാൻ വിപണികളിലെ, വലിയ മുന്നേറ്റമാണ്. യുഎസിലെ പലിശ നിരക്കുകളിൽ അടുത്ത മാസം തന്നെ ആദ്യ ഇളവു പ്രതീക്ഷിക്കാവുന്ന സാഹചര്യമുണ്ടായതും ‘യെൻ ക്യാരി ട്രേഡ്’ സമ്പ്രദായവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്ക കെട്ടടങ്ങിയതും പ്രതീക്ഷയുണർത്തുന്നു. ഡോളർ സൂചികയിലെ ഇടിവാണു പ്രതീക്ഷ നൽകുന്ന മറ്റൊരു കാരണം. ഡോളർ ദുർബലമാകുന്നതു വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽനിന്നുള്ള ആസ്‌തിസമ്പാദനം കൂടുതൽ ആകർഷകമാക്കും. വളർച്ചാ സാധ്യയുള്ള ഓഹരികളിലേക്കു നിക്ഷേപകർ കൂടുതലായി ആകൃഷ്‌ടരാകുന്നതും ആശ്വാസകരമാണ്.

∙ നിഫ്റ്റിക്കു മുന്നേറ്റ സാധ്യത

നിഫ്‌റ്റിയുടെ ‘ക്ലോസിങ്’ നിരക്ക് 24,500 പോയിന്റിനു മുകളിലായിരുന്നതിനാൽ മുന്നേറ്റ സാധ്യതയ്‌ക്കുതന്നെയാണു മുൻതൂക്കം. എന്നാൽ 24,800 – 24,900 പോയിന്റ് പിന്നിടാൻ ഈ ആഴ്‌ച കഴിയുമെന്ന് ഉറപ്പാക്കാനാകുന്നുമില്ല. മടുപ്പാണു വിപണിയെ കാത്തിരിക്കുന്നതെങ്കിൽ നിഫ്‌റ്റി 24,200 – 24,100 നിലവാരത്തിലേക്കു തിരിച്ചുപോകാം. അങ്ങനെ സംഭവിച്ചാൽ അതു കുറഞ്ഞ വിലയ്‌ക്കു നല്ല ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമായെടുക്കാം. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിനു മുന്നിലെ ദൃശ്യം (Photo: PTI)

∙ ലാഭവിഹിതവും എക്സ് ഡേറ്റും

നിക്ഷേപകരുടെ കൈകളിലേക്കു കമ്പനികളിൽനിന്നു ലാഭവീതം പ്രവഹിക്കുന്ന സമയമാണിത്. ലാഭവീത വിതരണവുമായി ബന്ധപ്പെട്ട് ഏതാനും കമ്പനികൾ നിശ്‌ചയിച്ചിട്ടുള്ള ‘എക്‌സ് ഡേറ്റ്’ഇങ്ങനെ:

ഓഗസ്റ്റ് 19: റിലയൻസ് ഇൻഡസ്‌ട്രീസ് (100% ലാഭവീതം).

ഓഗസ്റ്റ് 20: ബാലകൃഷ്‌ണ ഇൻഡസ്‌ട്രീസ് (200%), സൗത്ത് ഇന്ത്യൻ ബാങ്ക് (30%).

ഓഗസ്റ്റ് 21: എൻജിനീയേഴ്‌സ് ഇന്ത്യ (20%), ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് (260%).

ഓഗസ്റ്റ് 22: ഐആർഎഫ്‌സി (7%), ജിൻഡാൽ സ്‌റ്റീൽ (200%).

ഓഗസ്റ്റ് 23: എബിബി (533%), ഫെഡറൽ ബാങ്ക് (60%), ഒഎൻജിസി (50%), എൽഐസി ഹൗസിങ് (450%), നാറ്റ്‌കോ ഫാർമ (150%), ഐആർസിടിസി (200%), പവർ ഫിനാൻസ് കോർപറേഷൻ (32.5%).

English Summary:

Beyond Hindenburg: Navigating Market Manipulation and Identifying Opportunities