ഭീതി പടർത്തുന്ന ‘റിഫോം യുകെ’; ഇംഗ്ലണ്ടിൽ നിന്ന് മാഞ്ഞിട്ടില്ല വംശീയ വിഷം; അഭയം തേടിയവരെ ‘കപ്പലേറ്റി’ വിടുമോ സ്റ്റാമെറും?
ഫിഫ ലോകകപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ചാംപ്യന്‍ഷിപ്പാണ് നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യൂറോ കപ്പ്. യൂറോപ്പിലെ ഫുട്ബോള്‍ ചാംപ്യന്മാര്‍ ആരാണ് എന്ന് തീരുമാനിക്കുന്ന ഈ ടൂര്‍ണമെന്റ് 2024ല്‍ ജര്‍മനിയിലാണ് നടന്നത്. ഇതിന്റെ കലാശ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്പെയിന്‍ കിരീടമണിയുകയും ചെയ്തു. ഫൈനലിൽ പൊരുതി തോറ്റെങ്കിലും ഇംഗ്ലണ്ടിനും ആഘോഷിക്കുവാന്‍ ഏറെയുണ്ടായിരുന്നു. ലീഗ് ഘട്ടത്തില്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട്, പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ലോവാക്കിയയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും സെമിയില്‍ ഹോളണ്ടിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. ഇതിന് മുന്‍പ് 2020ലെ യൂറോ കപ്പിലും ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയിരുന്നു. അന്ന് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതാവട്ടെ പെനല്‍റ്റി ഷൂട്ടൗട്ടിലും. ഇംഗ്ലണ്ടിന്റെ മൂന്ന് കളിക്കാര്‍ പെനൽറ്റി കിക്ക് എടുത്തത് പാളിപ്പോയതിനാലാണ് അന്ന് മത്സരം തോറ്റുപോയത്. പാളിപ്പോയ പെനൽറ്റി കിക്കുകള്‍ എടുത്ത കളിക്കാര്‍ കറുത്ത വര്‍ഗക്കാര്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അവര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നത് വലിയ വാര്‍ത്തയായി. 2024ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പെനൽറ്റി ഷൂട്ടൗട്ട് വന്നപ്പോള്‍ കിക്ക് എടുത്ത അഞ്ചു കളിക്കാരില്‍ ആരും തന്നെ വെള്ളക്കാരായിരുന്നില്ല. എല്ലാ കിക്കും ഗോളില്‍ കലാശിക്കുകയും ഇംഗ്ലണ്ട് മത്സരം ജയിക്കുകയും ചെയ്തു. ഈ ജയത്തെ മൈതാനത്തിലെ ജയത്തേക്കാളുപരി വംശീയാധിക്ഷേപത്തിനെതിരെ കാല്‍പന്തുകളിയുടെ ചുട്ട മറുപടിയായി മാധ്യമങ്ങളും നിരീക്ഷകരും ഉയര്‍ത്തിക്കാട്ടി. 2024ലെ യൂറോ കപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനം അന്നാട്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആനന്ദിക്കാന്‍ ഏറെ വകനല്‍കി. എന്നാല്‍ ഈ ടീമിന്റെ വംശീയ ഘടനയാണ് സാമൂഹ്യ ശാസ്തജ്ഞന്‍മാര്‍ക്കും മറ്റു നിരീക്ഷകര്‍ക്കും വശ്യമായി തോന്നിയത്. അതിലൊരു നിരീക്ഷണം ‘ആംഗ്ലോ-ഐറിഷ്-ആഫ്രിക്കന്‍-കരിബിയന്‍’ ടീമാണ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതെന്നായിരുന്നു. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന പല ദേശങ്ങളില്‍നിന്ന് വന്നവരും പല വംശങ്ങളില്‍ നിന്നുള്ളവരും ചേര്‍ന്ന ഈ ഫുട്ബോള്‍ ടീം ഇംഗ്ലിഷ് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു രേഖാചിത്രമായി കാണാവുന്നതാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടു. ഇങ്ങനെ വംശത്തിന് അതീതമായി ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സമാധാനമായി ജീവിക്കാന്‍ മാത്രമല്ല അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാനും അവർക്ക് അംഗീകാരം നല്‍കുവാനും കഴിവുള്ള ഒരു സമൂഹമാണ് ഇംഗ്ലണ്ടിലുള്ളതെന്ന്

ഫിഫ ലോകകപ്പ് കഴിഞ്ഞാല്‍ ലോകത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ചാംപ്യന്‍ഷിപ്പാണ് നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യൂറോ കപ്പ്. യൂറോപ്പിലെ ഫുട്ബോള്‍ ചാംപ്യന്മാര്‍ ആരാണ് എന്ന് തീരുമാനിക്കുന്ന ഈ ടൂര്‍ണമെന്റ് 2024ല്‍ ജര്‍മനിയിലാണ് നടന്നത്. ഇതിന്റെ കലാശ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്പെയിന്‍ കിരീടമണിയുകയും ചെയ്തു. ഫൈനലിൽ പൊരുതി തോറ്റെങ്കിലും ഇംഗ്ലണ്ടിനും ആഘോഷിക്കുവാന്‍ ഏറെയുണ്ടായിരുന്നു. ലീഗ് ഘട്ടത്തില്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട്, പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ലോവാക്കിയയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും സെമിയില്‍ ഹോളണ്ടിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്.
ഇതിന് മുന്‍പ് 2020ലെ യൂറോ കപ്പിലും ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയിരുന്നു. അന്ന് ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതാവട്ടെ പെനല്‍റ്റി ഷൂട്ടൗട്ടിലും. ഇംഗ്ലണ്ടിന്റെ മൂന്ന് കളിക്കാര്‍ പെനൽറ്റി കിക്ക് എടുത്തത് പാളിപ്പോയതിനാലാണ് അന്ന് മത്സരം തോറ്റുപോയത്. പാളിപ്പോയ പെനൽറ്റി കിക്കുകള്‍ എടുത്ത കളിക്കാര്‍ കറുത്ത വര്‍ഗക്കാര്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അവര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നത് വലിയ വാര്‍ത്തയായി. 2024ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പെനൽറ്റി ഷൂട്ടൗട്ട് വന്നപ്പോള്‍ കിക്ക് എടുത്ത അഞ്ചു കളിക്കാരില്‍ ആരും തന്നെ വെള്ളക്കാരായിരുന്നില്ല. എല്ലാ കിക്കും ഗോളില്‍ കലാശിക്കുകയും ഇംഗ്ലണ്ട് മത്സരം ജയിക്കുകയും ചെയ്തു. ഈ ജയത്തെ മൈതാനത്തിലെ ജയത്തേക്കാളുപരി വംശീയാധിക്ഷേപത്തിനെതിരെ കാല്‍പന്തുകളിയുടെ ചുട്ട മറുപടിയായി മാധ്യമങ്ങളും നിരീക്ഷകരും ഉയര്‍ത്തിക്കാട്ടി.
2024ലെ യൂറോ കപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനം അന്നാട്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആനന്ദിക്കാന്‍ ഏറെ വകനല്‍കി. എന്നാല്‍ ഈ ടീമിന്റെ വംശീയ ഘടനയാണ് സാമൂഹ്യ ശാസ്തജ്ഞന്‍മാര്‍ക്കും മറ്റു നിരീക്ഷകര്‍ക്കും വശ്യമായി തോന്നിയത്. അതിലൊരു നിരീക്ഷണം ‘ആംഗ്ലോ-ഐറിഷ്-ആഫ്രിക്കന്‍-കരിബിയന്‍’ ടീമാണ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതെന്നായിരുന്നു. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന പല ദേശങ്ങളില്‍നിന്ന് വന്നവരും പല വംശങ്ങളില്‍ നിന്നുള്ളവരും ചേര്‍ന്ന ഈ ഫുട്ബോള്‍ ടീം ഇംഗ്ലിഷ് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഒരു രേഖാചിത്രമായി കാണാവുന്നതാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടു.
ഇങ്ങനെ വംശത്തിന് അതീതമായി ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കും സമാധാനമായി ജീവിക്കാന്‍ മാത്രമല്ല അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുവാനും അവർക്ക് അംഗീകാരം നല്‍കുവാനും കഴിവുള്ള ഒരു സമൂഹമാണ് ഇംഗ്ലണ്ടിലുള്ളതെന്ന് ദോഷൈകദൃക്കുകള്‍ പോലും സമ്മതിക്കുന്ന സാഹചര്യമാണ് 2024 ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്ന യൂറോകപ്പിന്റെ സമയത്തു കണ്ടത്. ബ്രിട്ടനിൽ ഇതേസമയം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കുടിയേറ്റത്തിനെ എതിര്‍ക്കുന്ന, അഭയം തേടി ഇംഗ്ലണ്ടില്‍ എത്തിയ ജനങ്ങളെ ഒരു കപ്പലില്‍ കയറ്റി വേറൊരു ദ്വീപില്‍ തള്ളാമെന്നു വരെ പദ്ധതിയിട്ട, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുണ്ടായ പരാജയം ഈ ചിന്തയ്ക്ക് കൂടുതല്‍ ബലം നല്‍കി.
തിരഞ്ഞെടുപ്പിൽ അധികാരത്തില്‍ വന്ന ലേബര്‍ പാര്‍ട്ടി കുടിയേറ്റത്തിനു മേലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ഉദാരമായ സമീപനം തങ്ങൾ കൈക്കൊള്ളുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തികച്ചും അപ്രതീക്ഷിതമായി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ടില്‍ വംശീയ അക്രമത്തിന്റെ പരമ്പര അരങ്ങേറി. ഇതെന്തു കൊണ്ട് സംഭവിച്ചു? എങ്ങനെയാണ് കാര്യങ്ങള്‍ ഇത്ര പെട്ടെന്ന് കീഴ്‌മേല്‍ മറിഞ്ഞത്?
∙ കത്തിക്കുത്തിൽ പടർന്ന അശാന്തി
ഇംഗ്ലണ്ടിന്റെ പടിഞ്ഞാറേ കടല്‍ത്തീരത്തുള്ള സൗത്ത്പോര്‍ട്ട് എന്ന പട്ടണത്തില്‍ ജൂലൈ 29നുണ്ടായ, മൂന്ന് കുട്ടികളുടെ മരണത്തില്‍ കലാശിച്ച കത്തിക്കുത്താണ് അക്രമപരമ്പരയ്ക്ക് തുടക്കം കുറിച്ചത്. ഈ അക്രമത്തില്‍ എട്ടു കുട്ടികള്‍ക്കും രണ്ടു മുതിര്‍ന്നവര്‍ക്കും സാരമായ പരിക്കുകള്‍ ഏറ്റിരുന്നു. ആറിനും ഒൻപതിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അതിവേഗം ഉത്തരവാദിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. എന്നാൽ ക്രൂരകൃത്യം ചെയ്ത വ്യക്തിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അപ്പോഴേക്കും കിംവദന്തികള്‍ പ്രചരിച്ചു.
2023ല്‍ അനധികൃതമായി ഇംഗ്ലണ്ടിലെത്തി കുടിയേറ്റത്തിന് ശ്രമിക്കുന്ന, ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ട വ്യക്തി ആണ് പ്രതിയെന്ന രീതിയിലുള്ള തെറ്റായ വാര്‍ത്തകള്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇത് കുടിയേറ്റക്കാര്‍ക്കെതിരെയും മുസ്‌ലിം മതവിഭാഗത്തില്‍പെട്ടവര്‍ക്കെതിരെയും ജനരോഷം ഉയരുവാന്‍ കാരണമായി. പിന്നാലെ മുസ്‌ലിം പള്ളികള്‍ക്കു നേരെ കല്ലേറും ആക്രമണങ്ങളും നടന്നു. കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നു എന്ന് ആരോപിച്ച് അക്രമികൾ ഒരു ഹോട്ടലിനു തീയിടാനും ശ്രമിച്ചു.
ഇതിനിടെ, സൗത്ത്പോര്‍ട്ടിലെ മരണങ്ങള്‍ക്ക് ഉത്തരവാദിയായ ഘാതകന്‍ അനധികൃത കുടിയേറ്റക്കാരനല്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ഇംഗ്ലണ്ടില്‍ താമസമാക്കിയ റുവാണ്ടന്‍ ദമ്പതികളുടെ മകനായ അക്സെല്‍ രുദകുബാന എന്നു പേരുള്ള പതിനേഴുകാരനാണെന്ന വിവരവും കോടതിയുടെ അനുവാദത്തോടെ പൊലീസ് പുറത്തു വിട്ടു. എന്നിട്ടും അക്രമ പരമ്പര തുടര്‍ന്നു. വൈകാതെ അക്രമം സൗത്ത്പോര്‍ട്ടിൽ ഒതുങ്ങിനില്‍ക്കാതെ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബാധിച്ചു. ഇംഗ്ലണ്ട് ഡിഫന്‍സ് ലീഗ് (England Defence League അഥവാ EDL) എന്ന നിരോധിക്കപ്പെട്ട വലതുപക്ഷ തീവ്ര സംഘടനയിലെ അംഗങ്ങളാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
ടോമി റോബിന്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന, ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ് ഇഡിഎല്ലിന്റെ സ്ഥാപകന്‍. ഇയാള്‍ സൈപ്രസിൽനിന്ന് അത്യന്തം പ്രകോപനപരമായ സന്ദേശങ്ങളാണ് സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്; ഇതേറ്റെടുത്ത അനുയായികള്‍ ഇംഗ്ലണ്ടിലും അയര്‍ലൻഡിലും അക്രമ പരമ്പര അഴിച്ചുവിട്ടു. എല്ലാ സ്ഥലങ്ങളിലും ഏകദേശം ഒരേ രീതിയിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. മുസ്‍ലിം പള്ളികളും കുടിയേറ്റക്കാര്‍ താമസിക്കുന്ന ഹോട്ടലുകളും ആക്രമിക്കുക, അവരുടെ കടകള്‍ കൊള്ളയടിക്കുക, വെള്ളക്കാര്‍ അല്ലാത്തവര്‍ക്ക് നേരെ ഒറ്റപ്പെട്ട കൈയേറ്റം നടത്തുക എന്നതായിരുന്നു അക്രമികളുടെ പൊതുരീതി. ആദ്യ ദിനങ്ങളില്‍ പൊലീസിന് അക്രമം തടയുവാന്‍ സാധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ജീവൻ ഭയന്ന് പലരും വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാന്‍ ആരംഭിച്ചു.
∙ പൊലീസ് ഉണർന്നു പൊതുസമൂഹവും
സ്ഥിതിഗതികള്‍ വഷളായപ്പോള്‍ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങൾ പൗരൻമാരെ ഉപദേശിച്ചു കൊണ്ട് ട്രാവല്‍ അഡ്വൈസറി (travel advisory) മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. തുടരുന്ന അക്രമങ്ങളും അവ കൂടുതല്‍ പടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന അപകടവും മനസ്സിലാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി സര്‍ കിയേർ സ്റ്റാമെർ അവധി പിന്‍വലിച്ചു ലണ്ടനില്‍ തിരിച്ചെത്തി. ആദ്യം അക്രമങ്ങളുടെ മുന്‍പില്‍ പകച്ചെങ്കിലും അധികം വൈകാതെ സ്ഥിതിഗതികള്‍ പൊലീസ് നിയന്ത്രണത്തിലാക്കി. ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തും അക്രമത്തിന് ആഹ്വാനം ചെയ്തവരെയും കിംവദന്തികള്‍ ച്രചരിപ്പിച്ചവര്‍ക്കെതിരെയും ത്വരിത നടപടികള്‍ കൈക്കൊണ്ടും പൊലീസ് ജനങ്ങളുടെ വിശ്വാസം നേടി.
ഇംഗ്ലണ്ടിലെ പൊതുസമൂഹവും അക്രമത്തിനെതിരെ യോഗങ്ങളും ജാഥകളും നടത്തി പ്രതികരിച്ചത് സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. ആയിരക്കണക്കിനു ജനങ്ങള്‍ വംശീയ അതിക്രമങ്ങള്‍ക്കെതിരെ അണിചേരുവാന്‍ മുൻപോട്ടു വന്നത് അക്രമികൾക്കു തിരിച്ചടിയായി. അന്വേഷണത്തില്‍, അക്രമികളില്‍ കൊള്ളനടത്തുവാനും പൊതുമുതല്‍ നശിപ്പിക്കുവാനും മോഷണത്തിനു വേണ്ടിയുമിറങ്ങിയ പ്രായപൂര്‍ത്തിയാവാത്ത കൗമാരപ്രായക്കാരുണ്ടെന്നതും തെളിഞ്ഞത്, ഇതിനെ ഒരു വലതുപക്ഷ പ്രതിപ്രവര്‍ത്തനമായി ന്യായീകരിക്കുവാന്‍ ശ്രമിച്ചവര്‍ക്ക് നാണക്കേടായി.
വെള്ളക്കാരല്ലാത്ത പല വംശങ്ങളില്‍ പിറന്ന മനുഷ്യരുടെ സാമൂഹികമായ ഉന്നമനം വിജയകരമായി നടത്തിയിട്ടും കുടിയേറ്റക്കാരുടെ മകനായ ഒരു ഇന്ത്യന്‍ വംശജന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടും വംശീയ വിദ്വേഷമെന്ന കൊടും വിഷം ഇംഗ്ലണ്ടിലെ സമൂഹത്തില്‍ നിന്നും പാടേ തുടച്ചു മാറ്റപ്പെട്ടിട്ടില്ലെന്ന വസ്തുത ഈ അക്രമങ്ങള്‍ വിളിച്ചോതുന്നു. കുടിയേറ്റക്കാരെ ദേഷ്യത്തോടെയും പകയോടെയും കാണുന്ന ന്യൂനപക്ഷം ഇപ്പോഴും ബ്രിട്ടനിലുണ്ട്. തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കാരണം കുടിയേറ്റക്കാരാണെന്ന തെറ്റായ ചിന്തയാണ് മിക്കപ്പോഴും അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെയും ഇതില്‍ പങ്കെടുക്കുന്നവരെയും നയിക്കുന്നത്.
∙ തദ്ദേശീയരുടെ ഭയം മുതലാക്കി അക്രമം
തങ്ങളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു, തങ്ങള്‍ക്ക് ലഭിക്കേണ്ട ജീവിത സൗകര്യങ്ങള്‍ കുറയുന്നു, നാട്ടില്‍ ഇവര്‍ കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്നു എന്നിങ്ങനെ പല തെറ്റിദ്ധാരണകളാണ് കുടിയേറ്റക്കാരെ കുറിച്ച് ഇവര്‍ക്കുള്ളത്. ഇക്കൂട്ടരുടെ ഭീതി വളര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടി ബ്രിട്ടനിൽ രൂപീകരിച്ചതോടെ ഈ ഭയത്തിന് ചിന്തയും സ്വരവും കൈവന്നു. നൈജൽ ഫരാജിന്റെ നേതൃത്വത്തിലുള്ള 'റിഫോം യു കെ' എന്ന പാര്‍ട്ടി കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷിയാണ്. ഇവര്‍ കുടിയേറ്റം മൂലമുണ്ടായ സമൂഹത്തിലെ മൂല്യച്യുതിയെ കുറിച്ചും ഭരണാധികാരികൾ കുടിയേറ്റക്കാരെ വോട്ടുബാങ്കായി കണ്ട് അവരെ പ്രീണിപ്പിക്കുന്നതിനെപ്പറ്റിയും ഉറക്കെ പരാതിപ്പെടുന്നു.
ഫരാജും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അക്രമത്തെ ന്യായീകരിച്ചിട്ടില്ലെങ്കിലും, അതിനെ അപലപിക്കുവാന്‍ മുതിര്‍ന്നിട്ടില്ലെന്നത് അവരുടെ അനുതാപവും സഹാനുഭൂതിയും ആരുടെ കൂടെയാണെന്ന് വൃക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പില്‍ 5 സീറ്റ് മാത്രമേ ഈ പാര്‍ട്ടിക്ക് ലഭിച്ചുള്ളുവെങ്കിലും 14.3 ശതമാനം വോട്ട് ഇവര്‍ നേടിയത് ഇവരുടെ സ്വാധീനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇംഗ്ലണ്ട്, സ്കോട്‍ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവ അടങ്ങുന്ന യുണൈറ്റഡ് കിങ്ഡത്തിലെ (United Kingdom അഥവാ UK) മൊത്തം ജനസംഖ്യയായ 6.7 കോടിയില്‍, ഒരു കോടിയോളം പേര്‍ വിദേശത്താണ് ജനിച്ചത്. അതായത് ജനസംഖ്യയുടെ 16 ശതമാനം കുടിയേറ്റക്കാരാണ്.
ജോലി, വിദ്യാഭ്യാസം, കുടുംബം തുടങ്ങി പല കാരണങ്ങള്‍ കൊണ്ടാണ് കുടിയേറ്റം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദശാബ്ദമായി കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നത് നിഷേധിക്കുവാന്‍ കഴിയാത്ത വസ്തുതയാണ്. 2004ല്‍ ജനസംഖ്യയുടെ 9 ശതമാനം മാത്രമേ വിദേശത്തു ജനിച്ചവരായി ഉണ്ടായിരുന്നുള്ളൂ. അതുപോലെത്തന്നെ, 2004 ല്‍ ആകെ പൗരന്മാരില്‍ 5 ശതമാനം മാത്രമായിരുന്നു വിദേശത്തു ജനിച്ചവര്‍, 2024 ല്‍ ഇത് 10 ശതമാനമായി വര്‍ധിച്ചു.
ഇങ്ങനെ കുടിയേറ്റക്കാരുടെ മാത്രമല്ല വിദേശത്തുനിന്ന് വന്നു യുകെയില്‍ പൗരത്വം നേടിയവരുടെ എണ്ണവും ഈ കാലയളവില്‍ ഇരട്ടിയായി. ഇത് തദ്ദേശീയരുടെ ഇടയില്‍ അരക്ഷിതത്വം സൃഷ്ടിച്ചത്ു കൊണ്ടാണ് ഫരാജിനും അദ്ദേഹം നയിക്കുന്ന പാര്‍ട്ടിക്കും ജനപിന്തുണ ലഭിക്കുന്നത്. ഈ വസ്തുതകള്‍ അംഗീകരിച്ചു മാത്രമേ ഈ വിഷയത്തില്‍ ഒരു ശാശ്വത പ്രശ്‌ന പരിഹാരത്തിന് മുതിരാവൂ.
∙ സൗത്ത്പോർട്ട് നൽകുന്ന പാഠം
സൗത്ത്പോര്‍ട്ടിലെ അരുംകൊലകളെ തുടര്‍ന്ന് ഉടലെടുത്ത വംശീയ അക്രമങ്ങൾ, ജനം സമാധാനത്തില്‍ ജീവിക്കുന്ന സമൂഹം പോലും വംശീയ സ്പര്‍ധയ്ക്ക് അതീതമല്ലെന്ന സത്യം വെളിപ്പെടുത്തുന്നു. ഇതു പോലെയുള്ള അക്രമ പരമ്പര ആവര്‍ത്തിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ നല്‍കുന്ന പല സേവനങ്ങളുടെയും നിലവാരം കുറഞ്ഞുവെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ ഇതിന് ഉത്തരവാദികള്‍ ഭരണം കയ്യാളുന്ന നേതൃത്വമാണ്, അതല്ലാതെ ഉപജീവനമാര്‍ഗം തേടിയെത്തിയ കുടിയേറ്റക്കാരല്ലെന്ന വസ്തുത ആരും തുറന്നു പറഞ്ഞില്ല.
കുടിയേറ്റത്തിനു മേലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത് കൊണ്ട് പ്രശ്നങ്ങള്‍ തീരില്ല. നിര്‍മാണ പ്രവര്‍ത്തനം, ഐടി, ആരോഗ്യം തുടങ്ങി പല മേഖലകളിലും ഈ കൂടിയേറ്റക്കാരില്ലെങ്കില്‍ പ്രവര്‍ത്തനക്ഷമത നഷ്ടമാകും. അക്രമങ്ങളും അതിനെതിരെയുള്ള ശക്തമായ പ്രതികരണവും മൂലം വംശീയ ധ്രുവീകരണം വര്‍ധിക്കുവാനുള്ള സാധ്യതയും തള്ളിക്കളയുവാനാകില്ല. ഇതെല്ലാം കൊണ്ട് ഭാവിയില്‍ ഈ രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ദിര്‍ഘദൃഷ്ടിയോടു കൂടിയുള്ള സമീപനം ആവശ്യമാണ്.
ഇതില്‍ ആദൃത്തെ ഘടകം ഇപ്പോള്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയും അതിനുള്ള പ്രേരണ നല്‍കിയവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നതാണ്. കേവലം ക്രമസമാധാന പ്രശ്നം മാത്രമായി കാണാതെ അക്രമങ്ങള്‍ക്ക് പിന്നിലുള്ളവരെ ഭീകരരായി കണക്കാക്കി ശക്തമായ നടപടികള്‍ എടുക്കണം. കല്ലെറിഞ്ഞവരെയും കൊള്ളയടിക്കാന്‍ മുന്‍കൈയെടുത്തവരെയും ആ കുറ്റങ്ങള്‍ക്ക് മാത്രമായി ശിക്ഷിക്കാം; എന്നാല്‍ തിരശ്ശീലയ്ക്കു പിന്നിലിരുന്ന് അക്രമത്തിന് ആഹ്വാനം ചെയ്തവര്‍ കൂടുതല്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകണം.
∙ സ്റ്റാമെറുടെ മുന്നിൽ വഴികൾ കഠിനം
കുടിയേറ്റം രാജ്യത്തിനും സമൂഹത്തിനും ആവശ്യമുള്ള മേഖലകളില്‍ മാത്രമായി ചുരുക്കി ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുക എന്നതാണ് സ്വീകരിക്കേണ്ട അടുത്ത നടപടി. ദീര്‍ഘകാലം കുടിയേറ്റക്കാരെ ചില ഹോട്ടലുകളിലും ലോഡ്ജുകളിലും പാര്‍പ്പിച്ച് അവരെ ഒറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. സര്‍ക്കാര്‍ ചെലവില്‍ കുടിയേറ്റക്കാര്‍ ഒരു ജോലിയും ചെയ്യാതെ കഴിയുന്നത് തദ്ദേശീയര്‍ക്ക് ഇഷ്ടപ്പെടില്ല; നീണ്ടകാലം ഒരു തടവുമുറിയിലെന്ന പോലെ കഴിയുന്നത് കുടിയേറ്റക്കാരിലും അമര്‍ഷമുണ്ടാക്കും. അതിനാൽ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.
സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ നിലവാരം മോശമായതിനു കാരണം കുടിയേറ്റക്കാരല്ല എന്ന് തദ്ദേശീയരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിന്റേതാണ്. ഇതിനുള്ള പ്രതിവിധി, സേവനങ്ങളുടെ നിലവാരം പഴയ നിലയിലേക്ക് എത്തിക്കുക എന്നതാണ്. പറയുവാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി നടപ്പിലാക്കുവാന്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. പരിഹാരത്തിന് പണം മാത്രമല്ല രാഷ്ട്രീയ ഇച്ഛാശക്തി കൂടി ആവശ്യമാണ്. എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ മേഖലയില്‍ മാറ്റങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കൂ.
അധികാരമേറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ സംഭവിച്ച വംശീയ അക്രമങ്ങള്‍ പ്രധാനമന്ത്രി സര്‍ കിയേർ സ്റ്റാമെർ നേരിടുന്ന ആദ്യത്തെ വെല്ലുവിളിയാണ്. അക്രമം അമര്‍ച്ച ചെയ്യുവാനും വേഗത്തിൽ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞു എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ സ്റ്റാമെറുടെ പ്രധാനപ്പെട്ട ജോലി തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഈ അക്രമങ്ങള്‍ മൂലം കുടിയേറ്റ സമൂഹത്തില്‍ ഉണ്ടായ മുറിവുകള്‍ ഉണക്കിയെടുത്ത് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സ്റ്റാമെര്‍ നന്നായി അധ്വാനിക്കേണ്ടി വരും.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പൂര്‍ണ പിന്തുണ ഇതിന് ആവശ്യമായി വരും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഈ ലക്ഷ്യത്തിലേയ്ക്ക് പൊതുസമൂഹത്തിനെ നയിക്കുക എന്നതാവും സ്റ്റാമെറുടെ നേതൃപാടവത്തിന്റെ യഥാര്‍ഥ പരീക്ഷണം. അതില്‍ അദ്ദേഹം വിജയിക്കുമോ എന്നത് വരും മാസങ്ങള്‍ തെളിയിക്കും.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)