ശ്രീനാരായണ ഗുരുവിന്റെ അടിസ്ഥാനദർശനം അദ്വൈതമാണെന്നു പലരും കരുതുന്നു. അദ്വൈതം എന്നാൽ ആത്മ - ബ്രഹ്മ ഭേദം ഇല്ലെന്ന ദർശനമാണ്. നിർഗുണ പരബ്രഹ്മ ബോധ്യം കൂടിയാണത്. ഈ ബോധ്യം ഗുരുവിന്റെ ധ്യാനാഷ്ടകങ്ങളിലടക്കം പ്രതിഫലിക്കുന്നുണ്ടെന്നാണ് നടരാജ ഗുരു വിലയിരുത്തിയിട്ടുള്ളത്. ആ അറിവ് ഗുരു വേദാന്തസൂത്രത്തിലും ഈശാവാസ്യ പരിഭാഷയിൽപ്പോലും വരികൾക്കിടയിൽ ഒളിപ്പിച്ചു പിടിച്ചതെന്തിനാകും? നടരാജഗുരു ചെയ്തപോലെ ഹെഗലിന്റെ ദർശനങ്ങളുടെയും പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിന്റെയും പിൻബലത്തോടെ വ്യാഖ്യാനിച്ചാലേ അതു സമർഥിക്കാൻ കഴിയൂ. ഗുരുവിന്റെ ജ്ഞാനശാസ്ത്രത്തെ അടിസ്ഥാനമാക്കി ആ വരികൾ വീണ്ടും വായിച്ചാൽ അദ്ദേഹം പിന്തുടരുന്നത് പ്രാർഥനയ്ക്കും പൂജയ്ക്കും വഴങ്ങുന്ന പ്രപഞ്ച ദിവ്യശക്തിയായ പരബ്രഹ്മത്തെയാണെന്നു കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനാരായണ ഗുരുവിന്റെ അടിസ്ഥാനദർശനം അദ്വൈതമാണെന്നു പലരും കരുതുന്നു. അദ്വൈതം എന്നാൽ ആത്മ - ബ്രഹ്മ ഭേദം ഇല്ലെന്ന ദർശനമാണ്. നിർഗുണ പരബ്രഹ്മ ബോധ്യം കൂടിയാണത്. ഈ ബോധ്യം ഗുരുവിന്റെ ധ്യാനാഷ്ടകങ്ങളിലടക്കം പ്രതിഫലിക്കുന്നുണ്ടെന്നാണ് നടരാജ ഗുരു വിലയിരുത്തിയിട്ടുള്ളത്. ആ അറിവ് ഗുരു വേദാന്തസൂത്രത്തിലും ഈശാവാസ്യ പരിഭാഷയിൽപ്പോലും വരികൾക്കിടയിൽ ഒളിപ്പിച്ചു പിടിച്ചതെന്തിനാകും?

നടരാജഗുരു ചെയ്തപോലെ ഹെഗലിന്റെ ദർശനങ്ങളുടെയും പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിന്റെയും പിൻബലത്തോടെ വ്യാഖ്യാനിച്ചാലേ അതു സമർഥിക്കാൻ കഴിയൂ. ഗുരുവിന്റെ ജ്ഞാനശാസ്ത്രത്തെ അടിസ്ഥാനമാക്കി ആ വരികൾ വീണ്ടും വായിച്ചാൽ അദ്ദേഹം പിന്തുടരുന്നത് പ്രാർഥനയ്ക്കും പൂജയ്ക്കും വഴങ്ങുന്ന പ്രപഞ്ച ദിവ്യശക്തിയായ പരബ്രഹ്മത്തെയാണെന്നു കാണാം. വിശിഷ്ടാദ്വൈതജ്ഞാനത്തെയാണ് വേദാന്തസൂത്രത്തിനും അദ്വൈത ദീപികയ്ക്കും ഈശാവാസ്യ വിവർത്തനത്തിനും ഗുരു ആധാരമാക്കുന്നത്. 

ADVERTISEMENT

ചിദംബരേശ്വരനെയും ഭദ്രകാളിയെയും വിനായകനെയും വാസുദേവനെയും മറ്റും ഉപജീവിച്ചുള്ള അഷ്ടകങ്ങളിൽനിന്നു സാധാരണക്കാർക്കു കേൾക്കാനാകുക ആ വാക്കുകളുണർത്തുന്ന ധ്യാന മന്ത്രങ്ങളാണ്. ബ്രഹ്മവിദ്യാപഞ്ചകത്തിൽ ശിവരാജ യോഗതന്ത്രം വഴിയുള്ള ബ്രഹ്മജ്ഞാന സിദ്ധിയും അങ്ങനെയുള്ള സമാധിയുമാണ് ഗുരു വിഷയമാക്കുന്നത്. ശൈവ– വൈഷ്ണവ ഭേദമില്ലാത്ത വിശിഷ്ടാദ്വൈതസഗുണ പരബ്രഹ്മബോധമാണ് ഗുരുവിനെ നയിച്ചിരുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ശ്രീനാരായണ ഗുരു (ചിത്രീകരണം: മനോരമ)

പല ഉപനിനിഷത്തുകളിലും നിർഗുണ പരബ്രഹ്മ ബോധത്തെ വിവരിച്ചിട്ടുണ്ട്. ഞാൻ ആരാണെന്ന ചോദ്യവും വിശദീകരണവും ആണ് അതിൽ പ്രധാനം. ഞാൻ ആരാണെന്നല്ല, എന്താണെന്നാണു ചോദിക്കേണ്ടത്. നമ്മൾ കാണുന്നത് അവരവരുടെ ഞാൻ ആണ്. ആരുടെയുമല്ലാത്ത ഞാൻ. അതിനു ശരീരമോ മനസ്സോ ബുദ്ധിയോ വാക്കുകളോ ഇല്ല. മോഹം, മദം, അസൂയ, മത്സരം, കോപം, വിദ്വേഷം, പക, അനുകമ്പ, അനുതാപം, കാരുണ്യം, അർഥം, ധർമം, കാമം മോക്ഷം തുടങ്ങിയ സർവ മനുഷ്യഗുണങ്ങൾക്കും അതീതമാണ് മേൽപറഞ്ഞ ഞാൻ. അതെല്ലാ മനുഷ്യഗണങ്ങൾക്കും ലിംഗഭേദങ്ങൾക്കും അതീതവുമാണ്. ദേവകൾക്കും ദേവാലയങ്ങൾക്കും ആരാധനകൾക്കും പൂജകൾക്കും ഭക്തവാത്സല്യത്തിനും അനുഗ്രഹാശിസ്സുകൾക്കും വരദാനങ്ങൾക്കും പാപപുണ്യങ്ങൾക്കും അതീതമാണത്. ഞാൻ ലൗകികമോ അലൗകികമോ അല്ല. പ്രപഞ്ചവുമല്ല. പ്രപഞ്ചാതീത മഹാബോധത്തിന്റെ ഭാഗമാണ്.

ADVERTISEMENT

∙ഗുരുവിന്റെ ദർശനം

ഗുരു ജ്ഞാനിയും തത്വചിന്തകനും കവിയും മനുഷ്യസ്നേഹിയുമായിരുന്നു. പലതരം വിജ്ഞാനമേഖലകൾ ആഴത്തിൽത്തന്നെ ഗ്രഹിച്ചിരുന്നു. അതിൽ ഉപനിഷത്തുകൾ പറയുന്ന ബ്രഹ്മജ്ഞാനവും പെടും. പരമജ്ഞാനം എന്ന മഹാബോധത്തിൽ വിലയം പ്രാപിക്കാനുള്ള പാതകളിൽ അദ്ദേഹത്തിനു സ്വീകാര്യം ശൈവ താന്ത്രിക യോഗമാർഗമായിരുന്നു. ശ്രീനാരായണഗുരുവിന്റെ ദർശനമെന്തെന്നു ചോദിച്ചാൽ അങ്ങനെയൊന്നില്ലെന്നാകും ഗുരു നമ്മെ ബോധ്യപ്പെടുത്തുക.

ശ്രീനാരായണഗുരു പല ദർശനങ്ങൾ ഗ്രഹിച്ചു. ഒന്നും അദ്ദേഹം അതേപടി സ്വീകരിച്ചതായി പറയാനാവില്ല. ഗുരുവിന് ഏതു ദർശനവും അറിവായിരുന്നു. അറിവിനെക്കുറിച്ചും അറിവിന്റെ അറിവായ പൊരുളിനെക്കുറിച്ചും അകമേ അതു പകരുന്ന വെളിവിനെക്കുറിച്ചും ഗുരു ചിന്തിച്ചു. ശ്രീനാരായണഗുരുവിന് ഏതറിവും അറിഞ്ഞു കഴിഞ്ഞതും അറിഞ്ഞവരുടെ അറിവുമാണ്.

ADVERTISEMENT

എന്നാൽ, അറിവിന്റെ അറിവായ പൊരുൾ അങ്ങനെയല്ല. പറഞ്ഞാൽ പറയുന്നവരുടെ അറിവായേ അതറിയപ്പെടൂ എന്നു ഗുരു സ്വയം പറഞ്ഞു. ആത്മോപദേശ ശതകത്തിൽ ചില വരികളിൽത്തന്നെ ഇതൊക്കെയുണ്ട്. ഇനി വേറെയും ചിലത് വാക്കുകളുടെ ലോകങ്ങൾക്കു വിട്ടുകൊടുക്കാതെ കാവ്യഭാഷയുടെ ശബ്ദപ്രപഞ്ചത്തിൽ ഗുരു ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്നറിയില്ല.

നടരാജ ഗുരു (മധ്യത്തിൽ)

ആത്മോപദേശശതകം ഗുരുദേവന്റെ 'സെൽഫ് ഇൻസ്ട്രക്‌ഷൻ' എന്ന രീതിയിലാണ് നടരാജഗുരുവും നിത്യചൈതന്യയതിയുമൊക്കെ വ്യാഖ്യാനിക്കുന്നത്. ഏതായാലും ആത്മോപദേശ ശതകത്തിലെ ഭൂരിഭാഗം വരികളും അദ്വൈത ജ്ഞാനിയായ ഗുരുദേവൻ സ്വയം ഉപദേശിക്കുന്നവയല്ല. ജാതിമത സാമുദായിക ദുരിതങ്ങളിലേക്കും സാമൂഹിക യാതനകളിലേക്കുമുള്ള ഗുരുചിന്തയുടെ രംഗപ്രവേശവും സമൂഹത്തിലെ ജാതിമത സാമുദായിക വിഭ്രമങ്ങൾക്കെതിരെയുള്ള സത്യപ്രബോധനവുമാണവ. അതായിരുന്നു ഗുരുവിന്റെ ജനകീയ ധർമം. അതിന്റെ പരിപാലനം നമ്മുടെ കർത്തവ്യമാണ്.

English Summary:

Beyond the Veil: Understanding Sree Narayana Guru's Concept of the Self