യുഎസിലെ ഓഹരി വിപണി മേൽനോട്ട സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) എൻഫോഴ്സ്മെന്റ് ഡയറക്ടറായിരുന്ന ജോൺ എം.ഫെഡ്ഡേഴ്സ് 1985ൽ രാജിവച്ചത് ഒരു പത്രവാർത്ത കാരണമാണ്. 18 വർഷത്തെ വിവാഹജീവിതത്തിൽ ഭാര്യ ഷാർലറ്റിനെ താൻ ഏഴു തവണ മർദിച്ചിട്ടുണ്ടെന്നു ഫെഡ്ഡേഴ്സ് വിവാഹമോചന കോടതിയിൽ മൊഴിനൽകിയെന്നായിരുന്നു വാർത്ത. എസ്ഇസി അധ്യക്ഷൻ ജോൺ ഷാഡിനു നൽകിയ കത്തിൽ ഫെഡ്ഡേഴ്സ് എഴുതി: ‘സ്വകാര്യമായ പ്രശ്നം കമ്മിഷനിലെ എന്റെ ജോലിയെ ബാധിക്കുന്നില്ല. എങ്കിലും എന്റെ സ്വകാര്യജീവിതത്തിനു ലഭിക്കുന്ന പബ്ലിസിറ്റി എന്റെ വകുപ്പിന്റെയും കമ്മിഷന്റെതന്നെയും കാര്യക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്.’ രാജിക്കത്തിൽ ദാമ്പത്യപ്രശ്നം പറയുകയും ചില ആരോപണങ്ങളുടെ അന്വേഷണത്തിലെ വീഴ്ച ഏറ്റുപറയാതിരിക്കുകയും ചെയ്തെന്ന് അന്നു ഫെഡ്ഡേഴ്സ് വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും, സ്വകാര്യജീവിതത്തിലെ പ്രശ്നം പദവിയുടെ വിശ്വാസ്യതയെ ബാധിക്കാമെന്നു തോന്നുമ്പോൾ രാജിവയ്ക്കുന്നതു നല്ലൊരു രീതിയായി വിലയിരുത്തപ്പെട്ടു. പദവിയിൽ താനെന്നതു താൽക്കാലികമാണെന്നും പൊതുസ്ഥാപനം എന്നും നിലനിൽക്കേണ്ടതാണെന്നും തിരിച്ചറിവുള്ളവർക്കാണ് അങ്ങനെ ചെയ്യാൻ തോന്നുന്നത് എന്നതായിരുന്നു കാരണം. നമ്മുടെ ഓഹരി വിപണിയുടെ മേൽനോട്ടക്കാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലെ ഓഹരി വിപണി മേൽനോട്ട സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) എൻഫോഴ്സ്മെന്റ് ഡയറക്ടറായിരുന്ന ജോൺ എം.ഫെഡ്ഡേഴ്സ് 1985ൽ രാജിവച്ചത് ഒരു പത്രവാർത്ത കാരണമാണ്. 18 വർഷത്തെ വിവാഹജീവിതത്തിൽ ഭാര്യ ഷാർലറ്റിനെ താൻ ഏഴു തവണ മർദിച്ചിട്ടുണ്ടെന്നു ഫെഡ്ഡേഴ്സ് വിവാഹമോചന കോടതിയിൽ മൊഴിനൽകിയെന്നായിരുന്നു വാർത്ത.

എസ്ഇസി അധ്യക്ഷൻ ജോൺ ഷാഡിനു നൽകിയ കത്തിൽ ഫെഡ്ഡേഴ്സ് എഴുതി: ‘സ്വകാര്യമായ പ്രശ്നം കമ്മിഷനിലെ എന്റെ ജോലിയെ ബാധിക്കുന്നില്ല. എങ്കിലും എന്റെ സ്വകാര്യജീവിതത്തിനു ലഭിക്കുന്ന പബ്ലിസിറ്റി എന്റെ വകുപ്പിന്റെയും കമ്മിഷന്റെതന്നെയും കാര്യക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്.’ രാജിക്കത്തിൽ ദാമ്പത്യപ്രശ്നം പറയുകയും ചില ആരോപണങ്ങളുടെ അന്വേഷണത്തിലെ വീഴ്ച ഏറ്റുപറയാതിരിക്കുകയും ചെയ്തെന്ന് അന്നു ഫെഡ്ഡേഴ്സ് വിമർശിക്കപ്പെട്ടിരുന്നു.

ADVERTISEMENT

എങ്കിലും, സ്വകാര്യജീവിതത്തിലെ പ്രശ്നം പദവിയുടെ വിശ്വാസ്യതയെ ബാധിക്കാമെന്നു തോന്നുമ്പോൾ രാജിവയ്ക്കുന്നതു നല്ലൊരു രീതിയായി വിലയിരുത്തപ്പെട്ടു. പദവിയിൽ താനെന്നതു താൽക്കാലികമാണെന്നും പൊതുസ്ഥാപനം എന്നും നിലനിൽക്കേണ്ടതാണെന്നും തിരിച്ചറിവുള്ളവർക്കാണ് അങ്ങനെ ചെയ്യാൻ തോന്നുന്നത് എന്നതായിരുന്നു കാരണം.

മാധബി പുരി ബുച്ച് (Photo:X/@Surender_10K)

നമ്മുടെ ഓഹരി വിപണിയുടെ മേൽനോട്ടക്കാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന് അങ്ങനെയൊരു തോന്നൽ ഇതുവരെ ഉണ്ടായതായി തോന്നുന്നില്ല. യുഎസിലെ ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിനെത്തുടർന്നുള്ള വിമർശനങ്ങളും പത്രങ്ങളെഴുതിയ മുഖപ്രസംഗങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ, പദവിയുടെ പവിത്രതയെക്കരുതി രാജിവയ്ക്കാം എന്നു സെബിയുടെ ആദ്യ വനിതാ അധ്യക്ഷയ്ക്കു തോന്നാമായിരുന്നു.

ADVERTISEMENT

മാധബിയും ഭർത്താവ് ധാവൽ ബുച്ചും വിദേശത്തും ഇന്ത്യയിലും അദാനി ഗ്രൂപ്പിനു ബന്ധമുള്ളതും അല്ലാത്തതുമായ സ്വകാര്യ കമ്പനികളിൽ നടത്തിയ മുതൽമുടക്കും അതിൽനിന്നു വരുമാനമുണ്ടാക്കുന്നതും മറ്റും സെബി അധ്യക്ഷയെന്ന പദവിയുടെ താൽപര്യത്തിനു വിരുദ്ധമെന്നാണ് അടിസ്ഥാന ആരോപണം. ഇത്തരം വിരുദ്ധ താൽപര്യ സാഹചര്യങ്ങൾ പാടില്ലെന്നാണ് സെബിയുടെ വ്യവസ്ഥ. പക്ഷേ, ഇതുവരെയുള്ള വിശകലനങ്ങൾ പരിശോധിക്കുമ്പോൾ ധാവലിന്റെ ഭാര്യ സംശയത്തിന് അതീതയല്ലെന്നു വരുന്നു. 

ധാവൽ ബുച്ച് (Photo:LinkedIn/Dhaval Buch)

ഓഹരി കമ്പോളത്തിന്റെ സംശുദ്ധി ഉറപ്പാക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് സെബി. സർക്കാരിൽ അത്തരം ചുമതലയുള്ള കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) പോലെ എന്ന് ഒരർഥത്തിൽ പറയാം. സിവിസിയായുള്ള പി.ജെ.തോമസിന്റെ നിയമനം റദ്ദാക്കുമ്പോൾ സുപ്രീം കോടതി ഇത്തരം ‘സംശുദ്ധി സ്ഥാപന’ങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു: ‘വ്യക്തിയുടെയും സ്ഥാപനത്തിന്റെയും സംശുദ്ധിക്കു തമ്മിൽ ബന്ധമുണ്ട്. സ്ഥാപനത്തിന്റെ സംശുദ്ധിയുടെ കാര്യം വരുമ്പോൾ പൊതുതാൽപര്യമാണു പരിഗണിക്കേണ്ടത്.’ കേരളത്തിലെ പഴയ പാമൊലിൻ കേസിൽ പ്രതിപ്പട്ടികയിലുള്ള വ്യക്തി എന്നതായിരുന്നു പി.ജെ.തോമസിൽ കോടതി കണ്ട പ്രശ്നം.

ADVERTISEMENT

പാമൊലിൻ കേസ് ഇപ്പോഴും അതേ സുപ്രീം കോടതിയിൽതന്നെയുണ്ട്; എന്നെങ്കിലും കേസ് വിളിച്ചാൽ ഹാജരാകാൻ രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ലോകത്തുള്ളത്. അതു പൊതുസ്ഥാപനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുവെന്നതു മറ്റൊരു പ്രശ്നമാണ്. എന്നാൽ, കേസുള്ളയാളെ സിവിസിയാക്കിയെന്ന പിഴവിന് അന്നു സർക്കാരിനെതിരെയുയർന്നതിൽ ഏറ്റവും ഉച്ചത്തിൽ കേട്ടതു ബിജെപിയുടെ ശബ്ദമായിരുന്നു. ഇതു മാധബി ബുച്ചിന്റെ വിഷയത്തിൽ പ്രസക്തമാണ്. കാരണം, ഇപ്പോൾ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിക്കുന്നതു രാജ്യവിരുദ്ധ നടപടികളുടെ പട്ടികയിൽ ബിജെപി ചേർത്തുകഴിഞ്ഞു.

മാധബിയുടെ രാജിക്കത്ത് സർക്കാരിന്റെ മേശവലിപ്പിലില്ലെന്ന് ആർക്കാണ് തീർച്ച? അല്ലെങ്കിൽ, രാജിവയ്ക്കേണ്ടതില്ലെന്നു മാധബി തീരുമാനിക്കുകയും ആയിക്കോട്ടെയെന്നു സർക്കാർ ഭാവിക്കുകയും ചെയ്യണമെങ്കിൽ അതിനു തക്കതായ കാരണങ്ങൾ വേണം.

വാസ്തവത്തിൽ, ബിജെപി രോഷം കൊള്ളുന്നത് ഏതു പേരിന്റെ പേരിലാണ്? മാധബിയുടെയും അതിലൂടെ സെബിയുടെയും അതിലൂടെ മോദി സർക്കാരിന്റെയും പേരു ചീത്തയാകുന്നു എന്നതാണ് ആശങ്കയെങ്കിൽ തെറ്റില്ല. കാരണം, സർക്കാരിന്റെ പേരു സംരക്ഷിക്കാൻ ഭരണകക്ഷിക്കു ബാധ്യതയുണ്ട്. എന്നാലതല്ല, അദാനിയുടെ പേരു പറയുമ്പോൾ അതു പ്രധാനമന്ത്രിയെക്കുറിച്ചല്ലേ എന്നൊരു തെറ്റിദ്ധാരണയാണ് അവരെ സ്വാധീനിക്കുന്നതെന്നു സംശയിക്കാതെ വയ്യ. കാരണം, സെബിയെന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കുമേൽ ചോദ്യങ്ങളുണ്ടാവുമ്പോൾ അവ ശരിയല്ലെന്നോ തെറ്റാണെന്നോ രണ്ടു വാക്കെങ്കിലും പറയാൻ ബാധ്യതയുള്ളതു ധനമന്ത്രാലയത്തിനാണ്. പക്ഷേ, പറയേണ്ടതൊക്കെ സെബി പറയുമെന്നു പറഞ്ഞ് മന്ത്രാലയം മാറി നിൽക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo Arranged)

എന്തെങ്കിലും പറയാമെന്നു ധനമന്ത്രാലയം ആദ്യംതന്നെ തീരുമാനിച്ചു എന്നു വയ്ക്കുക. സ്വാഭാവികമായും, പുതിയ ആരോപണങ്ങൾ ഞങ്ങൾ പരിശോധിക്കുന്നു എന്നു പറയേണ്ടിവരും. കാരണം, പരിശോധിച്ചാലല്ലേ ആരോപണം കഴമ്പുള്ളതോ അല്ലയോയെന്നു വ്യക്തമാകൂ. പക്ഷേ, പരിശോധനയെന്നു പറഞ്ഞാൽ അതു ഹിൻഡൻബർഗിനു വിശ്വാസ്യത നൽകുന്നതും മാധബിയെ സംശയിക്കാൻ നിർബന്ധിക്കുന്നതുമായ നടപടിയാവും. അപ്പോൾ, സ്ഥാപനത്തിന്റെ സംശുദ്ധിയെക്കരുതി താൻ രാജിവയ്ക്കുന്നുവെന്നു മാധബിക്കു പറയേണ്ടിവരും. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കേണ്ടെന്നാവാം മൗനത്തിലൂടെ ധനമന്ത്രാലയം കരുതുന്നത്.

പക്ഷേ, ഇതൊക്കെയും മാധബി രാജിക്കു തയാറായില്ലെന്ന അനുമാനത്തിൽ പറയാവുന്നതാണ്. മാധബിയുടെ രാജിക്കത്ത് സർക്കാരിന്റെ മേശവലിപ്പിലില്ലെന്ന് ആർക്കാണ് തീർച്ച? അല്ലെങ്കിൽ, രാജിവയ്ക്കേണ്ടതില്ലെന്നു മാധബി തീരുമാനിക്കുകയും ആയിക്കോട്ടെയെന്നു സർക്കാർ ഭാവിക്കുകയും ചെയ്യണമെങ്കിൽ അതിനു തക്കതായ കാരണങ്ങൾ വേണം. എന്തുതരം വ്യാഖ്യാനങ്ങൾക്കും പറ്റിയ സമയമാണെന്നു മാത്രം പറയാം. ഒന്നാമത്തെ ഹിൻഡൻബർഗ് റിപ്പോർട്ടിനുശേഷമുള്ള സെബിയുടെ നടപടികളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച സുപ്രീം കോടതി പുതിയ ആരോപണങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലേ ഇപ്പോൾ കാര്യമുള്ളൂ.

രാഷ്ട്രീയമായി നോക്കുമ്പോൾ, മാധബി ഇപ്പോൾ രാജിവയ്ക്കുന്നതു സർക്കാർ താൽപര്യപ്പെടുന്നില്ലെന്നു വേണം കരുതാൻ. സ്വകാര്യമേഖലയിൽനിന്നുള്ളവരെ സെബിയുടെ തലപ്പത്തിരുത്തുകയെന്ന പരീക്ഷണം പരാജയപ്പെട്ടു എന്നു വിലയിരുത്തപ്പെടുമെന്നതു മാത്രമല്ല കാരണം. പുതിയ സർക്കാർ വരുന്നതിനു തൊട്ടുമുൻപും ശേഷവും രാജികൾ പലതായി. 

ഭരണഘടനാസ്ഥാപനങ്ങളുടെ മാത്രം കാര്യമെടുത്താൽ, തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അരുൺ ഗോയൽ രാജിവച്ചത് ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപാണ്. എന്തുകൊണ്ടു രാജിയെന്നത് അരമനരഹസ്യമാണ്. യുപിഎസ്‌സി അധ്യക്ഷനായിരുന്ന മനോജ് സോണി കഴിഞ്ഞ മാസം രാജിവച്ചതിന്റെ കാരണവും അജ്ഞാതം.

മാധബി പുരി ബുച്ച് (Photo: PTI)

ദേശീയ വനിതാ കമ്മിഷൻ അംഗമായിരുന്ന ഖുഷ്ബു ജൂണിൽ രാജിവച്ചു, ഈ മാസം അതു സ്വീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയുടെ ഡയറക്ടർ ജനറലായിരുന്ന സുബോധ് കുമാർ സിങ് പുറത്താക്കലിനു തുല്യമായ രീതിയിൽ പദവിയിൽനിന്നു മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. അപ്പോൾ മറ്റൊരു രാജികൂടി. അതും, അദാനി ബന്ധത്തിന്റെ പേരിൽ? തൽക്കാലം സർ‍ക്കാരിനത് താങ്ങാവുന്നതിലും അധികമാണ്.

English Summary:

Conflict of Interest Allegations Cast Shadow on SEBI Chief Madhabi Puri Buch