കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്‌റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടി വരുമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്‌റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 

2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടി വരുമെന്ന കെഎസ്ഇബി റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉല്‍പാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും ദിവസവും പരമാവധി 1800 മെഗാവാട്ട് ആണ് ഉല്‍പാദനം. 

(Photo Credit: Pexels)
ADVERTISEMENT

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയില്‍ നിന്നോ ഉടന്‍ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി ചര്‍ച്ച ചെയ്തിരുന്നു. ടെന്‍ഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാല്‍, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭ്യമാക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്. ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാല്‍ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണു ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി) സിഎംഡി കെ.വി.സുരേഷ്‌കുമാര്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിര്‍ദേശം. 

ഇതിനുപുറമേ, ഉദ്യോഗസ്ഥര്‍ക്കായി ടൗണ്‍ഷിപ് നിര്‍മിക്കാന്‍ 56 കിലോമീറ്ററിനുള്ളില്‍ 125 ഹെക്ടര്‍ കൂടി വേണം. ചെന്നൈ കല്‍പാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്ഥാപിക്കുന്നതിനാണ് ഈ സൗകര്യങ്ങള്‍ നല്‍കേണ്ടത്. വൈദ്യുതി പ്രതിസന്ധിയുടെ ഏക പോംവഴി എന്ന നിലയിലല്ല ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് ആണവനിലയത്തെക്കുറിച്ച് പറയുന്നതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറയുന്നു. 30 വര്‍ഷം കഴിയുമ്പോള്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യകത എന്തായിരിക്കും എന്നു മനസ്സിലാക്കിയാണ് അത്തരത്തില്‍ ചിന്തിച്ചു തുടങ്ങുന്നത്. ആണവനിലയം സംബന്ധിച്ച ചർച്ചകൾ കേരളത്തിൽ ചൂടു പിടിക്കുമ്പോൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ തന്റെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുകയാണ് ബിജു പ്രഭാകർ. 

മെഴുകുതിരി വെളിച്ചത്തിൽ പഠിക്കുന്ന വിദ്യാർഥിനികൾ (File Photo by Anupam Nath/AP)

∙ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ല, ഗ്രീന്‍ എനര്‍ജി

കഴിഞ്ഞ രാത്രികളില്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവന്നു. 500 മെഗാവാട്ട് വൈദ്യുതി കിട്ടാനില്ലായിരുന്നു. യൂണിറ്റിന് 15 രൂപ നിരക്കിലാണ് എന്‍ടിപിസി നല്‍കാമെന്നു പറഞ്ഞത്. ഒരു ദിവസം മാത്രം 3.75 കോടി രൂപ നല്‍കേണ്ടിവരും. മഴക്കാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ വേനൽക്കാലത്ത് ഇതിലും രൂക്ഷമായിരിക്കും സ്ഥിതി എന്ന് ചിന്തിക്കേണ്ടതുണ്ട്.  അതുകൊണ്ടു വാങ്ങേണ്ടെന്നു തീരുമാനിച്ചു. അധികനിരക്കിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ വയ്ക്കാന്‍ കഴിയില്ല. ഇതിനുള്ള ശാശ്വത പരിഹാരം എന്നത് ആണവനിലയം സ്ഥാപിക്കലാണോ അല്ലയോ എന്നുള്ളതല്ല. വൈദ്യുതി ഉല്‍പാദനത്തിനായി ജലവൈദ്യുത പദ്ധതി, പമ്പ്ഡ് സ്‌റ്റോറേജ് ഹൈഡല്‍ പദ്ധതികള്‍, സോളര്‍ പ്ലസ് ബാറ്ററി സ്‌റ്റോറേജ്, വിന്‍ഡ് എനര്‍ജി തുടങ്ങി നിരവധി മാര്‍ഗങ്ങളുണ്ട്. 

കാറ്റാടിപ്പാടം (File Photo by Ajit Solanki/AP)
ADVERTISEMENT

ആദ്യ രണ്ടു മാര്‍ഗങ്ങള്‍ക്കും വലിയ കാലതാമസമുണ്ടാകും എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. കെഎസ്ഇബിയുടെ പല പദ്ധതികളും വര്‍ഷങ്ങള്‍, അല്ലെങ്കിൽ ദശാബ്ദങ്ങൾ എടുത്താണ് പൂര്‍ത്തിയാകുന്നത്. കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും വേണ്ടിവരും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 106 മെഗാവാട്ട് ആണ് കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ള ഹൈഡല്‍ പ്രോജക്ട്. സോളാർ വൈദ്യുതിയുടെ സ്‌റ്റോറേജാണ് പ്രശ്‌നം. കാറ്റില്‍നിന്നുള്ള വൈദുതി ഉല്‍പാദിപ്പിക്കാന്‍ രാമക്കല്‍മേട്ടിലേക്ക് ടര്‍ബൈനുകള്‍ കൊണ്ടുപോകുന്നത് ചെലവേറിയ കാര്യമാണ്. റോഡുകൾക്ക് വീതിയില്ല, അല്ലെങ്കിൽ അങ്ങോട്ടു ചിലയിടങ്ങളിൽ റോഡില്ല. ഹെലികോപ്ടറില്‍ എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ബാറ്ററി എനര്‍ജി സ്‌റ്റോറേജിനും ചെലവേറും. 

സോളർ പാനലുകൾ (File Photo by Mahesh Kumar A/AP)

ബാക്കിയുളള പദ്ധതികള്‍ കമ്മിഷൻ ചെയ്യാന്‍ കാലതാമസം ഉണ്ടാകുമ്പോള്‍ ആണവനിലയത്തിന്റെ കാര്യം അങ്ങനെയല്ല. നിലയം സ്ഥാപിക്കാന്‍ വലിയതോതില്‍ സ്ഥലം ആവശ്യമില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ല. ഗ്രീന്‍ എനര്‍ജിയായാണ് ഇത് കണക്കാക്കുന്നത്. ഭാരത് സ്‌മോള്‍ റിയാക്ടറിന് കേന്ദ്രസര്‍ക്കാർ വലിയ തോതിൽ പിന്തുണ നൽകും. അത്  കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനായി ഭൂചലനത്തെക്കുറിച്ചുള്ള പഠനം മാത്രം മതിയാകും. ഈ സാഹചര്യത്തിലാണ് വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യം കണക്കിലെടുത്ത് ഇക്കാര്യം ആലോചിച്ചു തുടങ്ങണമെന്നു പറയുന്നത്. 

ആണവനിലയം സ്ഥാപിച്ചു വൈദ്യുതി ഉല്‍പാദനം തുടങ്ങിയാല്‍ കുറഞ്ഞത് 50 വര്‍ഷം മുതല്‍ 90 വര്‍ഷം വരെ അനസ്യൂതം പ്രവര്‍ത്തിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ചെലവുണ്ടെങ്കിലും വര്‍ഷങ്ങള്‍ കഴിയുന്തോറും ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയും. 

ചെന്നൈയില്‍നിന്ന് 45 കിലോമീറ്റര്‍ മാറിയാണ് കല്‍പാക്കം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ അപ്പുറത്താണ് കൂടംകുളം ആണവനിലയം. ആണവനിലയം എന്നു കേള്‍ക്കുമ്പോള്‍ തന്നെ എതിര്‍ത്താല്‍ കേരളം വലിയ ഇരുട്ടിലേക്കു പോകും. വൈദ്യുതി വാങ്ങുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ വലിയ പണച്ചെലവാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നത്. 30 വര്‍ഷം കഴിയുമ്പോള്‍ കേരളം എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കിയാണ് കെമിക്കൽ എൻജിനീയർമാർ കൂടിയായ ഞാനും ഊര്‍ജ വകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും ഇക്കാര്യം ചിന്തിക്കുകയും മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നത്.'

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം (File Photo by Arun Sankar K/AP)

∙ നിയന്ത്രിക്കുന്നത് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍

ADVERTISEMENT

ആണവനിലയത്തിന്റെ കാര്യത്തില്‍ നടപടി എടുക്കുന്നത് കെഎസ്ഇബി അല്ല. വിഷയം പഠിക്കാനും ചര്‍ച്ച ചെയ്യാനുമാണ് ഇക്കാര്യം പറഞ്ഞത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഒരു നിര്‍ദേശം വച്ചു. സ്വകാര്യ മുതല്‍മുടക്കില്‍ ഇന്ത്യയില്‍ ആണവനിലയങ്ങള്‍ വരികയാണെന്ന് ജൂലൈ 15-ലെ ചര്‍ച്ചയില്‍ അവര്‍ അറിയിച്ചു. അതേസമയം ആണവനിലയം സ്ഥാപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനോ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡോ (ഭാവിനി) ആയിരിക്കും. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി കമ്മിഷന്റെ കര്‍ശനമായ നിയന്ത്രണമുണ്ടാകും. 

ചെർണോബിൽ ദുരന്ത പ്രദേശം (File Photo by Volodymir Repik/AP)

കല്‍പ്പാക്കത്ത് സ്വയം ഷട്ട്ഡൗണ്‍ ചെയ്യാന്‍ കഴിയുന്ന നിലയമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രാജ്യത്ത് 50 വര്‍ഷങ്ങളായി ആണവനിലയങ്ങളുണ്ട്. ചെറിയ ചില അപകടങ്ങള്‍ ഉണ്ടായി എന്നല്ലാതെ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. റോഡ് അപകടം ഉള്‍പ്പെടെ മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് അപകടനിരക്ക് കുറവാണ്. ആണവനിലയം എന്നു കേള്‍ക്കുമ്പോള്‍ പണ്ട് ജപ്പാനിലും ചെര്‍ണോബില്ലും ഉണ്ടായ ദുരന്തം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഊതിപ്പെരുപ്പിച്ച് പറയുകയാണ്. അതേസമയം ആ നിലയില്‍ നിന്നൊക്കെ സുരക്ഷയുടെ കാര്യത്തില്‍ സാങ്കേതികവിദ്യ ഏറെ മുന്നേറി എന്നതു കാണാതിരിക്കരുത്.

∙ ഇപ്പോഴെങ്കിലും പഠിച്ചു തുടങ്ങണം

കേരളത്തില്‍ ഏതൊക്കെ സോണില്‍ ആണവനിലയം സ്ഥാപിക്കാം എന്നതു സംബന്ധിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന് വിവരങ്ങള്‍ നല്‍കും. അവര്‍ പരിശോധിച്ച് കേരളം ഭൂചലന സാധ്യതയുള്ള സ്ഥലമാണ് സ്ഥാപിക്കാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ഒരു കാരണവശാലും നമ്മള്‍ മുന്നോട്ടുപോകില്ല. ഫോള്‍ട്ട് ലൈന്‍ ഇല്ലാത്ത സ്ഥലം ഏതെന്ന് മനസ്സിലാക്കി അവര്‍ അറിയിക്കും. നിലയം സ്ഥാപിക്കാമെന്നു പറഞ്ഞാല്‍ 1250 മുതല്‍ 1600 ഏക്കര്‍ വരെ സ്ഥലം വേണ്ടിവരും. ബഫര്‍ സോണ്‍ ആയി 1.5 കിലോമീറ്റര്‍ വേണം. അത്തരത്തില്‍ സ്ഥലം കണ്ടെത്താന്‍ കഴിയുമോ എന്നു പഠിക്കണം. അതാണ് ആദ്യം ഉയരുന്ന ചോദ്യം. അവിടെ എത്രമാത്രം ജനസാന്ദ്രത ഉണ്ടെന്നതാണ് രണ്ടാമത്തെ ചോദ്യം. 

കെ.ആര്‍. ജ്യോതിലാൽ (ഫയൽ ചിത്രം: മനോരമ)

ഇതെല്ലാം പഠിക്കാന്‍ 3-5 വര്‍ഷമെങ്കിലും വേണ്ടിവരും. അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ ഞാന്‍ മുന്‍കൈ എടുക്കുന്നത്. ഇല്ലെങ്കില്‍ ഇനിയും കാലതാമസമുണ്ടാകും. ഞാനും ഊര്‍ജ വകുപ്പ് അഡി.ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും ഭാവിനി അധികൃതരുമായി ചര്‍ച്ച നടത്തി. ആദ്യം ഭൂചലന സാധ്യത സംബന്ധിച്ചുള്ള പഠനം നടക്കട്ടെ എന്നാണ് അവരും പറഞ്ഞത്. ഭാവിയില്‍ മറ്റ് വലിയ വൈദ്യുത പദ്ധതികള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം പ്രായോഗികമാകുമെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗവൺമെന്റ് അനുമതി താമസിക്കും. 

ആ സാഹചര്യത്തില്‍ ആണവ വൈദ്യുത നിലയം തന്നെയായിരിക്കും ഉചിതമായ ബദല്‍ മാര്‍ഗം. കേന്ദ്രസര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ക്കു മികച്ച പിന്തുണയാണ് നല്‍കുന്നത്. മറ്റ് എല്ലാ സംസ്ഥാനങ്ങളും മാത്രമല്ല, ലോകം തന്നെ ഈ രംഗത്തേക്കു പോകുകയാണ്. 

∙ പഠനം മാത്രം, സര്‍ക്കാര്‍ നിലപാടിന് സമയമായില്ല

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് എടുക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. ഇതു സംബന്ധിച്ച് പഠനം നടത്തുകയാണെന്ന് സര്‍ക്കാരിനെ അറിയിച്ചു. പഠനം നടത്തുന്നതിന് ഒരു തരത്തിലുള്ള എതിര്‍പ്പുമില്ല. പഠനമാണ് ഇപ്പോഴും നടക്കുന്നത്. എന്നാല്‍ അതിന്റെ മുന്‍നിരയില്‍ കെഎസ്ഇബിയും ചെയര്‍മാനും പോയില്ലെങ്കില്‍ പിന്നെ ആരു മുൻകൈയെടുക്കും?. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കഴിഞ്ഞ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ ഫീസിബിലിറ്റി റിപ്പോര്‍ട്ട് അല്ലെങ്കില്‍ ഡിപിആറിലേക്കു എത്താന്‍ പറ്റുകയുള്ളു. 

തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയം (File Photo by PTI)

∙ 2030ല്‍ കുറഞ്ഞ ചെലവില്‍ ആവശ്യത്തിലേറെ വൈദ്യുതി 

ആണവനിലയം സ്ഥാപിക്കാന്‍ 625 ഹെക്ടര്‍ സ്ഥലമാണ് ഭാരത് സ്‌മോള്‍ റിയാക്ടര്‍ പറയുന്നത്. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. 2 യൂണിറ്റ് സ്ഥാപിക്കാന്‍ ഏഴായിരം കോടി രൂപയാണ് ആവശ്യമായി വരുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  നിര്‍മാണം തുടങ്ങിയാല്‍ 5-7 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാം. പാരിസ്ഥിതിക ആഘാതം ഒട്ടും ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരം അനുവദനീയമായ പരിധിയില്‍ ചൂടുനീരാവി തെര്‍മല്‍ പ്ലാന്റില്‍നിന്നു പുറത്തേക്കു പോകുമെന്നു മാത്രം. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ ഒട്ടും ഉണ്ടാകില്ല. ഗ്രീന്‍ എനര്‍ജിയായാണ് ഇതു കണക്കാക്കുന്നത്.  

തമിഴ്‌നാട്ടിലെ കൽപ്പാക്കം ആണവനിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചപ്പോൾ (PTI Photo)

ജലവൈദ്യുതപദ്ധതിയാകുമ്പോള്‍ കാടിനും മൃഗങ്ങള്‍ക്കും ദോഷമുണ്ടാകും. കല്‍ക്കരി പ്ലാന്റ് ആണെങ്കിലും കാര്‍ബണ്‍ പുറന്തള്ളല്‍ ദോഷകരമായി ഉണ്ടാകും. നിലയം സ്ഥാപിച്ചു വൈദ്യുതി ഉല്‍പാദനം തുടങ്ങിയാല്‍ കുറഞ്ഞത് 50 വര്‍ഷം മുതല്‍ 90 വര്‍ഷം വരെ അനസ്യൂതം പ്രവര്‍ത്തിക്കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ചെലവുണ്ടെങ്കിലും വര്‍ഷങ്ങള്‍ കഴിയുന്തോറും ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയും. 

ഭൂരിപക്ഷം രാജ്യങ്ങളും ആണവവൈദ്യുതി നിര്‍മാണരംഗത്തേക്കു മാറിക്കൊണ്ടിരിക്കുകയാണ്. യുഎസാണ് അതിൽ മുന്‍പന്തിയില്‍. ഇന്ത്യയില്‍ ഇപ്പോള്‍ എട്ട് ഗിഗാ വാട്ട് വൈദ്യുതിയാണ് നിര്‍മിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് 32 ഗിഗാവാട്ട് ആക്കി വര്‍ധിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ഇതിന്റെ ഭാഗമാകുമ്പോള്‍ നമുക്കു മാത്രം മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വൈദ്യുതി വാങ്ങി മുന്നോട്ടുപോകാന്‍ കഴിയില്ല. ഇതെല്ലാം പരിഗണിച്ചു വേണം നടപടികള്‍ സ്വീകരിക്കാന്‍.

2030 ആകുമ്പോഴേക്കും കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ കഴിയണം എന്നതാണ് ലക്ഷ്യമിടുന്നത്. അതോടെ കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് എത്തും.  മുന്‍പ് ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയായിരുന്നു. വൈദ്യുതി കൂടുതലും ചെലവു കുറവുമായിരുന്ന അന്ന് നിരവധി വ്യവസായങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു. അത്തരം ദീര്‍ഘവീക്ഷണത്തോടെ വേണം ഇതു സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കാനെന്നും ബിജു പ്രഭാകർ പറഞ്ഞു.

English Summary:

Kerala's Energy Crisis: Can Nuclear Power Be the Green Solution?