പുഴകളോടു ചേർന്നാണു മനുഷ്യരെപ്പോഴും ആധുനിക സംസ്കാരങ്ങൾ പടുത്തുയർത്തിയത്. താഴ്‌വരയിൽ ചാലിയാറിന്റെ തീരത്തടിഞ്ഞ സ്വർണത്തരികളുടെ ഉദ്ഭവസ്ഥാനം തിര‍ഞ്ഞാണ് അവരാദ്യം ചൂരൽമലയിലും മുണ്ടക്കൈയിലുമെല്ലാം കൂട്ടത്തോടെ വന്നതും. മനുഷ്യവാസം ഒന്നരനൂറ്റാണ്ടാകുന്നതിനു മുൻപേ ചാലിയാറിന്റെ തീരത്തു സ്വർണത്തരികൾക്കു പകരം മലയിൽനിന്നൊഴുകിയെത്തിയ മൃതദേഹങ്ങൾ കൂട്ടത്തോടെയടിഞ്ഞു. ദുരന്തഭൂമിയായിത്തീർന്ന മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും അട്ടമലയിലും ജീവൻ മാത്രം ബാക്കിയായവരെ കണ്ടു. അവർ വിയർപ്പൊഴുക്കിയ ഗ്രാമങ്ങൾ പൂർണമായി തകർന്നടിഞ്ഞുപോയ നൊമ്പരമറിഞ്ഞു. ആരോരുമില്ലാതെ അലഞ്ഞുതിരിയുന്ന വളർത്തുമൃഗങ്ങളുടെ കരച്ചിൽ കേട്ടു. ഒന്നുമില്ലാതായിത്തീർന്നിടത്തുനിന്ന് ഇനിയൊരു പുനർജനി നാടിനുണ്ടാകുമോ? മഹാദുരന്തം മുൻകൂട്ടി കാണാൻ നമുക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? ചോദ്യങ്ങൾ ഏറെയാണ്. പലതിനുമുള്ളതു കയ്പേറുന്ന ഉത്തരങ്ങൾ മാത്രം. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈയ്ക്കും പുഞ്ചിരിമട്ടത്തിനും മുകളിലുള്ള വെള്ളോലിപ്പാറമലയാണ്. മനുഷ്യന്റെ ഇടപെടലേയില്ലാത്ത നിബിഡ വനമേഖല. ഈ പ്രദേശം തൊട്ടടുത്ത ജനവാസകേന്ദ്രത്തിൽനിന്ന് ഏകദേശം ഒന്നേമുക്കാൽ കിലോമീറ്റർ അകലെ, ഉയർന്ന മേഖലയിലാണ്. ദുരന്തമുണ്ടായ ജൂലൈ 30നും തലേന്നുമായി ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുഴകളോടു ചേർന്നാണു മനുഷ്യരെപ്പോഴും ആധുനിക സംസ്കാരങ്ങൾ പടുത്തുയർത്തിയത്. താഴ്‌വരയിൽ ചാലിയാറിന്റെ തീരത്തടിഞ്ഞ സ്വർണത്തരികളുടെ ഉദ്ഭവസ്ഥാനം തിര‍ഞ്ഞാണ് അവരാദ്യം ചൂരൽമലയിലും മുണ്ടക്കൈയിലുമെല്ലാം കൂട്ടത്തോടെ വന്നതും. മനുഷ്യവാസം ഒന്നരനൂറ്റാണ്ടാകുന്നതിനു മുൻപേ ചാലിയാറിന്റെ തീരത്തു സ്വർണത്തരികൾക്കു പകരം മലയിൽനിന്നൊഴുകിയെത്തിയ മൃതദേഹങ്ങൾ കൂട്ടത്തോടെയടിഞ്ഞു. ദുരന്തഭൂമിയായിത്തീർന്ന മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും അട്ടമലയിലും ജീവൻ മാത്രം ബാക്കിയായവരെ കണ്ടു. അവർ വിയർപ്പൊഴുക്കിയ ഗ്രാമങ്ങൾ പൂർണമായി തകർന്നടിഞ്ഞുപോയ നൊമ്പരമറിഞ്ഞു. ആരോരുമില്ലാതെ അലഞ്ഞുതിരിയുന്ന വളർത്തുമൃഗങ്ങളുടെ കരച്ചിൽ കേട്ടു. 

ഒന്നുമില്ലാതായിത്തീർന്നിടത്തുനിന്ന് ഇനിയൊരു പുനർജനി നാടിനുണ്ടാകുമോ? മഹാദുരന്തം മുൻകൂട്ടി കാണാൻ നമുക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? ചോദ്യങ്ങൾ ഏറെയാണ്. പലതിനുമുള്ളതു കയ്പേറുന്ന ഉത്തരങ്ങൾ മാത്രം.  

∙ പൊട്ടിയത് കാട്ടിൽ; ഉയരവ്യത്യാസം പ്രഹരശേഷി കൂട്ടി

ADVERTISEMENT

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈയ്ക്കും പുഞ്ചിരിമട്ടത്തിനും മുകളിലുള്ള വെള്ളോലിപ്പാറമലയാണ്. മനുഷ്യന്റെ ഇടപെടലേയില്ലാത്ത നിബിഡ വനമേഖല. ഈ പ്രദേശം തൊട്ടടുത്ത ജനവാസകേന്ദ്രത്തിൽനിന്ന് ഏകദേശം ഒന്നേമുക്കാൽ കിലോമീറ്റർ അകലെ, ഉയർന്ന മേഖലയിലാണ്. ദുരന്തമുണ്ടായ ജൂലൈ 30നും തലേന്നുമായി ഇവിടെ 572.8 മില്ലീമീറ്റർ മഴ പെയ്തു. 30നു മാത്രം 372.6 മില്ലീമീറ്റർ മഴപ്പെയ്ത്ത്. 24 മണിക്കൂറിൽ 204.5 മില്ലീമീറ്ററിലധികം മഴ പെയ്താൽ അത് അതിതീവ്രമഴയാണ്. ആർത്തലച്ചുപെയ്ത മഴയെല്ലാം കുടിച്ചുതീർത്ത് മേൽമണ്ണ് നനഞ്ഞുകുതിർന്നുകിടന്നു. ഉൾക്കൊള്ളാനാകാതെ വന്നപ്പോൾ ജലപൂരിതമായ മേൽമണ്ണും അതിനടിയിലെ ദ്രവിച്ച പാറക്കൂട്ടങ്ങളും  മലമുകളിൽനിന്ന് അതിവേഗത്തിൽ താഴേക്കു പൊട്ടിയൊഴുകി. 

∙ ആദ്യമൊരു കയം; പിന്നെയൊരു അണക്കെട്ടായി

ചാലിയാറിന്റെ പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴ ആരംഭിക്കുന്നിടത്തുനിന്നുണ്ടായ ജലബോംബ് നദിയുടെ ഗതി തന്നെ തിരിച്ചുവിട്ടു. 3 കിലോമീറ്റർ താഴെയുള്ള മുണ്ടക്കൈയും 5 കിലോമീറ്റർ താഴെയുള്ള ചൂരൽമലയും പൂർണമായും തകർന്നടിഞ്ഞു. മലയുടെ മുകൾഭാഗം മുതൽ താഴെയുള്ള ജനവാസകേന്ദ്രം വരെയുള്ള മേഖലയിലെ ഉയരവ്യത്യാസം ഒലിച്ചെത്തിയ പാറക്കൂട്ടങ്ങളുടെയും മണ്ണിന്റെയും പ്രഹരശേഷി വർധിപ്പിച്ചു. രണ്ടു ഗ്രാമങ്ങളെയൊന്നാകെ ഇല്ലാതാക്കി. 2010ൽ ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രം തയാറാക്കിയ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടത്തിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലയിലാണ് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം.

ഡോ. എസ്.ശ്രീകുമാർ, ജോൺ മത്തായി, ഡോ. ഗിരീഷ് ഗോപിനാഥ് എന്നിവർ ചൂരൽമലയിലെ സൈന്യം നിർമിച്ച പാലത്തിൽ (ചിത്രം: മനോരമ)

രാത്രി ഒരുമണിയോടെയുണ്ടായ ആദ്യ ഉരുൾപൊട്ടലിനുശേഷം പുഞ്ചിരിമട്ടത്ത് ഇടുങ്ങിയതും 20 മീറ്ററോളം ആഴമുള്ളതുമായ കയമുണ്ടായി. പാറക്കൂട്ടങ്ങളും മരത്തടികളും ഈ കയത്തിനു കുറുകെ വന്നടിഞ്ഞ് ഒഴുക്കിന്റെ വേഗംകുറച്ച് ഒരു അണക്കെട്ടുപോലെ രൂപപ്പെട്ടു. മഴ വീണ്ടും പെയ്തതോടെ കയത്തിലെ ജലവിതാനം ഉയർന്നു. പുലർച്ചെ നാലോടെ ഇതിന്റെ സമ്മർദം വർധിച്ചു പൊട്ടിയൊലിച്ചു. ഇരുകരകളിലുമുള്ള കെട്ടിടങ്ങളെ മലവെള്ളപ്പാച്ചിൽ തകർത്തെറിഞ്ഞു. പാറകളിലെ നീണ്ട വിള്ളലുകളിലൂടെ പുഴ വഴിമാറിയൊഴുകി. 

ADVERTISEMENT

∙ ഒരുക്കങ്ങൾ പാളിയോ? 

കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും 2020 ഓടെ കിലയുടെ സാങ്കേതികസഹായത്താൽ ദുരന്തനിവാരണരേഖ തയാറാക്കിയിരുന്നു. 2019ലുണ്ടായ പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി പഞ്ചായത്തിൽ ഇതു കൂടുതൽ സമഗ്രവുമായിരുന്നു. മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല, പുത്തുമല, അട്ടമല, വെള്ളിത്തോട്, തൃക്കൈപ്പറ്റ, കോട്ടത്തറവയൽ, നെല്ലിമുണ്ട, ചെമ്പ്ര, കുന്നമ്പറ്റ, പുത്തൂർവയൽ വാർഡുകളെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുള്ളവയായി ഈ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പ്, അന്വേഷണം, രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ, ഷെൽറ്റർ മാനേജ്മെന്റ്, ബേസിക് ലൈഫ് സപ്പോർട്ട് എന്നീ വിഭാഗങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ ടീമുകൾ രൂപീകരിക്കുകയും ചെയ്തു. 

ഉരുൾപൊട്ടലിൽ തകർന്നു കിടക്കുന്ന വീടിന്റെ പരിസരത്ത് തിരച്ചിലിലേർപ്പെട്ട അഗ്നിരക്ഷാസേനയുടെ സന്നദ്ധസേന പ്രവർത്തകർ. (Photo Arranged)

ദുരന്തമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട ഇടങ്ങൾ, സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴികൾ എന്നിവയെല്ലാം ഈ രേഖയിൽ പ്രതിപാദിക്കുന്നു. പ്രകൃതിദുരന്തത്തിൽ വൈദ്യുതിബന്ധം ഇല്ലാതായാൽ എവിടെനിന്നു ജനറേറ്റർ സംഘടിപ്പിക്കാം, മണ്ണുമാന്തിയന്ത്രങ്ങൾ എവിടെനിന്നൊക്കെ വരും, ഭക്ഷണമെത്തിക്കാനുള്ള സംവിധാനങ്ങൾ, മുങ്ങൽ വിദഗ്ധർ ആരൊക്കെ തുടങ്ങി പിഴവുകളില്ലാതെ ദുരന്തത്തെ മുൻകൂട്ടിക്കാണാനും നേരിടാനും തീവ്രത കുറയ്ക്കാനും പര്യാപ്തമായ നിർദേശങ്ങളുൾപ്പെട്ട ശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ മേപ്പാടി പഞ്ചായത്തിനുണ്ടായിരുന്നു. എന്നിട്ടും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായില്ലെന്നതു നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.

∙ ഉറക്കത്തിനിടയിൽ ദുഃസ്വപ്നമായ് 

ADVERTISEMENT

ഒരുമണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായതെന്നു പ്രദേശവാസികൾ പറയുന്നു. മിക്കവരും ഉറക്കത്തിലായിരുന്നു. മഴ ശക്തമാണെന്നും പുഴയിലെ ഒഴുക്കിനു ശക്തി കൂടിയെന്നും സുരക്ഷിതസ്ഥാനത്തേക്കു മാറണമെന്നും ജനപ്രതിനിധികളടക്കമുള്ളവർ വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശമയച്ചങ്കിലും പലരും അറിഞ്ഞില്ല. ഉറക്കത്തിലെ ദുഃസ്വപ്നം പോലെ വന്ന ഉരുൾ അവരെയെടുത്തു. കൂരിരുട്ടത്ത് രണ്ടുനില വീടുകളുടെ മുകളിലും കുന്നിൻമുകളിലും കയറിയവരിൽ പലരും രക്ഷപ്പെട്ടു. പുലർച്ചെ രണ്ടുതവണ കൂടി ഉരുൾപൊട്ടി. ഇതോടെ ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും കൂടി.

ഓരോ പ്രദേശത്തെയും ദുരന്തസാധ്യത ജനങ്ങളെ പൂർണമായും അറിയിക്കാൻ ഭരണകൂടത്തിനു കഴിയണം. ശാസ്ത്രസാങ്കേതിക വിദ്യകളും സ്ഥാപനങ്ങളും ആ രീതിയിൽ വളർത്തിയെടുക്കണം. കാലാവസ്ഥാ നിരീക്ഷണത്തിനായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിനു കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കുകയും വേണം.

കാലാവസ്ഥ മാറ്റത്തെ നേരിടാൻ ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും സമഗ്രപദ്ധതി തയാറാക്കണം. എല്ലാവർഷവും മഴയ്ക്കു മുൻപായി മോക്ഡ്രിൽ സംഘടിപ്പിക്കേണ്ടത് അത്യാവശ്യം. മുന്നറിയിപ്പു ലഭിച്ചാൽ, സുരക്ഷിതം എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശത്തേക്ക് ഒഴിഞ്ഞുമാറാൻ പ്രദേശവാസികൾ തയാറാകണം. അതിനുള്ള ബോധവൽക്കരണവും നടത്തണം. 

∙ ഒലിച്ചെത്തിയ മണ്ണിന് 1.66 ലക്ഷം ആനകളുടെ ഭാരം 

കുന്നിന്റെ ചെരിവ്, ഉയരവ്യത്യാസം, മേൽമണ്ണിന്റെ കനം, നീർച്ചാലുകളുടെ വിന്യാസം, മണ്ണിന്റെ സ്വഭാവം എന്നിവ വിലയിരുത്തിയാണു വിവിധ പ്രദേശങ്ങളെ ഉരുൾപൊട്ടലിനു വർധിച്ച സാധ്യതയുള്ളവ, മിതമായ സാധ്യതയുള്ളവ, സുരക്ഷിതമായവ എന്നിങ്ങനെ തരംതിരിക്കുന്നത്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിലെ ചെരിവ് 40 മുതൽ 60 ഡിഗ്രി വരെയാണ്. 20 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതയുള്ളവയാണ്. 

വയനാട് ചൂരമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടുകളിലൊന്ന്. (ചിത്രം: മനോരമ)

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽ മേൽമണ്ണിന്റെ കനം 3 മുതൽ 5 മീറ്റർ വരെയാണ്. ഇത്രയധികം മണ്ണിന്റെ ഭാരം കനത്ത മഴ കൂടി പെയ്യുമ്പോൾ വർധിക്കും. ഒരു മീറ്റർ ക്യൂബ് മണ്ണിന്റെ ഭാരം ഏകദേശം 2.2 ടൺ വരും. വെള്ളം നിറയുമ്പോൾ ഭാരം 2.5 മുതൽ 2.8 ടൺ വരെ കൂടാം

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിന്റെ വിസ്തീർണം കൂടി കണക്കിലെടുക്കുമ്പോൾ ചുരുങ്ങിയത് 5 ലക്ഷം ടൺ ഭാരമുള്ള മേൽമണ്ണാണ് ഉയരത്തിലുള്ള മേഖലയിൽനിന്ന് ഒറ്റയടിക്കു മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയത്. ഒരാനയ്ക്കു ശരാശരി 3 ടൺ ഭാരമെന്നു കണക്കാക്കിയാൽ 1.66 ലക്ഷം ആനകളുടെ ഭാരത്തിനു തുല്യം! ഒന്നേമുക്കാൽ കിലോമീറ്റർ അകലെ നല്ല ഉയരത്തിലുള്ള മലയിൽനിന്ന് ഇത്രയും ആനകൾ ഒറ്റയടിക്കു താഴേക്കു പതിച്ചാലുണ്ടാകാവുന്ന ആഘാതം ഊഹിച്ചുനോക്കൂ. 

English Summary:

Could Kerala's Landslide Tragedy Have Been Prevented?