മനുഷ്യനല്ല മുഖ്യപ്രതി; ഉരുൾപൊട്ടിയത് ഹോട്സ്പോട്ടിൽ; മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ മരണസംഖ്യ കുറഞ്ഞേനേ...
ക്വാറികളിലെ സ്ഫോടനം ഉരുൾപൊട്ടലുണ്ടാക്കുമോ? കൃഷിരീതികളിലെ മാറ്റങ്ങൾ ദോഷം ചെയ്തോ? റോഡ്, റെയിൽ, ആശുപത്രി അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ച് പശ്ചിമഘട്ടം ഒരു മ്യൂസിയമാക്കി മാറ്റണോ? മലയോരമേഖലയിലെ എല്ലാ പ്രകൃതിദുരന്തങ്ങൾക്കും ഇരയാകുന്ന കുടിയേറ്റജനതയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദമുഖങ്ങൾ നിറയുമ്പോൾ ഉയരുന്ന ചോദ്യങ്ങളാണിവ. പൊതുസമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തും അവരുടെ പിന്തുണ തേടിയുമുള്ള പരിസ്ഥിതിസംരക്ഷണ നയമാണു കാലം ആവശ്യപ്പെടുന്നത്. മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾക്കു പരിഹാരം കാണലാകണം അതിന്റെ ആത്യന്തിക ലക്ഷ്യവും. ക്വാറികളിൽനിന്നുള്ള പ്രകമ്പനം പരമാവധി 150 മീറ്റർ പരിധിക്കുള്ളിലേ എന്തെങ്കിലും സ്വാധീനമുണ്ടാക്കുന്നുള്ളൂ. നിലവിലെ ക്വാറികളുടെ പ്രവർത്തനവും സ്ഫോടകവസ്തുക്കളുടെ ഉപയോഗവുമെല്ലാം ഏറെ നിയന്ത്രിതമാണു താനും. പ്രത്യേക മേഖലയിൽ മാത്രം കേന്ദ്രീകരിച്ചു പെയ്യുന്ന അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു പ്രധാനകാരണം. മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിനു കാരണമാക്കിയത്

ക്വാറികളിലെ സ്ഫോടനം ഉരുൾപൊട്ടലുണ്ടാക്കുമോ? കൃഷിരീതികളിലെ മാറ്റങ്ങൾ ദോഷം ചെയ്തോ? റോഡ്, റെയിൽ, ആശുപത്രി അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ച് പശ്ചിമഘട്ടം ഒരു മ്യൂസിയമാക്കി മാറ്റണോ? മലയോരമേഖലയിലെ എല്ലാ പ്രകൃതിദുരന്തങ്ങൾക്കും ഇരയാകുന്ന കുടിയേറ്റജനതയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദമുഖങ്ങൾ നിറയുമ്പോൾ ഉയരുന്ന ചോദ്യങ്ങളാണിവ. പൊതുസമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തും അവരുടെ പിന്തുണ തേടിയുമുള്ള പരിസ്ഥിതിസംരക്ഷണ നയമാണു കാലം ആവശ്യപ്പെടുന്നത്. മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾക്കു പരിഹാരം കാണലാകണം അതിന്റെ ആത്യന്തിക ലക്ഷ്യവും.
∙ അതിതീവ്രമഴതന്നെ വില്ലൻ
"ക്വാറികളിൽനിന്നുള്ള പ്രകമ്പനം പരമാവധി 150 മീറ്റർ പരിധിക്കുള്ളിലേ എന്തെങ്കിലും സ്വാധീനമുണ്ടാക്കുന്നുള്ളൂ. നിലവിലെ ക്വാറികളുടെ പ്രവർത്തനവും സ്ഫോടകവസ്തുക്കളുടെ ഉപയോഗവുമെല്ലാം ഏറെ നിയന്ത്രിതമാണു താനും. പ്രത്യേക മേഖലയിൽ മാത്രം കേന്ദ്രീകരിച്ചു പെയ്യുന്ന അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു പ്രധാനകാരണം. മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിനു കാരണമാക്കിയത് ഉൾക്കാട്ടിൽ പെയ്ത അതിതീവ്രമഴയും. അവിടെ മനുഷ്യന്റെ ൈകകടത്തലുണ്ടായിട്ടില്ല. വികസിത– മുതലാളിത്ത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ കാർബൺ അളവു കൂട്ടുന്നതിൽ ഇന്ത്യയുടെ സംഭാവന വളരെക്കുറവാണ്. കേരളത്തിലാകട്ടെ മെച്ചപ്പെട്ട പാരിസ്ഥിതിക സൗഹൃദാന്തരീക്ഷം നിലനിൽക്കുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ വനാവരണം പൊതുവേ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നെന്ന്" ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രം റിട്ട. ശാസ്ത്രജ്ഞൻ, ജോൺ മത്തായി പറയുന്നു.
∙ മരുന്നു വേണ്ടത് രോഗത്തിന്
കേരളത്തിൽ ഏറ്റവും കുറച്ചു ക്വാറികൾ പ്രവർത്തിക്കുന്ന ജില്ലയാണു വയനാട്. ആകെയുള്ള 11 ക്വാറികളിൽ നിലവിൽ പ്രവർത്തിക്കുന്നത് 9 എണ്ണം. നിബന്ധനകളും മാനദണ്ഡങ്ങളും കർശനമായി പാലിക്കേണ്ടി വന്നതോടെ പല ക്വാറികളും അടച്ചുപൂട്ടുകയാണ്. സംസ്ഥാനത്താകെ ഇപ്പോഴുള്ള ക്വാറികൾ 561 എണ്ണം മാത്രം. 13 വർഷം മുൻപു കേരളത്തിൽ 3014 ക്വാറികൾ വരെയുണ്ടായിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ–ചൂരൽമല പ്രദേശത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ക്വാറികളൊന്നുമില്ല.
∙ഉരുൾപൊട്ടിയത് ഹോട്സ്പോട്ടിൽ
"ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കുഫോസ് തയാറാക്കിയ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ ഭൂപടമനുസരിച്ച് മുണ്ടക്കൈയും ചൂരൽമലയും ഉരുൾപൊട്ടൽ ഹോട്സ്പോട്ടുകളാണ്. മേപ്പാടി പഞ്ചായത്തിലെ 32% പ്രദേശങ്ങളും പ്രകൃതിദുരന്ത സാധ്യത കൂടുതലുള്ളവ. തൊണ്ടർനാട്, പടിഞ്ഞാറത്തറ, പൊഴുതന, വെള്ളമുണ്ട, വൈത്തിരി, തിരുനെല്ലി, തരിയോട്, മൂപ്പൈനാട്, തുടങ്ങി വയനാട്ടിലെ 14% പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാധ്യതാമേഖലയിലാണ്". കുഫോസിലെ ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് പറയുന്നു.
∙ ഉരുൾപൊട്ടൽ വഴിമുട്ടിക്കുമോ?
മറ്റു ജില്ലകളിലേക്കു വേഗത്തിൽ എത്താനാകുന്നില്ലെന്നതാണു വയനാട് നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്. എന്തു ദുരന്തമുണ്ടായാലും വഴികളടഞ്ഞ് വയനാട് ഒറ്റപ്പെടും. പരിഹാരമാർഗങ്ങളെല്ലാം പാതിവഴിയിലാണ്. വയനാട്ടിലേക്കുള്ള തുരങ്കപ്പാത പദ്ധതി പുനഃപരിശോധിക്കണമെന്ന വാദം മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തമായി ഉയർന്നുതുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുതന്നെ മനുഷ്യന്റെ സഞ്ചാരം സുഗമമാക്കുന്ന ഏറ്റവും നല്ല ബദലുകളിലൊന്നാണു തുരങ്കമെന്നതാണു യാഥാർഥ്യം.
ന്യൂഡൽഹിയിലെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലൂടെയുള്ള തുരങ്കപ്പാത ഉദാഹരണം. വിശദമായ പഠനം നടത്തിയും സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തിയും മേപ്പാടി–ആനക്കാംപൊയിൽ തുരങ്കപ്പാത നടപ്പാക്കാവുന്നതാണ്. വനത്തെയും വന്യജീവികളെയും ബാധിക്കാത്ത ബദൽപാതയാകുമിത്. ഭൗമശാസ്ത്രപരമായി ദുർബലമായ മേഖല ഒഴിവാക്കണമെന്നേയുള്ളൂ. പശ്ചിമഘട്ടത്തിലെ പാറകൾ പലയിടത്തും പല കട്ടിയിലാണുള്ളത്. ഇതിലെ ഭ്രംശമേഖലകൾ കണ്ടെത്തി ഒഴിവാക്കണം.
∙ മുന്നറിയിപ്പു കൃത്യമെങ്കിൽ മരണസംഖ്യ കുറഞ്ഞേനേ
"മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനവാസകേന്ദ്രങ്ങൾ നീർച്ചാലിനോടു ചേർന്നാണു സ്ഥിതി ചെയ്തിരുന്നത്. സ്കൂളും കളിസ്ഥലവും പുഴയോരത്തുനിന്ന് അധികം അകലെയല്ലായിരുന്നു. ഉരുൾപൊട്ടലിന്റെ കാരണം തീവ്രമഴയും ശിലകളിൽ അടിഞ്ഞുകൂടിയ ജലമർദവുമാണെങ്കിൽ ആൾനാശവും വ്യാപകനഷ്ടവുമുണ്ടാകാൻ കാരണം പുഴയുടെ വെള്ളപ്പൊക്ക സാധ്യതാമേഖലകളിലുള്ള മനുഷ്യവാസമാണ്. കാലാവസ്ഥ മുന്നറിയിപ്പു കൃത്യമായി നൽകാനായിരുന്നെങ്കിൽ മരണസംഖ്യയും നാശനഷ്ടവും കുറയ്ക്കാമായിരുന്നു. പുഴയ്ക്കു സുഗമമായി ഒഴുകാൻ ഇടംനൽകാതെയുള്ള നിർമിതികൾ നാശനഷ്ടത്തിന്റെ വ്യപ്തി വർധിച്ചെന്നതു യാഥാർഥ്യം". പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ റിട്ട. ഡയറക്ടറും ‘കില’യിലെ ദുരന്തനിവാരണ വിദഗ്ധനുമായ ഡോ. എസ്.ശ്രീകുമാർ പറയുന്നു.
∙മനുഷ്യരെയാകെ മാറ്റാനാകില്ല
പ്രകൃതിദുരന്തസാധ്യതയുള്ള പ്രദേശമാണെന്നു വച്ച് മനുഷ്യരെയാകെ ഒറ്റയടിക്കു മറ്റൊരിടത്തേക്കു പറിച്ചുനടാനാകില്ല. ജനസംഖ്യയും ജനസാന്ദ്രതയും വർധിക്കുകയും വിഭവങ്ങൾ പരിമിതമാകുകയും ചെയ്ത സാഹചര്യത്തിന്റെ സൃഷ്ടിയാണ് ഇത്തരം പ്രദേശങ്ങളിലെ ജനവാസം. പ്രകൃതിദുരന്തസാധ്യതയുള്ള മേഖലകളിൽ പ്രായോഗികമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിലാകണം മുൻഗണന. പ്രകൃതിദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി മുന്നറിയിപ്പു സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. പരിസ്ഥിതിസൗഹാർദപരമായ നിർമാണരീതികൾ പ്രോത്സാഹിപ്പിക്കുകയും വേണം.
സർക്കാർ ചെയ്യേണ്ട അടിയന്തര നടപടികൾ
∙ ഭീതി ഒഴിവാക്കാൻ ദുരന്തബാധിതർക്കു കൗൺസലിങ് നൽകുക.
∙ പരുക്കേറ്റവർക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക
∙ ദുരിതാശ്വാസ ക്യാംപുകളിൽ ശുചിത്വം ഉറപ്പാക്കുക
∙ താൽക്കാലിക പുനരധിവാസം വേഗത്തിലാക്കുക
∙ സ്കൂളുകളിൽ അധ്യയനം എത്രയും വേഗം പുനരാരംഭിക്കുക
∙ വാസയോഗ്യമായ വീടുകളും ഉപയോഗശൂന്യമായ വീടുകളും പരിശോധിച്ച് കണ്ടെത്തുക