മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.

മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത.

ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം. 

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ പോളിങ് ബൂത്തിന് മുന്നിലെ കാഴ്ച (File Photo by S Irfan/PTI)
ADVERTISEMENT

∙ ഇതിനു മുൻപ് 2014ൽ

ജമ്മു കശ്മീരിൽ 2014ലാണ് അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പു നടന്നത്. ലഡാക്കും അന്നു ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു. പ്രമുഖ പാർട്ടികൾ ഒറ്റയ്ക്കു മത്സരിച്ച തിരഞ്ഞെടുപ്പിൽ ആകെയുള്ള 87 സീറ്റിൽ 28 എണ്ണം നേടി പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 25 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. നാഷനൽ കോൺഫറൻസിന് (എൻസി) 15, കോൺഗ്രസിന് 12 സീറ്റുകളും ലഭിച്ചു. ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സംസ്ഥാനം ലഫ്. ഗവർണറുടെ ഭരണത്തിലായി.തുടർന്ന് പിഡിപിയും ബിജെപിയും രണ്ടു മാസത്തോളം നടത്തിയ ചർച്ചയ്ക്കൊടുവിൽ സഖ്യമുണ്ടാക്കുകയും പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. ബിജെപിയുടെ നിർമൽ കുമാർ സിങ് ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. 

2016ൽ മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചതോടെ സംസ്ഥാന ഭരണം വീണ്ടും ലഫ്. ഗവർണറുടെ കീഴിലായി. ബിജെപി – പിഡിപി ഉന്നത നേതൃത്വം നടത്തിയ ചർച്ചകൾക്കൊടുവിൽ മുഫ്തിയുടെ മകൾ മെഹബൂബ മുഫ്തി കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എന്നാൽ, തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ ചൊല്ലി പിഡിപിയും ബിജെപിയും തമ്മിലുണ്ടായ ഭിന്നത താമസിയാതെ പൊട്ടിത്തെറിയിലേക്കു നീങ്ങി. 

ജമ്മു കശ്മീര്‍ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി (File Photo by TAUSEEF MUSTAFA / AFP)

ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി 2018 ജൂണിൽ ബിജെപി പിന്തുണ പിൻവലിച്ചതോടെ സഖ്യ സർക്കാർ തകരുകയും മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. തുടർന്ന് ലഫ്. ഗവർണർ ഭരണം ഏറ്റെടുത്തു. ഇതിനു പിന്നാലെ കശ്മീരിന്റെ പ്രത്യേക പദവി (370–ാം വകുപ്പ്) കേന്ദ്ര സർക്കാർ റദ്ദാക്കുകയും സംസ്ഥാന പദവി എടുത്തുകളയുകയും ചെയ്തു. കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. 

ADVERTISEMENT

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വേഗത്തിലാക്കിയത് സുപ്രീംകോടതിയുടെ ഇടപെടലാണ്. പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകാൻ നിർദേശിച്ചു. 2024 സെപ്റ്റംബർ 30നുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നും ഉത്തരവിട്ടു. 

2014ൽ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര (File Photo by S Irfan/PTI)

∙ ആവേശമായി ജനപങ്കാളിത്തം

കഴിഞ്ഞ ഏപ്രിൽ– മേയ് മാസങ്ങളിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ജമ്മു കശ്മീർ ജനത ആവേശപൂർവമാണ് സ്വീകരിച്ചത്. ആകെ 58.46 ശതമാനം പേരാണ് വോട്ടുചെയ്തത്. 2019നെ അപേക്ഷിച്ച് വോട്ടിങ്ങിൽ 18.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നാഷനൽ കോൺഫറൻസും കോൺഗ്രസും സഖ്യത്തിലും ബിജെപി, പിഡിപി എന്നിവ ഒറ്റയ്ക്കുമാണ് മത്സരിച്ചത്. ആകെയുള്ള 5 ലോക്സഭാ സീറ്റിൽ നാഷനൽ കോൺഫറൻസ്, ബിജെപി എന്നിവർ രണ്ടുവീതം വിജയിച്ചു. വിഘടനവാദി നേതാവ് എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന അബ്ദുൽ റഷീദ് ഷെയ്ഖ് ബാരാമുല്ല മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് പ്രധാന പാർട്ടികളെ ഞെട്ടിച്ചു. നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെയാണ് എൻജിനീയർ റഷീദ് അട്ടിമറിച്ചത്. 

∙ ലോക്സഭ ആവർത്തിക്കുമോ ?

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിലെ ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമാവുമെന്ന ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ജമ്മു കശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടികളായ നാഷനൽ കോൺഫറൻസും പിഡിപിയും അധികാരം പിടിക്കാനുള്ള കരുനീക്കങ്ങളിലാണ്. പത്തുവർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇരുപാർട്ടികൾക്കും നിർണായകമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് നാഷനൽ കോൺഫറൻസും പിഡിപിയും. ഇക്കാരണത്താൽ ഇരുപാർട്ടികളുമായും ചേർന്ന് വിശാല സഖ്യത്തിനുള്ള സാധ്യതകളാണ് കോൺഗ്രസ് തേടുന്നത്. കശ്മീരിൽ ഇക്കുറി ബിജെപി അത്ഭുതം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം. 

2014ൽ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർഥി ശ്യാം ചൗധരിയുടെയും പ്രവർത്തകരുടെയും ആഹ്ലാദ പ്രകടനം (File Photo by PTI)

പ്രത്യേക പദവിയും സംസ്ഥാന പദവിയും ഇല്ലാതായ ശേഷം നടന്ന മണ്ഡല പുനർനിർണയത്തിൽ ജമ്മു കശ്മീരിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 87ൽ നിന്ന് 90ലേക്ക് വർധിച്ചിട്ടുണ്ട്. ആകെ 87.09 ലക്ഷം വോട്ടർമാരാണുള്ളത്. 

∙ 2014–2024: വോട്ടിന്റെ വഴി

2014ൽ അഞ്ചു ഘട്ടമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ‍ 65.23 ശതമാനം പേരാണ് വോട്ടു ചെയ്തത്. ഇതിനു മുൻപു നടന്ന തിരഞ്ഞെടുപ്പിനേക്കാൾ 4 ശതമാനം കൂടുതൽ. ജമ്മു കശ്മീരിലെ പോളിങ് ശതമാനത്തിൽ ചരിത്രം കുറിച്ച തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതിനു മുൻപുള്ള തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 സീറ്റുകൾ കൂടുതൽ നേടിയ ബിജെപി മിന്നുന്ന പ്രകടനവുമായി 25 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഭരണകക്ഷിയായിരുന്ന നാഷനൽ കോൺഫറൻസിന് 15 സീറ്റുകൾ മാത്രമാണ് നേടാനായത്. കോൺഗ്രസ് 12 സീറ്റിൽ വിജയിച്ചപ്പോൾ സിപിഎം ഒരു സീറ്റിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. 

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ് പാർട്ടിയുടെ പ്രവർത്തകൻ നേതാക്കളുടെ ചിത്രം പതിച്ച പോസ്റ്ററുമായി പ്രചാരണത്തിനിറങ്ങിയപ്പോള്‍ (Photo by TAUSEEF MUSTAFA / AFP)

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ നാഷനൽ കോൺഫറൻസിന് ആത്മവിശ്വാസം നൽകുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം 36 നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ കോൺഫറൻസ് മുന്നിലാണ്. പിഡിപി 5 മണ്ഡലങ്ങളിൽ മാത്രമാണ് മുന്നിലുള്ളത്. ബിജെപി 29 മണ്ഡലങ്ങളിലും കോൺഗ്രസ് 7 മണ്ഡലങ്ങളിലും മുന്നിലുണ്ട്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവികാരം അതേപടി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതാനുമാവില്ല.

ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സഖ്യസർക്കാരിന് സാധ്യത തെളിയും. നാഷനൽ കോൺഫറൻസ്, പിഡിപി എന്നീ പാർട്ടികൾക്ക് കോൺഗ്രസുമായും ബിജെപിയുമായും സഖ്യമുണ്ടാക്കിയ ചരിത്രമുള്ളതിനാൽ ഏതു രീതിയിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്ന സംസ്ഥാനമാണ് ജമ്മു കശ്മീർ. 

ജമ്മു കശ്മീരിൽ റോഡിൽ റോന്തുചുറ്റുന്ന സുരക്ഷ ഭടൻമാർ (File Photo by PTI)

∙ പ്രചാരണ വിഷയങ്ങൾ

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും സംസ്ഥാന പദവി എടുത്തുകളഞ്ഞതും വർധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളാകും. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പദവി തിരിച്ചു നൽകും എന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ സംസ്ഥാന പദവി ഉടൻ തിരിച്ചു നൽകണമെന്നാണ് നാഷനൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. ജമ്മു കശ്മീരിനോട് കേന്ദ്ര സർക്കാരും ബിജെപിയും ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ലഫ്. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന ഭരണം നിയന്ത്രിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ ഉൾപ്പെടെ സ്വന്തം താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറയുന്നു. 

 

ജമ്മു കശ്മീരിൽ ഈയിടെ തീവ്രവാദി ആക്രമണങ്ങൾ വർധിച്ചതിനു കാരണം കേന്ദ്ര സർക്കാരിന്റെയും ലഫ്. ഗവർണറുടെയും പിടിപ്പുകേടാണെന്നും ആരോപണമുണ്ട്. എന്നാൽ, കശ്മീരിൽ വൻ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വികസന പാതയിൽ മുന്നേറുന്ന കശ്മീരിന്റെ വോട്ട് ബിജെപിക്കു ലഭിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷ. എൻസി, പിഡിപി നേതാക്കൾ ഉൾപ്പെട്ട ഭൂമി കുംഭകോണവും ബിജെപി പ്രചാരണായുധമാക്കും. 

∙ പലവഴിക്കായ ‘ഗുപ്കർ’ സഖ്യം

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് നാഷനൽ കോൺഫറൻസ്, പിഡിപി, സിപിഎം ഉൾപ്പെടെയുള്ള കക്ഷികൾ ചേർന്ന് രൂപീകരിച്ച ഗുപ്കർ സഖ്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ അപ്രസക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യത്തിലെ കക്ഷികൾ ചേരിതിരിഞ്ഞാണ് മത്സരിച്ചത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കത്തിന് ഗുപ്കർ സഖ്യത്തിന്റെ തകർച്ച തടസ്സമാവില്ലെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ നൽകുന്ന സൂചന. 

ഗുലാം നബി ആസാദ് (ഫയൽ ചിത്രം: മനോരമ)

∙ കരുത്താർജിക്കാൻ കോൺഗ്രസ്

മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് പാർട്ടി വിട്ടതിൽ ആശങ്കയുണ്ടെങ്കിലും ജമ്മു കശ്മീരിൽ കരുത്താർജിക്കാനുള്ള നീക്കങ്ങളിലാണ് കോൺഗ്രസ്. ഗുലാം നബി ആസാദ് രൂപീകരിച്ച ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിക്ക് കോൺഗ്രസിന് ഒരുതരത്തിലും വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടില്ലെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനു താൽപര്യം പ്രകടിപ്പിച്ച് നാഷനൽ കോൺഫറൻസ്, പിഡിപി നേതാക്കൾ സമീപിച്ചതായി ഈയിടെ പിസിസി അധ്യക്ഷനായി നിയമിതനായ താരിഖ് ഹമീദ് ഖേര വെളിപ്പെടുത്തി. ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനുള്ള തന്ത്രങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഗുലാം നബി ആസാദ് കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇത്തരമൊരു നീക്കമില്ലെന്ന് ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി വ്യക്തമാക്കി. 

ജമ്മു കശ്മീര്‍ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല തുടങ്ങിയവർ (Photo by TAUSEEF MUSTAFA / AFP)

∙ ഭരണം പിടിക്കാൻ എൻസി, പിഡിപി

കഴിഞ്ഞ 10 വർഷം അധികാരത്തിൽ നിന്നു പുറത്തുനിൽക്കേണ്ടി വന്ന നാഷനൽ കോൺഫറൻസും പിഡിപിയും വീണ്ടും ഭരണത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുമായി എൻസി സഖ്യത്തിൽ മത്സരിക്കാനുള്ള സാധ്യത വളരെയേറെയാണ്. എൻസി, പിഡിപി കക്ഷികളുമായി വിശാല സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കം ഫലം കണ്ടാൽ വൻ വിജയത്തിലേക്ക് നീങ്ങാൻ ഈ സഖ്യത്തിനു സാധിച്ചേക്കുമെന്ന് വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി പദം ഏതു പാർട്ടിക്കെന്ന ചോദ്യമാവും ഇത്തരമൊരു വിശാല സഖ്യ നീക്കത്തിനു വെല്ലുവിളിയാവുക. നാഷനൽ കോൺഫറൻസിന്റെ നേതൃത്വത്തിലാണ് സർക്കാർ രൂപീകരിക്കുന്നതെങ്കിൽ ഉമർ അബ്ദുല്ല മുഖ്യമന്ത്രിയാവാനാണ് സാധ്യത.  പിഡിപി നേതൃത്വത്തിലുള്ള സർക്കാരാണെങ്കിൽ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാവുമെന്നാണ് കരുതപ്പെടുന്നത്. 

ഇൽതിജ മുഫ്തി (File Photo by IltijaMufti/X)

∙ താരമാവാൻ ഇൽതിജ

തിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് ഒരുങ്ങുകയാണ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. സൗത്ത് കശ്മീരിലെ മണ്ഡലത്തിലാണ് ഇൽതിജ ജനവിധി തേടുകയെന്ന് പിഡിപി പ്രഖ്യാപിച്ചു.  2019ൽ മെഹബൂബ മുഫ്തിയെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ പ്രതിഷേധം നയിച്ചത് ഇൽതിജയാണ്. മെഹബൂബയുടെ മാധ്യമ ഉപദേശകയായും പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുകയും പിഡിപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയും ചെയ്താൽ നിർണായക സ്ഥാനങ്ങളിലേക്ക് ഇൽതിജ പരിഗണിക്കപ്പെട്ടേക്കാം. സഖ്യ സർക്കാരായാലും ഇൽതിജയ്ക്ക് മന്ത്രിസഭയിൽ പ്രമുഖ സ്ഥാനം ലഭിക്കാൻ സാധ്യതയേറെയാണ്. 

∙ ചരിത്രം കുറിക്കുമെന്ന് ബിജെപി

ജമ്മു കശ്മീരിൽ സ്വന്തം മുഖ്യമന്ത്രിയെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. 2014ൽ 25 സീറ്റുകൾ നേടിയ ബിജെപി ഇക്കുറി മുഖ്യമന്ത്രി കസേര തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുകയും ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്താൽ ലക്ഷ്യം നേടാൻ കഴിയുമെന്നാണ് പാർട്ടി നേതാക്കളുടെ കണക്കുകൂട്ടൽ. ജമ്മു മേഖലയിൽ പാർട്ടിയുടെ വോട്ട്ബാങ്ക് സ്ഥിരത കൈവരിച്ചതാണ് ബിജെപി നേതാക്കൾക്ക് ആത്മവിശ്വാസം പകരുന്നത്. കശ്മീർ താഴ‍്‍വരയിൽ ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്കും ബിജെപി തുടക്കമിട്ടു കഴിഞ്ഞു. മണ്ഡല പുനർനിർണയം ഗുണം ചെയ്യുമെന്നും പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. 

2014ൽ ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo by S Irfan/PTI)

∙ വിലപേശാൻ ചെറുകക്ഷികളും

സ്വന്തം സ്വാധീന മേഖലകളുള്ള ചെറുകക്ഷികളും കശ്മീരിലെ  തിരഞ്ഞെടുപ്പിൽ പ്രധാന ഘടകമാണ്. സജാദ് ലോണിന്റെ കശ്മീർ പീപ്പിൾസ് കോൺഫറൻസ്, പാന്തേഴ്സ് പാർട്ടി, മുൻ പിഡിപി നേതാവ് അൽത്താഫ് ബുഖാരിയുടെ അപ്നി പാർട്ടി ഉൾപ്പെടെയുള്ള കക്ഷികൾക്ക് ചില മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിക്കും. വിജയ സാധ്യതയുള്ള സ്വതന്ത്ര സ്ഥാനാർഥികളെ സ്വാധീനീക്കാനും പ്രമുഖ കക്ഷികളുടെ ഭാഗത്തു നിന്ന് നീക്കമുണ്ടാവും. ബാരാമുല്ല ലോക്സഭാ മണ്ഡലത്തിൽ വിഘടനവാദി നേതാവ് എൻജിനീയർ റഷീദിന്റെ വിജയത്തിനു പിന്നിലുള്ള ഘടകങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തുമോയെന്ന ആശങ്കയിലാണ് കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ. 

∙ ഉറ്റുനോക്കി വിദേശ രാജ്യങ്ങളും

ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടും. അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് എന്നിവ കൂടാതെ യുഎസ്, റഷ്യ, ബ്രിട്ടൻ, ഇറാൻ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഏറെ താൽപര്യത്തോടെയാണ് ജമ്മു കശ്മീരിലെ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. കശ്മീർ അശാന്തമാണെന്ന പാകിസ്ഥാൻ വാദത്തിന്റെ മുനയൊടിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ ആയുധമാണ് ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിനോടുള്ള കശ്മീർ ജനതയുടെ പ്രതികരണം ലോകരാഷ്ട്രീയത്തിലും ചലനങ്ങളുണ്ടാക്കും. 

English Summary:

Jammu and Kashmir Gears Up for Crucial Assembly Elections 2024